ക്ഷമ; സൗഖ്യത്തിലേക്കുള്ള വഴി

Published on

ക്ഷമിക്കുക എന്ന വാക്കിന്റെ അർഥം വിട്ടുകളയുക എന്നാണ്. എന്താണ് വിട്ടുകളയുന്നത്? എന്നെ ദ്രോഹിച്ചവനെ തിരിച്ചു ദ്രോഹിക്കാനുള്ള എന്റെ ആഗ്രഹം ഞാൻ ഉപേക്ഷിക്കണം. കടങ്ങൾ ഇളച്ച് കൊടുക്കുക. നീരസം ഉപേക്ഷിക്കുക. എന്നെല്ലാം അതിന് അർഥമുണ്ട്.

ഒരാൾ മറ്റൊരുവനെ ദ്രോഹിച്ചാൽ സ്വാഭാവികമായും അവനോട് പ്രതികാരം ചെയ്യണം എന്ന ചിന്ത മനസിലുണ്ടാവും. മനുഷ്യരുടെയിടയിൽ മാത്രമല്ല മൃഗങ്ങളുടെ ഇടയിലും ഇപ്രകാരമുള്ള പ്രതികാരചിന്തയുണ്ട്. ഒരു പട്ടിയെ ദ്രോഹിച്ചാൽ അത് നമുക്കു നേരെ കുരച്ചുചാടാനും കടിക്കാനുമുള്ള സാധ്യതയുണ്ട്. എന്നാൽ മനുഷ്യൻ മൃഗങ്ങളെക്കാൾ വളരെ ഉയരത്തിലാണ്. അതുകൊണ്ട് തന്നോട് ദ്രോഹം ചെയ്തവനോട് ക്ഷമിക്കാനുള്ള കഴിവ് അവനുണ്ട്. അവൻ ക്ഷമിക്കേണ്ടവനുമാണ്.

ക്ഷമ സൗഖ്യത്തിലേക്കുള്ള യാത്രയാണ്. ക്ഷമിക്കാൻ കഴിയാത്തതിനാൽ അനേകായിരങ്ങൾ ഇന്ന് വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും മാനസികപിരിമുറുക്കങ്ങൾക്കും അടിമകളാകുന്നുണ്ട്. ഹൃദ്രോഗം, ഉദരരോഗം, അൾസർ, സന്ധിവേദന എന്നിവയ്ക്കെല്ലാം ഒരു കാരണം ക്ഷമിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷമിക്കുന്നതിലൂടെ ഒരേ സമയം മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ക്ഷമിക്കുക എന്നത് ഒരാൾ തന്റെ തന്നെ ഹൃദയത്തിന് നല്കുന്ന സ്നേഹസമ്മാനമാണ്. ക്ഷമിക്കുമ്പോൾ അതിന്റെ ഗുണം ഏറ്റവും അധികം ലഭിക്കുന്നത് ക്ഷമിക്കുന്ന ആൾക്കുതന്നെയാണ്.

ക്ഷമിക്കുന്ന ആൾ പരാജയപ്പെട്ടു, ദ്രോഹിച്ച ആൾ ജയിച്ചു എന്ന് ആരെങ്കിലും കരുതിയാൽ അവർക്കു തെറ്റി. ബലഹീനർക്ക് ക്ഷമിക്കുവാനുള്ള കഴിവില്ലെന്നും ക്ഷമിക്കുക എന്നത് ശക്തരുടെ അടയാളമാണെന്നുമാണ് മഹാത്മാഗാന്ധി പറയുന്നത്.

ക്ഷമിക്കുക എന്നത് തെറ്റിനെയോ തെറ്റ് ചെയ്തവരെയോ ന്യായീകരിക്കുകയല്ല. മറിച്ച് ഒരു പുതിയ തുടക്കത്തിന് ആരംഭം കുറിക്കുകയാണ്. അത് വെറും ഒരു വികാരമല്ല ഉറച്ച ഒരു തീരുമാനമാണ്. എല്ലാ ദിവസവും എടുക്കേണ്ടിവരുന്ന ഒരു തീരുമാനം. ‘ ജീവിതം ക്ഷമയുടെ ഒരു സാഹസികതയാണ്’ എന്ന നോർമൻ കസിൻസിന്റെ വാക്കുകൾ എത്രയോ സത്യമാണ്. വിദ്വേഷവും പകയും ദേഷ്യവും മനസ്സിൽ വച്ചുകൊണ്ട് ഭൂതകാലത്തിൽ ജീവിക്കുന്നവരാകാതെ പുതിയ കാഴ്ചപ്പാടുകളോടെ ഭാവിയിലേക്ക് പ്രയാണം ചെയ്യാൻ ക്ഷമിക്കുന്നത് അനിവാര്യമാണ്. പലരും എന്നോട് പറഞ്ഞിട്ടുണ്ട്, ക്ഷമിക്കണം എന്ന് ആഗ്രഹമുണ്ട്. പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ സാഹചര്യങ്ങൾ വരുമ്പോൾ ക്ഷമിക്കാൻ സാധിക്കുന്നില്ല എന്ന്. അങ്ങനെയുള്ളവർക്കായി ക്ഷമിക്കാനുള്ള ഒരു മാതൃക പറഞ്ഞുതരാം. REACH MODEL എന്നാണ് ഇത് അറിയപ്പെടുന്നത്.

