80:20 ഹൈക്കോടതി വിധി നടപ്പാക്കി സാമൂഹ്യനീതി ഉറപ്പുവരുത്തണം

Published on

കവർച്ചക്കാരുടെ കൈകളിൽ അകപ്പെട്ട്, ഉള്ളതെല്ലാം നഷ്ടപ്പെട്ട്, മർദ്ദനമേറ്റ് വഴിയരുകിൽ കിടക്കുന്ന ഒരു ചിത്രം വിശുദ്ധ ഗ്രന്ഥത്തിലെ നല്ല സമരിയാക്കാരന്റെ ഉപമയിൽ കാണാം. ഇന്ന് കേരളത്തിലെ ക്രൈസ്തവ സമുദായം, അർഹതപ്പെട്ടതെല്ലാം പിടിച്ചെടുത്തു മർദ്ദിച്ചവശരാക്കി വഴിയിൽ തള്ളപ്പെട്ട അവസ്ഥയിലാണുള്ളത്.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷണവും തൃണവത്ഗണിച്ചുകൊണ്ടും 1992ലെ കേന്ദ്ര മൈനോറിറ്റി ആക്റ്റും 2014ലെ സംസ്ഥാന മൈനോറിറ്റി ആക്റ്റും കാറ്റിൽ പറത്തിക്കൊണ്ടും ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള സ്കോളർഷിപ്പുകളും മറ്റ് ധനസഹായ പദ്ധതികളും കേരളത്തിലെ ക്രിസ്ത്യൻ, സിഖ്, ബുദ്ധർ, ജൈനർ, പാഴ്സി എന്ന അഞ്ച് ന്യൂനപക്ഷങ്ങളെ നോക്കുകുത്തിയായി നിർത്തിക്കൊണ്ട് മുസ്ലിം ന്യൂനപക്ഷത്തിന് മാത്രം നൽകുന്ന സാമൂഹ്യ അനീതിയാണ് ഇവിടെ ഉടലെടുത്തിരിക്കുന്നത്. ഇത് നഗ്നമായ ഭരണഘടനാ ലംഘനവും മൈനോറിറ്റി ആക്ട്കളുടെ മേലുള്ള കടന്നുകയറ്റവുമാണെന്ന് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്‌താവിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി നിലനിൽക്കുന്ന ഈ അനീതി തിരുത്തി നീതി പുന:സ്ഥാപിച്ചു കിട്ടണമെന്ന വിവിധ ക്രൈസ്തവ സംഘടനകളും സഭാസമൂഹങ്ങളും സർക്കാർ ഭരണസംവിധാനങ്ങൾക്ക് മുമ്പിൽ നിരന്തരം ഉയർത്തിയ നിലവിളി ബധിരവിലാപമായിരുന്നു. നമ്മുടെ ജനാധിപത്യത്തിൽ നിയമനിർമാണം നടത്തുന്ന ഭരണഘടനാ സംവിധാനങ്ങൾക്ക് ഉണ്ടാകുന്ന വീഴ്ചകളെ ഒരു തിരുത്തൽ ശക്തിയായി നിന്നുകൊണ്ട് നീതിന്യായ കോടതികൾ തിരുത്തുന്നതിന്റെ ഭാഗമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയുടെ ഭാഗമായി വന്ന ഇപ്പോഴത്തെ ഈ വിധിയും. അത് ജനാധിപത്യത്തിന്റെ കാവലാളായ നീതിന്യായ വ്യവസ്ഥിതിയുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും വിജയം തന്നെയാണ്.

തെറ്റു തിരുത്തിയാൽ സാമൂഹിക ധ്രുവീകരണമോ?

മറ്റൊരാൾക്ക് അർഹതപ്പെട്ടത് അനർഹമായി പിടിച്ചെടുത്തത് തെറ്റാണെന്ന് കോടതി പറയുമ്പോൾ അത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന് പറയുന്നത് എത്രകണ്ട് യുക്തി സഹമാണ്? അത്തരം പ്രസ്താവനകളെ തിരുത്തുവാൻ ആർജ്ജവമുള്ള നേതൃത്വപാടവം ഭരണപ്രതിപക്ഷങ്ങൾക്കില്ലായെന്നത് ആശങ്കയുളവാക്കുന്നതാണ്.

