തോമായുടെ നടപടികളുടെ ചരിത്രമൂല്യം

Published on

‘തോമായുടെ നടപടികൾ’ അഥവാ ‘യൂദ തോമായുടെ നടപടികൾ’ എന്ന ഗ്രന്ഥം ഇന്ന് വളരെയേറെ ചർച്ച ചെയ്യപ്പെടുന്നതും പഠനവിഷയം ആകുന്നതും കൂടുതൽ ഗവേഷണം ആവശ്യപ്പെടുന്നതുമായ കൃതിയാണ്. ഇതേക്കുറിച്ച് ഇതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാട് അടുത്തകാലത്ത് വളരെയേറെ മാറിക്കഴിഞ്ഞു. Gnostic, Mani- chean ആശയങ്ങൾ നിറഞ്ഞ ഐതിഹാസിക (legendary) ഗ്രന്ഥമാണ് ഇത് എന്ന വാദഗതിക്കു അടുത്തകാലത്ത് കൃത്യമായ ഉത്തരം കൊടുക്കുവാൻ ചരിത്രകാരന്മാർക്ക് സാധിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ താളുകളിൽ നിറഞ്ഞുനിൽക്കുന്ന ഗുണ്ടഫർ എന്ന രാജാവ് ഭരിച്ചിരുന്ന രാജ്യവും ജീവിച്ചിരുന്ന കാലഘട്ടവും ഇന്ന് ഏതാണ്ട് കൃത്യമായി തെളിയിച്ചു കഴിഞ്ഞു. ഗുണ്ടഫർ എന്ന പേര് വിവിധ ഭാഷകളിൽ വിവിധ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. ഗുണ്ടഫോര്സ് എന്ന് ലത്തീനിലും ഗുണ്ടഫോറോസ് എന്ന് ഗ്രീക്കിലും ഏൗറിമുവമൃ എന്ന് സുറിയാനിയിലും ഈ പേര് ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരിലുള്ള നാണയങ്ങളുടെ കണ്ടുപിടുത്തമാണ് ഈ രാജാവിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ചരിത്രകാരന്മാരെ പ്രേരിപ്പിച്ചത്. 1834 ൽ അഫ്ഗാനിസ്ഥാനിൽ കാബൂൾ പ്രദേശത്ത് ചാൾസ് ചാൾസ് Masson എന്ന വ്യക്തിയാണ് ഗുണ്ടഫറസിന്റെ പേരിലുള്ള നാണയങ്ങൾ ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ തോമാശ്ലീഹായുടെ മിഷൻ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഇൗ ഗ്രന്ഥം നമ്മെ സഹായിക്കും എന്നതാണ് ഈ ഗ്രന്ഥത്തിന് നമുക്കുള്ള പ്രസക്തി.

പൂർണഅർഥത്തിൽ അല്ലെങ്കിലും ഈ ഗ്രന്ഥത്തെ തോമാശ്ലീഹായുടെ ഇന്ത്യയിലെ മിഷൻപ്രവർത്തനം വിവരിക്കുന്ന ഒരു ഗ്രന്ഥമായി കണക്കാക്കാൻ ആകും. യാത്രാവിവരണം (travelogue) എന്നും വേണമെങ്കിൽ വിശേഷിപ്പിക്കാം. യഥാർഥത്തിൽ, ഇത് ഒരു ചരിത്രഗ്രന്ഥമായി എഴുതപ്പെട്ടതല്ല. ചരിത്രസത്യങ്ങൾ ഇതിൽ ധാരാളം ഉണ്ടെന്ന് മാത്രം. എങ്കിലും വളരെയേറെ അവിശ്വസനീയ വിവരണങ്ങളും ഐതിഹാസിക ആശയങ്ങളും കാല്പനിക കഥകളും ഇതിൽ കാണാം. Apocryphal വിഭാഗത്തിൽ വരുന്ന ഒരു കൃതി ആയതുകൊണ്ട് സഭ ഇതിന് ഔദ്യോഗിക അംഗീകാരം കൊടുത്തിട്ടില്ല. അപ്പോക്രിഫൽ വിഭാഗത്തിൽ ഉൾപ്പെടുന്നതിന്റെ പേരിൽ ഇതിന്റെ ചരിത്രപരതയ്ക്ക് ഒരു കുറവും ഉണ്ടാകുന്നുമില്ല. മറ്റ് അനേകംഗ്രന്ഥങ്ങളെ പോലെ ഇതും സഭ ഔദ്യോഗികമായി വേദപുസ്തകത്തിന്റെ ഭാഗമായി അംഗീകരിക്കാത്തതു കൊണ്ട് അപ്പോക്രിഫൽ വിഭാഗത്തിൽ പെടുന്നു എന്നു മാത്രം. അപ്പോക്രിഫൽ കൊണ്ട് ഉദ്ദേശിക്കുന്നത് ഔദ്യോഗിക പൊതുവായനയ്ക്ക് (public reading) അനുവദിച്ചിട്ടില്ല എന്നാണ്. എങ്കിലും വ്യക്തിപരമായ വായനയ്ക്കും പഠനത്തിനും മറ്റും ഈ ഗ്രന്ഥം ഉപയോഗിക്കാവുന്നതാണ്.

