കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

Published on

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട് നല്കിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ കുട്ടനാട്ടിലെ ക്രിസ്ത്യന്‍ ന്യുനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ഇവിടെ താമസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും സുസ്ഥിതിക്കും ക്ഷേമത്തിനും വേണ്ടിയുള്ളതാണ്.  കുട്ടനാടിന്റെ പ്രകൃതിയും അതിന്റെ ഭൗതിക പ്രത്യേകതകളും നിലനിര്‍ത്തുന്നതിനും ഇവിടെ ജീവിതം സാധ്യമാക്കുന്നതിനുമുള്ള 43 ഓളം  നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്‍  മുന്നോട്ട് വച്ചിരിക്കുന്നത്.

കുട്ടനാടിനെ ഒരു പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ച് ഭൂവിനിയോഗവുമായി ബന്ധപ്പെട്ടു നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടാവണം. കുട്ടനാടിന് അനുയോജ്യമായ പാര്‍പ്പിട പദ്ധതികള്‍ നടപ്പിലാക്കണം. ജനസാന്ദ്രതയേറിയ  കുട്ടനാട്ടില്‍ കൂടുതല്‍ ഭവന നിര്‍മ്മാണ സൗകര്യങ്ങള്‍ ഉണ്ടാകണം. 2015 ജനുവരി ഒന്നിന് മുന്‍പ് മുതല്‍ കൈവശത്തിലിരിക്കുന്ന കരഭൂമി ഗൃഹനിര്‍മ്മാണത്തിന് ഉപകരിക്കാവുന്ന വിധത്തില്‍ ബി.ടി.ആര്‍. രജിസ്റ്ററില്‍ മാറ്റം വരുത്തണം. കുട്ടനാട്ടില്‍ ലൈഫ് പദ്ധതിയിലെ വീടിന്റെ നിര്‍മ്മാണച്ചിലവിന്റെ പരിധി വര്‍ദ്ധിപ്പിച്ച് നല്കണം. 2001 ന് മുമ്പ് സ്ഥാപിച്ച ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും പട്ടയം നല്കണം. മലവെള്ളം തടഞ്ഞ് നിര്‍ത്താന്‍ നെതര്‍ലാന്റീനെ മാതൃകയാക്കി സ്ഥിര പരിഹാരമാര്‍ഗങ്ങള്‍ ഉണ്ടാക്കണം. ബ്ലോക്കുകളായി തിരിച്ച് ഉയരമുള്ള ബണ്ടുകളും ഷട്ടറുകളും സ്ഥാപിക്കണം. എല്ലാവര്‍ക്കും നല്ല കുടിവെള്ളം ലഭിക്കുന്നതിനുള്ള പദ്ധതികളും ഉണ്ടാവണം. റെയിന്‍ ഹാര്‍വസ്റ്റിംഗ് പദ്ധതികളും വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളും സ്ഥാപിക്കണം. നദികളും തോടുകളും വൃത്തിയാക്കി മാലിന്യങ്ങളും എക്കലും നീക്കി നീരൊഴുക്ക് സുഗമമാക്കണം. വെള്ളപ്പൊക്ക കാലത്ത് ശക്തിയേറിയ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യണം. തോട്ടപ്പള്ളി സ്പില്‍വേയില്‍ ശക്തമായ ഡിവാട്ടറിംഗ് പമ്പുകള്‍ സ്ഥാപിച്ച് കടലിലേക്ക് വെള്ളം പമ്പ് ചെയ്യണം.

നദിജലം ഒഴുക്കികളയുന്നതിന് പകരം ശേഖരിച്ച് ശുദ്ധീകരിച്ച് വരള്‍ച്ചാ കാലത്ത് ഉപയോഗിക്കാന്‍ തക്ക പദ്ധതികള്‍ രൂപീകരിക്കണം. കായല്‍ സംരക്ഷണത്തിനും തണ്ണീര്‍ത്തട സംരക്ഷണത്തിനും പ്രത്യേക അതോറിറ്റി ഉണ്ടാവുകയും പായല്‍ കുളവാഴ നിര്‍മ്മാര്‍ജ്ജനത്തിന് ഫലപ്രദമായ സംവിധാനം സാധ്യവുകയും വേണം എന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു.