1 സംഭവം ഓർമിക്കുക

എന്നെ ദ്രോഹിച്ച എല്ലാ വ്യക്തികളെയും ഞാൻ ഓർക്കുന്നു. അവരുടെ ഓരോരുത്തരുടെയും പേരിന്റെ അടിയിൽ അവർ എന്നോടു ചെയ്തിട്ടുള്ള ദ്രോഹങ്ങൾ കുറിക്കുന്നു. ക്ഷമിക്കുവാൻ അധികം പ്രയാസമില്ലാത്ത വ്യക്തികളെയും സംഭവങ്ങളെയും ആദ്യം പരിഗണിക്കുക. അവസാനം ഏറ്റവും വിഷമം ഉള്ള വ്യക്തികളെയും സംഭവങ്ങളെയും എടുക്കുക.

2 ദ്രോഹിച്ചവരോട് സഹാനുഭൂതി കാണിക്കുക

ഇത് മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം നേടാനുള്ള കഴിവാണ്. ഓരോ വ്യക്തികൾക്കും അവർ വളർന്നുവന്ന സാഹചര്യങ്ങളും അനുഭവങ്ങളും ഉണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങളും അനുഭവങ്ങളും ആണ് അവരുടെ വ്യക്തിത്വത്തെ ഒരു പരിധിവരെ നിർണയിക്കുന്നത്. എല്ലാ വ്യക്തികളിലും നന്മയും തിന്മയും ഉണ്ട്. നമ്മുടെ ഇടയിൽ ഏറ്റവും നല്ലവരിലും എന്തെങ്കിലും തിന്മയും ഏറ്റവും മോശക്കാരിൽ എന്തെങ്കിലും നന്മയുമുണ്ട് എന്ന സത്യം മനസിലാക്കുമ്പോൾ നാം സഹാനൂഭൂതിയിൽ നിറയും

3 പരക്ഷേമകാംക്ഷ ക്ഷമയിലൂടെ ഇതിന് മൂന്നു തലങ്ങളുണ്ട്.

(a) നിങ്ങൾക്കു തെറ്റുപറ്റിയ ഒരു സാഹചര്യം പരിഗണിക്കുക. ആ തെറ്റിന് മാപ്പുലഭിച്ചപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷത്തിന്റെ അനുഭവം ഓർത്തുകൊണ്ട് നിങ്ങളെ ദ്രോഹിച്ച ആളോടു ക്ഷമിക്കുക. ആ വ്യക്തി ക്ഷമ അർഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് വിഷയമല്ല. അർഹിക്കാത്ത ക്ഷമ നിങ്ങൾ സ്വീകരിച്ചതുപോലെ നിങ്ങളുടെ ക്ഷമ അർഹിക്കാത്തവർക്കും ക്ഷമ കൊടുക്കുക..
(b) തങ്ങൾക്കു തന്നെ ക്ഷമിക്കുവാൻ പ്രയാസം ആയതിനാൽ ദൈവത്തിന്റെ സഹായം തേടുക.
(c) നിങ്ങളെ ദ്രോഹിച്ച വ്യക്തിക്കുവേണ്ടി പ്രാർഥിക്കുക.

4 പരസ്യമായി ക്ഷമിക്കാൻ തയ്യാറാവുക

നിങ്ങൾക്ക് വിശ്വസിക്കാവുന്ന ഒരു വ്യക്തിയോട് നിങ്ങളെ മുറിപ്പെടുത്തിയ അനുഭവത്തെക്കുറിച്ചും മുറിപ്പെടുത്തിയ വ്യക്തിയോട് ക്ഷമിക്കുവാനുളള ആഗ്രഹത്തെക്കുറിച്ചും പങ്കുവയ്ക്കുക. ഇത് ആത്മീയഗുരുവോ സുഹൃത്തോ മനശ്ശാസ്ത്രജ്ഞനോ ആരുമാകാം.അതുപോലെ ചെയ്യാവുന്ന മറ്റൊരു കാര്യം ദ്രോഹിച്ച വ്യക്തിക്ക് കത്തെഴുതുക എന്നതാണ്. (അയച്ചുകൊടുക്കാൻ വേണ്ടിയല്ല നിങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ ഒരു മാർഗമെന്ന നിലയിൽ മാത്രം ഇതിനെ കണ്ടാൽ മതിയാവും). അല്ലെങ്കിൽ ആ വ്യക്തിയോട് ഞാൻ ക്ഷമിക്കുന്നു എന്ന ഒരു സർട്ടിഫിക്കറ്റ് ഉണ്ടാക്കുക.

