ആ പാലം പൊളിക്കരുത്

Published on

ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങളെ സേവിക്കുന്ന ഒരു സേവനശൃംഖലയാണ് എന്‍ജിഒ എന്ന് നാം വിളിക്കുന്ന നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്ക് നിര്‍വഹിച്ചുകൊടുക്കാന്‍ കഴിയാത്ത അടിയന്തിരസാഹചര്യങ്ങളില്‍ സ്തുത്യര്‍ഹമായി ആ സേവനങ്ങള്‍ ഏറ്റെടുത്തു നിര്‍വഹിച്ചുകൊടുക്കുകയോ ചെയ്യാന്‍ എന്‍ജിഒ കള്‍ക്ക് സാധിക്കുന്നു. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന പാലങ്ങള്‍ എന്ന് നിശ്ചയമായും എന്‍ജിഓ കളെ വിശേഷിപ്പിക്കാം. സമൂഹത്തിന് ആശ്വാസമായും ആശ്രയമായും എന്‍ജിഓ കള്‍ മാറിയ പല സാഹചര്യങ്ങളും നമുക്കു മുമ്പിലുണ്ട്.

സര്‍ക്കാര്‍സംവിധാനങ്ങളോടുചേര്‍ന്നും ചില അവസരങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അഭാവത്തില്‍ ഏകപക്ഷീയമായും എന്‍ജിഒ കള്‍ കാഴ്ചവച്ച എത്രയോ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ജനാധിപത്യവ്യവസ്ഥയില്‍ സാമൂഹികമായ ഐക്യത്തില്‍ നിര്‍ണായകപങ്കുവഹിക്കുന്നവയാണ് ഓരോ എന്‍ജിഓ യും. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ ആത്മീയനേതൃത്വമാണ് കത്തോലിക്കാസഭ വഹിക്കുന്നതെങ്കിലും ലോകമെങ്ങുമുള്ള എന്‍ജിഓ കളില്‍ പ്രമുഖസ്ഥാനത്താണ് കത്തോലിക്കാസഭ. കാരിത്താസ് ഇന്റര്‍നാഷനല്‍ പോലെയുള്ള എന്‍ജിഓ കള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്.

സഭയുടെ ജീവകാരുണ്യസേവനങ്ങളുടെ മുഖമാണ് സഭയിലെ എന്‍ജിഓ കള്‍. രൂപതകളും സന്യാസസഭകളും അവയുടെ കീഴിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റുകളും സൊസൈറ്റികളുമായി നിരവധി എന്‍ജിഓ കള്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ആശ്വാസവും പ്രതീക്ഷയും നല്കുന്നതില്‍ ഇവ മുമ്പന്തിയിലാണ്. ക്രൈസ്തവസഭയുടെ ഭാഗമായി മാത്രമല്ല എല്ലാ മതങ്ങളുടെയും അവയുടെ സന്നദ്ധസംഘടനകളുടെയും കീഴിലുള്ള എന്‍ജിഒ കളും മനുഷ്യസേവനത്തില്‍ വ്യാപരിക്കുന്നവയാണ്. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചും നിയമപ്രകാരം ട്രസ്റ്റുകളായും സൊസൈറ്റികളായും രജിസ്ട്രര്‍ ചെയ്തുമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരം സേവനങ്ങളെ മൂക്കുകയറിടാനും അവയെ നിയന്ത്രിക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായി നടപ്പില്‍വരുത്താന്‍ ശ്രമിക്കുന്നവയാണ് പുതിയ എഫ്‌സിആര്‍എ ഭേദഗതികള്‍.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സഭയുടെ ഉള്‍പ്പടെയുള്ള എന്‍ജിഒ സംവിധാനങ്ങളെ ആശങ്കപ്പെടുത്തുന്നവയാണ് ഈ പുതിയ നിയമപരിഷ്‌ക്കാരം. രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് വ്യക്തികളും സംഘടനകളും. നിയമങ്ങള്‍ അത്യാവശ്യവുമാണ്. അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ നീതികരിക്കാനാകാത്ത നിയമകുരുക്കുകള്‍ സൃഷ്ടിച്ചുകൊണ്ട് എന്‍ജിഓ കളുടെ ഇത്തരം പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ജനാധിപത്യമര്യാദയ്ക്ക് ചേര്‍ന്നതല്ല. സാധാരണക്കാര്‍ക്കും സര്‍ക്കാരിനുമിടയിലെ പാലങ്ങളായി വര്‍ത്തിക്കുന്ന എന്‍ജിഓ കളെ തകര്‍ക്കാന്‍ മാത്രമേ അതുപകരിക്കൂ. അതുകൊണ്ട്്്് എന്‍ജിഒ കളാകുന്ന പാലം തകര്‍ക്കരുത്. ചില പാലങ്ങളുടെ കവാടങ്ങളില്‍ എഴുതിവച്ചിട്ടുള്ള മുന്നറിയിപ്പുകള്‍ ഇങ്ങനെയാണ്. ‘ അധികഭാരമുള്ള വാഹനങ്ങള്‍ക്ക് നിരോധനം ‘ എന്ന്. അധികഭാരമുളള വാഹനങ്ങള്‍ പ്രവേശിച്ചാല്‍ പാലം തകരും എന്നതാണ് മുന്നറിയിപ്പ്്. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എന്‍ജിഓ കള്‍ തകര്‍ന്നാല്‍ ജനാധിപത്യവ്യവസ്ഥയിലെ ഏറ്റവും സംഘടിതമായ ഒരു പ്രസ്ഥാനമായിരിക്കും തകരുന്നത്. അതുവഴിയായി ഈ രാജ്യത്തെ അനേകര്‍ക്ക് അവരുടെ ന്യായമായ അവകാശങ്ങളും അര്‍ഹതപ്പെട്ട സംരക്ഷണവും നിഷേധിക്കപ്പെടും. നീതിനിഷേധമായിരിക്കും അനന്തര ഫലം. അതുണ്ടാവാതിരിക്കാന്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാതിമതകക്ഷി ഭേദമന്യേ പൊതുസമൂഹം ജാഗ്രതയുള്ളവരായിരിക്കണം.

