കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

Published on

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു എന്നാണ് സുവിശേഷകന്‍ വിവരിക്കുന്നത്. ഓരോ കല്‍ഭരണിയിലും രണ്ടോ മൂന്നോ അളവ് കൊള്ളുമായിരുന്നു’ എന്നാണ് ഭരണികളുടെ വലിപ്പത്തെക്കുറിച്ചു നല്‍കുന്ന സൂചന.  (രണ്ടോ, മൂന്നോ  മെത്രെത്താസ് ദുവോ ഹെ ത്രേയിസ്) അളവ് (മെത്രെത്താസ്) എന്നത് അക്കാലത്ത് ദ്രാവകങ്ങളുടെ അളവ് കണക്കാക്കിയിരുന്ന ഇപ്പോഴത്തെ  ലിറ്ററിന് തുല്യമായ  രീതിയായിരുന്നു. ഇതനുസരിച്ചു ഒരു അളവ് എന്നത്  ഒമ്പത്് ഗാലന്‍ അഥവാ 40 ലിറ്ററിന് തുല്യമായിരുന്നു. അപ്പോള്‍ ഒരു കല്‍ഭരണിയില്‍ വക്കോളം നിറയ്ക്കുമ്പോള്‍ 27 ഗാലണ്‍ അഥവാ 120 ലിറ്റര്‍ വീഞ്ഞ് കാണണം. അപ്പോള്‍ ആറ് ഭരണികളിലും കൂടി 162 ഗാലണ്‍ അല്ലെങ്കില്‍ 720 ലിറ്റര്‍ വീഞ്ഞ്. കാനായില്‍ നടന്ന ആ വിവാഹത്തിന് മാത്രമല്ല ഇനിയുമെത്രയോ വിവാഹങ്ങള്‍ക്ക് തികയാന്‍ പോന്നത്ര വീഞ്ഞിന്റെ സമൃദ്ധിയായിരുന്നു  ഉണ്ടായത്. ചില ബൈബിള്‍ വ്യാഖ്യാതാക്കളുടെ (C. S. Keener, F. J Mokmy) അഭിപ്രായമനുസരിച്ച് 162 ഗാലണ്‍ എന്നാല്‍ ഒരാള്‍ക്ക് നീന്തികുളിക്കാവുന്നതിനും മാത്രം ഒരു കുളത്തില്‍ ഉള്ള വെള്ളത്തിന്റെ  അത്രയും അളവ്  എന്നാണ്. ദൈവത്തിന്റെ ഉദാരതയിലേക്കുള്ള നല്ലൊരു സാക്ഷ്യപത്രമായി കാനയില്‍ സംഭവിച്ച വീഞ്ഞിന്റെ ഈ അത്ഭുതത്തെ മനസിലാക്കാം. ദൈവം അളന്നല്ല തന്റെ ആത്മാവിനെ നല്‍കുന്നത് എന്ന് സാക്ഷ്യപ്പെടുത്തുന്നതും വത്സലശിഷ്യന്‍ തന്നെയാണല്ലോ.? 