5 ക്ഷമയെ മുറുകെപിടിക്കുക

ക്ഷമിച്ചു കഴിയുമ്പോൾ വലിയ സ്വാതന്ത്ര്യവും സന്തോഷവും ഉണ്ടാകുന്നു. എന്നാൽ കുറെനാളുകൾ കഴിയുമ്പോൾ പകയുടെയും ദേഷ്യത്തിന്റെയും ചിന്തകൾ തിരികെവരാനുള്ള സാധ്യതയുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അവനവരോടുതന്നെ പറയുക,’ ഞാൻ ക്ഷമിച്ചതാണ്. എനിക്ക് ദേഷ്യത്തിന്റെ വികാരങ്ങൾ ആവശ്യമില്ല’ എന്ന്. അങ്ങനെ ക്ഷമയിൽ നിലനില്ക്കാൻ പരമാവധി ശ്രമിക്കുക.

റവ. ഡോ. ടോം പന്നലകുന്നേൽ എംഎസ്എഫ്എസ്

Latest Updates

POPULAR Views

FEATUERD Views

മുകളിലേക്ക് നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന തിരുനാള്‍

* സാര്‍വത്രികസഭയിലെ ഏറ്റവും പുരാതന തിരുനാളുകളില്‍ ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ...

ക്രിസ്തുവിന്റെ ജീവിതം; നമ്മുടേയും

പ്രാണനെ കണക്കെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നവരിൽ നിന്നുള്ള ഒറ്റുകൊടുക്കലാണ് പെസഹാ. അകാരണമായ...

മറിയമെന്ന അനുഗ്രഹീത

ജനുവരി 3 ദൈവമാതൃത്വ തിരുനാൾ എല്ലാ സ്ത്രീകളും അനുഗ്രഹീതകളാണ്. അവരുടേതായ ജീവിതത്തിന്റെ...

സ​ഹ​യാ​ത്രി​ക​സ​ഭ​യ്ക്ക് വാ​തി​ലു​ക​ള്‍ തു​റ​ന്ന് ഫ്രാ​ന്‍​സിസ് മാ​ര്‍​പാ​പ്പ

ഷെ​വ​ലി​യ​ര്‍ അ​ഡ്വ.​ വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍ ലോ​കം നേ​രി​ടു​ന്ന വി​വി​ധ​ പ്രശ്നങ്ങ​ളി​ല്‍ ഉ​റ​ച്ച നി​ല​പാ​ടു​ക​ളും...

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ...

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ  എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾക്കും തു​​​​ല്യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും...

ജപമാല-സുകൃതം പകരുന്ന ശക്തി

ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ജപമാല ഭക്തനായ...

ആഗോള ഭീകരതയുടെ അടിവേരുകള്‍ പൊള്ളുന്ന സത്യങ്ങള്‍; ഞെട്ടുന്ന കേരളം

ചരിത്രം വളച്ചൊടിക്കുന്നു ഇന്നലെകളിലെ കൊടും പാതകങ്ങളെപ്പോലും മഹത്‌വല്‍ക്കരിക്കുന്ന രീതിയില്‍ ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്ന പ്രവണതകള്‍...

കര്‍ത്താവിങ്കലേക്ക് തിരിയാം ബലിയര്‍പ്പണത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ടവ…!

സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള  വിശ്വാസികള്‍ക്ക് പരിശുദ്ധ കുര്‍ബാനയുടെ നവീകരിക്കപ്പെട്ട ...

നീതി നിഷേധങ്ങൾ ചോദ്യം ചെയ്യേണ്ടത് പൗരധർമ്മം; തുല്യനീതി ഔദാര്യമല്ല, അവകാശമാണ്

ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമനിധികളും വ്യത്യസ്തങ്ങളാണെങ്കിലും പരസ്പരപൂരകങ്ങളാണ്. ഇന്ത്യയിലെ മത, ഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള...

80:20 ഹൈക്കോടതി വിധി നടപ്പാക്കി സാമൂഹ്യനീതി ഉറപ്പുവരുത്തണം

കവർച്ചക്കാരുടെ കൈകളിൽ അകപ്പെട്ട്, ഉള്ളതെല്ലാം നഷ്ടപ്പെട്ട്, മർദ്ദനമേറ്റ് വഴിയരുകിൽ കിടക്കുന്ന ഒരു...

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ സീറോമലബാര്‍ മതബോധന കമ്മീഷന്‍ നല്കുന്ന പ്രസ്താവന

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിവാദ വിഷയമാകുന്നതായി ശ്രദ്ധയില്‍...