കുട്ടനാടന്‍ കര്‍ഷകര്‍ക്കായി പ്രത്യേക വിള ഇന്‍ഷ്വറന്‍സും പ്രത്യേക കടാശ്വാസ കമ്മീഷനും സ്ഥാപിക്കുകയും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ധനകാര്യ സ്ഥാപനശാഖകള്‍ ആരംഭിക്കുകയും വേണം. പ്രധാന്‍ മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാടിന് പ്രത്യേക ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് പ്ലാന്‍ നടപ്പിലാക്കണം. സ്വാദിഷ്ടവും ഗുണമേന്മയേറിയതുമായ കുട്ടനാടന്‍ പുഞ്ച അരിക്ക് പ്രത്യേക ട്രേഡ് മാര്‍ക്ക് നല്കി ഉത്തരവ് പുറപ്പെടുവിക്കണം. താങ്ങുവില നിശ്ചയിക്കുമ്പോള്‍ ഉത്പാദന ചിലവിലുള്ള വര്‍ദ്ധനവ് കണക്കിലെടുക്കണം, ചുമട്ടുകൂലിയിലെ മിനിമം വേജസ് വര്‍ദ്ധനവ്, കീടനാശിനികളുടേയും,വളങ്ങളുടേയും വില വര്‍ദ്ധനവ് കൂടി കണക്കിലെടുത്ത് കുട്ടനാട്ടുകാര്‍ക്ക് ഒരു ചെറിയ ലാഭവും കൂടി കിട്ടുന്ന വിധം എല്ലാ കാര്യങ്ങളും പരിഗണിച്ച് നെല്ലിന്റേയും നാളികേരത്തിന്റേയും താങ്ങുവില നിശ്ചയിക്കണം. ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുമ്പോള്‍ തന്നെ വില നല്കണം. കൊയ്ത്ത് കഴിഞ്ഞാലുടന്‍ നെല്ല് സംഭരിക്കണം. കൊയ്യാറാകുമ്പോള്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലമുള്ള കൃഷി നാശത്തിന് മതിയായ നഷ്ട പരിഹാരം നല്കുകയും കാര്‍ഷിക കടങ്ങള്‍ മുഴുവന്‍ എഴുതി തള്ളുകയും വേണം. ആധുനിക റൈസ്മില്‍ സ്ഥാപിക്കണം.  പരമ്പരാഗത വിത്തിനങ്ങള്‍ സംരക്ഷിക്കാന്‍ പ്രോത്സാഹനം നല്കണം. കീടനിരീക്ഷണത്തിന് പ്രത്യേക സംവിധാനം കൊണ്ടുവരണം. ഉത്പാദനം വര്‍ദ്ധിപ്പിക്കണം. മൃഗ  പക്ഷി സംരക്ഷണത്തിനായി പ്രത്യേക പദ്ധതികള്‍ ആരംഭിക്കുകയും ഇവയെ പല കാരണങ്ങള്‍ കൊണ്ടും കൂട്ടത്തോടെ നശിപ്പിക്കുമ്പോള്‍ ആവശ്യമായ നഷ്ടപരിഹാരം നല്കുകയും വേണം.

സംവരണരഹിത വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഇ.ഡബ്യു.എസ്.ആനുകൂല്യങ്ങള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിരാകരിക്കുന്നു. തുടര്‍ച്ചയായ വെള്ളപ്പൊക്കം കൃഷിനാശം, മുതലായ അവശതകള്‍ അനുഭവിക്കുന്ന കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രധാനപ്പെട്ട കൃഷിസ്ഥലം നെല്‍പ്പാടങ്ങളാണ്. നെല്‍ക്കൃഷി തൊഴിലായി ചെയ്യണമെങ്കില്‍ ഒരു കര്‍ഷകന് കുറഞ്ഞത് അഞ്ച് ഏക്കര്‍ സ്ഥലം എങ്കിലും ആവശ്യമാണ്. എന്നാല്‍ കാര്യമായ വരുമാനം ഒന്നുമില്ലാത്ത കുട്ടനാട്ടില്‍ നെല്‍കര്‍ഷകന് രണ്ടര ഏക്കര്‍ സ്ഥലം ഉണ്ടെന്നു പറഞ്ഞ് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഇതിന് മാറ്റം വരണം.ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‌കേണ്ടതാണ്.

