അദ്ഭുതപ്രവര്‍ത്തകനായ വി.ഗ്രിഗറി

Published on

ക്രിസ്തുവര്‍ഷം 213 ല്‍  പൊന്തുസിലെ നെയോ കേസറിയായിലെ ഒരു വിജാതീയകുടുംബത്തില്‍ പിറന്ന ഗ്രിഗറിയുടെ ആദ്യപേര് തിയഡോര്‍ എന്നായിരുന്നു. ഏകദേശം പതിനാലു വയസുള്ളപ്പോള്‍ സഹോദരനായ അത്തനോദോറസിനൊപ്പം അദ്ദേഹം പാലസ്തീനായിലെ കേസറിയായിലേക്ക് പോയി; സഹോദരീഭര്‍ത്താവ് അവിടെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായി നിയമിതനായതിനാല്‍ സഹോദരിയെ ഭര്‍ത്താവിന്റെ പക്കലേക്ക് അനുയാത്ര ചെയ്യുകയായിരുന്നു അവര്‍. കേസറിയായില്‍ നിന്ന് ബെയ്‌റൂട്ടിലേക്ക് പോയി അവിടെ നിയമത്തില്‍ ഉപരിപഠനം നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ കേസറിയായില്‍ ഒരിജന്റെ ക്ലാസുകളില്‍ പങ്കെടുത്ത അവര്‍ ആ ക്ലാസുകളാല്‍ ആകര്‍ഷിക്കപ്പെട്ട് അവിടെതന്നെ ഏഴുവര്‍ഷക്കാലം തുടര്‍ന്ന് തത്വശാസ്ത്രവും ദൈവശാസ്ത്രവും അഭ്യസിച്ചു. ക്രൈസ്തവവിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട തിയഡോര്‍ മാമ്മോദീസായോടൊപ്പം ഗ്രിഗറി എന്ന പേരും സ്വീകരിച്ചു.

തന്റെ ജന്മസ്ഥലത്ത്  മടങ്ങിയെത്തിയ അദ്ദേഹം നാല്പതാംവയസില്‍ നെയോ കേസറിയായുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. തുടര്‍ന്ന് മുപ്പതുവര്‍ഷക്കാലം തന്റെ അജഗണങ്ങളെ സേവിച്ചു. അദ്ദേഹം നെയോകേസറിയായുടെ മെത്രാനായപ്പോള്‍ വെറും പതിനേഴ് വിശ്വാസികളാണ് അവിടെ ഉണ്ടായിരുന്നത്. എന്നാല്‍ ക്രിസ്തുവര്‍ഷം 270 ഓടെ മരിക്കുമ്പോള്‍ പതിനേഴ് അവിശ്വാസികള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ എന്നതാണ് അദ്ദേഹത്തിലൂടെ ദൈവം പ്രവര്‍ത്തിച്ച ഏറ്റവും വലിയ അദ്ഭുതം. ഡീഷസ് ചക്രവര്‍ത്തിയുടെ ക്രൂരമായ മതപീഡനങ്ങള്‍ക്ക് നടുവിലും സധൈര്യം വിശ്വാസം പ്രഘോഷിക്കാന്‍ സഭാംഗങ്ങളെ അദ്ദേഹം ശക്തിപ്പെടുത്തി. മതപീഡനത്തില്‍ രക്തസാക്ഷികളായവരുടെ ബഹുമാനാര്‍ത്ഥം അദ്ദേഹം സംഘടിപ്പിച്ച തിരുന്നാളുകള്‍ വിജാതീയരെപോലും സഭയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി. ഗ്രിഗറി ഒരു ദൈവമനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ അനേകം അദ്ഭുതങ്ങള്‍ സംഭവിച്ചു; അതിനാല്‍ അദ്ഭുതപ്രവര്‍ത്തകന്‍ എന്ന അര്‍ഥംവരുന്ന ‘ തൗമാതുര്‍ഗോസ്’ എന്ന് അദ്ദേഹത്തെ ആളുകള്‍ വിളിച്ചുതുടങ്ങി.

 മൂന്നാം നൂറ്റാണ്ടിലെ സഭാശിക്ഷണക്രമത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്കുന്ന ഒരു കാനോനികലേഖനവും കേസറിയാ സ്‌കൂളിലെ പഠനാനന്തരം ഗുരുവായ ഒരിജനെ പ്രകീര്‍ത്തിച്ചുകൊണ്ട് നടത്തിയ പ്രഭാഷണവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്.

Latest Updates

POPULAR Views

FEATUERD Views

നീസായിലെ വി. ഗ്രിഗറി

കപ്പദോസിയന്‍ പിതാക്കന്മാരില്‍ ഒരാളായ നീസായിലെ വിശുദ്ധ ഗ്രിഗറി അടിയുറച്ച ക്രൈസ്തവകുടുംബത്തിലാണ്  പിറന്നത്....

നസിയാന്‍സൂസിലെ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ...

 സാറൂഗിലെ വി. യാക്കോബ്

ക്രിസ്തുവര്‍ഷം 451 ല്‍ മെസപ്പൊട്ടോമിയായിലെ കുര്‍ത്താം പട്ടണത്തില്‍ ജനിച്ച യാക്കോബ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം...

മിലാനിലെ വി. അംബ്രോസ്

 റോമിലെ പരമ്പരാഗത ക്രിസ്ത്യന്‍കുടുംബാംഗമായ മിലാനിലെ വിശുദ്ധ അംബ്രോസ് തന്റെ പിതാവ് അംബ്രോസിയസ്,...

അലക്‌സാണ്ട്രിയായിലെ വി. ക്ലമന്റ്

ക്രിസ്തുവര്‍ഷം 150 ഓടെ ഏഥന്‍സില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ച  ടൈറ്റസ് ഫ്ലാവിയസ്...

പുവത്തിയേയിലെ  വി. ഹിലരി

പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഗോള്‍ പ്രവിശ്യയിലുള്ള പുവത്തിയേ ( Poitiers ) എന്ന...

വി.ജെറോം

പാശ്ചാത്യപാരമ്പര്യത്തില്‍ മഹാന്മാരായി പരിഗണിക്കപ്പെടുന്ന നാലു സഭാപിതാക്കന്മാരില്‍ ഒരാളാണ് വി.ജെറോം. (വി. അംബ്രോസ്,...

നിസിബിസിലെ വി. യാക്കോബ്

മൂന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ നിസിബിസിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ച യാക്കോബ് തന്റെ...

മാർ അഫ്രഹാത്ത്

പേർഷ്യൻ സന്ന്യാസി (പേർഷ്യൻ മുനി) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മാർ അഫ്രഹാത്ത്...

ലിയോണിലെ വി. ഇരണേവൂസ്

രണ്ടാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഏഷ്യാമൈനറിൽ ജനിച്ച ഇരണേവൂസ് ഗോളിലെ (Gaul) ലിയോണിന്റെ (Lyon)...

മാർ അദ്ദായി

പൗരസ്ത്യസുറിയാനി സഭകളിൽ ഉപയോഗിക്കപ്പെടുന്ന ശ്ലീഹന്മാരുടെ അനാഫൊറ മാർ അദ്ദായിയുടെയും മാർ മാറിയുടെയും...

ഹിയറാപ്പോളിസിലെ വി. പപ്പിയാസ്

ഫ്രീജിയായിലെ (ആധുനിക ടർക്കി) ഹിയറാപ്പോളീസിന്റെ മെത്രാനായിരുന്ന വി. പപ്പിയാസ് അപ്പസ്തോലികപിതാക്കന്മാരിൽ ഒരുവനായാണ്...