Thursday, January 22, 2026
spot_imgspot_imgspot_img

സ്വയധികാരസഭയും റീത്തും

Published on

പൗരസ്ത്യ കാനൻനിയമത്തിൽ പരാമർശിക്കുന്ന സ്വയധികാരസഭയും റീത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാമോ?

പൗരസ്ത്യ കാനൻനിയമസംഹിതയിൽ ശീർഷകം രണ്ടിൽ 27 മുതൽ 41 വരെയുള്ള കാനോനകളിലാണ് സ്വയധികാരസഭകളെക്കുറിച്ചും (Sui iuris Churches) റീത്തുകളെക്കുറിച്ചും (Rite) പരാമർശിക്കുന്നത്. ഈ രണ്ടു പേരുകൾ തമ്മിലുള്ള വ്യത്യാസം പലപ്പോഴും ശരിയായി മനസിലാക്കാതെ ഉപയോഗിക്കുന്നവരുണ്ട്. കത്തോലിക്കാസഭയിൽ നിലവിൽ ലത്തീൻ സഭയുൾപ്പെടെ 24 വ്യക്തിസഭകളുണ്ട്. ഇതിൽ ലത്തീൻസഭ പാശ്ചാത്യസഭയെന്നും മറ്റു 23 സഭകൾ പൗരസ്ത്യസഭകളെന്നുമാണ് അറിയപ്പെടുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പല പേരുകളിലാണ് പൗരസ്ത്യസഭകളെ വിശേഷിപ്പിച്ചിരുന്നത്. പ്രത്യേകസഭകൾ (Particular Churches) എന്നാണ് പൗരസ്ത്യസഭകൾക്കായുള്ള ഡിക്രിയിൽ (OE 4) ഉപയോഗിച്ചത്. എന്നാൽ ഈ പേരുതന്നെ രൂപതകളെ സൂചിപ്പിക്കാൻ മറ്റു പ്രമാണരേഖകളിലും കൗൺസിൽ ഉപയോഗിച്ചു (LG 13, 23, CD 11). കൂടാതെ പ്രാദേശിക സഭകൾ (Local Churches) എന്നും (UR 14, LG 23) റീത്തുകൾ എന്നിങ്ങനെ വിവിധ പേരുകളിൽ പൗരസ്ത്യസഭകൾ വിളിക്കപ്പെട്ടപ്പോൾ ഉടലെടുത്ത കൃത്യതയില്ലായ്മ പരിഹരിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം പൗരസ്ത്യസഭകൾക്കായുള്ള കാനൻനിയമം പരിഷ്കരിച്ചപ്പോൾ പരിഷ്കരണകമ്മീഷനു നല്കപ്പെട്ട പ്രധാന നിർദേശമായിരുന്നു പുതിയ പൗരസ്ത്യ കാനൻനിയമസംഹിതയിൽ ഇപ്രകാരം ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുന്ന വാക്കുകൾക്കു കൃത്യമായ നിർവചനം നല്കണം എന്നുള്ളത്. ഇതുപ്രകാരം പൗരസ്ത്യകാനൻനിയമത്തിന്റെ പരിഷ്കരണ കമ്മീഷൻ റീത്തും പ്രത്യേകസഭയും എന്നതിലുള്ള വ്യത്യാസം നിർവചിക്കുകയും ചെയ്തു. എന്നാൽ രൂപതയെ സൂചിപ്പിക്കുന്ന ‘പ്രത്യേക സഭ’ എന്ന പേരുതന്നെ വേണമെന്ന ലത്തീൻ നിയമസംഹിത പരിഷ്കരണ കമ്മീഷൻ നിലപാടെടുക്കുകയും പൗരസ്ത്യസഭകളെ സൂചിപ്പിക്കാൻ മറ്റൊരുപദം ഉപയോഗിക്കേണ്ട സാഹചര്യംവരുകയും പിന്നീടുനടന്ന ചർച്ചകൾക്കുശേഷം ‘സ്വയധികാരറീത്തുസഭ’ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. എന്നാൽ പിന്നീടു നടന്ന ചർച്ചകൾക്കുശേഷം ‘റീത്ത്’ എന്ന പേര് മാറ്റി പൗരസ്ത്യസഭകളെ സൂചിപ്പിക്കാൻ ‘സ്വയധികാരസഭ’ (Ecclesia sui iuris) എന്ന് പേര് ഉറപ്പിക്കുകയും ‘റീത്ത്’ എന്താണെന്ന് പ്രത്യേകം നിർവചിക്കുകയും ചെയ്തു. ഇതു പ്രകാരം CCEO c. 27 ‘സ്വയധികാരസഭ’ എന്തെന്നും, C 28 ൽ ‘റീത്ത്’ എന്താണെന്നുമുള്ള നിർവചനം നല്കുകയും ചെയ്തു. ‘ Sui iuris എന്ന പദത്തിന്റെ അർഥം “of its own right” എന്നാണ്. എന്നുവച്ചാൽ പൗരസ്ത്യസഭകൾ ഭരണത്തെയും അച്ചടക്കത്തെയും സംബന്ധിച്ച് അംഗീകാരമുള്ള സ്വയംഭരണാധികാരമുള്ള സഭകൾ ആണെന്നാണ് അർഥമാക്കുന്നത്.