കുട്ടനാട്ടിലെ പ്രത്യേക സ്ഥിതി പരിഗണിച്ച് ഫീസ് ഇളവ്, സൗജന്യ ഹോസ്റ്റല്‍ സൗകര്യം, യാത്രാ സൗജന്യം എന്നിവ അനുവദിക്കുന്നതോടൊപ്പം കായിക വിനോദ കോംപ്ലക്‌സുകള്‍ സ്ഥാപിക്കണം. തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ ആരംഭിക്കുകയും സൗജന്യ കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുകയും വേണം.

വിനോദ സഞ്ചാര വികസനത്തിനായി  100 വര്‍ഷത്തിലധികം പഴക്കമുള്ള തറവാടുകള്‍ സംരക്ഷിക്കുന്നതിന് ഗ്രാന്റ് അനുവദിക്കുക, കുട്ടനാട്ടിലെ പ്രസിദ്ധമായ ആരാധനാലയങ്ങള്‍ ബന്ധിപ്പിച്ച് ഒരു പൈതൃക റിലീജിയസ് ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുക, വിനോദ സഞ്ചാര വികസനത്തോടൊപ്പം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്ക് ഉപയോഗം നിരോധിക്കുക, ചങ്ങനാശേരി  ആലപ്പുഴ വിനോദ സഞ്ചാര പദ്ധതി ആവിഷ്‌കരിക്കുകയും കുട്ടനാട്ടിലെ ജലപാതകള്‍ വികസിപ്പിച്ച് ജലടൂറിസം പദ്ധതികള്‍ നടപ്പിലാക്കുകയും വേണം. 
സ്ഥിരമായി ആശുപത്രികളില്‍ എത്തിച്ചേരാന്‍ സ്പീഡ് മ്പോട്ട് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തണം. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തണം, മാലിന്യപ്രശ്‌നങ്ങള്‍ മൂലവും അശാസ്ത്രീയ കൃഷി രീതികള്‍ മൂലവും വെള്ളവും മണ്ണും വിഷലിപ്തമാകുന്നതിനാല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ മേഖലയില്‍ മാതൃ ശിശു പരിചരണത്തിനും പരിപാലനത്തിനുമുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. കൂടാതെ  കുട്ടനാട്ടിലെ അമിത രോഗാതുരതയെ കുറിച്ച് ഒരു എപ്പിഡമോളജിക്കല്‍ സര്‍വ്വേയും ക്രോണിക്ക് വിഷബാധയെ കുറിച്ച് പഠനവും നടത്തി പരിഹാരം നിര്‍ദ്ദേശിക്കണം  കുട്ടനാട്ടിലെ കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക സഹായ പദ്ധതികള്‍ ആരംഭിക്കണം, മികച്ച ആശുപത്രികള്‍ നിര്‍മ്മിക്കണം.   

റാംസര്‍ സൈറ്റില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കുട്ടനാട്. ഇതിന്റെ പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന പ്രോജക്ടുകള്‍ കണ്ടെത്തുകയും നേടിയെടുക്കുകയും വേണം. കുട്ടനാട്ടില്‍ ഐ. സി. ചാക്കോയുടെ പേരില്‍ പരിസ്ഥിതി ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം ആരംഭിക്കണം.

ആന്റണി ആറില്‍ചിറ ചമ്പക്കുളം
(റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍,കുട്ടനാട്)

Latest Updates

POPULAR Views

FEATUERD Views

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര 

തന്റെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്.

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...

പ്രകാശവീഥിയില്‍ സഭ

തിരുസഭയുടെ ആത്മാവബോധം ദൈവശാസ്ത്ര ലോകത്തും സാധാരണ ചര്‍ച്ചകളിലും ശരിയായ വിധത്തില്‍ ഗ്രഹിക്കുകയും...