കമ്മിറ്റികൾ നൽകിയത് ശുപാർശ മാത്രം 

2005ലെ കേന്ദ്ര സച്ചാർ കമ്മിറ്റിയും തുടർന്നുവന്ന സംസ്ഥാന പാലൊളി കമ്മിറ്റിയും നൽകിയിട്ടുള്ള നിർദ്ദേശങ്ങളിൽ ഒരിടത്തും നിർദ്ദേശിക്കാത്ത ന്യൂനപക്ഷ വിവേചനം (80:20 അനുപാതം) എങ്ങനെയാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിൽ ന്യൂനപക്ഷ വകുപ്പിന് കീഴിൽ നടപ്പിലാക്കിയതെന്നത് സാമാന്യ വിവരമുള്ള ആർക്കും പിടികിട്ടാത്ത ഒരു ചോദ്യമാണ്. സച്ചാർ-പാലോളി കമ്മിറ്റികൾക്ക് കേവലം ശുപാർശകൾ മുമ്പോട്ടു വയ്ക്കുവാൻ മാത്രമേ അധികാരമുള്ളൂ എന്നിരിക്കെ, ആ ശുപാർശകൾ നിയമപരിരക്ഷയോടെ  നടപ്പിലാക്കുവാനോ തള്ളുവാനോ ഉത്തരവാദിത്വമുള്ള സർക്കാർ, ബാഹ്യശക്തികളുടെ ഇടപെടലില്ലാതെ കണ്ണുമടച്ച് ഈ വിവേചനം നടപ്പിലാക്കി എന്ന് വിശ്വസിക്കുവാൻ വിഷമമുണ്ട്.

നിയമങ്ങൾ എന്തുപറയുന്നു?
 
ഭരണഘടനയുടെ ആർട്ടിക്കിൾ 29ഉം 30ഉം നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ പരിരക്ഷിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണല്ലോ ‘ന്യൂനപക്ഷ വകുപ്പിലെ ന്യൂനപക്ഷ അവകാശങ്ങൾ  ഒബിസി-ക്കു മാത്രമായി ചുരുക്കുക എന്ന നയം നീതിക്കോ നിയമവ്യവസ്ഥിതക്കോ ചേർന്നതല്ല മറിച്ച്, എല്ലാ ന്യൂനപക്ഷങ്ങൾക്കും ഭരണഘടനാപരമായ തുല്യനീതി ലഭ്യമാക്കണം’ എന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. അതുതന്നെയാണല്ലോ ‘ന്യൂനപക്ഷ അവകാശങ്ങളും വികസന പദ്ധതികളും നടപ്പിലാക്കുമ്പോൾ ഒരു പ്രത്യേക സമുദായത്തിനും അനർഹമായ പരിഗണന ലഭിക്കാതെ നടപ്പിൽ വരുത്തണം’ എന്ന് കേന്ദ്ര ന്യൂനപക്ഷ ആക്റ്റും (1992 Minority Act, Section:9), ‘ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി വീതിക്കണമെന്ന്’ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്റ്റും (2014 Section 9(K)) വ്യവസ്ഥ ചെയ്യുന്നത്. അതുതന്നെയാണല്ലോ സച്ചാർ കമ്മിറ്റിയും ‘Equal Opportunity Commission’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

ന്യൂനപക്ഷ അവകാശവും സംവരണവും 

ഒരു സമുദായത്തിലെ പിന്നോക്കം നിൽക്കുന്നവരെ സമുദ്ധരിക്കാനാണല്ലോ കഴിഞ്ഞ 30 വർഷമായി പിന്നോക്ക സമുദായ കോർപ്പറേഷൻ  പ്രവർത്തിച്ചു വരുന്നത്. അത്തരം സഹായങ്ങൾ സാമൂഹ്യക്ഷേമ വകുപ്പിന്റെയോ പിന്നോക്ക സമുദായ കോർപ്പറേഷന്റെയോ കീഴിൽ നടപ്പിലാക്കുന്നതിനെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല. പിന്നോക്ക സംവരണത്തിന്റെ ഭാഗം ആകേണ്ട അത്തരം സഹായങ്ങളെ ന്യൂനപക്ഷ വകുപ്പിന് കീഴിൽ കൂട്ടി ചേർത്തുവച്ചുകൊണ്ട്, ഒരുവിധത്തിൽ പറഞ്ഞാൽ അർഹതപ്പെട്ടവന്റെ ​ഭാ​ഗം പിടിച്ചെടുത്ത്, ഒരു സമുദായത്തിന് മാത്രം  ഇരട്ടഅനുകൂല്യം സാധ്യമാക്കാനുള്ള കുടിലതന്ത്രങ്ങളാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.

