നീതി നിഷേധങ്ങൾ ചോദ്യം ചെയ്യേണ്ടത് പൗരധർമ്മം; തുല്യനീതി ഔദാര്യമല്ല, അവകാശമാണ്

Published on

ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമനിധികളും വ്യത്യസ്തങ്ങളാണെങ്കിലും പരസ്പരപൂരകങ്ങളാണ്. ഇന്ത്യയിലെ മത, ഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള ഭരണഘടനാപരമായ സംരക്ഷണമാണത്. ഭരണഘടനയുടെ ആർട്ടിക്കിൾ 15 മുതൽ 30 വരെയുള്ള ഒമ്പത് അനുച്ഛേദങ്ങളിലാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്നത്. ഈ സംരക്ഷണ കവചത്തിനുള്ളിൽ നിന്നുകൊണ്ട് ഓരോ പൗരനും അവകാശപ്പെട്ട തുല്യനീതി നടപ്പിലാക്കുകയെന്ന ദൗത്യവും ഉത്തരവാദിത്വവുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനാധിപത്യ ഭരണ സംവിധാനത്തിൽ ചെയ്യേണ്ടത്. ഇക്കാര്യത്തിൽ വീഴ്ച വരുമ്പോഴാണ് നീതിന്യായ കോടതികളിൽ ഈ വിഷയം പൗരാവകാശത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. 
 
ന്യൂനപക്ഷ ക്ഷേമ ചരിത്രം

1992-ലാണ് കേന്ദ്ര സർക്കാർ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് പാസാക്കിയത്. 1947-ൽ സ്വാതന്ത്ര്യം പ്രാപിച്ച് 1950-ൽ  ഭരണഘടന നിലവിൽ വന്ന രാജ്യത്ത് നാല് പതിറ്റാണ്ടിനുശേഷം മാത്രമാണ് ഭരണഘടനയിൽ പ്രതിപാദിക്കുന്ന മത-ന്യൂനപക്ഷങ്ങൾക്കായി ക്ഷേമപദ്ധതികളും നിയമനിർമ്മാണവും നടന്നത്. 1992-ലെ നാഷണൽ മൈനോറിറ്റി കമ്മീഷൻ ആക്ടിൽ ന്യൂനപക്ഷങ്ങൾ ഏതെന്ന് നിർവചിച്ചിട്ടില്ല. 1993-ലാണ് മുസ്ലിം,  ക്രിസ്ത്യൻ, സിക്ക്, ബുദ്ധർ, പാഴ്സി തുടങ്ങിയവരെ ന്യൂനപക്ഷ വിഭാഗങ്ങളായി പ്രഖ്യാപിച്ചു ഉത്തരവിറക്കിയത്. 2014-ൽ ജൈനരും ഈ വിഭാഗത്തിൽ ആയി.

ന്യൂനപക്ഷക്ഷേമ സംവിധാനങ്ങൾ 

ന്യൂനപക്ഷക്ഷേമ വകുപ്പ്, ന്യൂനപക്ഷ കമ്മീഷൻ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള  കമ്മീഷൻ,  ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ,  ന്യൂനപക്ഷ ഡയറക്ടറേറ്റ്, ന്യൂനപക്ഷ സെൽ എന്നിങ്ങനെ നിയമപരമായ ഭരണസംവിധാനങ്ങൾ ന്യൂനപക്ഷ വുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലും കേരളത്തിലും ഉണ്ട്. ഇവയുടെയെല്ലാം പ്രവർത്തനങ്ങൾ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനു വേണ്ടിയല്ല; മറിച്ച്, എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും വേണ്ടിയാണ്.

