ആഗോള ഭീകരതയുടെ അടിവേരുകള്‍ പൊള്ളുന്ന സത്യങ്ങള്‍; ഞെട്ടുന്ന കേരളം

Published on

ചരിത്രം വളച്ചൊടിക്കുന്നു

ഇന്നലെകളിലെ കൊടും പാതകങ്ങളെപ്പോലും മഹത്‌വല്‍ക്കരിക്കുന്ന രീതിയില്‍ ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്ന പ്രവണതകള്‍ പുതുതലമുറയില്‍ തെറ്റായ സന്ദേശം നല്‍കി സ്വാധീനം ചെലുത്തുവാന്‍ ശ്രമിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. വര്‍ഗ്ഗീയവിഷം ചീറ്റിയ ക്രൂരകൊലപാതകങ്ങളെപ്പോലും ന്യായീകരിച്ച് വ്യാപകപ്രചരണം നടത്തി ഭീകരപ്രസ്ഥാനങ്ങള്‍ക്ക് പിന്‍ബലമേകുന്നതില്‍ വിപ്ലവപാര്‍ട്ടികള്‍പോലും മത്സരിക്കുന്നത് ദുഃഖകരമാണ്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനകാലഘട്ടത്തില്‍ പോലും ജന്മമെടുക്കാത്ത ചില സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നവോത്ഥാനത്തിന്റെ കുത്തക അവകാശപ്പെട്ട് ഭീകരപ്രസ്ഥാനങ്ങളെ വെള്ളപൂശുന്ന ദുരവസ്ഥയിലേയ്ക്ക് നമ്മെ തള്ളിവിട്ടിരിക്കുന്നു.
 
2000നു മുമ്പ് കേരളത്തില്‍ നിലനിന്ന ശാന്തതയും സാംസ്‌കാരികത്തനിമയും ആധുനിക തലമുറയൊന്നു വിലയിരുത്തി പഠിക്കണം. രണ്ടു പതിറ്റാണ്ടിനിടയില്‍ ഈ മണ്ണില്‍ രൂപപ്പെട്ട വര്‍ഗ്ഗീയവാദവും വിദ്വേഷവും ചില കേന്ദ്രങ്ങളിലേയ്ക്ക് ഒഴുകിയെത്തിയ സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്സുകളും വിവിധങ്ങളായ ഇക്കൂട്ടരുടെ സ്വാധീനങ്ങളും പഠനവിഷയമാക്കുമ്പോള്‍ വരാനിരിക്കുന്ന വന്‍ദുരന്തങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാനാവും. അധികാരത്തിലേറുവാന്‍ ആദര്‍ശവും അഭിമാനവും പണയപ്പെടുത്തി ആരെയും കൂട്ടുകക്ഷികളാക്കുന്ന രാഷ്ട്രീയവും, വിലയ്ക്കുവാങ്ങപ്പെട്ടിരിക്കുന്ന മാധ്യമങ്ങളും, കര്‍ഷകനെ തെരുവിലേയ്ക്ക് തള്ളിവിട്ട് ഭൂമി കൈക്കലാക്കുന്ന ഭൂമാഫിയകളും, ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ഒന്നാകെ വെട്ടിവിഴുങ്ങുന്നവരും, സംവരണത്തിലൂടെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ കരസ്ഥമാക്കി സ്വാധീനശക്തികളാകുന്നവരുടെ മതതീവ്രവാദവുമിതാ സമാധാനവും, ഐശ്വര്യവും, സര്‍വ്വോപരി പരസ്പര സ്‌നേഹവും സൗഹൃദവും കൈമാറിയിരുന്ന ഒരു തലമുറയില്‍ വിള്ളലുകളും വിഘടനവാദവും സൃഷ്ടിക്കുവാന്‍ അവസരമൊരുക്കുന്നത്  കാണാതെ പോകരുത്.
 
