ലഹരിവിമുക്തസമൂഹത്തിനായി കൈകോർക്കാം

Published on

“മയക്കുമരുന്നുമായി യുവതി പിടിയിൽ” “പോലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു” ” മകൻ അമ്മയെ അടിച്ചുകൊന്നു; ലഹരി ഉപയോഗമെന്ന് സംശയം” “വൻ ലഹരി വേട്ട: നാലു യുവാക്കൾ അറസ്റ്റിൽ” “കോളജ് ഹോസ്റ്റലിൽ റെയ്ഡ്; മയക്കുമരുന്നു കണ്ടെത്തി”

അടുത്തകാലത്തായി പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലുമായി പ്രത്യക്ഷപ്പെട്ട വാർത്തകളുടെ ഏതാനും ചില ശീർഷകങ്ങളാണ് മുകളിലെഴുതിയത്. ഇതൊക്കെ കാണുമ്പോൾ പുകവലിയുമായി ബന്ധപ്പെട്ട പരസ്യത്തിൽ ചോദിക്കുന്നതുപോലെ, നമ്മുടെ നാടിന് ഇതെന്തുപറ്റി എന്ന് ആശങ്കപ്പെടാതിരിക്കാനാവില്ല. കാരണം പേടിപ്പെടുത്തുന്ന ഒരു വർത്തമാനകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മനുഷ്യത്വം ഇല്ലാതാകുകയും മൃഗീയത സടകുടഞ്ഞെണീല്ക്കുകയും ചെയ്യുന്നവിധത്തിൽ മനുഷ്യൻ എന്ന മനോഹരസംജ്ഞയെ നാശോന്മുഖമാക്കുന്നവിധത്തിൽ ഇന്ന് ലഹരിയുടെ താണ്ഡവനൃത്തമാണ് എവിടെയും.

ഒരു സമൂഹത്തെ, ഒരു തലമുറയെ, ഒരു രാജ്യത്തെത്തന്നെ ഇല്ലായ്മ ചെയ്യാനും അവയുടെ സുസ്ഥിതിയെ അപകടപ്പെടുത്താനുമുള്ള ദോഷകരമായ ശക്തി മയക്കുമരുന്നുകളിൽ അടങ്ങിയിട്ടുണ്ട്. എളുപ്പത്തിൽ പണം കണ്ടെത്താനും കൂടുതൽ പണക്കാരനാകാനും വേണ്ടി ലഹരിവ്യാപാരത്തിന് ഇറങ്ങിത്തിരിക്കുന്നവരാണ് ചിലർ. കൗതുകത്തിനുതുടങ്ങി പിന്നെ കരകയറാൻ കഴിയാത്തവിധത്തിൽ ലഹരിക്കയത്തിൽ മുങ്ങിത്താണുപോയവരുമുണ്ട്. നാശത്തിന്റെ കമ്പോളങ്ങളിലേക്ക് യുവജനങ്ങളെ കൂട്ടിക്കൊണ്ടുപോയി അവരുടെ സർഗാത്മകതയെ അങ്ങേയറ്റം തകർക്കാൻ കൃത്യമായ പദ്ധതികൾ ഗൂഢലക്ഷ്യത്തോടെ ആവിഷ്ക്കരിക്കുന്നവരുമുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് നമ്മളിൽ പലരും ബോധവാന്മാരേ അല്ല. അതുകൊണ്ടാണ് അവയ്ക്കെതിരെ ഉണർന്നുപ്രവർത്തിക്കാൻ നമുക്കു കഴിയാതെപോകുന്നതും.

