ഈശോയുടെ കൂടെയാണോ… അതോ? 

Published on

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം

ഏലിയാ സ്ലീവ മൂശക്കാലം
ഒക്ടോബര്‍ 27 (ഞായര്‍ 10)

മത്തായി 12: 22- 32


അന്തച്ഛിദ്രം ഒഴിവാക്കുക.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലെ  ഉള്‍പ്പോരുകള്‍ പലപ്പോഴും പത്രങ്ങളിലെ വാര്‍ത്തകളാണ് ;ഇലക്ഷന്‍  അടുത്തുവരുന്ന സമയത്ത് പ്രത്യേകിച്ചും.  ഉള്‍പ്പോരുകള്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയെയും നശിപ്പിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ ഇത് രാഷ്ട്രീയപാര്‍ട്ടിയുടെ കാര്യത്തില്‍ മാത്രമല്ല  പള്ളി, പ്രസ്ഥാനം, സ്ഥാപനം, സംഘടന, സഭ ഇങ്ങനെ സകലതിനും ബാധകമാണ്. ഇതു തന്നെയാണ് ഈശോ പറയുന്നത് സാത്താന്‍ സാത്താനെതിരെ കലഹിച്ചാല്‍ അവന്റെ സാമ്രാജ്യം എങ്ങനെ നിലനില്‍ക്കും. ഒരുപക്ഷേ പുറമെ നിന്നുള്ള ഒരു ശത്രു വന്നു നമ്മെ  ആക്രമിച്ചാലും നമുക്ക്  പിടിച്ചുനില്‍ക്കാം. എന്നാല്‍   ഉള്ളിലുള്ളവര്‍ തന്നെ പരസ്പരം കലഹിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ എളുപ്പമല്ല. ഇതിനെയാണ്് ‘പാളയത്തില്‍ പട ‘ എന്നു വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് പരസ്പരം ഐക്യത്തില്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുക.  Internal Conflict ഒഴിവാക്കുക.. ചുറ്റുപാടുകളില്‍  കാണുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നം ഇതാണ്. പരസ്പരമുള്ള  തര്‍ക്കങ്ങളും എതിര്‍പ്പുകളും ചെളിവാരിയെറിയലുകളും .സാത്താന്‍മാര്‍ പരസ്പരം കലഹിച്ചാല്‍ അവരുടെ സാമ്രാജ്യം നിലനില്‍ക്കില്ല എന്നതുപോലെ മാലാഖ മാലാഖക്കെതിരെ കലഹിച്ചാലും, മനുഷ്യന്‍ മനുഷ്യനെതിരെ  കലഹിച്ചാലും ഫലം ഒന്നുതന്നെ. അതുകൊണ്ട് അകത്തെ കലഹങ്ങള്‍ പരമാവധി ഒഴിവാക്കുക. കുടുംബത്തിലുള്ളവര്‍ തമ്മില്‍, സഭയിലും രൂപതയിലും പ്രസ്ഥാനത്തിനും സംഘടനയിലും അകത്തുള്ളവര്‍ക്കിടയില്‍ പരസ്പരം ഐക്യം ഉറപ്പാക്കുക.

അന്തച്ഛിദ്രം’ എന്നതിന്റെ ഗ്രീക്ക് വാക്ക് ‘DIAMERIZO’ എന്നതാണ്. ‘ To divide into parts ‘ എന്നാണ്  അര്‍ഥം.  ‘divide and rule’ എന്നതാണ് നമ്മളെ തകര്‍ക്കാനും ഭരിക്കാനും ബ്രിട്ടീഷുകാര്‍ തിരഞ്ഞെടുത്ത പഴയ രീതി.അന്തച്ഛിദ്രമുണ്ടാക്കുന്നവര്‍  എല്ലായിടങ്ങളിലും കാണും.അവരെ അകറ്റി നിറുത്തുക. അതുപോലെ മറ്റുള്ളവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാതെയുമിരിക്കുക. 

