ഭാരതസഭയെകുറിച്ച് അപ്പസ്‌തോലന്മാരുടെ പ്രബോധനം

Published on

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ` അപ്പസ്‌തോലന്മാരുടെ പ്രബോധനം’ (Dotcrine of the Apostles) എന്ന സുറിയാനിഗ്രന്ഥം ആദ്യ നൂറ്റാണ്ടിലെ അപ്പസ്‌തോലന്മാരുടെ പഠനങ്ങളെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന ഒരു ആധികാരിക ഗ്രന്ഥമാണ്. ആദ്യകാലസഭയിലെ പ്രത്യേകിച്ച് സുറിയാനിസഭയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എങ്ങനെയായിരുന്നു എന്ന് ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. തോമാശ്ലീഹായുടെയും അദ്ദായിയുടെയും മാറിയുടെയും ഇന്ത്യയിലെയും പേര്‍ഷ്യയിലെയും പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഈ ഗ്രന്ഥത്തില്‍ കാണാന്‍ കഴിയും. ഗ്രീക്കു ഭാഷയിലുള്ള Didascalia ton apostolon നോടും ലത്തീന്‍ ഭാഷയിലുള്ള` അപ്പസ്‌തോലിക നിയമങ്ങളോടും’ (Constitutiones apostolicae) കോപ്റ്റിക്, എത്യോപിയന്‍, അറബി ഭാഷകളില്‍ ഉള്ള `അപ്പസ്‌തോലന്മാരുടെ നിയമങ്ങളോടും’ (Apostolic Ordinances) ഇതിന് സാദൃശ്യമുണ്ട്. മേല്‍വിവരിച്ച ഗ്രന്ഥങ്ങളെല്ലാം ആദ്യകാലത്തെ മതപഠനത്തിന് ഒരു സഹായഗ്രന്ഥമായ ഡിടാകെയെ (Didache) ഉള്‍ക്കൊള്ളുന്നതാണ്. `അപ്പസ്‌തോലന്മാരുടെ പ്രബോധനങ്ങളില്‍’ എന്നാല്‍ മറ്റനേകം കാര്യങ്ങളും കാണാനാകും. ഇവ ആദ്യകാല സഭപ്രബോധനങ്ങളുടെ ഒരു സംഗ്രഹമാണ് എന്ന് പറയാം. അവയാണ് പിന്നീട് സഭയുടെ കാനന്‍നിയമങ്ങള്‍ ആയിത്തീര്‍ന്നത്. ഇവയുടെ സുറിയാനി, ഗ്രീക്ക് മൂലങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലെങ്കിലും രണ്ടിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഇതിന്റെ സുറിയാനി മൂലം, നെസ്റ്റോറിയന്‍ പാത്രിയാര്‍ക്കീസ് ആയ നിസിബിസിലെ EbedJesu രചിച്ച Canonum Epistolorum എന്ന പേരുള്ള സിനഡല്‍ കാനോകളുടെ ഒരു സമാഹാരമാണ്.

ഈ ഗ്രന്ഥത്തില്‍ ഭാരതസുറിയാനിസഭയെക്കുറിച്ച് പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്. ` അപ്പസ്‌തോലന്മാരുടെ കാലശേഷം അവര്‍ സ്ഥാപിച്ച എല്ലാ രാജ്യങ്ങളിലെയും സഭയെ നയിക്കാന്‍ നേതാക്കന്മാരും സഹായികളും ഉണ്ടായിരുന്നു. അവര്‍ അപ്പോസ്‌തോലന്മാരില്‍ നിന്നും സ്വീകരിച്ചവയും അവരില്‍നിന്ന് പഠിച്ചവയും ജനത്തെ പഠിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയില്ല. അവരും അവരുടെ അവസാന നാളുകള്‍ക്ക് മുന്‍പായി അവരുടെ ശിഷ്യന്മാര്‍ക്ക് അപ്പസ്‌തോലന്മാരില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നു. അങ്ങനെ പറഞ്ഞു കൊടുത്തവ യാക്കോബ് ജെറുസലത്തും പത്രോസ് റോമായിലും യോഹന്നാന്‍ എഫേസോസിലും മര്‍ക്കോസ് അലക്‌സാണ്ടറിയായിലും അന്ത്രയോസ് മാസിഡോണിയായിലും യൂദാ തോമസ് ഇന്ത്യയിലും ചെയ്തവയും പഠിപ്പിച്ചവയും ആണ്. അങ്ങനെ അപ്പോസ്‌തോലന്മാരുടെ പഠനങ്ങള്‍ എല്ലാ സഭകളും സ്വീകരിക്കുകയും ജനം അത് പഠിക്കുകയും ചെയ്തുപോന്നു. അവരുടെ വിജയം ലൂക്ക രേഖപ്പെടുത്തുന്നുമുണ്ട്. അങ്ങനെ പഠിപ്പിച്ചവരില്‍ യാക്കോബിന്റെയും പത്രോസിന്റെയും യോഹന്നാന്റെയും ലേഖനങ്ങള്‍ പുതിയനിയമത്തിന്റെ ഭാഗമാണ്. എന്നാല്‍ തോമസിന്റെയും അന്ത്രയോസിന്റെയും ഉള്‍പ്പെടുത്തിയിട്ടില്ല. പൗലോസിന്റെതാണെങ്കിലും എല്ലാ ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് കൊറീന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ അഞ്ചാമത്തെ അധ്യായത്തില്‍ കാണാന്‍ സാധിക്കും. അതിനാല്‍ തോമസ് ഇന്ത്യയിലെ സഭയ്ക്ക് എഴുതിയത് എന്ത് എന്ന് മനസ്സിലാക്കാന്‍   സാധിക്കുന്നില്ല.