പിന്നോക്കം എന്ന പേര് പറഞ്ഞ് മുസ്ലീം സമുദായത്തിലെ മുഴുവൻ മുന്നോക്കക്കാരെയും (തങ്ങൾസ്, അറബി, മലബാറി എന്നീ വിഭാഗങ്ങൾ) ഒബിസി ഗണത്തിൽപ്പെടുത്തി ഒരു മതവിഭാഗത്തിന് മുഴുവനും ജാതിസംവരണം പിടിച്ചെടുത്ത ഒരനീതി ഇവിടെ നിലനിൽക്കുന്നുണ്ട്. മുസ്ലീം സമുദായത്തിലെ പിന്നോക്കക്കാർക്ക് (പുസലാസ്, ഒസാൻസ് വിഭാഗങ്ങൾ) ലഭ്യമാകേണ്ട ക്ഷേമപദ്ധതികൾ സച്ചാർ കമ്മിറ്റി പോലും സാക്ഷ്യപ്പെടുത്തിയ പ്രസ്തുത സമുദായത്തിലെ മുന്നോക്ക വിഭാഗങ്ങൾ (തങ്ങൾസ്, അറബി, മലബാറി എന്നീ വിഭാഗങ്ങൾ) കവർന്നെടുക്കുന്നുവെന്ന യാഥാർഥ്യം ആ സമുദായത്തിലെ പിന്നോക്കാവസ്ഥയിലുള്ള അംഗങ്ങൾ പോലും തിരിച്ചറിയുന്നുണ്ടോ എന്ന് സംശയമാണ്.

സംവരണം ജാതിവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ, ന്യൂനപക്ഷാവകാശങ്ങൾ അംഗബലത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണെന്ന് ഓർക്കണം. രണ്ടും രണ്ടു വകുപ്പിന് കീഴിൽ വരുന്നതാണ്. എന്നാൽ ന്യൂനപക്ഷ അവകാശങ്ങളെ സംവരണവുമായി കൂട്ടിക്കുഴച്ച് സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ചില സമുദായ നേതാക്കൾ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. വിധി നടപ്പിലാക്കിയാൽ സാമുദായിക ധ്രുവീകരണം സംഭവിക്കും എന്നുള്ള ഉമ്മാക്കി കാണിച്ച്, മസിൽ പവറും മണിപവറും ഉപയോഗിച്ചു സമൂഹത്തിൽ അന്തചിഃദ്രം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമം ചില തത്പര്കഷികൾ ഇവിടെ നടത്തുന്നുണ്ട്. 

ക്രൈസ്തവ സമൂഹവും ന്യൂനപക്ഷ അവകാശവും 

ക്രിസ്ത്യൻ സമുദായത്തിന്റെ അവകാശങ്ങളെ, വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ വേട്ടക്കാരായ ചില രാഷ്ട്രീയ പാർട്ടികളോട് ചേർന്നു, കവർന്നെടുത്തുകൊണ്ട് ഒരു ന്യൂനപക്ഷ സമുദായത്തിന്റെ വളർച്ചയെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഏതു നീതിബോധത്തിന്റെ പിൻബലത്തിലാണ്. അവിവാഹിതരും മധ്യവയസ്കരുമായി മാറിക്കൊണ്ടിരിക്കുന്ന വലിയൊരു ശതമാനം യുവാക്കളും, കാർഷിക-വിദ്യാഭ്യാസ കടക്കെണിയിൽ കുടുങ്ങി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വിഷമിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ചെറുകിട നാമമാത്ര കർഷകരും, മത്സ്യത്തൊഴിലാളികളും സമാധാന കാംക്ഷികളും ആയിട്ടുള്ളവരാണ് ക്രൈസ്തവ സമൂഹം. ഈ സമുദായത്തിന് ഭരണഘടന നൽകുന്ന പരിരക്ഷയെ, അവരുടെ അവകാശങ്ങളിൽ കൈയ്യിട്ടുവരി ഇനിയും വേട്ടയാടാതിരിക്കുന്നതാണ് നല്ലത്.

