ശ്രവിക്കുന്ന സഭയില്‍ ഒരുമിച്ചു നടക്കാം!

Published on

ചരിത്രത്തില്‍ സഭയെപ്പോലെ ഇത്ര ദൃശ്യമായതും അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമായ സംവിധാനങ്ങള്‍ വളരെ കുറവാണ്. ചിലര്‍ക്കു സഭ അധികാരത്തിന്റെ ഘടനയായി തോന്നുന്നു; മറ്റുചിലര്‍ക്കു സഭ കഴിഞ്ഞ കാലത്തിന്റെ ഒരു അവശിഷ്ടം മാത്രമാണ്. പക്ഷേ, ഓരോ മനുഷ്യധാരണകള്‍ക്കുമടിയില്‍ ഒരു ദൈവികരഹസ്യം മറഞ്ഞിരിക്കുന്നു. സഭയെക്കുറിച്ചുള്ള ഈ രഹസ്യമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ?ജനതകളുടെ പ്രകാശം?  എന്ന പ്രമാണരേഖയിലൂടെ  ആധുനിക ലോകത്തിനു മനസിലാകുംവിധം നല്‍കാന്‍ ശ്രമിച്ചത്. 

സഭയെക്കുറിച്ചുള്ള ഈ സത്യം ആധുനിക മനുഷ്യനു മനസിലാക്കാന്‍ എളുപ്പമല്ല. ദൃശ്യവും അതേസമയം അദൃശ്യവുമായതും, ഭൗതികവും എന്നാല്‍ ആത്മീയവുമായതും, ഒരേസമയം മാനുഷികവും ദൈവീകവുമായതുമായ ഈ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാന്‍ സ്വയംപര്യാപ്തതയുടെയും വിഭാഗീയതയുടെയും കാലഘട്ടത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ ക്ലേശിക്കുന്നു. സംവിധാനങ്ങളോടുള്ള അവിശ്വാസം പുലര്‍ത്തുന്ന സംസ്‌കാരത്തില്‍, രഹസ്യവും എന്നാല്‍ ഒരു സമൂഹവുമെന്ന സഭയുടെ സ്വഭാവം പലപ്പോഴും വൈരുധ്യമായി കാണപ്പെടുന്നു. എന്നാല്‍ ഈ വൈരുധ്യംതന്നെയാണ് സഭയെ വിശ്വസനീയയാക്കുന്നത്. കാരണം, മനുഷ്യര്‍ തമ്മിലുള്ള ധാരണകളുടെ ഫലമല്ല സഭ; ദൈവം മുന്‍കൈയെടുത്തതിന്റെ ഫലമായി, കുരിശില്‍ കുത്തിമുറിവേല്‍പ്പിക്കപ്പെട്ട ഈശോയുടെ ഹൃദയത്തില്‍നിന്നു ജനിച്ചതും പരിശുദ്ധാത്മാവിനാല്‍ ഒരുമിച്ചുചേര്‍ക്കപ്പെട്ടതും ശുദ്ധീകരിക്കപ്പെട്ടതും ദൗത്യത്തിലേക്ക് അയക്കപ്പെട്ടതുമായ ഒരു ജനതയാണത്.  

ഇന്നത്തെ സഭ സിനഡാലിറ്റിയുടെ  പാത സ്വീകരിക്കുമ്പോള്‍, വത്തിക്കാന്‍ കൗണ്‍സിലിന്റെ ഈ ദര്‍ശനം പുതുതായി പ്രതിധ്വനിക്കുന്നു.  ഒരുമിച്ചു നടക്കാനും പരസ്പരം ശ്രവിക്കാനും പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങള്‍ക്കു കാതോര്‍ക്കാനും മാമോദീസ സ്വീകരിച്ച എല്ലാവരെയും സിനഡാലിറ്റി  ക്ഷണിക്കുന്നു. സിനഡാലിറ്റി  സഭയുടെ പരമ്പരാഗതമായ അധികാര സംവിധാനത്തെ മാറ്റിസ്ഥാപിക്കുകയല്ല, മറിച്ചു, കൗണ്‍സില്‍ വിഭാവനംചെയ്ത  കൂട്ടായ്മയുടെയും കൂട്ടുത്തരവാദിത്വത്തിന്റെയും ചൈതന്യത്തില്‍ അതിനെ നവീകരിക്കുകയാണു ചെയ്യുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതുപോലെ, മൂന്നാം സഹസ്രാബ്ദത്തില്‍ ദൈവം സഭയില്‍നിന്നു പ്രതീക്ഷിക്കുന്ന വഴിയാണത്. 