സ്വയധികാരസഭയെ (Sui iuris Church)ക്കുറിച്ചു ഇ 27 ൽ നല്കിയിരിക്കുന്ന നിർവചനം ഇപ്രകാരമാണ്. “നിയമാനുസൃതം ഒരു ഹയരാർക്കിയാൽ ഒന്നിച്ചുചേർക്കപ്പെട്ടതും സ്വയധികാരമുള്ളതെന്നു പ്രത്യക്ഷമായോ പരോക്ഷമായോ സഭയുടെ പരമാധികാരത്താൽ അംഗീകരിക്കപ്പെട്ടതുമായ ക്രൈസ്തവ വിശ്വാസികളുടെ ഒരു സമൂഹത്തെ ഈ നിയമസംഹിതയിൽ സ്വയധികാരസഭ (Sui iuris Chuch) എന്ന് വിളിക്കുന്നു. ഈ നിർവചനപ്രകാരം പൗരസ്ത്യസഭകളെ സ്വയധികാരസഭയെന്ന് വിളിക്കണമെങ്കിൽ മൂന്നു ഘടകങ്ങൾ ഉണ്ടായിരിക്കണം. 1. അത് ക്രിസ്തീയ വിശ്വാസികളുടെ സമൂഹമായിരിക്കണം. 2. അത് നിയമാനുസൃതം ഒരു ഹയരാർക്കിയാൽ ഒന്നിപ്പിക്കപ്പെട്ടതായിരിക്കണം. 3. സ്വയധികാര കത്തോലിക്കസഭയുടെ പരമാധികാരത്താൽ അംഗീകരിക്കപ്പെട്ടിരിക്കണം. ഈ നിർവചനപ്രകാരം കത്തോലിക്കാസഭയിൽ ലത്തീൻസഭയുൾപ്പെടെ 24 സ്വയധികാരസഭകളാണുള്ളത്. ഇവയെല്ലാം നിയമാനുസൃതം സഭയുടെ ഹയരാർക്കിയുടെ അംഗീകാരത്തോടെ സ്ഥാപിക്കപ്പെട്ടതിനാൽ ‘സ്വയധികാരസഭ’യെന്നു വിളിക്കപ്പെടുന്നു.