ഏറെ പ്രതീക്ഷയോടെ കാണുന്ന യുവത്വത്തെ ലഹരിയുടെ അടിമകളാക്കി ഭീകരപ്രവര്‍ത്തനത്തിന്റെ കണ്ണികളാക്കി കശക്കിയെറിയുക, രാഷ്ട്രീയ ഭരണ സംവിധാനങ്ങളിലെ സ്വാധീനശക്തികളായിമാറി ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളുടെ സുപ്രധാന മേഖലകള്‍ ഭീകരപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാക്കുക. വരാന്‍ പോകുന്ന ഈ വന്‍ ഭവിഷ്യത്തുകള്‍ മുന്നില്‍ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ കേരളസമൂഹത്തെ  വലിയ പ്രതിസന്ധികള്‍ തേടിയെത്തുന്ന കാലം വിദൂരമല്ല.

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
 സെക്രട്ടറി, കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

Latest Updates

POPULAR Views

FEATUERD Views

മുകളിലേക്ക് നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന തിരുനാള്‍

* സാര്‍വത്രികസഭയിലെ ഏറ്റവും പുരാതന തിരുനാളുകളില്‍ ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ...

ക്രിസ്തുവിന്റെ ജീവിതം; നമ്മുടേയും

പ്രാണനെ കണക്കെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നവരിൽ നിന്നുള്ള ഒറ്റുകൊടുക്കലാണ് പെസഹാ. അകാരണമായ...

ക്ഷമ; സൗഖ്യത്തിലേക്കുള്ള വഴി

ക്ഷമിക്കുക എന്ന വാക്കിന്റെ അർഥം വിട്ടുകളയുക എന്നാണ്. എന്താണ് വിട്ടുകളയുന്നത്? എന്നെ...

മറിയമെന്ന അനുഗ്രഹീത

ജനുവരി 3 ദൈവമാതൃത്വ തിരുനാൾ എല്ലാ സ്ത്രീകളും അനുഗ്രഹീതകളാണ്. അവരുടേതായ ജീവിതത്തിന്റെ...

സ​ഹ​യാ​ത്രി​ക​സ​ഭ​യ്ക്ക് വാ​തി​ലു​ക​ള്‍ തു​റ​ന്ന് ഫ്രാ​ന്‍​സിസ് മാ​ര്‍​പാ​പ്പ

ഷെ​വ​ലി​യ​ര്‍ അ​ഡ്വ.​ വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍ ലോ​കം നേ​രി​ടു​ന്ന വി​വി​ധ​ പ്രശ്നങ്ങ​ളി​ല്‍ ഉ​റ​ച്ച നി​ല​പാ​ടു​ക​ളും...

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ...

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ  എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾക്കും തു​​​​ല്യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും...

ജപമാല-സുകൃതം പകരുന്ന ശക്തി

ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ജപമാല ഭക്തനായ...

കര്‍ത്താവിങ്കലേക്ക് തിരിയാം ബലിയര്‍പ്പണത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ടവ…!

സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള  വിശ്വാസികള്‍ക്ക് പരിശുദ്ധ കുര്‍ബാനയുടെ നവീകരിക്കപ്പെട്ട ...

നീതി നിഷേധങ്ങൾ ചോദ്യം ചെയ്യേണ്ടത് പൗരധർമ്മം; തുല്യനീതി ഔദാര്യമല്ല, അവകാശമാണ്

ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമനിധികളും വ്യത്യസ്തങ്ങളാണെങ്കിലും പരസ്പരപൂരകങ്ങളാണ്. ഇന്ത്യയിലെ മത, ഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള...

80:20 ഹൈക്കോടതി വിധി നടപ്പാക്കി സാമൂഹ്യനീതി ഉറപ്പുവരുത്തണം

കവർച്ചക്കാരുടെ കൈകളിൽ അകപ്പെട്ട്, ഉള്ളതെല്ലാം നഷ്ടപ്പെട്ട്, മർദ്ദനമേറ്റ് വഴിയരുകിൽ കിടക്കുന്ന ഒരു...

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ സീറോമലബാര്‍ മതബോധന കമ്മീഷന്‍ നല്കുന്ന പ്രസ്താവന

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിവാദ വിഷയമാകുന്നതായി ശ്രദ്ധയില്‍...