എന്നാല്‍ ഈ യാത്ര എളുപ്പമല്ല. വേഗതയുടെയും സ്വാതന്ത്ര്യത്തിന്റെയും കാലഘട്ടത്തില്‍ വളര്‍ന്ന ആധുനിക മനുഷ്യനു ക്ഷമയുടെയും ശ്രവിക്കുന്നതിന്റെയും അനുസരിക്കുന്നതിന്റെയും മൂല്യങ്ങള്‍  പലപ്പോഴും അപ്രസക്തമെന്നു അനുഭവപ്പെടുന്നു. സഭയുടെ കൂട്ടായ വിവേചനത്തിനുള്ള ക്ഷണം മന്ദഗതിയായോ കാലികസംസ്‌കാര വിരുദ്ധമായോ തോന്നാം. പക്ഷേ, ഈ സാവകാശംതന്നെയാണ്, പ്രതികരിക്കുന്നതിനെക്കാള്‍ കേള്‍ക്കാന്‍ തയാറാകുന്ന മനോഭാവമാണ്, സഭയുടെ ആഴം വെളിപ്പെടുത്തുന്നത്.  അതിവേഗ ആശയവിനിമയത്തിന്റെ ലോകത്തില്‍, സഭ ധ്യാനത്തിന്റെ നിശബ്ദതയാണ് നല്‍കുന്നത്; സ്വയംപ്രകടനത്തിന്റെ സംസ്‌കാരത്തില്‍ സഭ കൂട്ടായ്മയുടെ കല പഠിപ്പിക്കുന്നു; ഒറ്റപ്പെടലിന്റെ യുഗത്തില്‍ സ്‌നേഹത്തില്‍ അടിയുറച്ച ഒരു ഭാഗമാകാന്‍ സഭ നിര്‍ദേശിക്കുന്നു.

ഇന്നത്തെ സഭ മുറിവുകളില്ലാത്തവളല്ല, എന്നിരുന്നാലും ദൈവത്തിന്റെ ശാശ്വതമായ വിശ്വസ്തതയുടെ അടയാളമായി സഭ തുടരുന്നു. സഭയുടെ  വിശ്വാസ്യത പരിപൂര്‍ണതയിലല്ല, മറിച്ച് മാനസാന്തരത്തിലാണ് അടിസ്ഥാനമിട്ടിരിക്കുന്നത്;  അവളുടെ കര്‍ത്താവും മാതൃകയുമായ ഈശോയിലേക്കുള്ള നിരന്തരമായ മടങ്ങിവരവാണത്. അതിനാല്‍ കൗണ്‍സില്‍ ദര്‍ശനത്തെ സിനഡാലിറ്റിയുടെ ചൈതന്യത്തില്‍ പുനര്‍നിര്‍ണ്ണയിക്കുന്ന പ്രക്രിയയയില്‍, പുറമെനിന്നു വിലയിരുത്താതെ കൂടെനടന്നു മനസിലാക്കാന്‍ സഭ ആധുനിക മനുഷ്യരെ  ക്ഷണിക്കുന്നു. കൂടെനടക്കലും സ്‌നേഹത്തോടെയുള്ള കേള്‍ക്കലുമാണ് സഭയുടെ സമകാലിക ദര്‍ശനവും ദൗത്യവും.