ഭരണഘടനയും സച്ചാർ-പാലോളി റിപ്പോർട്ടും

സച്ചാർ-പാലോളി കമ്മിറ്റികളും റിപ്പോർട്ടുകളും മുസ്ലിം വിഭാഗത്തിന് വേണ്ടി  മാത്രമായിരുന്നു എന്നതിൽ ആർക്കും സംശയമില്ല. ഈ കമ്മിറ്റികളുടേത് നിർദ്ദേശങ്ങളും പരിഗണനാ വിഷയങ്ങളും ആയിരുന്നു. ഉൾക്കൊള്ളാനും തള്ളിക്കളയാനും സർക്കാരിന് അവകാശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവുകൾ ഭരണഘടനാപരമായിരിക്കണം. നിർദ്ദേശങ്ങൾ, ഭരണഘടനാ സാധുത നൽകുന്നുണ്ടോ  എന്ന് വ്യക്തമാക്കേണ്ടത് സർക്കാരാണ്. അതിനു ശ്രമിക്കാതെ നിയമ സംവിധാനങ്ങളെപ്പോലും അട്ടിമറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ഉത്തരവുകൾ ഇറക്കുന്നത് നീതിന്യായ കോടതികളിൽ ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനയുടെ അന്തസ്സത്ത മുൻനിറുത്തി കോടതി വിധിന്യായം പ്രഖ്യാപിക്കുകയും ചെയ്യും.

ഭരണഘടനാപരമായ സാമൂഹ്യ ജാതിമത വേർതിരിവുകൾ SC ST, മൈനോറിറ്റി, OBC, OEC, EWS എന്നിവ മാത്രമാണ്. മതം തിരിച്ചു ഇവക്കുള്ളിലെ  ഉപവിഭാഗത്തിന് മാത്രമായി ന്യൂനപക്ഷ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും എന്നൊന്നില്ല. 

പ്രധാനമന്ത്രി 15 ഇന പദ്ധതികൾ

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെയെല്ലാം അടിസ്ഥാനം പ്രധാനമന്ത്രിയുടെ പതിനഞ്ചിന പദ്ധതികളാണ്. സച്ചാർ-പാലോളി കമ്മിറ്റി നിർദേശങ്ങൾ അല്ല. 2005 ഓഗസ്റ്റ് 15-നാണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചത്. 2006 നവംബർ 30-നാണ് സച്ചാർ കമ്മറ്റി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചത്. 2009-ൽ ഈ റിപ്പോർട്ടിലെ ചില നിർദേശങ്ങൾ 15 ഇന പദ്ധതിയിൽ കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പുകൾ,  ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിലെ അടിസ്ഥാന വികസന പദ്ധതികൾ, കോച്ചിംഗ് സെന്ററുകൾ തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്. പ്രീമെട്രിക് തുടങ്ങിയ സ്കോളർഷിപ്പുകളിൽ 80: 20 അനുപാതമില്ല. പിന്നെ കേരളത്തിൽ മാത്രം ക്ഷേമപദ്ധതികൾ എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നത് അന്വേഷണ വിധേയമാക്കണം. 

ആർക്കാണ് ക്ഷേമം വേണ്ടത്?
 
ന്യൂനപക്ഷത്തിന്റെ നിർവചനം ജനസംഖ്യയുടെ കുറവാണ്. പിന്നോക്കാവസ്ഥ അല്ല. പിന്നോക്കാവസ്ഥയിൽ ഉള്ളവർക്ക് സാമൂഹ്യ സംവരണങ്ങൾ വേറെയുണ്ട്. അതിനാൽ തന്നെ ജനസംഖ്യ കുറവുള്ള  അഥവാ കുറഞ്ഞുകൊണ്ടിരിക്കുന്ന മതന്യൂനപക്ഷങ്ങൾക്കാവണം സംരക്ഷണവും ക്ഷേമവും നടപ്പിലാക്കേണ്ടത്. 
 
പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം
 
പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം എന്നത് മതന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിലേക്കും ബ്ലോക്കു‌‌കളിലേക്കുമുള്ള അടിസ്ഥാന സൗകര്യ  വികസന പദ്ധതിയാണ്. പദ്ധതി ജില്ലകളിൽ ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. ഉദാ:ഇടുക്കി. സംസ്ഥാനത്തെ 14 ജില്ലകളിൽ 13 ഇടങ്ങളിലും ന്യൂനപക്ഷ മത വിഭാഗങ്ങളിൽ നിന്ന് മൂന്നുപേർ വച്ചുള്ള ജില്ലാതല മേൽനോട്ട സമിതി ഈ പദ്ധതിക്കുണ്ട്. ആകെ  39 പേരിൽ ഏഴു പേർ മാത്രമാണ് വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ളത്. ഇതിനെന്തു നീതികരണം ആണ് ഉള്ളത്. 

