തോമായുടെ നടപടികൾ” ഭാരതസഭാചരിത്ര പഠനത്തിന് ഒരു ഉറവിടം

Published on

തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പ്രേഷിത പ്രവർത്തനങ്ങൾ പഠിക്കാൻ തോമായുടെ നടപടികൾ വളരെ സഹായകമാണ്. തോമസ് അപ്പസ്തോലന്റെ ഇന്ത്യയിലേക്കുള്ള യാത്ര, സഭാ സമൂഹങ്ങളുടെ സ്ഥാപനം, പ്രവർത്തിച്ച അത്ഭുതങ്ങൾ, മൈലാപ്പൂരിലെ രക്തസാക്ഷിത്വം, തിരുശേഷിപ്പ് എദേസ യിലേക്ക് കൊണ്ടുപോകുന്നത് എല്ലാം ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിൽ കാണുന്നത് ഗുണ്ടഫർ ചക്രവർത്തി ഭരിക്കുന്ന പാർതിയ രാജ്യത്ത് ആണ് തോമാശ്ലീഹാ ആദ്യം എത്തുന്നത് എന്നാണ്. ഇന്നത്തെ വടക്കു പടിഞ്ഞാറൻ ഇന്ത്യ അന്നത്തെ പാർത്യ രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരു അപ്പോക്രിഫൽ (അപ്രമാണിക) ഗ്രന്ഥമായതിനാൽ ഇത് പഠനവിഷയമാക്കേണ്ട രീതിക്ക് വ്യത്യാസമുണ്ട്. പഴയകാലത്തെ ഒരു പ്രത്യേക ശൈലിയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം അന്നത്തെ പശ്ചാത്തലം പരിഗണിച്ചുവേണം മനസ്സിലാക്കുവാൻ. ഇതിൽ പറയുന്നതെല്ലാം അപ്പാടെ സ്വീകരിക്കാൻ പാടില്ല. കാരണം ഇതൊരു ചരിത്രപുസ്തകമോ ഔദ്യോഗിക പഠനഗ്രന്ഥമോ ആയി രചിക്കപ്പെട്ടതല്ല. മാത്രവുമല്ല ഇതിൽ പല കൂട്ടിച്ചേർക്കലുകൾ കാലാകാലങ്ങളിൽ ഉണ്ടായിട്ടുണ്ട് താനും. ഇങ്ങനെയുള്ള അപ്രധാന അനാവശ്യ കാര്യങ്ങൾ ഒഴിവാക്കിയാൽ ഈ ഗ്രന്ഥത്തിൽ കാണുന്നത് മാർതോമ്മായുടെ ഭാരതപ്രേഷിത പ്രവർത്തനത്തിന്റെ രണ്ട് ഘട്ടങ്ങളും ഈ കാലഘട്ടങ്ങൾക്കിടയ്ക്ക് നടന്ന പല സംഭവങ്ങളും അദ്ദേഹത്തോട് ബന്ധപ്പെട്ടിട്ടുള്ള വ്യക്തികളുമാണ്. ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ള കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: തോമാശ്ലീഹാ ഇന്ത്യയിൽ എത്തി ആദ്യം ഗുണ്ടഫറിന്റെ രാജ്യമായ പാർത്യയിൽ സുവിശേഷം പ്രസംഗിച്ചു അനേകരെ ജ്ഞാനസ്നാനപ്പെടുത്തി, രാജാവ് തന്നെയും ഒടുവിൽ ക്രിസ്ത്യാനിയായി, തുടർന്ന് തോമസ് മറ്റൊരു രാജ്യത്തും സുവിശേഷം അറിയിച്ചു, അവിടെയും അനേകരെ കൈ്രസ്തവ മതത്തിലേക്ക് കൊണ്ടുവന്നു. രാജ്ഞിയും ക്രിസ്തുമതം സ്വീകരിച്ചതോടെ രാജാവ് തോമസിനെതിരെ തിരിയുകയും അദ്ദേഹത്തെ വധിക്കാൻ പദ്ധതിയിടുകയും ചെയ്തു. അങ്ങനെ തോമസ് ഈ രാജ്യത്ത് രക്തസാക്ഷിയായി. തുടർന്നുണ്ടായ ചില സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ രാജാവ് തന്നെ ക്രിസ്ത്യാനിയായി എന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. കേരളം ഉൾപ്പെടുന്ന തമിഴകം എന്നു വിളിക്കുന്ന തെക്കേ ഇന്ത്യയിലെ രാജാവായിരുന്നു മസ്ദായി. അതിനാൽ ഈ ഗ്രന്ഥം തോമാശ്ലീഹായുടെ കേരളത്തിലെയും തെക്കേ ഇന്ത്യയിലെയും മിഷൻ പ്രവർത്തനത്തിന് ഒരു നല്ല തെളിവാണ്.

