നല്ലൊരു പേരന്റ് ആണോ നിങ്ങള്‍?

Published on

പെര്‍ഫോമന്‍സ് നോക്കി ഒരാള്‍ നല്ല പേരന്റ് ആണ് എന്ന് വിധിയെഴുതാനാവുമോ? മത്സരം നടത്തി ഒരു നല്ലപേരന്റിനെ കണ്ടെത്താന്‍ കഴിയുമോ? ഒരിക്കലുമില്ല. ചിലപ്പോള്‍ നല്ലൊരു പേരന്റ് ആണ് എന്ന് നമുക്ക് നമ്മെക്കുറിച്ചുതന്നെ വേണ്ടത്ര ബോധ്യമുണ്ടാവില്ല. കാരണം ഓരോ ദിവസവും ഏതെങ്കിലുമൊക്കെ ചില കാരണങ്ങളുടെ പേരില്‍ പേരന്റിംങില്‍ പരാജയപ്പെട്ടുപോകുന്നവരാണ് ഭൂരിപക്ഷവും. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കും മാനസികസമ്മര്‍ദ്ദങ്ങള്‍ക്കും അടിപ്പെട്ടും നാം പരാജയപ്പെട്ടുപോകുന്നുണ്ടാവാം. അതെന്തായാലും  വിദഗ്ദര്‍ പറയുന്ന ചില ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു പേരന്റ് ആയിരിക്കും

നിങ്ങളെ കാണുമ്പോള്‍ മക്കള്‍ അനുഭവിക്കുന്ന സുരക്ഷിതത്വം

ഏതുപ്രായത്തിലും നിങ്ങളെ കാണുമ്പോള്‍ മക്കള്‍ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ വാക്കുകളും സാമീപ്യവും ഉപദേശവും ആശ്വാസം നല്കുന്നുണ്ടെ്ങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നല്ലൊരു പേരന്റ് ആണ്. ജേര്‍ണല്‍ ഓഫ് ഫാമിലി സൈക്കോളജി 2018 ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ സുരക്ഷിതത്വം അനുഭവിക്കുന്ന മക്കള്‍ക്ക് ടെന്‍ഷന്‍ കുറവാണെന്നാണ്.

തെറ്റുപറ്റുമ്പോള്‍ മാപ്പ് ചോദിക്കുന്ന ശീലം

മക്കള്‍ മാതാപിതാക്കളോട് പറയേണ്ടതു മാത്രമാണ് മാപ്പ് എന്ന് കരുതരുത്. മാതാപിതാക്കള്‍ക്ക് മക്കളോടും മാപ്പു പറയാം. കാരണം മനുഷ്യരെന്ന നിലയില്‍ അവര്‍ക്കും തെറ്റുപറ്റാം. മക്കളോട് അനുചിതമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടുണ്ടാവാം. അതിന്  അവരോട് സോറി പറയാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നല്ല പേരന്റ് ആണ്. മിസൗറിയൂണിവേഴ്‌സിറ്റിയില്‍ 2019 ല്‍ നടന്ന ഒരു പഠനം പറയുന്നത് മാപ്പുപറയുന്ന മാതാപിതാക്കളെ പരിചയമുള്ള മക്കള്‍ അതുവഴിയായി ക്ഷമ പഠിക്കുകയും വൈകാരികസുരക്ഷിതത്വം അനുഭവിക്കുകയും ചെയ്യുന്നുവെന്നാണ്.

മക്കളെ അവരുടെ വികാരം പ്രകടിപ്പിക്കാന്‍ അനുവദിക്കുക

വികാരങ്ങള്‍ മറയില്ലാതെ  പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കാറുണ്ടോ അതോ ഭീഷണിപ്പെടുത്തിയും ശാസിച്ചും ശിക്ഷിച്ചും അവരുടെ വികാരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണോ ചെയ്യുന്നത്? വികാരങ്ങള്‍ അടക്കിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നതിന് പകരം വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കള്‍ നല്ല മാതാപിതാക്കളാണ്.

സ്വയം വിലയിരുത്തുന്ന പ്രകൃതം

ഞാന്‍ നല്ലൊരു അപ്പനാണോ, അമ്മയാണോ എന്ന് എപ്പോഴെങ്കിലുമൊക്കെ ഉള്ളില്‍ ചോദ്യം ചോദിക്കുകയും മക്കളോട് ഇതേ ചോദ്യം ചോദിക്കുകയും ചെയ്യുന്നവരാണെങ്കില്‍ മികച്ചൊരു പേരന്റ് ആണെന്നാണ് അതിന്റെ അര്‍ത്ഥം. സ്വന്തം നിലപാടുകളെ അവര്‍ വിലയിരുത്താന്‍ തയ്യാറാകുന്നു. പേരന്റിംങിന്റെ കാര്യത്തില്‍ അമിതമായ ആത്മവിശ്വാസം ഉള്ളവരും തങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവരും മാത്രമേ ഇത്തരമൊരു ചോദ്യം സ്വയം ചോദിക്കാത്തതായുള്ളൂ.