വർദ്ധിച്ചുവരുന്ന ലഹരിവ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പു നല്കിയതും അത് പല രൂപത്തിൽ യുവജനങ്ങളെ ദോഷകരമായി ബാധിക്കുന്നതിനാൽ അതിനെതിരെ ഒറ്റക്കെട്ടായി നീങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയതും വർഷങ്ങൾക്കുമുമ്പ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടായിരുന്നു. പ്രവാചകധീരതയോടെ അന്ന് അദ്ദേഹം അക്കാര്യം പറഞ്ഞപ്പോൾ പിന്തുണ നല്കുന്നതിനു പകരം തെറ്റിദ്ധരിപ്പിക്കാനും അദ്ദേഹത്തിനെതിരെ വാളോങ്ങുവാനുമാണ് ഒരു വിഭാഗം ആളുകൾ ശ്രമിച്ചത്. ഇന്ന് അവരെല്ലാം നിസ്സഹായരായും പശ്ചാത്തപവിവശരായും നിശ്ശബ്ദരായി നോക്കിനില്ക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

പക്ഷേ സമയം കഴിഞ്ഞുപോയിട്ടില്ല. അതിന് മതവർഗ്ഗജാതിഭേദങ്ങൾ കൂടാതെ സമൂഹം ഒറ്റക്കെട്ടായി നില്ക്കുകയാണ് വേണ്ടത്. ജനകീയകലയായ സിനിമയുൾപ്പടെ എല്ലാ കലാരൂപങ്ങൾക്കും ഇതിനെതിരെ പോരാടാനുള്ള ഉത്തരവാദിത്തവും സാമൂഹ്യപ്രതിബദ്ധതയുമുണ്ട്. ലഹരി ഉപയോഗത്തിനെതിരെ നിയമപ്രകാരമുള്ള മുന്നറിയിപ്പുകൾ ചെറിയ അക്ഷരങ്ങളിൽ എഴുതിക്കാണിച്ച് കടമനിർവഹിച്ച ഭാവേന കൈകഴുകുകയും എന്നാൽ ലഹരിഉപയോഗങ്ങളുടെ ആഘോഷങ്ങൾ വർണാഭമായി ചിത്രീകരിച്ചുകൊണ്ട് യുവാക്കളെ അതിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന കപടമുഖമാണ് പല സിനിമകളിലുമുള്ളത്.

ലഹരി ഉപയോഗിക്കുന്ന നായകനെയോ ലഹരിഉപയോഗത്തെ ആഘോഷമാക്കുന്ന വിധത്തിലുള്ള ചിത്രീകരണങ്ങളോ സിനിമകളിൽ ഉണ്ടാവുകയില്ലെന്ന് ഓരോ ചലച്ചിത്രപ്രവർത്തകരും തീരുമാനമെടുക്കേണ്ടതുണ്ട്. കലാകാരൻ എന്ന നിലയിലുള്ള അവരുടെ സാമൂഹ്യപ്രതിബദ്ധതയുടെ തെളിവുകൂടിയാണ് ഇത്. രാഷ്ട്രീയപ്രവർത്തകർ കക്ഷിഭേദമന്യേ ലഹരിക്കെതിരെ അണിനിരക്കണം. ലഹരി വിപത്താണെന്ന് മനസ്സിലാക്കിയും അതിന്റെ ആഴം തിരിച്ചറിഞ്ഞും വിവിധതരത്തിലുള്ള കർമ്മപദ്ധതികൾ ആവിഷ്ക്കരിക്കാനും നടപ്പിലാക്കാനും നാം ഇനിയും വൈകരുത്.

സമൂഹത്തെ ബാധിക്കുന്ന ഏതു വിഷയവും സഭയുടെകൂടി വിഷയമാണ്. അതുകൊണ്ടുതന്നെ സമൂഹത്തെയും രാഷ്ട്രത്തെയും ഭാവിതലമുറയെയും വിഷമയമാക്കുന്ന, സ്വപ്നങ്ങളെ ഉന്മൂലനം ചെയ്യുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ സന്ധിയില്ലാസമരമാണ് സഭ നടത്തുന്നത്. സഭയുടെ ഇത്തരം പ്രവർത്തനങ്ങളിൽ മുൻവിധികളില്ലാതെ പൂർണ്ണമനസ്സോടെ പങ്കുചേരാനും അങ്ങനെ കൂട്ടായപരിശ്രമത്തിലൂടെ ലഹരിവിമുക്തസമൂഹം പണിതുയർത്താനും നമുക്ക് കർമനിരതരാകാം.