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷ തത്വങ്ങൾക്ക് വിരുദ്ധമായാണ് നടക്കുന്നത്. കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ഉണ്ടെന്ന് ചൂണ്ടികാണിച്ചിരിക്കുന്നത് ഹൈക്കോടതിയാണ്. ക്രൈസ്തവരുൾപ്പെടെ ഇന്ത്യയിലെ നോട്ടിഫൈഡ് മൈനോറിറ്റികൾക്ക് തുല്യമായ ആനുകൂല്യങ്ങൾക്ക് അവകാശമുണ്ട്. നീതി നിഷേധത്തിലൂടെ ന്യൂനപക്ഷ ക്ഷേമവകുപ്പ് എന്ന ഭരണസംവിധാനം പോലും ഇന്ന് അട്ടിമറിച്ചിരിക്കുന്നു.

ഇതരസംസ്ഥാനങ്ങൾ മാതൃക 

ആന്ധ്രാ, കർണാടക, തമിഴ്നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി നടത്തുന്ന ക്ഷേമപദ്ധതികൾ കേരളം പാഠമാക്കണം ഈ സംസ്ഥാനങ്ങളിൽ 80: 20 അനുപാതമില്ല. മാത്രമല്ല, ക്രിസ്ത്യൻ ന്യൂനപക്ഷ വികസന കോർപ്പറേഷനിലൂടെ കോച്ചിംഗ് സെന്ററുകൾ, തൊഴിൽപരിശീലനം, അടിസ്ഥാന വികസന പദ്ധതികൾ, സ്കോളർഷിപ്പുകൾ, വിശുദ്ധനാട് തീർത്ഥാടന സഹായം എന്നിങ്ങനെ നൂറുകണക്കിന് പദ്ധതികളാണ് നടത്തപ്പെടുന്നത്. വിശദാംശങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അതിനാൽതന്നെ സച്ചാർ കമ്മിറ്റി നിർദേശങ്ങൾ മാത്രമല്ല, ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ അടിസ്ഥാമാനദണ്ഡമെന്നത് വ്യക്തമല്ലേ? 

 “മറ്റൊരു” നിയമഭേദഗതി

 2004-ലെ കേരള ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരം ചെയർമാനും 2 അംഗങ്ങളും ഉൾക്കൊള്ളുന്നതാണ് ന്യൂനപക്ഷ കമ്മീഷൻ. ചെയർമാൻ ഒരു മതവിഭാഗത്തിൽ നിന്നാണെങ്കിൽ മെമ്പർ മറ്റൊരു വിഭാഗത്തിൽ നിന്നാവണം. ഒരു മെമ്പർ വനിതയും. 2017-ൽ  ഇത് തിരുത്തപ്പെട്ടു. “മറ്റൊരു” മാറ്റി “ഒരു “എന്നാക്കി. അങ്ങനെ ചെയർമാനും മെമ്പറും ഒരു മതവിഭാഗത്തിന്, ക്രൈസ്തവർ പടിക്കുപുറത്ത്; ഇത് നീതികേടല്ലേ? 
 
അവകാശമാണ് ഔദാര്യമല്ല 

ക്രൈസ്തവർക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട ക്ഷേമപദ്ധതികൾ അവകാശമാണ്; ആരുടെയും ഔദാര്യമല്ല. നീതി നിഷേധങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് വർഗ്ഗീയവാദം ആയി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നത് അസംബന്ധമാണ്. അവകാശങ്ങൾ നേടിയെടുക്കുകയാണ് വേണ്ടത്. തുല്യ നീതിക്കായി പോരാടുക. ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ തുല്യനീതി ആണ് വേണ്ടത്. ക്രൈസ്തവർ കണ്ണുതുറന്ന് കാര്യങ്ങൾ പഠിക്കണം. വളർച്ചാനിരക്ക് കുറയുന്ന സമൂഹത്തിനാണ് സംരക്ഷണം ഉണ്ടാകേണ്ടത്. പാഴ്സികളുടെ ഉദാഹരണം കാണാതെ പോകരുത്. വിശ്വാസ സത്യങ്ങളിൽ അടിയുറച്ചുനിന്ന് ക്രൈസ്തവരുടെ ഇടയിൽ ഒരുമയും സ്വരുമയും ഉണ്ടാകണം. ഓരോ പ്രതിസന്ധിയും അതിനുള്ള വാതിലുകളാണ് തുറക്കുന്നത്!

ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ

(സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗൺസിൽ)

Latest Updates

POPULAR Views

FEATUERD Views

മുകളിലേക്ക് നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന തിരുനാള്‍

* സാര്‍വത്രികസഭയിലെ ഏറ്റവും പുരാതന തിരുനാളുകളില്‍ ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ...

ക്രിസ്തുവിന്റെ ജീവിതം; നമ്മുടേയും

പ്രാണനെ കണക്കെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നവരിൽ നിന്നുള്ള ഒറ്റുകൊടുക്കലാണ് പെസഹാ. അകാരണമായ...

ക്ഷമ; സൗഖ്യത്തിലേക്കുള്ള വഴി

ക്ഷമിക്കുക എന്ന വാക്കിന്റെ അർഥം വിട്ടുകളയുക എന്നാണ്. എന്താണ് വിട്ടുകളയുന്നത്? എന്നെ...

മറിയമെന്ന അനുഗ്രഹീത

ജനുവരി 3 ദൈവമാതൃത്വ തിരുനാൾ എല്ലാ സ്ത്രീകളും അനുഗ്രഹീതകളാണ്. അവരുടേതായ ജീവിതത്തിന്റെ...

സ​ഹ​യാ​ത്രി​ക​സ​ഭ​യ്ക്ക് വാ​തി​ലു​ക​ള്‍ തു​റ​ന്ന് ഫ്രാ​ന്‍​സിസ് മാ​ര്‍​പാ​പ്പ

ഷെ​വ​ലി​യ​ര്‍ അ​ഡ്വ.​ വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍ ലോ​കം നേ​രി​ടു​ന്ന വി​വി​ധ​ പ്രശ്നങ്ങ​ളി​ല്‍ ഉ​റ​ച്ച നി​ല​പാ​ടു​ക​ളും...

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ...

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ  എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾക്കും തു​​​​ല്യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും...

ജപമാല-സുകൃതം പകരുന്ന ശക്തി

ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ജപമാല ഭക്തനായ...

ആഗോള ഭീകരതയുടെ അടിവേരുകള്‍ പൊള്ളുന്ന സത്യങ്ങള്‍; ഞെട്ടുന്ന കേരളം

ചരിത്രം വളച്ചൊടിക്കുന്നു ഇന്നലെകളിലെ കൊടും പാതകങ്ങളെപ്പോലും മഹത്‌വല്‍ക്കരിക്കുന്ന രീതിയില്‍ ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്ന പ്രവണതകള്‍...

കര്‍ത്താവിങ്കലേക്ക് തിരിയാം ബലിയര്‍പ്പണത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ടവ…!

സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള  വിശ്വാസികള്‍ക്ക് പരിശുദ്ധ കുര്‍ബാനയുടെ നവീകരിക്കപ്പെട്ട ...

80:20 ഹൈക്കോടതി വിധി നടപ്പാക്കി സാമൂഹ്യനീതി ഉറപ്പുവരുത്തണം

കവർച്ചക്കാരുടെ കൈകളിൽ അകപ്പെട്ട്, ഉള്ളതെല്ലാം നഷ്ടപ്പെട്ട്, മർദ്ദനമേറ്റ് വഴിയരുകിൽ കിടക്കുന്ന ഒരു...

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ സീറോമലബാര്‍ മതബോധന കമ്മീഷന്‍ നല്കുന്ന പ്രസ്താവന

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിവാദ വിഷയമാകുന്നതായി ശ്രദ്ധയില്‍...