Latest Updates

POPULAR Views

FEATUERD Views

കണ്ണാടി നോക്കുന്ന സമയം

 കണ്ണാടി നോക്കുന്ന സമയമാണ് നോമ്പ്. നാം എന്തായിരിക്കുന്നുവോ അത് കണ്ടെത്താനും തിരിച്ചറിയാനുമുളള...

ശിക്ഷയല്ല സ്‌നേഹമാണ് വേണ്ടത്

മക്കള്‍ തെറ്റു ചെയ്തുവെന്ന് അറിയുമ്പോള്‍ പൊട്ടിത്തെറിക്കുന്നവരും ശിക്ഷിക്കുന്നവരുമാണ് ഭൂരിപക്ഷം മാതാപിതാക്കളും. എന്നാല്‍ യഥാര്‍ഥ പേരന്റിംങ് രീതി അതല്ല എന്നാണ് വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ പറയുന്നത്.

പേരന്റിംങില്‍ ഇത്രത്തോളം കാര്‍ക്കശ്യം ആവശ്യമുണ്ടോ?

പലതരം പേരന്റിംങ് രീതികളുണ്ട്. അതിലൊന്നാണ് ഇന്റന്‍സീവ് പേരന്റിംങ്. കുട്ടികളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍...

മാതാപിതാക്കളേ ഇതിലേ ഇതിലേ…

കുട്ടി കരയുകയാണെന്ന് കരുതുക. മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ ആദ്യപ്രതികരണം കരയല്ലേ എന്ന...

വിട്ടുവീഴ്ചകള്‍

 അനൂപും വിനീതയും വിവാഹിതരായിട്ട് ആറുവര്‍ഷങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടുകുട്ടികളുമുണ്ട് ഇരുവര്‍ക്കും. വിവാഹജീവിതത്തിന്റെ...

മാതാപിതാക്കളേ, ജാഗരൂകയായിരിക്കുക!

സദാ ജാഗരൂകരായിരിക്കുക എന്നാണ് തിരുവചനം നമുക്ക് നല്കുന്ന മുന്നറിയിപ്പുകളിലൊന്ന്. ഇന്നത്തെ സാമൂഹിക...

സ്നേഹം കൊണ്ടൊരു കൂടാരം

കുടുംബജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. സ്നേഹത്തിന്റെ കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് കുടുംബജീവിതത്തിൽ അസ്വസ്ഥതകൾക്ക് കാരണമാകുന്നത്....

കംഫർട്ട്

നിത്യജീവിതത്തിൽ പലയിടത്തും ഉപയോഗിച്ചുവരുന്ന ഒരു വാക്കാണ് കംഫർട്ട്. പുതിയതായി ഒരു വസ്ത്രം...

കുടുംബം തിരുക്കുടുംബമാകേണ്ടത്…

തിരുക്കുടുംബത്തിന്റെ തിരുനാളാണ് ഡിസംബർ 29 ന്. ഓരോ കുടുംബത്തിൽ നിന്നുള്ളവരാണ് നമ്മളെല്ലാവരും. എന്നാൽ...

കാത്തിരിക്കാനുള്ള നമ്പറുകൾ

എല്ലാവരും പ്രാർഥിക്കുന്നവരാണ്. ഓരോരോ നിയോഗങ്ങൾക്കുവേണ്ടി മുട്ടുകുത്തുന്നവരും നിയോഗപ്രാപ്തിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുന്നവരുമാണ്. കുടുംബസമാധാനം,...

അടുപ്പം കൂടട്ടെ.. അടുത്തിരിക്കൂ

ഏതൊരു ദാമ്പത്യത്തിലും ദുഷ്ക്കരമായ ചില സാഹചര്യങ്ങളുണ്ടാകാറുണ്ട്. കുടുംബജീവിതം മുന്നോട്ടുപോകുംതോറും പലപല പ്രശ്നങ്ങളെയും...

ഈ ചതിക്കുഴികള്‍ എല്ലാ ദാമ്പത്യത്തിലും കണ്ടേക്കാം..

യാത്രയ്ക്കിടയില്‍ കാണാറില്ലേ  റോഡ് പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഈ വഴിയെ തിരിഞ്ഞുപോകുക...