കാനായില്‍ സംഭവിച്ച ഈ അത്ഭുതവും വീഞ്ഞിന്റെ സമൃദ്ധിയും ദൈവത്തിന്റെ ഉദാരതയിലേക്ക് മാത്രമല്ല വിരല്‍ ചൂണ്ടുന്നത്. അതിലുപ്പുറം മിശിഹായുടെ കാലഘട്ടത്തെകുറിച്ചുള്ള പഴയനിയമ പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിലേക്ക് കൂടിയാണ് ഇവിടെ സൂചന. യഹോവയുടെ രക്ഷാകര ദിവസത്തിന്റെ അഥവാ മിശിഹായുടെ വരവിന്റെയും യുഗാന്തത്തിന്റെയും സൂചനയും അടയാളവുമായാണ് പഴയനിയമം വീഞ്ഞിന്റെ സമൃദ്ധിയെ അവതരിപ്പിക്കുന്നത്. യഹോവയുടെ രക്ഷാദിനത്തില്‍ വീഞ്ഞ് പതഞ്ഞൊഴുകുമെന്ന് നിരവധി പ്രവചനഭാഗങ്ങളുണ്ട് (ഹോസിയ 14 : 7, ആമോസ് 9:13-14, ജറമിയ 31:12, സഖറിയ 10:7, ജോയേല്‍ 2:21-24). യൂദായുടെ വംശമുറയില്‍ വരാനിരിക്കുന്ന ഭാവിരാജാവിനെ ഉള്‍കണ്ണു കൊണ്ട് കണ്ട് ഇസ്രായേല്‍ മരണക്കിടക്കയില്‍ കിടന്ന് പ്രവചിക്കുന്നത്; ‘അവന്‍ തന്റെ കഴുതയെ മുന്തിരിവള്ളിയില്‍ കെട്ടും; തന്റെ ഉടുപ്പ് വീഞ്ഞിലും മേലങ്കി മുന്തിരിച്ചാറിലും കഴുകും എന്നാണ്’ (ഉല്‍പ്പ. 49:11). അപ്പോള്‍ കാനായിലെ വീഞ്ഞിന്റെ സമൃദ്ധി അടയാളമാണ്. കര്‍ത്താവിന്റെ മഹത്വം ജനത്തെ സമീപിച്ചിരിക്കുന്നു ദൈവത്തിന്റെ രക്ഷയുടെ ദിനങ്ങള്‍  വിസ്മയകരമായ പ്രവൃത്തികളുടെ ദിനം ആരംഭിച്ചിരിക്കുന്നു. യൂദായുടെ ചെങ്കോലിന്റെ യഥാര്‍ഥ അവകാശി  മിശിഹായുടെ കാലം സമീപസ്ഥമായി എന്നെല്ലാം ഉറക്കെപ്പറയുന്ന അടയാളം. 

മിശിഹായുടെ കാലത്തെ പുതുവീഞ്ഞിന്റെ സമൃദ്ധിയെപ്പറ്റി പഴയനിയമത്തിലെ അപ്പോക്രിഫല്‍ ഗ്രന്ഥങ്ങളായ ഏനോക്കിന്റെ പുസ്തകം (ഏനോക്ക് 10:19), ബാറൂക്കിന്റെ രണ്ടാം പുസ്തകം (2 ബാ റൂക്ക് 29:5) എന്നിവ നടത്തുന്ന പ്രവചനങ്ങളും കാനായിലെ വീഞ്ഞിന്റെ അളവിനെ കാണിക്കാന്‍ യോഹന്നാന്‍ പരാമര്‍ശിക്കുന്ന രണ്ടോ മൂന്നോ അളവ് കൊള്ളുന്ന ആറ് കല്‍ഭരണികളുടെ വിവരണവും തമ്മില്‍ ആഴമായൊരു സാമ്യമുണ്ട്.. ഏനോക്ക് 10:19, 2ബാറൂക്ക് 29:5 വിവരിക്കുന്നതുപ്രകാരം, മിശിഹായുടെ കാലത്ത് (Messianic Age) ഓരോ മുന്തിരിച്ചെടിയിലും ആയിരം ശാഖകളുണ്ടാകും. ഓരോ ശാഖയിലും ആയിരം മുന്തിരിക്കുലകള്‍ കായ്ക്കും. ഓരോ  മുന്തിരിക്കുലയിലും ആയിരം മുന്തിരിപ്പഴങ്ങള്‍ ഉണ്ടാവും. ഓരോ മുന്തിരി മണിയിലും 120 ഗാലന്‍ മുന്തിരിച്ചാറുണ്ടാകും. കാനായില്‍ വത്സലശിഷ്യന്‍ യോഹ കല്‍ഭരണികളെന്നും രണ്ടോ മൂന്നോ അളവെന്നും പറയുന്നത് അര്‍ഥമില്ലാതായോ  ചിലര്‍ വ്യാഖ്യാനിക്കുന്നതുപോലെ പഴയ നിയമത്തിന്റെയോ യഹൂദ മതത്തിന്റെയോ അപൂര്‍ണ്ണത കാണിക്കാനോ അല്ല. മറിച്ചു, കൃത്യമായ ദൈവശാസ്ത്ര ദര്‍്ശനത്തോടെയാണ്. രണ്ടോ മൂന്നോ അളവ് കൊള്ളുന്ന ഒരു കല്‍ഭരണിയില്‍  മൂന്നു അളവാണ് നിറച്ചതെങ്കില്‍  162 ഗാല വീഞ്ഞുണ്ടായി. ഇനി രണ്ട് അളവാണ് നിറച്ചതെങ്കില്‍ 120 ഗാലനും. മിശിഹായുടെ കാലത്ത് ഒരു മുന്തിരിപ്പഴത്തില്‍ 2 ബാരൂക്കിന്റെയും ഈനോക്കിന്റെയും പുസ്തകങ്ങള്‍ പ്രവചിക്കുന്നതും 120 ഗാലന്‍ വീഞ്ഞാണ്. അപ്പോള്‍ രണ്ടോ മൂന്നോ അളവ് കൊള്ളുന്ന ആറ് കല്‍ഭരണികളെക്കുറിച്ചുള്ള എന്ന യോഹന്നാന്റെ കൃത്യമായ വിവരണം, പഴയനിയമം പ്രവചിച്ച പുതു വീഞ്ഞിന്റെ സമൃദ്ധി നല്‍കുന്ന മിശിഹായാണ് നസ്രത്തിലെ യേശു എന്ന വ്യക്തമാക്കാനായിരുന്നു. യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങളെ യോഹന്നാന്‍ അടയാളങ്ങള്‍ (sksabnb) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ കാണുന്നതിനപ്പുറം കൈമാറാന്‍  സന്ദേശമുള്ള അതിസ്വാഭാവിക പ്രവൃത്തികളാണ് അടയാളങ്ങള്‍. കാനായില്‍ യേശു പ്രവര്‍ത്തിച്ചതും അടയാളമായിരുന്നു. പ്രത്യക്ഷത്തില്‍ കാണുന്ന വീഞ്ഞിന്റെ സമൃദ്ധിക്കപ്പുറം മിശിഹായുടെ കാലം ഉദയം ചെയ്‌തെന്ന സന്ദേശമുള്‍ക്കൊള്ളുന്ന അടയാളം.