വിധിയും ഉന്നതാധികാര സമിതിയും 

ഹൈക്കോടതി വിധിയെ മറികടക്കാൻ സർവ്വകക്ഷിയോഗത്തെ തുടർന്ന് സർക്കാർ നിയമിക്കുന്ന ഉന്നതാധികാര കമ്മിറ്റി എന്ത് ശുപാർശ നൽകിയാലും അതൊന്നും കോടതി വിധി നടപ്പാക്കാനുള്ള സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഒഴികഴിവാകില്ല. മറിച്ച്, വിധിക്കെതിരെ നൽകുന്ന ഏതു ശുപാർശകളും നടപ്പിലാക്കാനുള്ള ശ്രമം സർക്കാരിനെ കൂടുതൽ നിയമക്കുരുക്കിലേക്ക് നയിക്കുകയെ ഉള്ളൂ. ഉന്നതാധികാര സമിതിയുടെ ശുപാർശയ്ക്ക് ഒരിക്കലും ഹൈക്കോടതി വിധിയെ മറികടക്കാൻ ആവില്ല എന്നതാണ് യാഥാർഥ്യം. ജനസംഖ്യാനുപാതികമായി കോടതി വിധിയനുസരിച്ച് സ്കോളർഷിപ്പുകൾ പുന:ക്രമീകരിക്കുമ്പോൾ നഷ്ടം സംഭവിക്കാവുന്ന വിദ്യാർഥികൾക്ക് സാമൂഹ്യക്ഷേമ വകുപ്പിന്റെയോ പിന്നോക്ക സമുദായ കോർപ്പറേഷന്റെയോ കീഴിൽ പെടുത്തി മാനുഷിക പരിഗണന നൽകാവുന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ക്രൈസ്തവ സമുദായത്തിനും മറ്റ് നാല് ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഈ സർക്കാർ ഉത്തരവുകൾ മൂലം നഷ്ടമായ നീതി, ന്യൂനപക്ഷ വകുപ്പ് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ശോഭ മങ്ങാതെ നീതിക്കുവേണ്ടി ഉയർന്നുനിന്നു പടവെട്ടാൻ കഴിയുന്ന അനേകർ ഇനിയും ഇവിടെയുണ്ട് എന്നതിന് തെളിവാണ് ഈ കോടതി വിധി. നീതിക്കായി നിലകൊള്ളാനും പൊരുതാനും ഈ വിധി കരുത്തു പകരുന്നു. 

Latest Updates

POPULAR Views

FEATUERD Views

മുകളിലേക്ക് നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന തിരുനാള്‍

* സാര്‍വത്രികസഭയിലെ ഏറ്റവും പുരാതന തിരുനാളുകളില്‍ ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ...

ക്രിസ്തുവിന്റെ ജീവിതം; നമ്മുടേയും

പ്രാണനെ കണക്കെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നവരിൽ നിന്നുള്ള ഒറ്റുകൊടുക്കലാണ് പെസഹാ. അകാരണമായ...

ക്ഷമ; സൗഖ്യത്തിലേക്കുള്ള വഴി

ക്ഷമിക്കുക എന്ന വാക്കിന്റെ അർഥം വിട്ടുകളയുക എന്നാണ്. എന്താണ് വിട്ടുകളയുന്നത്? എന്നെ...

മറിയമെന്ന അനുഗ്രഹീത

ജനുവരി 3 ദൈവമാതൃത്വ തിരുനാൾ എല്ലാ സ്ത്രീകളും അനുഗ്രഹീതകളാണ്. അവരുടേതായ ജീവിതത്തിന്റെ...

സ​ഹ​യാ​ത്രി​ക​സ​ഭ​യ്ക്ക് വാ​തി​ലു​ക​ള്‍ തു​റ​ന്ന് ഫ്രാ​ന്‍​സിസ് മാ​ര്‍​പാ​പ്പ

ഷെ​വ​ലി​യ​ര്‍ അ​ഡ്വ.​ വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍ ലോ​കം നേ​രി​ടു​ന്ന വി​വി​ധ​ പ്രശ്നങ്ങ​ളി​ല്‍ ഉ​റ​ച്ച നി​ല​പാ​ടു​ക​ളും...

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ...

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ  എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾക്കും തു​​​​ല്യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും...

ജപമാല-സുകൃതം പകരുന്ന ശക്തി

ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ജപമാല ഭക്തനായ...

ആഗോള ഭീകരതയുടെ അടിവേരുകള്‍ പൊള്ളുന്ന സത്യങ്ങള്‍; ഞെട്ടുന്ന കേരളം

ചരിത്രം വളച്ചൊടിക്കുന്നു ഇന്നലെകളിലെ കൊടും പാതകങ്ങളെപ്പോലും മഹത്‌വല്‍ക്കരിക്കുന്ന രീതിയില്‍ ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്ന പ്രവണതകള്‍...

കര്‍ത്താവിങ്കലേക്ക് തിരിയാം ബലിയര്‍പ്പണത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ടവ…!

സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള  വിശ്വാസികള്‍ക്ക് പരിശുദ്ധ കുര്‍ബാനയുടെ നവീകരിക്കപ്പെട്ട ...

നീതി നിഷേധങ്ങൾ ചോദ്യം ചെയ്യേണ്ടത് പൗരധർമ്മം; തുല്യനീതി ഔദാര്യമല്ല, അവകാശമാണ്

ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമനിധികളും വ്യത്യസ്തങ്ങളാണെങ്കിലും പരസ്പരപൂരകങ്ങളാണ്. ഇന്ത്യയിലെ മത, ഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള...

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ സീറോമലബാര്‍ മതബോധന കമ്മീഷന്‍ നല്കുന്ന പ്രസ്താവന

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിവാദ വിഷയമാകുന്നതായി ശ്രദ്ധയില്‍...