നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

Published on

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം

മംഗളവാര്‍ത്താക്കാലം 
ഡിസംബര്‍ 8 ഞായര്‍ 2
ലൂക്ക 1:26- 38

മറിയം എന്ന വാക്കിന്റെ ഒരര്‍ഥം കയ്പ്പ് ( Bitterness) എന്നാണ്. പ. അമ്മയുടെ  ജീവിതവും കയ്പ് നിറഞ്ഞതായിരുന്നു. ഭര്‍ത്താവിനാല്‍ അല്ലാതെ ഗര്‍ഭിണിയായവള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷയുടെ വക്കോളം എത്തിയവള്‍,  ചെറുപ്പത്തിലെ വിധവയായവള്‍, മകന്റെ കുരിശുമരണത്തിന് സാക്ഷിയാകേണ്ടി വന്നവള്‍,മകന്റെ ചേതനയറ്റ ശരീരം മടിത്തട്ടില്‍ ഏറ്റുവാങ്ങേണ്ടി വന്നവള്‍,  എല്ലാംകൊണ്ടും കയ്‌പ്പേറിയ ജീവിതം . എന്നിട്ടും കെ. പി. അപ്പന്‍  എന്ന മലയാള സാഹിത്യകാരന്‍ പരിശുദ്ധ അമ്മയെക്കുറിച്ച് എഴുതിയ പുസ്തകത്തിന് നല്‍കിയ പേര് ‘മധുരം നിന്‍ ജീവിതം’ എന്നാണ്. അതായത്  ‘കയ്പ്പ്’ എന്ന് പേരുള്ളവള്‍, ജീവിതം മുഴുവന്‍ കയ്‌പേറിയ അനുഭവത്തിലൂടെ കടന്നുപോയവള്‍, എന്നിട്ടും അവളെ നമ്മള്‍ ഭാഗ്യവതിയെന്നും  അവളുടെ ജീവിതം മധുരകരമാണ് എന്നും പറയുന്നു .അതിനുള്ള പ്രധാനപ്പെട്ട കാരണം മറിയം തന്റെ കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍  സ്വീകരിച്ച രീതിയാണ്.  ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് പറഞ്ഞുകൊണ്ട് എളിമപ്പെട്ടും വിധേയപ്പെട്ടും ജീവിതാനുഭവങ്ങളെ സ്വീകരിച്ചു എന്നതാണ് മറിയത്തിന്റെ ജീവിതത്തിന്റെ പ്രത്യേകത. ദൈവഹിതത്തിന് കീഴ് വഴങ്ങാനും  എളിമപ്പെടുവാനും  പറ്റിയിരുന്നെങ്കില്‍ കയ്‌പ്പേറിയ  പ്രശ്‌നങ്ങളൊക്കെ മധുരമാക്കാന്‍ നമുക്കും സാധിക്കുമായിരുന്നു.  പക്ഷേ പ്രശ്‌നങ്ങളെ എതിര്‍ത്തും തര്‍ക്കിച്ചു നില്‍ക്കുന്നതോടെ പ്രശ്‌നം കൂടുതല്‍ വഷളാകുന്നു. ജീവിതം കൂടുതല്‍ കയ്‌പ്പേറിയതായി മാറുന്നു . ചില പ്രശ്‌നപരിഹാരങ്ങള്‍ക്ക് പരിശുദ്ധ അമ്മയെ പോലെ കീഴ്‌വഴക്കം തന്നെയാണ് നല്ല മരുന്ന് . അതാണ് സങ്കീര്‍ത്തനം പറയുന്നത് 

‘നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും.’

(സങ്കീ 37 : 5) തമ്പുരാന്റെയും ചിലപ്പോഴെങ്കിലും മറ്റു മനുഷ്യരുടെ മുമ്പിലും തലകുനിക്കാനും കീഴടങ്ങാനും പഠിക്കുക ജീവിതം കുറച്ചുകൂടി മധുരകരമാകും തീര്‍ച്ച….

