നിര്‍മലസ്‌നേഹത്തിന്റെ നീരുറവകള്‍

Published on

55 വര്‍ഷമായി രോഗികള്‍ക്കും അഗതികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതസമൂഹമാണ് നിര്‍മലദാസികള്‍

 പാവങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന അഭിവന്ദ്യ  മാര്‍ ജോസഫ് കുണ്ടുകുളവും പാവങ്ങളുടെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്ന മോണ്‍. ജോസഫ് വിളങ്ങാടനച്ചനും  ചേര്‍ന്ന് സ്ഥാപിച്ചതാണ്് നിര്‍മലദാസി സമര്‍പ്പിത സമൂഹം. തൃശൂര്‍ പട്ടണത്തില്‍നിന്ന്  ആറു കിലോമീറ്റര്‍ പടിഞ്ഞാറോട്ടു മാറി പുല്ലഴി എന്ന ഗ്രാമത്തില്‍  കുണ്ടുകുളം പിതാവ്  ആരംഭിച്ച  സെന്റ് ക്രിസ്റ്റീനാസ് ഹോം ആണ് പില്ക്കാലത്ത് നിര്‍മലദാസി സമര്‍പ്പിതസമൂഹമായി പരിണമിച്ചത്. അവിവാഹിതരായ അമ്മമാരെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു  ക്രിസ്റ്റീനാസ് ഹോം ആരംഭിച്ചത്. ആരംഭകാലത്ത്  അന്തേവാസികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് കര്‍മ്മലീത്താ സന്യാസിനി സമൂഹാംഗങ്ങളായിരുന്നു. എന്നാല്‍ പിന്നീട്  മതിയായ സിസ്റ്റേഴ്‌സിനെ  ലഭിക്കാതെവരികയും സ്ഥാപനത്തിലെ അംഗസംഖ്യ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ സിസ്റ്റേഴ്‌സിനെ ആവശ്യമായി വന്നു. ഈ രംഗത്തു മാത്രം പ്രവര്‍ത്തിക്കുന്ന സന്യാസിനിസമൂഹത്തിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കുവാനിടയായ സാഹചര്യത്തിലാണ് പ്രാര്‍ഥനയുടേയും പരിചിന്തനത്തിന്റേയും ഫലമായി അഗതികള്‍ക്കും പരിത്യക്തര്‍ക്കും സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ടവരുമായവരുടെ ശുശ്രൂഷക്കുമായി ഒരു സന്യാസിനിസമൂഹം ആരംഭിക്കുവാന്‍ സ്ഥാപകപിതാക്കന്മാര്‍ തീരുമാനിച്ചത്. ഇപ്രകാരം 16 യുവതികളെ ഉള്‍പ്പെടുത്തികൊണ്ടാണ്  നിര്‍മലദാസി സമര്‍പ്പിതസമൂഹത്തിന് രൂപം നല്‍കിയത്.

1971 നവംബര്‍ 23 ന് 1499 -ാം നമ്പര്‍ കല്പനപ്രകാരം പയസ്സ് അസ്സോസിയേഷനും അതിന്റെ നിയമാവലിക്കും തൃശൂര്‍ അരമനയില്‍നിന്ന് അംഗീകാരം ലഭിച്ചു. പയസ് അസോസിയേഷനിലെ സഹോദരിമാര്‍ക്ക് ‘നിര്‍മലദാസികള്‍’ എന്ന പേരു നല്‍കി. സുവിശേഷപുണ്യങ്ങള്‍ അഭ്യസിച്ച് ലളിതവും അധ്വാനപരവുമായ ജീവിതത്തിലൂടെ സമൂഹത്തിലെ ഏറ്റവും അവശതയനുഭവിക്കുന്നവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ശുശ്രൂഷ ചെയ്ത് ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ടവരായി ജീവിക്കുവാനും പ്രാര്‍ഥനയിലൂടെ ശക്തി സംഭരിച്ച് ശുശ്രൂഷയിലൂടെ ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുവാനും അവര്‍ പ്രതിജ്ഞയെടുക്കുകയും പരി.അമലോത്ഭവമാതാവിനെ മധ്യസ്ഥയായി സ്വീകരിക്കുകയും ചെയ്തു.

1980 ല്‍ പരി.പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സമൂഹത്തിന്റെ നിയമാവലി അംഗീകരിക്കുകയും Socitey of Common Life  ആയി പ്രഖ്യാപിക്കുകയും ചെയ്തു. 2006 ഡിസംബര്‍ എട്ടിന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍  മാര്‍ വര്‍ക്കി വിതയത്തില്‍  ഈ സമൂഹത്തെ മേജര്‍ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേയ്ക്കുയര്‍ത്തി. തൃശൂര്‍ പട്ടണത്തില്‍നിന്ന്  14 കിലോമീറ്റര്‍ കിഴക്കോട്ടുമാറി മുളയം  ഗ്രാമത്തിലാണ് ജനറലേറ്റും നോവിഷ്യറ്റു ഭവനവും.