Latest Updates

POPULAR Views

FEATUERD Views

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നീതിനിഷേധത്തിന്റെ കണക്കെടുപ്പും പ്രത്യാശയുടെ വെളിച്ചവും

കേരളത്തിലെ ക്രൈസ്തവരും വിശിഷ്യ സീറോമലബാർസഭയും കാലങ്ങളായി ഉയർത്തുന്ന നീതിക്കായുള്ള നിലവിളികൾക്കു ഭരണഘടനാപരമായ...

യുദ്ധകാലത്തെ നോമ്പ്: മാനസാന്തരത്തിലേക്കും ഉത്തരവാദിത്തത്തിലേക്കുമുള്ള വിളി

ധ്യാനത്തിനും മാനസാന്തരത്തിനും നവീകരണത്തിനുമായി തിരുസഭ നല്കുന്ന വലിയനോമ്പെന്ന പുണ്യകാലത്തിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുകയാണ്....

നന്മ നഷ്ടപ്പെടുന്ന കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ...

കൂട്ടായ്മയില്‍ ശക്തിപ്പെടാം!

സീറോമലബാര്‍സഭയില്‍ 2026 സമുദായശക്തീകരണ വര്‍ഷമായി ആചരിക്കുകയാണല്ലോ? സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസമേഖലകളില്‍  പലവിധകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോകുന്ന...

പ്രത്യാശയോടെ ഐക്യത്തിൽ മുന്നോട്ട്

രണ്ടു മഹാസംഭവങ്ങളുടെ അനുസ്മരണാവസരമാണു നമ്മൾ പിന്നിടുന്നത്: നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ 2025ാം...

ശ്രവിക്കുന്ന സഭയില്‍ ഒരുമിച്ചു നടക്കാം!

ചരിത്രത്തില്‍ സഭയെപ്പോലെ ഇത്ര ദൃശ്യമായതും അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമായ സംവിധാനങ്ങള്‍ വളരെ കുറവാണ്....

വിശുദ്ധരും വിശുദ്ധിയും: പുതിയ നിർവചനങ്ങളും മാതൃകകളും

ക്രൈസ്തവസഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, വിശുദ്ധി ഒരു പ്രത്യേക വിഭാഗത്തിനുമാത്രം നൽകിയ...

സീറോമലബാർസഭയുടെ ചരിത്രവഴികളിലെ സുവർണവെളിച്ചം

സീറോമലബാർസഭയുടെ നാൾവഴികളിൽ സുവർണലിപികളിൽ എഴുതപ്പെടുന്ന ചരിത്രത്തിന്റെ ഒരു പുതിയ അധ്യായമാണ് ആഗസ്റ്റ്...

സ്വാതന്ത്ര്യം തടവിലാക്കപ്പെടുമ്പോൾ

2025 ആഗസ്റ്റ് 15ന് നമ്മുടെ മാതൃരാജ്യം വൈദേശികാടിമത്തത്തിൽനിന്നു സ്വതന്ത്രയായതിന്റെ 78ാം വാർഷികം...

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ!

പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന തോമസ് തന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെ ഒരു ജനതയുടെ പിതൃസ്ഥാനത്തേക്ക്...

ആഗോളസഭയ്ക്ക് ഒരു പുതിയ പ്രഭാതം ലെയോ പതിനാലാമൻ പാപ്പ

2025 മെയ് 8 എന്ന ചരിത്രദിനത്തിൽ സിസ്റ്റെയിൻ ചാപ്പലിനുമുകളിലെ പുകക്കുഴലിൽനിന്നു വെളുത്ത...

സീറോമലബാർസഭയെ ഹൃദയത്തിൽസൂക്ഷിച്ച വലിയ ഇടയൻ

ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു! പത്രോസിന്റെ സിംഹാസനത്തിൽ ദൈവജനത്തിന്റെ കാവൽക്കാരനായി തന്റെ സഹോദരങ്ങളെ...