ഈ സഭകളെയെല്ലാം തമ്മിൽ വ്യത്യസ്തമാക്കുന്ന പദമാണ് ‘റീത്ത്’ (Rite) എന്ന പദം. CCEO c . 28 ങ്ങ1 ‘റീത്ത്’ എന്താണെന്ന് വിശദമാക്കുന്നു. “ഒരു റീത്ത് എന്നത് ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം, ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയധികാരസഭയും തങ്ങളുടേതായ രീതിയിൽ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ്. ‘റീത്ത്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ വ്യക്തിസഭകളുടെയും പൈതൃകത്തെയാണ്. ഓരോ സ്വയധികാരസഭയും വിശ്വാസം ജീവിക്കുന്നതിന്റെ തനതായ രീതിയിൽ പ്രകടമാക്കുന്ന ആരാധനക്രമപരവും ദൈവശാസ്ത്രപരവുമായ പൈതൃകമാണ് ‘റീത്ത്’. അതു ഓരോ ജനതകളുടെയും ചരിത്രപരമായ സാഹചര്യങ്ങൾകൊണ്ടും സംസ്കാരം കൊണ്ടും വ്യത്യസ്തവുമാണ്. ചുരുക്കിപറഞ്ഞാൽ ഓരോ വ്യക്തിസഭയും തങ്ങൾക്കു ലഭിച്ച വിശ്വാസം തങ്ങളുടേതായ സാഹചര്യങ്ങളിൽ ജീവിക്കുന്നതിന്റെ തനതു പ്രകാശനമാണ് ‘റീത്ത്’ എന്നുപറയുന്നത്. റീത്തുകൾ തമ്മിൽ വേർതിരിക്കുന്ന ഘടകങ്ങൾ സംസ്കാരത്തിലുള്ള വ്യത്യാസങ്ങളും അതാതു ജനതയുടെ ചരിത്രപരവുമായ പ്രത്യേകതകളാണ്. ‘റീത്ത്’ എന്നത് സ്വയം നിൽക്കുന്ന ഒന്നല്ല. മറിച്ച് അതു ഒാരോ സ്വയധികാരസഭയുടേതുമാണ്. ഒരു സഭയെ സൂചിപ്പിക്കാൻ ‘റീത്ത്’ എന്ന പദം ഉപയോഗിക്കുന്നില്ല. ചുരുക്കത്തിൽ റീത്ത് ഒരു സഭയെ മറ്റൊരു സഭയിൽനിന്നു വേർതിരിക്കുന്ന ഘടകമാണ്, പൈതൃകമാണ്.

റവ. ഡോ. ജോസഫ് മറ്റത്തിൽ

Latest Updates

POPULAR Views

FEATUERD Views

പാസ്റ്ററല്‍ കൗണ്‍സില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി...

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും...

രൂപതാ പ്രൊക്കുറേറ്റര്‍നിയമനം; യോഗ്യതകളും ചുമതലകളും

രൂപതയിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സഭാനിയമത്തില്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങള്‍ ആണ്...

മാർപാപ്പയുടെ പദവികളും അധികാരങ്ങളും

കത്തോലിക്കസഭയുടെ പുതിയ ഇടയനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റിരിക്കുന്ന...

ഫൊറോനാ വികാരിമാരുടെ അവകാശങ്ങളും കടമകളും

രൂപതകളുടെ വലിപ്പവും ഇടവകകളുടെ എണ്ണവും വർദ്ധിച്ചുവന്നതിനനുസരിച്ച് അജപാലന സൗകര്യത്തിനായി രൂപതയെ പല...

രൂപതാ കൂരിയായും പ്രവർത്തനങ്ങളും

രൂപതാമെത്രാനെ അദ്ദേഹത്തിന്റെ ഭരണനിർവഹണചുമതലയിലും അജപാലന ധർമ്മത്തിലും സഹായിക്കുന്നതിനുളള സംവിധാനമാണ് 'രൂപതാ കൂരിയാ'(eparchial...

രൂപതാ പ്രൊക്കുറേറ്ററും ഫിനാൻസ് കൗൺസിലും

ഈശോയുടെ മൗതിക ശരീരമായി വിളിച്ചു ചേർക്കപ്പെട്ട ദൈവജനമാണ് സഭ. ഇത് ഒരു...

രൂപതാ ആലോചനാസംഘം: ലക്ഷ്യവും കടമകളും

രൂപതാ ഭരണത്തിൽ മെത്രാനെ സഹായിക്കുവാൻ ഉള്ള പല ആലോചനാ സമിതികളിൽ ഏറ്റവും...

രൂപത വൈദികസമിതിയും പ്രവർത്തനങ്ങളും

രൂപതയിലെ വൈദികസമിതിയെക്കുറിച്ചും അവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിക്കാമോ? വൈദികസമിതി (Presbyteral Council)...
error: Content is protected !!