ചാലക്കുടിയിലെയും പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന യേശുവിന്റെ ഒരു ചിത്രമുണ്ട്. മേഘങ്ങളിൽ നിന്ന് ഇരുകരങ്ങളും ഉയർത്തി അനുഗ്രഹിക്കുന്ന കർത്താവിന്റെയാണത്. അത് സമ്മാനിക്കുന്ന വല്ലാത്ത ഒരു ആത്മവിശ്വാസമുണ്ട്, അനുഭവിച്ചവർക്കേ അറിയൂ.
സ്വതവേ കവിത്വം തുളുമ്പുന്ന അക്ഷരങ്ങൾ കൊണ്ട് സുവിശേഷം എഴുതുന്ന ലൂക്കാ വാക്കുകൾ കൊണ്ട് അവസാനം വരച്ച ചിത്രവും ഇതു തന്നെയാണ്.
(ലൂക്കാ, 24/50-51) ലാണത്.
അനുഗ്രഹിക്കുന്ന കർത്താവ് !
പ്രപഞ്ചത്തിന് മീതെ അനുഗ്രഹത്തിന്റെ കരങ്ങൾ വിരിച്ചുപിടിച്ചിരിക്കുന്ന ദൈവം !
ഇന്നത്തെ സുവിശേഷത്തിലെ ചില ഓർമപ്പെടുത്തലുകൾ..
A. അനുഗ്രഹിക്കുന്ന ക്രിസ്തു
- എപ്പോഴും നമുക്ക് മീതെ അനുഗ്രഹത്തിൻറെ കൈകൾ വിരിച്ച് നിൽക്കുന്ന കർത്താവ്.
- പ്രതിസന്ധികളിലും പ്രതീക്ഷ കൈവിടാതിരിക്കുക.
- അവന്റെ വിരിച്ച കൈകൾക്കുള്ളിൽ നമുക്ക് വേണ്ടിയുള്ള സൗഖ്യമുണ്ട്, സമാധാനമുണ്ട്, വിജയമുണ്ട്..
B. അനുഗ്രഹിക്കേണ്ടവർ നമ്മൾ
- നമ്മളും മറ്റുള്ളവരെ അനുഗ്രഹിക്കാൻ കടപ്പെട്ടവരാണ്.
- അസൂയ ഒഴിവാക്കാം
- പരദൂഷണം ഒഴിവാക്കാം
- വെറുപ്പ് ഉപേക്ഷിക്കാം.
- അപരന്റെ നന്മ ആഗ്രഹിക്കണം.
- മറ്റുള്ളവർക്കായി പ്രാർത്ഥിക്കണം.
C. അനുഗ്രഹമാകേണ്ടവർ നമ്മൾ
- മാതാപിതാക്കൾക്ക്
- കുടുംബത്തിന്
- സമൂഹത്തിന്
ചങ്ങാതീ,
ആദ്യം പ്രളയം.
പിന്നെ കൊറോണ,
പിന്നെ സാമ്പത്തികപ്രതിസന്ധികൾ,
വരൾച്ച, കൃഷിനാശം…
എല്ലാം കൊണ്ട് പൊറുതി മുട്ടിയ ഭൂഗോളത്തിലെ ഓരോ മനുഷ്യനും ചങ്കിൽ ഉറപ്പിക്കേണ്ട ഒരു ചിത്രമുണ്ട് – ഭൂമിയ്ക്ക് മീതെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തുവിന്റെ ചിത്രമാണ്.
“ആര് മറന്നാലും മറക്കാത്തവൻ..
അന്ത്യത്തോളം കൂട്ടിനുള്ളവൻ” എന്നൊരു പാട്ടിന്റെ കഷണം ഓർമ വരുന്നു..
സുഹൃത്തേ, പ്രതീക്ഷ കൈവിടാത്തവരാകാം.
അനുഗ്രഹം കൊടുക്കുന്നവരാകാം.
അവൻ അനുഗ്രഹിക്കുവോളം കാത്തിരിക്കുന്നവരാകാം .
ഫാ. അജോ രാമച്ചനാട്ട്


