കര്‍ത്താവേ വേഗം വരണമേ…

Published on

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം

ഏലിയ സ്ലീവ മൂശാക്കാലം
സെപ്തംബര്‍ 22 (ഞായര്‍ 5)
മത്തായി 24: 29-36

ഈശോ രണ്ടാമത് വരും എന്നതിന്റെ സൂചനകളാണ് സുവിശേഷത്തില്‍ കാണുന്നത് പക്ഷേ അവന്‍ എപ്പോള്‍വരും.? ആദിമസഭ വിശ്വസിച്ചിരുന്നത് സ്വര്‍ഗത്തിലേക്ക് പോയ കര്‍ത്താവ് അധികം താമസിക്കാതെ തിരിച്ചു വരുമെന്നാണ്. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള രണ്ടാംവരവ് ( Immediate Parusia) അവര്‍ പ്രതീക്ഷിച്ചിരുന്നു. അവരുടെ പ്രധാനപ്പെട്ട പ്രാര്‍ഥന ‘മാറാനാത്ത'(Maran, Atha=Lord, Come) ‘കര്‍ത്താവേ വേഗം വരണമേ’ എന്നായിരുന്നു. എന്നാല്‍ ഈശോയുടെ ഈ വരവ് നീണ്ടു പോയതുകൊണ്ടും അവനെ കണ്ട തലമുറ മരിച്ചുതുടങ്ങിയതുകൊണ്ടുമാണ് ശിഷ്യന്മാര്‍ സുവിശേഷങ്ങളും ലേഖനങ്ങളുമൊക്കെ എഴുതാന്‍ കാരണം. അതുകൊണ്ട് കര്‍ത്താവ് വീണ്ടും വരുമെന്നുള്ളത്തില്‍ തര്‍ക്കമില്ല.

‘Whistle down the Wind’ എന്ന ഇംഗ്ലീഷ് സിനിമയിലെ കഥ ഇപ്രകാരമാണ്.
ഒരു മോഷ്ടാവ് മോഷണത്തിനിടയില്‍ പിടികൂടൂമെന്നുറപ്പായപ്പോള്‍ രക്ഷപ്പെട്ടു ഓടിവന്നു ഒരു ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്നു. അവിടെ കളിച്ചിരുന്ന ചില കുട്ടികള്‍ ഇദ്ദേഹത്തെ കണ്ടെത്തി. താങ്കള്‍ ആരാണെന്ന ചോദ്യത്തിന് ഒരു രസത്തിന് അയാള്‍ താന്‍ ജീസസാണെന്ന് പറഞ്ഞു. കുട്ടികള്‍ അത് വിശ്വസിച്ചു. പിന്നീട് അവര്‍ അയാള്‍ക്ക് ഭക്ഷണം കൊടുക്കാനും വസ്ത്രം കൊണ്ടു കൊടുക്കുവാനും ഇടയ്ക്കിടയ്ക്ക് വന്നു ക്ഷേമം അന്വേഷിക്കാനും ആരംഭിച്ചു. ഒരിക്കല്‍ ഒരുദിവസം ഈശോ കുട്ടികളോടൊപ്പം ഇരിക്കുന്ന ഒരു പടമെടുത്ത് അയാളുടെ പഴയ ഒരു ചിത്രം എന്ന രീതിയില്‍ അയാള്‍ക്ക് കൊടുത്തു. കുട്ടികളുടെ പെരുമാറ്റം അയാളുടെ സ്വഭാവത്തില്‍ മാറ്റംവരുത്തി. തങ്ങളുടെ ഗ്രാമത്തില്‍ ജീസസ് ക്രൈസ്റ്റ് വന്നിട്ടുണ്ട് എന്ന വാര്‍ത്ത കുട്ടികളുടെ ഇടയില്‍ കാട്ടുതീ പോലെ പടര്‍ന്നു. അതിനിടയില്‍ പോലീസുകാര്‍ അയാള്‍ ഒളിച്ചു താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും അയാളെ പിടികൂടുകയും ചെയ്തു. അയാളെ പോലീസ് വണ്ടിയില്‍ കയറ്റി കൊണ്ടുപോയി കഴിയുമ്പോള്‍ കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടി മറ്റുള്ളവരോട് പറയുന്നു; ഈശോയെ അവര്‍ കൊണ്ടുപോകും അടിക്കും കൊല്ലും പക്ഷേ അവന്‍ തിരിച്ചുവരും. അതുകൊണ്ട് നമുക്ക് കാത്തിരിക്കാം. He will come back. എന്നു പറഞ്ഞാണ് ചലച്ചിത്രം അവസാനിക്കുന്നത്. ഈശോ തിരിച്ചുവരും എന്ന പ്രതീക്ഷ നഷ്ടപ്പെടാതെ കാത്തിരിക്കുക എന്നുള്ളതാണ് ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം.

