വിശുദ്ധി പാലിക്കുക

Published on

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം

1. വിശുദ്ധി പാലിക്കുക

ഇന്നത്തെ വായനകളുടെ ഒരു  പ്രധാന ആശയം ശാരീരിക വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നുള്ളതാണ്.  സുവിശേഷത്തിൽ ‘വ്യഭിചാരം ചെയ്യരുത്’ എന്ന ദൈവിക കല്പനക്കു  പുതിയ ഒരു നിർവചനം ഈശോ നല്കുന്നു. നോമ്പ് കാലത്തു (അല്ലെങ്കിലും) പാലിക്കേണ്ട ഒരു പുണ്യമാണ് ശാരീരികവിശുദ്ധി. സ്വന്തം ശരീരത്തോടും അപരന്റെ ശരീരത്തോടും കൊടുക്കേണ്ട ബഹുമാനം കൊടുക്കാൻ നമ്മൾ പഠിക്കണം. പീഡിപ്പിച്ചതിന്റെയും പീഡിപ്പിക്കപ്പെട്ടത്തിന്റെയും വാർത്തകളാണ് പത്രങ്ങൾ നിറയെ…  ‘Me Too’ ക്യാമ്പയിൻ ആകട്ടെ തകൃതിയായി നടക്കുന്നു. ഇന്റർനെറ്റിൽ ഇപ്പോഴും ഏറ്റവും ആകർഷണം അശ്ലീല സൈറ്റുകൾക്കുതന്നെ.  എന്നു വച്ചാൽ വിശുദ്ധി പാലിച്ചു ജീവിക്കുക എന്നത് ഇന്നത്തെ കാലത്തു എളുപ്പമല്ല. അതിനു അനുകൂലമായ സാഹചര്യം അല്ല നമുക്ക് ചുറ്റും. ആ വെല്ലുവിളി ഏറ്റെടുക്കാൻ പറ്റണം. ”വ്യഭിചാരത്തിന്റെ ദുർഭൂതം അനേകരെ വഴി തെറ്റിക്കുന്നു” എന്നാണ് ഹോസിയ  പ്രവാചകൻ നൽകുന്ന മുന്നറിയിപ്പ്. ആ ഭൂതത്തിനു പിടികൊടുക്കാതെ ജീവിക്കുക.

2.  ദൂരെ കളയുക

 കുട്ടിക്കാലത്ത് ഏറെ കൗതുകത്തോടെ  നോക്കിയിരുന്ന ഒരു ജീവി പല്ലിയാണ് . അതിങ്ങനെ ഇഴഞ്ഞു പോകുമ്പോൾ  അതിനു അപകടംവരാൻ സാധ്യതയുള്ള സാഹചര്യത്തിൽ അതിന്റെ വാൽ മുറിച്ചുകളഞ്ഞു കടന്നുപോകുന്നു. മുറിഞ്ഞുപോയ  ആ വാൽ  തനിയെ പിടയുന്നത് പല തവണ  നോക്കി നിന്നിട്ടുണ്ട്. എന്നു പറഞ്ഞാൽ തലപോകുന്ന സാഹചര്യത്തിൽ ആത്മരക്ഷക്കയി പല്ലി അതിന്റെ വാല് മുറിച്ചുകളയുന്നു.  സത്യത്തിൽ അതുതന്നെയാണ് കർത്താവ് പറയുന്നത്.  ശരീരം മൊത്തം പോകാതിരിക്കാനായി ഒരാവയവം നഷ്ടപ്പെടുത്തുക. നടക്കണ കാര്യം വല്ലതും ആണോ…? 

ഏതൊന്നാണോ നമ്മെ പ്രലോഭനത്തിൽ വീഴ്ത്തുന്നത് അതു വെട്ടി  ദൂരെക്കളയുക എന്നതായിരിക്കാം കർത്താവ് ഇവിടെ ഉദ്ദേശിച്ചത്. നിന്റെ കാഴ്ച്ച നിനക്കു പ്രലോഭനഹേതുവാകുന്നെങ്കിൽ കണ്ണല്ല, കാഴ്ച്ചകൾ വെട്ടിക്കളയുക എന്നർഥം.

3. കണ്ണടക്കം

വ്യഭിചാരം ചെയ്യരുത് എന്ന യഹൂദനിയമത്തിനു ഈശോ പുതിയ മാനംനല്കുന്നു. ഈശോയെ സംബന്ധിച്ചു  ആസക്തിയോടെ സ്ത്രീയെ നോക്കുന്നതുപോലും  വ്യഭിചാരം എന്ന കാറ്റഗറിയിൽ വരുന്നു.  കാഴ്ച്ചയും (see) നോട്ടവും (look) തമ്മിലുള്ള വ്യത്യാസം നമുക്കറിയാം. കാഴ്ച (See) സ്വാഭാവികമായി സംഭവിക്കുന്നതാണ്. നോട്ടം ആകട്ടെ മനപ്പൂർവം നടത്തുന്നതാണ്. കാഴ്ചയെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിലും നോട്ടത്തെ നിയന്ത്രിക്കുക.  ആസക്തിയോടുകൂടിയുള്ള ചില നോട്ടങ്ങൾ ഉപേക്ഷിക്കുക എന്നർത്ഥം. ”ആസക്തികളാൽ കലുഷിതമായ പഴയ മനുഷ്യനെ ദൂരെ എറിയുവിൻ” (എഫേ 4:22) എന്ന പൗലോസിന്റെ വാക്കുകൾക്ക് ഈ നോമ്പുകാലത്തു വലിയ അർത്ഥമുണ്ട്.

ഫാ. നൗജിൻ വിതയത്തിൽ

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം ഡിസംബര്‍ 29  (പിറവി ഞായര്‍ 1)മത്തായി...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

പ്രതീക്ഷയുടെ പേരുകള്‍

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനംമംഗളവാര്‍ത്തക്കാലംഡിസംബര്‍ 15( ഞായര്‍ 3)ലൂക്ക1: 57-...

നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്താക്കാലം ഡിസംബര്‍ 8 ഞായര്‍ 2ലൂക്ക 1:26-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

ഈശോയുടെ കൂടെയാണോ… അതോ? 

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ മൂശക്കാലംഒക്ടോബര്‍ 27...

മിഷന്‍ ഞായര്‍

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം (ഏലിയ സ്ലീവ മൂശാക്കാലം ഏഴാം...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കര്‍ത്താവേ വേഗം വരണമേ…

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ മൂശാക്കാലംസെപ്തംബര്‍ 22 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...