 ദൈവവും പിശാചും

ഈശോ പറയുന്നത് താന്‍ ദൈവകരം കൊണ്ടാണ് പിശാചിനെ ബഹിഷ്‌കരിക്കുന്നത് എന്നാണ് .പിശാചിനെക്കാളും ശക്തനായവന്‍ താനാണ്  എന്ന് ചുരുക്കം.  ലോകത്ത്  തിന്മയുടെ ശക്തിയും നന്മയുടെ ശക്തിയും ഉണ്ടെങ്കിലും തിന്മയുടെ ശക്തിയെക്കാള്‍ പവര്‍ഫുള്‍ നന്മയുടെ ശക്തി തന്നെയാണ്. ശക്തമായ തന്റെ കരം ഉപയോഗിച്ചുകൊണ്ട് അതിനെ പുറത്താക്കി എന്നാണ് ഈശോ സ്ഥാപിക്കുന്നത്. നമ്മുടെ  ജീവിതത്തിലും തിന്മയുടെ സ്വാധീനം ഉണ്ടെങ്കിലും ദൈവത്തില്‍ ആശ്രയിച്ചാല്‍ അതിനെ വിജയിക്കാന്‍ നമുക്ക് സാധിക്കും. തിന്മയുടെ  സ്വാധീനഫലമായുണ്ടാകുന്ന പാപങ്ങള്‍, ബന്ധനങ്ങള്‍, തഴക്കദോഷങ്ങള്‍ ഇതെല്ലാം ഒഴിവാക്കാന്‍ ദൈവകരത്തിനു  സാധിക്കും.

അന്തിമവിജയം നന്മയ്ക്ക് തന്നെയായിരിക്കും . ശക്തനായ ഒരു മനുഷ്യന്റെ ഭവനം കവര്‍ച്ച ചെയ്യാന്‍ ആദ്യം അതിലും ശക്തനായ ഒരു മനുഷ്യന്‍ അവനെ ബന്ധിക്കണം എന്നാണ് കര്‍ത്താവ് പറയുന്നത്.  പിശാച് ശക്തനാണ്. പക്ഷേ ദൈവം അതിശക്തനാണ്.അതിശക്തമായ ദൈവത്തിന്റെ കരം മുറുകെ പിടിച്ചു ജീവിതത്തിലെ തിന്മയുടെ ശക്തികളെ നമുക്ക് പുറത്താക്കാം.

ഞാന്‍ ആരുടെ പക്ഷത്താണ്..?

ഈശോയുടെ കൂടെയല്ലാത്തവന്‍ ഈശോയ്ക്ക് എതിരാളിയാണ് എന്നാണ് പറയുന്നത്. നമ്മുടെ വാക്കും പ്രവൃത്തിയും ജീവിതവും  ഈശോയുടെ കൂടെയാണോ എന്ന് ചിന്തിക്കുന്നത് നല്ലതാണ് . പലപ്പോഴും ഈശോയില്‍ നിന്നും അകന്നുമാറി നമ്മള്‍ ഒന്നും ചെയ്യുന്നുണ്ടാവില്ല. പക്ഷേ ഈശോയ്ക്ക് അനുകൂലമായും ഒന്നും ചെയ്യുന്നുണ്ടാവില്ല. ഇത് അപകടം പിടിച്ച അവസ്ഥയാണ്. ആത്മീയതയുടെ കാര്യത്തില്‍  നിഷ്പക്ഷത (Neturaltiy) എന്നൊന്നില്ല. നമ്മള്‍ ഈശോയുടെ ഒപ്പം ആണെങ്കില്‍  അത് പ്രവൃത്തിയിലൂടെ തെളിയിക്കണം. അല്ലെങ്കില്‍ ഈശോക്ക് എതിരാണ് എന്ന് ചുരുക്കം. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നാം ഈശോയ്ക്ക് ഒപ്പമുള്ളവരാണോ നാം എന്ന്  ഉറപ്പാക്കുക.

ഫാ. നൗജിന്‍ വിതയത്തില്‍

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം ഡിസംബര്‍ 29  (പിറവി ഞായര്‍ 1)മത്തായി...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

പ്രതീക്ഷയുടെ പേരുകള്‍

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനംമംഗളവാര്‍ത്തക്കാലംഡിസംബര്‍ 15( ഞായര്‍ 3)ലൂക്ക1: 57-...

നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്താക്കാലം ഡിസംബര്‍ 8 ഞായര്‍ 2ലൂക്ക 1:26-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

മിഷന്‍ ഞായര്‍

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം (ഏലിയ സ്ലീവ മൂശാക്കാലം ഏഴാം...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കര്‍ത്താവേ വേഗം വരണമേ…

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ മൂശാക്കാലംസെപ്തംബര്‍ 22 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...

ദൈവത്തിന്റെ സ്വരം ഇല്ലാതായോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള  വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 1 (ഞായര്‍...