ഇന്ന് നിര്‍മലദാസി സന്യാസിനീ  സമൂഹത്തിന്റെ പ്രവര്‍ത്തനമേഖലകള്‍ വിവിധ സംസ്ഥാനങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. കേരളത്തില്‍ അഞ്ചു രൂപതകളിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലും ഓരോരൂപതകളിലും തെലങ്കാനയില്‍ മൂന്ന് രൂപതകളിലും  ആഫ്രിക്കയിലെ കെനിയയില്‍ ആറു രൂപതകളിലും ഉഗാണ്ടയിലും ഹംഗറിയിലും  ജര്‍മ്മനിയിലും ഓരോ രൂപതകളിലുമായി 20 രൂപതകളില്‍ 50 ഭവനങ്ങളിലായി 247 നിര്‍മലദാസി സിസ്റ്റേഴ്‌സ് വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ യേശുവിന് സാക്ഷ്യം നല്‍കുന്നു. ആറു നോവീസസും അഞ്ച്  പോസ്റ്റുലന്‍സും അഞ്ച് ആസ്പിരന്‍സും എട്ട് ഇീാല മിറ ടലല ഇപ്പോള്‍ പരിശീലനത്തിലുണ്ട്്.

 നിത്യരോഗികള്‍,  കുഷ്ഠരോഗികള്‍, ബുദ്ധിവൈകല്യമുള്ളവര്‍, എയ്ഡ്‌സ് രോഗികള്‍,  മാനസികരോഗികള്‍, വൃദ്ധര്‍, മരണാസര്‍, ഭവനരഹിതര്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമകള്‍ എന്നിങ്ങനെ ജീവിതത്തിലെ വിവിധമേഖലകളിലായി പരിത്യക്തരും അവഗണിക്കപ്പെട്ടവരുമായവര്‍ക്കിടയിലേക്ക് ഇന്ന് നിര്‍മ്മലഹൃദയത്തോടും വിശുദ്ധവിചാരങ്ങളോടുമായി നിര്‍മ്മലദാസി സന്യാസിനീ  സമൂഹം കടന്നുചെന്നിരിക്കുന്നു.  ഇടവക പ്രവര്‍ത്തനവും ഭവനസന്ദര്‍ശനവും  സമര്‍പ്പിതസമൂഹത്തിന്റെ സേവനമണ്ഡലത്തിലെ മറ്റ് ചില മേഖലകളാണ്. നോവിഷ്യേറ്റ് ഭവനത്തിന്  സമീപമുളള സമൂഹത്തിന്റെ നിത്യാരാധനാ കേന്ദ്രത്തില്‍ സിസ്റ്റേഴ്‌സ് എല്ലാവരും ഒരാഴ്ചവീതം രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ടുവരെ ദിവ്യകാരുണ്യസിധിയില്‍ പ്രാര്‍ഥനയില്‍ ചെലവഴിക്കുന്നതില്‍ നിന്നു ലഭിക്കുന്ന ദൈവികോര്‍ജ്ജമാണ് ശുശ്രൂഷാമേഖലയില്‍ കരുത്തുപകരുന്നത്.

Latest Updates

POPULAR Views

FEATUERD Views

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...

മലബാറിന്റെ മണ്ണില്‍ പിറവിയെടുത്ത നസ്രത്ത് സന്യാസിനീസമൂഹം

* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS)  ഈ...

ഫ്‌ളോറന്‍സില്‍ നിന്ന് താമരശേരിയിലെത്തിയ ഒരു സ്‌നേഹഗാഥ

* 1993 ആഗസ്റ്റ് പത്തിന് താമരശേരിരൂപതയിലെത്തിയ സന്ന്യാസിനീസമൂഹമായ വിശുദ്ധ ഫിലിപ്പ്‌നേരി സിസ്റ്റേഴ്‌സിന്റെ...

പരസ്നേഹപ്രവൃത്തികളുടെ 56 വർഷങ്ങൾ

പാലായുടെ മണ്ണിൽ പിറവിയെടുത്ത് വളർന്നുപന്തലിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ നാൾവഴികളിലൂടെ… "എന്റെ...

വെളിച്ചംവിതറുന്ന വിമലമേരി മിഷനറി സഹോദരികൾ

മോൺ. സി. ജെ. വർക്കി അവിഭക്ത തലശേരി രൂപതയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ...

ക്രിസ്തുവിനുവേണ്ടി ദാസികൾ

"അതാതു സ്ഥലത്തെ ജീവിതരീതിയും ജനങ്ങളുടെ പാരമ്പര്യങ്ങളുമനുസരിച്ചുള്ള ആചാരങ്ങളും സ്ഥലത്തെ സന്യാസജീവിതം പ്രത്യേകവിധത്തിൽ...

വിശുദ്ധ കൊച്ചുത്രേസ്യയുടെ പിൻഗാമികൾ

രൂപതാ പദവിയിലുള്ള ഒരു സന്ന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ...