ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ സീറോമലബാര്‍ മതബോധന കമ്മീഷന്‍ നല്കുന്ന പ്രസ്താവന

Published on

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിവാദ വിഷയമാകുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചില വിവാദങ്ങളിലെങ്കിലും സഭയുടെ മതപഠന ഗ്രന്ഥങ്ങളെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പരാമര്‍ശങ്ങള്‍ കാണാന്‍ ഇടവന്നതിനാല്‍ സീറോമലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു. 

  1. ഇതര മതവിശ്വാസങ്ങളെയും അവരുടെ ആചാരങ്ങളെയും ആദരവോടെ വിലയിരുത്തുന്നതില്‍ ക്രൈസ്തവര്‍ക്കു വീഴ്ചവരാന്‍ പാടില്ല എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചിന്തയാണ് നമ്മുടെ പ്രബോധനങ്ങള്‍ക്ക് വഴിവിളക്കാവുന്നത്. അനാവശ്യമായ താരതമ്യങ്ങളിലൂടെ ഇതരമതവിശ്വാസങ്ങളെ ഇകഴ്ത്തുന്ന എല്ലാ പ്രവണതകളില്‍നിന്നും ക്രൈസ്തവര്‍ ബോധപൂര്‍വ്വം അകന്നു നില്‍ക്കണം. കാരണം. എല്ലാ മനുഷ്യരുടെയും സ്രഷ്ടാവും പരിപാലകനുമാണ് ദൈവം. ദൈവപിതാവിന്‍റെ മക്കളെന്ന നിലയില്‍ എല്ലാ മനുഷ്യരും നമുക്ക് സഹോദരങ്ങളാണ്. 
  2. ദൈവം ഒന്നേയുള്ളൂ. ആ ദൈവത്തിലാണ് എല്ലാ മതാനുയായികളും വിശ്വസിക്കുന്നത്. എന്നാല്‍, ദൈവത്തെക്കുറിച്ചുള്ള അവബോധത്തില്‍ വിവിധ മതങ്ങളുടെ പ്രബോധനങ്ങളില്‍ വ്യതിരിക്തതകളുണ്ട്. പഴയ നിയമത്തിലെ യഹോവയുമായി സാമ്യമുള്ള പല പരാമര്‍ശങ്ങളും ഖുറാനിലെ ദൈവമായ അള്ളായെക്കുറിച്ചും കാണാമെങ്കിലും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ദൈവത്തെക്കുറിച്ചുള്ള ധാരണ ഒന്നാണെന്നു പറയുക സാധ്യമല്ല. ആ അര്‍ത്ഥത്തില്‍ ഖുറാനിലെ ദൈവവും ബൈബിളിലെ ദൈവവും ഒന്നാണെന്ന പ്രസ്താവനയും ശരിയല്ല. സ്നേഹവും കരുതലും കരുണയുമുള്ള പിതാവായ ദൈവത്തെക്കുറിച്ച് അവിടുത്തെ പുത്രനായ ഈശോ നല്‍ കിയ വെളിപ്പെടുത്തലുകള്‍ക്ക് ഉപരിയായ മറ്റൊരു വെളിപാടും ക്രൈസ്തവ വിശ്വാസത്തിനു നിരക്കുന്നതല്ല.
  3. ത്രിയേക ദൈവത്തിലെ രണ്ടാം ആളായ പുത്രന്‍ തമ്പുരാനായ ഈശോ മിശിഹായും ഖുറാനില്‍ പരാമര്‍ശിക്കുന്ന ഈസാ നബിയും തികച്ചും വ്യത്യസ്തരായ വ്യക്തികളാണ്. പുതിയ നിയമം എഴുതപ്പെട്ട് ആറുനൂറ്റാണ്ടുകള്‍ ക്കുശേഷം എഴുതപ്പെട്ട ഖുറാനില്‍ ബൈബിളിലെ ഈശോ മിശിഹായുടെ ജനന വിവരണത്തില്‍നിന്നുള്ള ചില പരാമര്‍ശങ്ങള്‍ ഈസാനബിയെക്കുറിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍, കേവലം ഒരു പ്രവാചകനായ ഈസായും ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയും തമ്മില്‍ സാമ്യത്തെക്കാള്‍ വ്യത്യാസമുണ്ട്. സ്നേഹത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും മനുഷ്യകുലത്തിന്‍റെ രക്ഷയ്ക്കുവേണ്ടി കുരിശിലേറി മരിച്ച് മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നവനായ ക്രിസ്തുവിലാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. ആകാശത്തിനു കീഴില്‍ മനുഷ്യനു വെളിപ്പെടുത്തപ്പെട്ട ഏകരക്ഷാമാര്‍ഗ്ഗം അവനാണ്. ക്രിസ്തുസംഭവത്തിലെ രക്ഷാകരരഹസ്യങ്ങളൊന്നും മുസ്ലീങ്ങള്‍ വിശ്വസിക്കുന്നില്ല എന്നതില്‍നിന്നും ഈസാനബിയും ഈശോമിശിഹായും തമ്മിലുള്ള വ്യത്യാസം സ്പഷ്ടമാണ്. 
  4. ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനം ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസമാണ്. പരിശുദ്ധത്രിത്വത്തെ നിഷേധിക്കുന്ന ഇസ്ലാമിക വിശ്വാസം ക്രൈസ്തവ വിശ്വാസത്തില്‍നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഏകദൈവം എങ്ങനെ മൂന്ന് ആളുകളാകുന്നു എന്ന ചോദ്യത്തിന് ക്രൈസ്തവ വിശ്വാസത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. ദൈവം തന്നെയായ ഈശോ ദൈവത്തെ ത്രിത്വമായി വെളിപ്പെടുത്തിയതിനാല്‍ ഈ വെളിപാട് സ്വീകരിച്ച് ഏറ്റുപറയുന്നവരാണ് ക്രൈസ്തവര്‍. ത്രിത്വൈകമല്ലാത്ത ദൈവവിശ്വാസങ്ങള്‍ക്ക് ക്രിസ്തീയതയുമായി ബന്ധമില്ല.
  5. ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസാനബിയുടെ അമ്മയായ മിറിയാമും തമ്മില്‍ പേരിലുള്ള സാമ്യം മാത്രമേയുള്ളൂ. പരിശുദ്ധമറിയം, അമലോത്ഭവയും നിത്യകന്യകയും ദൈവമാതാവും സ്വര്‍ഗ്ഗാരോപിതയുമാണ്. ഈ സത്യങ്ങളൊന്നും ഖുറാനിലെ മിറിയാമിനു ചേരുന്നതല്ല. അടിസ്ഥാനപരമായ വ്യത്യാസങ്ങളെ തമസ്കരിച്ചുകൊണ്ടുള്ള അനാവശ്യ താദാത്മീകരണങ്ങള്‍ ക്രിസ്തീയ വിശ്വാസത്തിന്‍റെ തനിമയെ തകര്‍ക്കുന്നതാണ്. 
  6. യഹൂദ-ക്രിസ്ത്യന്‍-ഇസ്ലാം മതങ്ങള്‍ സെമിറ്റിക് പാരമ്പര്യത്തില്‍ രൂപം കൊണ്ടതും ഏകദൈവവിശ്വാസത്തിലധിഷ്ഠിതവുമായ മൂന്നു ലോകമതങ്ങളാണ്. അതിനാല്‍ തന്നെ മതഗ്രന്ഥങ്ങളിലെ വിവരണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ചില സാദൃശ്യങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ പ്രസ്തുത സാദൃശ്യങ്ങളുടെ വെളിച്ചത്തില്‍ മൂന്നു മതവിശ്വാസങ്ങളും ഒന്നാണെന്നു വരുത്താനുള്ള അനാവശ്യ വ്യഗ്രതയില്‍ ചില ദുരുദ്ദേശങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അനാവശ്യവും അടിസ്ഥാനരഹിതവുമായ ഇത്തരം താരതമ്യ പ്രസ്താവനകള്‍ പലപ്പോഴും ക്രൈസ്തവ വിശ്വാസത്തിന്‍റെ അനന്യതയെ അപകടപ്പെടുത്തുന്നതാണ്. അതിനാല്‍ത്തന്നെ അവയെ അംഗീകരിക്കാന്‍ ക്രൈസ്തവര്‍ക്കു കഴിയില്ല. എന്നാല്‍ എല്ലാ മതവിശ്വാസികളെയും ദൈവപിതാവിന്‍റെ മക്കളെന്ന നിലയില്‍ സഹോദരങ്ങളായി കരുതി സ്നേഹിക്കാനും സേവിക്കാനും ക്രൈസ്തവര്‍ക്കു കടമയുണ്ട്. പരസ്പരം സ്നേഹിക്കുക എന്നതാണ് ക്രിസ്തുവിന്‍റെ കല്പനകളുടെ സാരസംഗ്രഹം. ക്രിസ്തീയ വിശ്വാസത്തെ വളര്‍ത്തുന്നതും മതസൗഹാര്‍ദ്ദത്തെ പരിപോഷിപ്പിക്കുന്നതുമായ സത്യങ്ങള്‍ മാത്രമാണ് സഭയുടെ മതബോധന ഗ്രന്ഥങ്ങളിലും (ഉദാ: പന്ത്രണ്ടാം ക്ലാസ്സ്, ക്രൈസ്തവ ജീവിതം സഭയിലും സമൂഹത്തിലും. 69) അനുബന്ധ പഠനങ്ങളിലും (ഉദാ: ഡോ. മൈക്കിള്‍  കാരിമറ്റം, കത്തോലിക്കാ വിശ്വാസവും വെല്ലുവിളികളും) നല്‍കിക്കൊണ്ടിരിക്കുന്നത്.
  7. പന്ത്രണ്ടാം ക്ലാസ്സിലെ ക്രൈസ്തവ ജീവിതം സഭയിലും സമൂഹത്തിലും എന്ന പാഠപുസ്തകം തയ്യാറാക്കിയ കാലഘട്ടത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ മതാത്മക കാഴ്ചപ്പാടുകളാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്ന് നല്‍കിയ പ്രബോധനം, വിശ്വാസികള്‍ക്ക് തെറ്റിദ്ധാരണകള്‍ക്ക് ഇടയാകുമെന്ന് മനസ്സിലാക്കുന്നതിനാല്‍ തിരുത്തി ഇസ്ലാം മതത്തെക്കുറിച്ച് ഇപ്രകാരമാണ് 2021 മുതലുള്ള പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്: ആറാം നൂറ്റാണ്ടില്‍ സൗദി അറേബ്യായിലെ മക്കയില്‍ ജനിച്ച മുഹമ്മദ് നബിക്ക് ജബ്രീല്‍ എന്ന ദൈവദൂതന്‍ വഴി മുസ്ലീങ്ങളുടെ ദൈവ മായ അള്ളാഹുچനേരിട്ട് ഓതിക്കൊടുത്തു എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്ന ഖുറാന്‍റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട മതമാണ് ഇസ്ലാം മതം. ഏകദൈവ വിശ്വാസികളാണ് മുസ്ലീങ്ങള്‍. യഹൂദ ക്രൈസ്തവ വിശ്വാസപ്രമാണങ്ങള്‍, ആചാരരീതികള്‍, ദൈവശാസ്ത്ര വീക്ഷണങ്ങള്‍ എന്നിവയില്‍ നിന്നും അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഇസ്ലാം മതം പുലര്‍ത്തുന്നു. ബൈബിളില്‍ വെളിപ്പെടുത്തപ്പെടുന്ന ഏക സത്യ ദൈവത്തില്‍ നിന്നും ഏറെ വിഭിന്നനാണ് ഖുറാനിലെ അള്ളാഹു. അതിനാല്‍ ഈ വിഷയത്തെക്കുറിച്ച് ഇനിയും ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കുമല്ലോ.