 മംഗളവാര്‍ത്ത

വാര്‍ത്തകള്‍ ഉണ്ടാവുകയും ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്ന കാലഘട്ടമാണ് ഇത്. 
24×7 വാര്‍ത്ത ചാനലുകളും പൊടി പൊടിക്കുന്ന കാലം. പക്ഷേ  ചുറ്റും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒന്നും തന്നെ അത്ര മംഗളകരമല്ല.  ഈയിടെ  പുറത്തിറങ്ങിയ ഒരു മന:ശാസ്ത്ര പഠനം അനുസരിച്ച് നമ്മുടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വാര്‍ത്തകളില്‍ അധികവും (above 60% ) നെഗറ്റീവ് ആണ് എന്നാണ് പറയുന്നത്. കൊലപാതകവും ബലാത്സംഗവും അഴിമതിയും അടക്കമുള്ള വാര്‍ത്തകള്‍… അതു  നാമറിയാതെ നമ്മുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നു.

അതുകൊണ്ട്  നമ്മളെടുക്കേണ്ട ഒരു  തീരുമാനം നല്ല വാര്‍ത്തകളുടെ വാഹകരാവുക എന്നതായിരിക്കട്ടെ.മറ്റുളളവരെ കുറിച്ചു നല്ലതു പറയുക, നല്ലതു അവരെ അറിയിക്കുക . ക്രിസ്തുമസ് കാലത്ത് ഈ കാലഘട്ടത്തിലെ മംഗളമായ വാര്‍ത്തയുടെ വാഹകരാകാന്‍ നമുക്ക് പരിശ്രമിക്കാം. 

സന്തോഷിക്കുക

മാലാഖ മറിയത്തോട് പറയുന്ന അഭിവാദനം   ഗ്രീക്കില്‍ ‘CHAIRE’ എന്നാണ്. ‘Rejoys’ എന്നാണ് അര്‍ഥം. ക്രിസ്തുമസ് നമുക്ക് നല്‍കുന്ന ഏറ്റവും പ്രധാന സന്ദേശം  സന്തോഷിക്കുക എന്നതാണ്.

  സങ്കടപ്പെടുവാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടെങ്കിലും ജീവിതത്തില്‍ സന്തോഷം കണ്ടെത്താനും ആ സന്തോഷം  മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും  ക്രിസ്തുമസ് കാലത്തു നമുക്ക് കഴിയണം. രോഗം, മരണം, പരാജയം, കുടുംബപ്രശ്‌നങ്ങള്‍, നാട്ടിലെ പ്രശ്ങ്ങള്‍, സഭയിലെ പ്രശ്‌നങ്ങള്‍ ഇതൊക്കെ ഉണ്ടെങ്കിലും ഇവയ്‌ക്കെല്ലാം നടുവില്‍ സന്തോഷത്തോടെ ഇരിക്കാന്‍ കഴിയുന്നത് നിസാരമല്ല.

 പൗലോസ്  പറയുന്നു: ‘നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.
(ഫിലിപ്പി 4 : 4)  . അതുകൊണ്ടു Be Happy always…..

ഫാ. നൗജിന്‍ വിതയത്തില്‍

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം ഡിസംബര്‍ 29  (പിറവി ഞായര്‍ 1)മത്തായി...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

പ്രതീക്ഷയുടെ പേരുകള്‍

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനംമംഗളവാര്‍ത്തക്കാലംഡിസംബര്‍ 15( ഞായര്‍ 3)ലൂക്ക1: 57-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

ഈശോയുടെ കൂടെയാണോ… അതോ? 

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ മൂശക്കാലംഒക്ടോബര്‍ 27...

മിഷന്‍ ഞായര്‍

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം (ഏലിയ സ്ലീവ മൂശാക്കാലം ഏഴാം...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കര്‍ത്താവേ വേഗം വരണമേ…

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ മൂശാക്കാലംസെപ്തംബര്‍ 22 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...

ദൈവത്തിന്റെ സ്വരം ഇല്ലാതായോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള  വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 1 (ഞായര്‍...