Latest Updates

POPULAR Views

FEATUERD Views

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നീതിനിഷേധത്തിന്റെ കണക്കെടുപ്പും പ്രത്യാശയുടെ വെളിച്ചവും

കേരളത്തിലെ ക്രൈസ്തവരും വിശിഷ്യ സീറോമലബാർസഭയും കാലങ്ങളായി ഉയർത്തുന്ന നീതിക്കായുള്ള നിലവിളികൾക്കു ഭരണഘടനാപരമായ...

യുദ്ധകാലത്തെ നോമ്പ്: മാനസാന്തരത്തിലേക്കും ഉത്തരവാദിത്തത്തിലേക്കുമുള്ള വിളി

ധ്യാനത്തിനും മാനസാന്തരത്തിനും നവീകരണത്തിനുമായി തിരുസഭ നല്കുന്ന വലിയനോമ്പെന്ന പുണ്യകാലത്തിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുകയാണ്....

നന്മ നഷ്ടപ്പെടുന്ന കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ...

കൂട്ടായ്മയില്‍ ശക്തിപ്പെടാം!

സീറോമലബാര്‍സഭയില്‍ 2026 സമുദായശക്തീകരണ വര്‍ഷമായി ആചരിക്കുകയാണല്ലോ? സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസമേഖലകളില്‍  പലവിധകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോകുന്ന...

പ്രത്യാശയോടെ ഐക്യത്തിൽ മുന്നോട്ട്

രണ്ടു മഹാസംഭവങ്ങളുടെ അനുസ്മരണാവസരമാണു നമ്മൾ പിന്നിടുന്നത്: നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ 2025ാം...

വിശുദ്ധരും വിശുദ്ധിയും: പുതിയ നിർവചനങ്ങളും മാതൃകകളും

ക്രൈസ്തവസഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, വിശുദ്ധി ഒരു പ്രത്യേക വിഭാഗത്തിനുമാത്രം നൽകിയ...

സീറോമലബാർസഭയുടെ ചരിത്രവഴികളിലെ സുവർണവെളിച്ചം

സീറോമലബാർസഭയുടെ നാൾവഴികളിൽ സുവർണലിപികളിൽ എഴുതപ്പെടുന്ന ചരിത്രത്തിന്റെ ഒരു പുതിയ അധ്യായമാണ് ആഗസ്റ്റ്...

സ്വാതന്ത്ര്യം തടവിലാക്കപ്പെടുമ്പോൾ

2025 ആഗസ്റ്റ് 15ന് നമ്മുടെ മാതൃരാജ്യം വൈദേശികാടിമത്തത്തിൽനിന്നു സ്വതന്ത്രയായതിന്റെ 78ാം വാർഷികം...

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ!

പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന തോമസ് തന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെ ഒരു ജനതയുടെ പിതൃസ്ഥാനത്തേക്ക്...

ആഗോളസഭയ്ക്ക് ഒരു പുതിയ പ്രഭാതം ലെയോ പതിനാലാമൻ പാപ്പ

2025 മെയ് 8 എന്ന ചരിത്രദിനത്തിൽ സിസ്റ്റെയിൻ ചാപ്പലിനുമുകളിലെ പുകക്കുഴലിൽനിന്നു വെളുത്ത...

സീറോമലബാർസഭയെ ഹൃദയത്തിൽസൂക്ഷിച്ച വലിയ ഇടയൻ

ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു! പത്രോസിന്റെ സിംഹാസനത്തിൽ ദൈവജനത്തിന്റെ കാവൽക്കാരനായി തന്റെ സഹോദരങ്ങളെ...

ലഹരിവിമുക്തസമൂഹത്തിനായി കൈകോർക്കാം

"മയക്കുമരുന്നുമായി യുവതി പിടിയിൽ" "പോലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു"...