Latest Updates

POPULAR Views

FEATUERD Views

ഇനിയും മലയോര ജനതയെ വഞ്ചിക്കരുത്!

പശ്ചിമഘട്ടത്തിലെ മലയോരപ്രദേശത്ത് ഉപജീവനത്തിനുവേണ്ടി മണ്ണിൽ അധ്വാനിച്ച് അഭിമാനത്തോടെ ജീവിക്കുന്ന കർഷകരുടെ മനസ്സിൽ...

മനുഷ്യമഹത്വം ആഘോഷിക്കാം!

ദൈവത്തിന്റെ സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠമായ രൂപമാണ് മനുഷ്യൻ. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും...

വിദ്യാഭ്യാസം: സമഗ്രമനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയ

മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാനശിലയാണ് വിദ്യാഭ്യാസം. അതിനാൽത്തന്നെ വിദ്യാഭ്യാസത്തെ കേവലം തൊഴിൽ...

സാക്ഷ്യം ആവശ്യപ്പെടുന്ന ദൈവവിളികൾ

ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിൽ ഇഴചേർന്നുകിടക്കുന്ന ഒന്നാണ് ദൈവവിളി.ദൈവിക പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി മനുഷ്യൻ തന്റെ...

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നീതിനിഷേധത്തിന്റെ കണക്കെടുപ്പും പ്രത്യാശയുടെ വെളിച്ചവും

കേരളത്തിലെ ക്രൈസ്തവരും വിശിഷ്യ സീറോമലബാർസഭയും കാലങ്ങളായി ഉയർത്തുന്ന നീതിക്കായുള്ള നിലവിളികൾക്കു ഭരണഘടനാപരമായ...

യുദ്ധകാലത്തെ നോമ്പ്: മാനസാന്തരത്തിലേക്കും ഉത്തരവാദിത്തത്തിലേക്കുമുള്ള വിളി

ധ്യാനത്തിനും മാനസാന്തരത്തിനും നവീകരണത്തിനുമായി തിരുസഭ നല്കുന്ന വലിയനോമ്പെന്ന പുണ്യകാലത്തിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുകയാണ്....

നന്മ നഷ്ടപ്പെടുന്ന കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ...

കൂട്ടായ്മയില്‍ ശക്തിപ്പെടാം!

സീറോമലബാര്‍സഭയില്‍ 2026 സമുദായശക്തീകരണ വര്‍ഷമായി ആചരിക്കുകയാണല്ലോ? സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസമേഖലകളില്‍  പലവിധകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോകുന്ന...

പ്രത്യാശയോടെ ഐക്യത്തിൽ മുന്നോട്ട്

രണ്ടു മഹാസംഭവങ്ങളുടെ അനുസ്മരണാവസരമാണു നമ്മൾ പിന്നിടുന്നത്: നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ 2025ാം...

ശ്രവിക്കുന്ന സഭയില്‍ ഒരുമിച്ചു നടക്കാം!

ചരിത്രത്തില്‍ സഭയെപ്പോലെ ഇത്ര ദൃശ്യമായതും അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമായ സംവിധാനങ്ങള്‍ വളരെ കുറവാണ്....

വിശുദ്ധരും വിശുദ്ധിയും: പുതിയ നിർവചനങ്ങളും മാതൃകകളും

ക്രൈസ്തവസഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, വിശുദ്ധി ഒരു പ്രത്യേക വിഭാഗത്തിനുമാത്രം നൽകിയ...

സീറോമലബാർസഭയുടെ ചരിത്രവഴികളിലെ സുവർണവെളിച്ചം

സീറോമലബാർസഭയുടെ നാൾവഴികളിൽ സുവർണലിപികളിൽ എഴുതപ്പെടുന്ന ചരിത്രത്തിന്റെ ഒരു പുതിയ അധ്യായമാണ് ആഗസ്റ്റ്...