spot_imgspot_imgspot_img

നീസായിലെ വി. ഗ്രിഗറി

Published on

കപ്പദോസിയന്‍ പിതാക്കന്മാരില്‍ ഒരാളായ നീസായിലെ വിശുദ്ധ ഗ്രിഗറി അടിയുറച്ച ക്രൈസ്തവകുടുംബത്തിലാണ്  പിറന്നത്. ഒരു രക്തസാക്ഷിയുടെ മകളായിരുന്നു അദ്ദേഹത്തിന്റെ അമ്മ എമേലിയ. അദ്ദേഹത്തിന്റെ സഹോദരന്മാരായ ബേസിലും പീറ്ററും മെത്രാന്മാരായിരുന്നു. (കപ്പദോക്യായുടെ മെത്രാനായിരുന്ന വിശുദ്ധ ബേസില്‍ ഗ്രീക്കുസഭാപിതാക്കന്മാര്‍ക്കിടയില്‍ മഹാനായി ഗണിക്കപ്പെടുന്നു) . മൂത്ത സഹോദരിയായ മക്രീനായാകട്ടെ വിശുദ്ധയായി അള്‍ത്താരയില്‍ വണങ്ങപ്പെടുന്നു. ഗ്രിഗറിയുടെ ആദ്യഅധ്യാപകന്‍ ജ്യേഷ്ഠനായ വി. ബേസിലായിരുന്നു. ‘ തന്റെ പിതാവും പരിശീലകനും’ എന്നാണ് ഗ്രിഗറി അദ്ദേഹത്തെ വിളിക്കുന്നത്.

 ഗ്രിഗറിയും തന്നെപോലെ ദൈവശാസ്ത്രം പരിശീലിച്ച് ക്രൈസ്തവആത്മീയതയില്‍ വളരണമെന്ന് ബേസില്‍ ആഗ്രഹിച്ചു. എന്നാല്‍ പ്രഭാഷണകല അഭ്യസിച്ച്  അധ്യാപകവൃത്തി ആരംഭിച്ച അദ്ദേഹം തെയോസേബിയ എന്ന യുവതിയെ വിവാഹം ചെയ്തു കുടുംബജീവിതം ആരംഭിക്കുകയാണ് ചെയ്തത്.

 എ.ഡി 371 ല്‍ ബേസില്‍ കപ്പദോക്യായുടെ മെത്രാനായപ്പോള്‍ ഗ്രിഗറിയെ നീസായുടെ മെത്രാനായി നിയമിച്ചു. അദ്ദേഹത്തിന്റെ മെത്രാഭിഷേകവും ബേസിലിന്റെ കൈവയ്പുവഴിയായിരുന്നു. പിന്നീട് അദ്ദേഹം തന്റെ ഭാര്യയോടുകൂടെ സഹോദരിയോടൊപ്പമെന്ന പോലെയാണ് ജീവിച്ചതെന്ന് നസിയാന്‍സൂസിലെ വിശുദ്ധ ഗ്രിഗറി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 മെത്രാന്‍സ്ഥാനം ഏറ്റെടുത്തതോടെ ആരിയന്‍ പാഷണ്ഡതയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത അദ്ദേഹം സത്യവിശ്വാസത്തിന്റെ പോരാളിയായി. അതുകൊണ്ടുതന്നെ ആരിയന്‍ സമൂഹത്തിന്റെ എതിര്‍പ്പുകളാല്‍ സ്വസ്ഥമായ രൂപതാഭരണം അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. അറേബിയായും പാലസ്തീനയും സന്ദര്‍ശിച്ച അദ്ദേഹം അവിടെയും ആരിയന്‍ പാഷണ്ഡതയ്‌ക്കെതിരെ സത്യവിശ്വാസം പഠിപ്പിച്ചു.

 തന്റെ ജ്യേഷ്ഠനെപോലെ ഭരണപാടവം ഗ്രിഗറിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ദൈവശാസ്ത്ര ബോധ്യങ്ങളിലുള്ള ഉറപ്പ് അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. എ. ഡി 376 ല്‍ വാലന്‍സ് ചക്രവര്‍ത്തിയാല്‍ മെത്രാന്‍സ്ഥാനത്തുനിന്ന് നിഷ്‌കാസിതനായ അദ്ദേഹം 378 ല്‍ ഗ്രാസിയന്റെ കാലത്താണ് പിന്നീട് സ്ഥാനം ഏറ്റെടുക്കുന്നത്.