പ്രസ്തുത ഗ്രന്ഥത്തിലെ വളരെയേറെ ഗ്നോസ്റ്റിക്, മനിക്കേയൻ ആശയങ്ങൾ വ്യക്തമാക്കുന്നത് ഗ്നോസ്റ്റിക്കുകൾ ഈ ഗ്രന്ഥം കൂടുതലായി ഉപയോഗിച്ചിരുന്നു എന്നാണ്. എന്നു മുതലാണ് ഇത് അവരുടെ കൈകളിൽ എത്തിയതെന്ന് വ്യക്തമല്ല. എങ്കിലും ഇക്കാരണങ്ങൾ ഒന്നും ഇതിന്റെ ചരിത്രപരതയ്ക്ക് ഇടിവ് വരുത്തുന്നില്ല. മൂന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെടുന്നത്. സുറിയാനി ഭാഷയിൽ എഴുതപ്പെട്ട ഗ്രന്ഥം താമസിയാതെ ഗ്രീക്കിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നുണ്ട്. ഗ്നോസ്റ്റിക് സ്വാധീനം എന്ന പ്രശ്നം തോമായുടെ നടപടികൾക്ക് മാത്രമല്ല, ആ കാലഘട്ടത്തിൽ തന്നെ എഴുതപ്പെട്ട ‘പത്രോസിന്റെ നടപടികൾ’ക്കും ‘ പൗലോസിന്റെ നടപടികൾ’ക്കും ‘ജോണിന്റെ നടപടികൾ’ക്കും ‘അന്ത്രയോസിന്റെ നടപടികൾ’ക്കും ഉണ്ട്. ഈ അഞ്ചുഗ്രന്ഥങ്ങൾ ആയിരുന്നു ആദ്യമായി അപ്പസ്തോലന്മാരുടെ പേരിൽ എഴുതപ്പെട്ട നടപടികൾ (Acts). ബാക്കിയുള്ള അപ്പസ്തോലന്മാരെ പറ്റിയും ‘നടപടികൾ’ എഴുതപ്പെട്ടെങ്കിലും അത് പിന്നീട് അഞ്ച്, ആറു നൂറ്റാണ്ടുകളിലാണ്. ഈ അപ്പസ്തോലന്മാരുടെ പേരിൽ നടപടികൾ മാത്രമല്ല സുവിശേഷങ്ങളും പല കാലഘട്ടങ്ങളിലായി എഴുതപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അപ്പോക്രിഫൽ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പുതിയ നിയമത്തിലെ സുവിശേഷങ്ങളിൽ നിന്നും അപ്പസ്തോലന്മാരെ പറ്റി നമുക്ക് ഒത്തിരിയേറെ അറിവ് ലഭിക്കുന്നുണ്ട്. അവയൊന്നും ചരിത്രഗ്രന്ഥങ്ങൾ ആയി രചിക്കപ്പെട്ടത് അല്ല എന്നതാണ് സത്യം. ഇവയിൽ നിന്നു ലഭിക്കാത്ത വളരെ കാര്യങ്ങൾ അപ്പോക്രിഫൽ നടപടികളിൽ നിന്നും അപ്പോക്രിഫൽ സുവിശേഷങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. തോമാശ്ലീഹായുടെ കേരളത്തിലെ സുവിശേഷപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾക്ക് തോമായുടെ നടപടികൾ എങ്ങനെ സഹായിക്കും എന്നതാണ് നാം പരിഗണിക്കുന്നത്.

റവ ഡോ. ജെയിംസ് പുലിയുറുമ്പിൽ

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി....

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം 

സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന് ഇന്ത്യയെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു....

ഭാരതസഭയെകുറിച്ച് അപ്പസ്‌തോലന്മാരുടെ പ്രബോധനം

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ` അപ്പസ്‌തോലന്മാരുടെ പ്രബോധനം' (Dotcrine of the...

ഭാരതസഭയെക്കുറിച്ച് അലക്സാണ്ടറിയായിലെ ഒരിജൻ

ഗ്രീക്ക്, ലത്തീൻ സഭാപിതാക്കന്മാർ ഭതോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു' എന്ന് എഴുതുമ്പോൾ,...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജെറോം

ആദ്യനൂറ്റാണ്ടുകളിലെ മഹാന്മാരായ പണ്ഡിതന്മാരിൽ വളരെ ശ്രദ്ധേയനാണ് വിശുദ്ധ ജെറോം. നിരവധി...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ എഫ്രേം

വിശുദ്ധ എഫ്രേം തന്റെ പല കവിതകളിലും തോമാശ്ലീഹായുടെ ഇന്ത്യൻ ദൗത്യത്തെ പരാമർശിക്കുന്നുണ്ട്....

വിശുദ്ധ ബർത്തലോമിയോയും ഇന്ത്യയും

പന്തേനൂസിന്റെ ഇന്ത്യൻ ദൗത്യത്തെക്കുറിച്ച് യൗസേബ്യൂസ് എഴുതുമ്പോൾ വിശുദ്ധ ബർത്തലോമിയോ...