സാര്‍വത്രികസഭയില്‍ പോലും അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു പടിയറ പിതാവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

Published on

സാര്‍വത്രിക സഭയില്‍ പോലും അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു സീറോമലബാര്‍സഭയുടെ പ്രഥമ ആര്‍ച്ചുബിഷപ്പും കര്‍ദിനാളുമായിരുന്ന മാര്‍ ആന്റണി പടിയറപിതാവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്.  പടിയറപിതാവിന്റെ  24 ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സഭാ ആസ്ഥാനമായ കാക്കനാട്  മൗണ്ട് സെന്റ് തോമസില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു ആലഞ്ചേരി പിതാവ്.

പടിയറപിതാവിന്റെ കഥപറച്ചില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വരെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ട് റോമിലെ സിനഡില്‍ പോലും കഥപറയാന്‍ പടിയറ പിതാവിന് അവസരം നല്കി. കഥകളിലൂടെ പ്രായോഗികമായ പല കാര്യങ്ങളുമാണ് പിതാവ് അവതരിപ്പിച്ചത്.

 ഭാഷാനൈപുണ്യവും കഥപറച്ചിലും വഴി എവിടെയും സുഹൃത്തുക്കളെ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രേഷിതപ്രവര്‍ത്തനവും അജപാലനപ്രവര്‍ത്തനവും വളരെയേറെ ഫലപ്രദമായി വിനിയോഗിക്കാനും എല്ലാ മേഖലകളിലും -ആത്മീയമേഖലയിലും ഭൗതികമേഖലയിലും- വളരെയധികം പുരോഗതി നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മികച്ചൊരു ധ്യാനഗുരുവായിരുന്ന പടിയറ പിതാവ് ചെല്ലുന്ന രൂപതകളിലെല്ലാം വൈദികര്‍്ക്കുവേണ്ടിയുള്ള ധ്യാനം നടത്തിയിരുന്നു.

 സഭയിലോ സഭാശുശ്രൂഷകളിലോ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ നേരിടേണ്ടിവരുമ്പോള്‍ ആര്‍ജ്ജവത്തോടെ ശുദ്ധനിയോഗത്തോടുകൂടി യാണ് സഹിക്കേണ്ടിവരുന്നതെങ്കില്‍ മിശിഹായ്ക്ക് സംഭവിച്ചതിന്റെ തുടര്‍ച്ചയാണതെന്ന് മനസ്സിലാക്കുകയും വേണമെന്നും  ആലഞ്ചേരി പിതാവ് പറഞ്ഞു.

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധി പെട്ടെന്നൊരു ദിവസം കൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വിശുദ്ധി പെട്ടെന്നൊരു ദിവസംകൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ലെന്നും ജീവിതകാലം മുഴുവനുമുളള ശ്രമം അതിനു...

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.

രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് സഹായകരം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

കര്‍ത്താവായ ഈശോമിശിഹായുടെ രക്തംചിന്തല്‍ നമ്മുടെ രക്ഷയ്ക്ക് കാരണമായതുപോലെ  അവിടുന്നില്‍ വിശ്വസിക്കുന്നവരായ എല്ലാവരുടെയും രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് ...

ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം: മേജര്‍ ആര്‍ച്ചുബിഷപ്പ്

ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം. എങ്കില്‍...

കുറവിലങ്ങാട് പള്ളി; ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയം: മേജര്‍ ആര്‍ച്ചുബിഷപ്പ്

കുറവിലങ്ങാട്: ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയമാണ് കുറവിലങ്ങാട് പള്ളിയെന്ന്...

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിപിതാവ്

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകളെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. തകഴി സെന്റ് റീത്താ ദേവാലയത്തിലെ തിരുനാളില്‍ ..

അറിവ് പരിവര്‍ത്തനമാണ്, പരിശീലനമല്ല:  മേജര്‍ ആര്‍ച്ചുബിഷപ്പ്

അറിയുംതോറും നമ്മള്‍ പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാലനായ ഈശോയെക്കുറിച്ച് പറയുന്നതുപോലെ ജഞാനത്തിലും പ്രായത്തിലും വളരണം. പരിവര്‍ത്തനത്തിന്റെ രണ്ടു ഫലങ്ങളാണ് അത്.

സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ നിന്ന് ചാവറയച്ചനെയും സിഎംഐ സഭയെയും മാറ്റിനിര്‍ത്താനാവില്ല: മേജര്‍ആര്‍ച്ചുബിഷപ്പ്

പാലാ: സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ നിന്ന് ചാവറയച്ചനെയും സിഎംഐ സഭയെയും മാറ്റിനിര്‍ത്താനാവില്ലെന്നും...

സകലജനതകള്‍ക്കുവേണ്ടിയുളള സദ്വാര്‍ത്തയുടെ സാഘോഷമായ പൂര്‍ത്തീകരണമാണ് കര്‍ത്താവിന്റെ ഉത്ഥാനം:  മേജര്‍ആര്‍ച്ചുബിഷപ്പ് 

ഉയിര്‍പ്പുതിരുനാള്‍ നല്കുന്ന ഏറ്റവും വലിയ സന്തോഷം സമാധാനമാണ്. നമ്മുക്ക് സമാധാനദൂതരായി ജീവിക്കാന്‍ കഴിയണം.

ദു:ഖശനി; ഉത്ഥാനത്തിരുന്നാളിന്റെ കൊടിയേറ്റ ദിവസം: മേജര്‍ആര്‍ച്ചുബിഷപ്പ്

ഉത്ഥാനത്തിരുന്നാളിലേക്ക് പ്രവേശിക്കുന്ന ഈ ദിവസം നമ്മെ നയിക്കേണ്ട ആദ്യത്തെ ചിന്ത അതാണ്. കൊടുക്കേണ്ടത് കൊടുക്കേണ്ടവിധത്തില്‍ എനിക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?.

ദു:ഖവെള്ളി അവസാനമല്ല ആരംഭം മാത്രമാണ്: മേജര്‍ ആര്‍ച്ചുബിഷപ്പ്

കര്‍ത്താവിന്റെ പീഡാസഹനവും ഉത്ഥാനവും ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മുടെ മുമ്പില്‍ ഒരു ചക്രവാളമുണ്ട്. പുതിയൊരു ഉദയനക്ഷത്രമുണ്ട്. നമ്മുടെ സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒരു മറുപടിയുണ്ട്. അത് കര്‍ത്താവിന്റെ ഉത്ഥാനമാണ്.

പെസഹ വിശുദ്ധരുടെ ദിവസമല്ല,വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരുടെ ദിവസമാണ്: മേജര്‍ആര്‍ച്ചുബിഷപ്പ്

വൃത്തിയാക്കപ്പെടാനുള്ള ഉത്തരവാദിത്തവും മറ്റുള്ളവരോട് പൊറുക്കാനുള്ള കടമയുമാണ് പെസഹാ നമ്മുടെ മുമ്പില്‍ വയ്ക്കുന്ന ഏറ്റവും വലിയ നിബന്ധന.