റവ. ഡോ. തോമസ് മേല്‍വെട്ടത്ത് 

(സെക്രട്ടറി, വിശ്വാസപരിശീലന കമ്മീഷന്‍)

Latest Updates

POPULAR Views

FEATUERD Views

മുകളിലേക്ക് നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന തിരുനാള്‍

* സാര്‍വത്രികസഭയിലെ ഏറ്റവും പുരാതന തിരുനാളുകളില്‍ ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ...

ക്രിസ്തുവിന്റെ ജീവിതം; നമ്മുടേയും

പ്രാണനെ കണക്കെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നവരിൽ നിന്നുള്ള ഒറ്റുകൊടുക്കലാണ് പെസഹാ. അകാരണമായ...

ക്ഷമ; സൗഖ്യത്തിലേക്കുള്ള വഴി

ക്ഷമിക്കുക എന്ന വാക്കിന്റെ അർഥം വിട്ടുകളയുക എന്നാണ്. എന്താണ് വിട്ടുകളയുന്നത്? എന്നെ...

മറിയമെന്ന അനുഗ്രഹീത

ജനുവരി 3 ദൈവമാതൃത്വ തിരുനാൾ എല്ലാ സ്ത്രീകളും അനുഗ്രഹീതകളാണ്. അവരുടേതായ ജീവിതത്തിന്റെ...

വിശ്വാസപരിശീലനത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ

വിശ്വാസ പരിശീലനത്തിൽ വരുത്തേണ്ട മാറ്റങ്ങളുടെ ദിശ എന്തായിരിക്കണം എന്ന് കത്തോലിക്കാസഭ തന്നെ...

മതബോധനത്തിന്റെ മാറുന്ന രീതിശാസ്ത്രം

സുവിശേഷസത്യങ്ങളെയും സഭാപ്രബോധനങ്ങളെയും അടിസ്ഥാനമാക്കി സഭാവിശ്വാസികൾക്കായി നല്കപ്പെടുന്ന മതബോധനത്തെ രണ്ടാം വത്തിക്കാൻ കൗൺസിൽ...

നവീകരണം ആവശ്യമായ വിശ്വാസപരിശീലനമേഖല

സീറോമലബാർസഭയുടെ മതബോധന കാഴ്ചപ്പാട് സീറോമലബാർസഭയുടെ മതബോധന ഡയറക്ടറിയിൽ കൊടുത്തിരിക്കുന്ന വ്യാഖ്യാനത്തിൽനിന്നു സഭയുടെ വിശ്വാസപരിശീലന...

സ​ഹ​യാ​ത്രി​ക​സ​ഭ​യ്ക്ക് വാ​തി​ലു​ക​ള്‍ തു​റ​ന്ന് ഫ്രാ​ന്‍​സിസ് മാ​ര്‍​പാ​പ്പ

ഷെ​വ​ലി​യ​ര്‍ അ​ഡ്വ.​ വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍ ലോ​കം നേ​രി​ടു​ന്ന വി​വി​ധ​ പ്രശ്നങ്ങ​ളി​ല്‍ ഉ​റ​ച്ച നി​ല​പാ​ടു​ക​ളും...

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ...

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ  എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾക്കും തു​​​​ല്യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും...

ജപമാല-സുകൃതം പകരുന്ന ശക്തി

ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ജപമാല ഭക്തനായ...

ആഗോള ഭീകരതയുടെ അടിവേരുകള്‍ പൊള്ളുന്ന സത്യങ്ങള്‍; ഞെട്ടുന്ന കേരളം

ചരിത്രം വളച്ചൊടിക്കുന്നു ഇന്നലെകളിലെ കൊടും പാതകങ്ങളെപ്പോലും മഹത്‌വല്‍ക്കരിക്കുന്ന രീതിയില്‍ ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്ന പ്രവണതകള്‍...