ചരിത്രപുസ്തകമായി എഴുതപ്പെട്ടത് അല്ലെങ്കിലും ഇതിൽ ചരിത്രമിഴുകി ചേർന്നിരിക്കുന്നു. ഈ ഗ്രന്ഥം ചരിത്രപരമാണ് എന്ന് പറയാൻ കാരണം ഇത് ഒരു കൃത്യമായ കാലഘട്ടത്തിൽ കൃത്യമായ സ്ഥലത്ത് ഒരു കൃത്യമായ കാര്യം അവതരിപ്പിക്കാനായി രചിക്കപ്പെട്ടു എന്നതാണ്. എദ്ദേസയിൽ ആണ് ഇത് എഴുതപ്പെട്ടത് എന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. അടുത്തകാലത്ത് നടന്ന പഠനങ്ങളുടെ വെളിച്ചത്തിൽ ക്രിസ്തുവർഷം 220 നും 230 നും ഇടയ്ക്കാണ് ഇത് രചിക്കപ്പെട്ടത് എന്ന് തെളിയുന്നുണ്ട്. ഇതിന്റെ രചയിതാവിനെ കുറിച്ച് ചരിത്രകാരന്മാരുടെ ഇടയിൽ ഇപ്പോഴും അഭിപ്രായ ഐക്യം ഇല്ല. ബർദയ്സൻ അഥവാ അദ്ദേഹത്തിന്റെ ഒരു ശിഷ്യൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്കൂളിലെ ആരെങ്കിലും അഥവാ മറ്റ് ആരെങ്കിലും ആയിരിക്കാം ഗ്രന്ഥകർത്താവ്.

സുറിയാനിയിലാണ് ഗ്രന്ഥം രചിക്കപ്പെട്ടത്. താമസിയാതെ ഗ്രീക്കിലേക്ക് തർജമ ചെയ്യപ്പെട്ടു. ക്രിസ്തുവർഷം 240 ഓടുകൂടി റോമാക്കാർ എദേസ പട്ടണം പിടിച്ചടക്കിയപ്പോൾ അവിടെ ലഭ്യമായ പല സുറിയാനി ഗ്രന്ഥങ്ങളും അവർ ഗ്രീക്കിലേക്ക് തർജമ ചെയ്തു. വിജ്ഞാനദാഹികളായ ഗ്രീക്കുകാർ അന്ന് ലഭ്യമായ പ്രധാന കൃതികൾ ഗ്രീക്കിലേക്ക് തർജമ ചെയ്തത് ഗ്രീക്ക് സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും വളർച്ച ശക്തിപ്പെടുത്താനാണ്. അതിനാൽ ഗ്രന്ഥരചന കഴിഞ്ഞ് അധികം താമസിയാതെ ഈ ഗ്രന്ഥം ഗ്രീക്കിലേക്ക് തർജമ ചെയ്യപ്പെട്ടു എന്നത് ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു. ഗ്രീക്കു മൂലം (version) പൂർണ്ണമായും ലഭ്യമായിരുന്നതുകൊണ്ട് ഗ്രീക്കിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത് എന്നായിരുന്നു അടുത്തകാലം വരെയുള്ള ചിന്ത. പിന്നീടാണ് മനസ്സിലാവുന്നത് ഇതിന്റെ മൂലകൃതിസുറിയാനിയിൽ തന്നെയാണ് എന്ന്. സുറിയാനി ഭാഷയിൽ എദേസയിൽ വച്ചാണ് തോമായുടെ നടപടികൾ എഴുതപ്പെട്ടതെങ്കിലും ഇതിന്റെ ഇതിവൃത്തവും പശ്ചാത്തലവും വിവരണങ്ങളും എല്ലാം ഇന്ത്യയോട് ബന്ധപ്പെട്ടതാണ്. എദേസയിലെ സഭയും കേരളത്തിലെ സഭയും തമ്മിലുണ്ടായിരുന്ന നല്ല ബന്ധമാണ് ഇവിടെ ദൃശ്യമാകുന്നത്.

റവ.ഡോ. ജെയിംസ് പുലിയുറുമ്പിൽ

Latest Updates

POPULAR Views

FEATUERD Views

ചെന്നൈ പട്ടണത്തിന്റെ മാര്‍ത്തോമ പാരമ്പര്യം

ചെന്നൈ അഥവാ പഴയ മദ്രാസ്പട്ടണത്തിന്റെ ഒരു ഭാഗമാണ് അതിന്റെ നാല് മൈല്‍...

മൈലാപ്പൂര്‍: മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വിശുദ്ധസ്ഥലം

തോമാശ്ലീഹാ തെക്കേ ഇന്ത്യ മുഴുവന്‍ നിര്‍ബാധം യാത്ര ചെയ്തു. അന്നത്തെ പരിമിതമായ...

മൈലാപ്പൂര്‍: ഭാരതസഭയുടെ തുടക്കവും കേന്ദ്രസ്ഥാനവും

ഇന്ത്യയിലെ സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമായി വടക്കേഇന്ത്യയിലും തെക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും തോമാശ്ലീഹാ...

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി....

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം 

സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന് ഇന്ത്യയെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു....

ഭാരതസഭയെകുറിച്ച് അപ്പസ്‌തോലന്മാരുടെ പ്രബോധനം

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ` അപ്പസ്‌തോലന്മാരുടെ പ്രബോധനം' (Dotcrine of the...

ഭാരതസഭയെക്കുറിച്ച് അലക്സാണ്ടറിയായിലെ ഒരിജൻ

ഗ്രീക്ക്, ലത്തീൻ സഭാപിതാക്കന്മാർ ഭതോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു' എന്ന് എഴുതുമ്പോൾ,...