ഈ ഗ്രന്ഥത്തിന്റെ മറ്റൊരു ഭാഗത്ത് കാണുന്നത് ` ഇന്ത്യയും അതിലെ രാജ്യങ്ങളും അതിന്റെ ചുറ്റുമുള്ള രാജ്യങ്ങളും കടലിന്റെ അതിര്‍ത്തി വരെയുള്ളവയും അപ്പസ്‌തോലന്‍ യുദാ തോമായുടെ കൈവയ്പ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. ഈ അപ്പസ്‌തോലനായിരുന്നു ആ സഭകളുടെ നേതാവും ഭരണകര്‍ത്താവും. ഈ വാക്യം തോമാശ്ലീഹായാണ് ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചത് എന്ന് വ്യക്തമാക്കുന്നു. ഇവിടെ പാര്‍ത്യാ  എന്നല്ല ഇന്ത്യ എന്നു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രവുമല്ല, അങ്ങേ അറ്റത്തുള്ള കടല്‍ വരെ’ (farthest sea) എന്ന് പറഞ്ഞിരിക്കുന്നതും ഇന്ത്യയെ ഉദ്ദേശിച്ചു തന്നെയാണ്. അക്കാലത്ത് രാജ്യങ്ങള്‍ അറിയപ്പെട്ടിരുന്നത് മേദിയ,ബാക് ട്രിയ, പാര്‍ത്യ, ഇന്ത്യ എന്നിങ്ങനെയൊക്കെയായിരുന്നു. ഈ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചവര്‍ തോമാശ്ലീഹായെ കൂടാതെ, അദായി, മാറി, അഗായി എന്നിവരാണ്. അദായിയുടെ ശിഷ്യനായ മാറിയാണ് പിന്നീട് ക്റ്റസിഫോണിലെ  മെത്രാനായത്.

  ഫാ. ജയിംസ് പുലിയുറുമ്പില്‍

Latest Updates

POPULAR Views

FEATUERD Views

തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ച ‘പെരിയമല’ അഥവാ സെന്റ് തോമസ് മൗണ്ട്  

ചെന്നൈയിലെ സെന്റ് ജോര്‍ജ് ഫോര്‍ട്ടില്‍ നിന്ന് ആറു മൈലും മൈലാപ്പൂരില്‍ നിന്ന്...

ചെന്നൈ പട്ടണത്തിന്റെ മാര്‍ത്തോമ പാരമ്പര്യം

ചെന്നൈ അഥവാ പഴയ മദ്രാസ്പട്ടണത്തിന്റെ ഒരു ഭാഗമാണ് അതിന്റെ നാല് മൈല്‍...

മൈലാപ്പൂര്‍: മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വിശുദ്ധസ്ഥലം

തോമാശ്ലീഹാ തെക്കേ ഇന്ത്യ മുഴുവന്‍ നിര്‍ബാധം യാത്ര ചെയ്തു. അന്നത്തെ പരിമിതമായ...

മൈലാപ്പൂര്‍: ഭാരതസഭയുടെ തുടക്കവും കേന്ദ്രസ്ഥാനവും

ഇന്ത്യയിലെ സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമായി വടക്കേഇന്ത്യയിലും തെക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും തോമാശ്ലീഹാ...

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി....

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം 

സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന് ഇന്ത്യയെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു....

ഭാരതസഭയെക്കുറിച്ച് അലക്സാണ്ടറിയായിലെ ഒരിജൻ

ഗ്രീക്ക്, ലത്തീൻ സഭാപിതാക്കന്മാർ ഭതോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു' എന്ന് എഴുതുമ്പോൾ,...