 പരിശുദ്ധാത്മാവിന്റെ പൂര്‍ണ്ണദൈവത്വം നിഷേധിച്ച മാസിഡോണിയനിസത്തിനെതിരെ എ. ഡി 381 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കപ്പെട്ടപ്പോള്‍ പ്രധാന ദൈവശാസ്ത്രജ്ഞന്മാരിലൊരാള്‍ ഗ്രിഗറിയായിരുന്നു. പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പൂര്‍ണ്ണദൈവത്വത്തെക്കുറിച്ച് കൗണ്‍സിലില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിശുദ്ധാത്മാവ് പിതാവില്‍ നിന്ന് പുത്രനിലൂടെ (from the Father through  the son ) പുറപ്പെടുന്നു എന്ന വ്യക്തത കൗണ്‍സിലിനു നല്കിയത് അദ്ദേഹമാണ്.
 എ. ഡി 394 ല്‍ അറേബ്യായില്‍ കൂടിയ പ്രാദേശികസിനഡില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Latest Updates

POPULAR Views

FEATUERD Views

നസിയാന്‍സൂസിലെ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ...

 സാറൂഗിലെ വി. യാക്കോബ്

ക്രിസ്തുവര്‍ഷം 451 ല്‍ മെസപ്പൊട്ടോമിയായിലെ കുര്‍ത്താം പട്ടണത്തില്‍ ജനിച്ച യാക്കോബ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം...

മിലാനിലെ വി. അംബ്രോസ്

 റോമിലെ പരമ്പരാഗത ക്രിസ്ത്യന്‍കുടുംബാംഗമായ മിലാനിലെ വിശുദ്ധ അംബ്രോസ് തന്റെ പിതാവ് അംബ്രോസിയസ്,...

അലക്‌സാണ്ട്രിയായിലെ വി. ക്ലമന്റ്

ക്രിസ്തുവര്‍ഷം 150 ഓടെ ഏഥന്‍സില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ച  ടൈറ്റസ് ഫ്ലാവിയസ്...

പുവത്തിയേയിലെ  വി. ഹിലരി

പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഗോള്‍ പ്രവിശ്യയിലുള്ള പുവത്തിയേ ( Poitiers ) എന്ന...

വി.ജെറോം

പാശ്ചാത്യപാരമ്പര്യത്തില്‍ മഹാന്മാരായി പരിഗണിക്കപ്പെടുന്ന നാലു സഭാപിതാക്കന്മാരില്‍ ഒരാളാണ് വി.ജെറോം. (വി. അംബ്രോസ്,...

നിസിബിസിലെ വി. യാക്കോബ്

മൂന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ നിസിബിസിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ച യാക്കോബ് തന്റെ...

മാർ അഫ്രഹാത്ത്

പേർഷ്യൻ സന്ന്യാസി (പേർഷ്യൻ മുനി) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മാർ അഫ്രഹാത്ത്...

ലിയോണിലെ വി. ഇരണേവൂസ്

രണ്ടാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഏഷ്യാമൈനറിൽ ജനിച്ച ഇരണേവൂസ് ഗോളിലെ (Gaul) ലിയോണിന്റെ (Lyon)...

മാർ അദ്ദായി

പൗരസ്ത്യസുറിയാനി സഭകളിൽ ഉപയോഗിക്കപ്പെടുന്ന ശ്ലീഹന്മാരുടെ അനാഫൊറ മാർ അദ്ദായിയുടെയും മാർ മാറിയുടെയും...

ഹിയറാപ്പോളിസിലെ വി. പപ്പിയാസ്

ഫ്രീജിയായിലെ (ആധുനിക ടർക്കി) ഹിയറാപ്പോളീസിന്റെ മെത്രാനായിരുന്ന വി. പപ്പിയാസ് അപ്പസ്തോലികപിതാക്കന്മാരിൽ ഒരുവനായാണ്...

റോമിലെ വി.ക്ലമന്റ്

അപ്പസ്തോലിക പിതാക്കന്മാരിൽ ഒരാളായ വി. ക്ലമന്റ്, വി. പത്രോസിനും ലിനൂസിനും അനാക്ലെറ്റസിനും...