ആകാശവും ഭൂമിയും കടന്നുപോയാലും ദൈവവചനത്തിന് മാറ്റമില്ല എന്നാണ് സുവിശേഷം പറയുന്നത് . ഏതാണ്ട് 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് (പഴയ നിയമത്തിന്റെ കാര്യം പറഞ്ഞാല്‍ പിന്നെയും ഒരു 2000 വര്‍ഷം കൂടി പുറകോട്ട് പോകാം) എഴുതിയ ബൈബിളിലെ വാക്കുകളും വചനങ്ങളും ഇന്നും പ്രസക്തിയുള്ളതാണ്. ദൈവവചനത്തിന്റെ പ്രാധാന്യം, നിത്യത മനസ്സിലാക്കുക. വചനമാണ് എന്നും നിലനില്‍ക്കുന്നത്. വചനമെന്നു പറയുന്നത് ഈശോ തന്നെയാണല്ലോ. എന്റെ വചനങ്ങള്‍ കടന്നു പോകില്ല എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ കടന്നു പോകില്ല എന്ന് തന്നെയാണ്. ‘യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരാള്‍ തന്നെയാണ്'(ഹെബ്രാ 13:8)

ലോകാവസാന കഥകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ലോകം 2000 ല്‍ അവസാനിക്കും 2012 ല്‍ അവസാനിക്കും, 2041 ല്‍ അവസാനിക്കും എന്നൊക്കെ പറയാന്‍ തുടങ്ങിയിട്ട് കുറെയായി. അങ്ങനെയുള്ള ലോകാവസാനം പ്രതീക്ഷിച്ച് ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു കൂടാരത്തില്‍ താമസിക്കുന്ന ഒരു വിഭാഗം അമേരിക്കയില്‍ ജിം ജോണ്‍സന്റെ നേതൃത്വത്തിലുള്ള ‘പീപ്പിള്‍സ് ടെമ്പിള്‍’ തുടങ്ങി മുരിയാടുള്ള ‘എമ്പറര്‍ എമ്മാനുവേല്‍’ വരെ നീണ്ടുപോകുന്നവയാണ്. ഇങ്ങനെയുള്ള സകല ക്രിസ്ത്യന്‍ കള്‍ട്ടുകളുടെയും പ്രധാന സംസാരവിഷയം ലോകകാവസാനം തന്നെയാണ്. സുവിശേഷം പറയുന്നത് ആ സമയത്തെ കുറിച്ച് പിതാവിനല്ലാതെ മറ്റാര്‍ക്കും എന്തിന് പുത്രന് പോലും അറിഞ്ഞുകൂടാ എന്നാണ്. എന്നുവച്ചാല്‍ നമ്മെ ഭയപ്പെടുത്തുന്ന, നമ്മുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന ലോകാവസാന കഥകള്‍ക്കോ അവയുടെ പ്രചാരകര്‍ക്കോ ഒരു പരിധിയില്‍ കവിഞ്ഞ് പ്രാധാന്യം കൊടുക്കേണ്ടതില്ല. പ്രതീക്ഷിക്കാത്ത സമയത്ത് മനുഷ്യപുത്രന്‍ വരും. എന്നാല്‍ അവന്‍ ഇപ്പോ വരും പിന്നെ വരും എന്നൊക്കെ പറയുന്ന ചില ‘പറ്റിക്കല്‍ പ്രസ്ഥാനങ്ങളെ’ നമ്മള്‍ ഗൗനിക്കേണ്ടതില്ല. എപ്പോള്‍ വന്നാലും അവനോടു കൂടി പോകുവാന്‍ വേണ്ട ഒരുക്കത്തില്‍ ജീവിക്കുക എന്നുള്ളതാണ് പ്രധാന കാര്യം.

ഫാ.നൗജിന്‍ വിതയത്തില്‍

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം ഡിസംബര്‍ 29  (പിറവി ഞായര്‍ 1)മത്തായി...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

പ്രതീക്ഷയുടെ പേരുകള്‍

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനംമംഗളവാര്‍ത്തക്കാലംഡിസംബര്‍ 15( ഞായര്‍ 3)ലൂക്ക1: 57-...

നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്താക്കാലം ഡിസംബര്‍ 8 ഞായര്‍ 2ലൂക്ക 1:26-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

ഈശോയുടെ കൂടെയാണോ… അതോ? 

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ മൂശക്കാലംഒക്ടോബര്‍ 27...

മിഷന്‍ ഞായര്‍

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം (ഏലിയ സ്ലീവ മൂശാക്കാലം ഏഴാം...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...

ദൈവത്തിന്റെ സ്വരം ഇല്ലാതായോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള  വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 1 (ഞായര്‍...