റവ. ഡോ. ടോം ഓലിക്കരോട്ട്

Latest Updates

POPULAR Views

FEATUERD Views

മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍...

ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് 'ബെത്‌ലഹേമിലെ നക്ഷത്രം'. ജ്ഞാനികളെ  യേശുവിലേക്ക്...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...

സത്യം നിങ്ങളെ സ്വതന്ത്രരാക്കും!  

'തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍...

ജലത്താലും ആത്മാവിനാലുമുള്ള ജനനം!

സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഈശോ നിക്കൊദേമൂസിനോട് പറയുന്നത് "ഗിന്നോത്തെനായി അനോത്തെൻ ഉന്നതത്തിൽനിന്നും...

വീണ്ടും ജനനമോ മുകളിൽ നിന്നുള്ള ജനനമോ?

യേശു പറഞ്ഞു: "സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു; വീണ്ടും ജനിക്കുന്നില്ലെങ്കിൽ...

വിവാഹമോചനം അനുവദനീയമോ?

"എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ...

വിവാഹവസ്ത്രം ധരിക്കാത്തവൻ

"സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ?" (മത്തായി 22:12) വിവാഹവിരുന്നിന്റെ ഉപമയിൽ...

ദൈവത്തിന്റെ പരിശുദ്ധി – അകലവും അടുപ്പവും

"ഞാൻ ദൈവമാണ്, മനുഷ്യനല്ല. നിങ്ങളുടെ ഇടയിൽ വസിക്കുന്ന പരിശുദ്ധൻ തന്നെ" (ഹോസിയാ...

വി. മത്തായി 25:31-46 ഒരുപമയാണോ?

വി. മത്തായി 25:32-33 വാക്യങ്ങളിൽ ഒരുപമയുടെ പ്രയോഗം കാണാം. എന്നാൽ ആ...