മാനസികമായി കരുത്തുനേടാന്‍

Published on

ശാരീരികമായി കരുത്തുനേടാന്‍ താരതമ്യേന എളുപ്പമാണ്. പോഷകസമൃദ്ധമായ ഭക്ഷണവും വ്യായാമവും പോലെയുള്ള ചില എളുപ്പവഴികളിലൂടെ അത് സാധിച്ചെടുക്കാം. എന്നാല്‍ മാനസികമായി കരുത്തുള്ളവരാകുക അത്ര എളുപ്പമല്ല. ഓരോ ദിവസവും ബോധപൂര്‍വ്വമായ ശ്രമംകൊണ്ടുമാത്രമേ മാനസികമായി കരുത്തുനേടാന്‍ സാധിക്കുകയുള്ളൂ. അതിനായി മനശ്ശാസ്ത്രവിദഗ്ദര്‍ പറയുന്ന ചില മാര്‍ഗങ്ങള്‍ ഇവയാണ്.

കംഫര്‍ട്ട് സോണ്‍ ഉപേക്ഷിക്കുക

എല്ലാവര്‍ക്കും അവരുടേതായ കംഫര്‍ട്ട് സോണുകളുണ്ട്. അവനവരെ സുരക്ഷിതരാക്കുന്ന, സന്തോഷിപ്പിക്കുന്ന ഇടം. പക്ഷേ അവിടെതന്നെ നിലയുറപ്പിച്ചാല്‍ നമുക്ക് വളര്‍ച്ചയുണ്ടാവില്ല. ജീവിതത്തില്‍ വിജയംവരിച്ചിട്ടുള്ളവരും നേട്ടങ്ങള്‍ കൊയ്‌തെടുത്തവരുമായ വ്യക്തികളെല്ലാം കംഫര്‍ട്ട് സോണുകളെ വിട്ടുപേക്ഷിച്ചവരായിരുന്നു. അതുകൊണ്ട് മാനസികമായി കരുത്തരാകാന്‍ കംഫര്‍ട്ട് സോണുകള്‍ ഉപേക്ഷിക്കുക. അപ്പോള്‍ സ്വാഭാവികമായി നമുക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരാം. ആ വെല്ലുവിളികളെ നേരിടുമ്പോള്‍ നമ്മുക്ക് മാനസികമായ വളര്‍ച്ചയും കരുത്തും ഉണ്ടാകും

ദുശ്ശീലം വിട്ടുപേക്ഷിക്കുക

 വ്യക്തികളെന്ന നിലയില്‍ എല്ലാവര്‍ക്കും അവനവരുടേതായ ബലഹീനതകളുണ്ട്. അതിനെ മറ്റൊരാള്‍ കാണുന്നത് ദുശ്ശീലമായിട്ടായിരിക്കും. മദ്യപാനമോ വ്യഭിചാരമോ മാത്രമല്ല ദുശ്ശീലം. അലസതയും പരിശ്രമമില്ലായ്മയും മുന്‍വിധികളും മുന്‍കോപവും എല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ദുശ്ശീലങ്ങളാണ്. ആ ദുശ്ശീലങ്ങളെ വിട്ടുപേക്ഷിക്കാന്‍ ധൈര്യം കാണിക്കുമ്പോള്‍ നാം കരുത്തുളളവരാകും.

അവനവനെ ആദരിക്കാന്‍ പഠിക്കുക

മറ്റുള്ളവരെ ആദരിക്കാനും ബഹുമാനിക്കാനും അസൂയയോടെ വീക്ഷിക്കാനും പലര്‍ക്കും കഴിയും. എന്നാല്‍ അവനവരെക്കുറിച്ചുതന്നെ ആദരവും ബഹുമാനവും മതിപ്പും തോന്നാന്‍ എത്രപേര്‍ക്കു സാധിക്കും? സ്വന്തം കഴിവില്‍ അഭിമാനിക്കുക. മറ്റുള്ളവര്‍ നിസ്സാരമായി നമ്മെ അവഗണിച്ചേക്കാം. പക്ഷേ നമുക്കറിയാമല്ലോ അവര്‍ക്കില്ലാത്തതും നമുക്കുള്ളതുമായ നിരവധി കഴിവുകളെക്കുറിച്ച്. അതില്‍ അഭിമാനിക്കുക. സെല്‍ഫ് റെസ്‌പെക്ട് ഒരു അപരാധമൊന്നുമല്ല.

ജീവിക്കുന്ന ഇടം പോസിറ്റീവാക്കുക

പലപല കാരണങ്ങള്‍കൊണ്ട് നെഗറ്റിവിറ്റിനിറഞ്ഞിരിക്കുന്ന അന്തരീക്ഷമാണ് ചുറ്റും. ഓഫീസു മുതല്‍ വീടുവരെ. കാരണം പലതരം വ്യക്തികളുമായിട്ടാണ് ഓരോ ദിവസവും നാം ഇടപെടുന്നത്. അവരുടെ മാനസികനിലയനുസരിച്ചുള്ള പെരുമാറ്റമായിരിക്കും അവര്‍ പ്രദര്‍ശിപ്പിക്കുന്നത്. അവരുടെ നെഗറ്റിവിറ്റി നമ്മുടെ പോസിറ്റിവിറ്റി നഷ്ടപ്പെടുത്താന്‍ അനുവദിക്കരുത്. മേലധികാരി കുറ്റപ്പെടുത്തിയേക്കാം. അവഗണിച്ചേക്കാം. തെറ്റിദ്ധരിച്ചേക്കാം. പക്ഷേ അതിന്റെ അനുരണനം നമ്മള്‍ ഇടപെടുന്ന മേഖലകളില്‍ ഉണ്ടാവാതെ സൂക്ഷിക്കുക

മെച്ചപ്പെടുത്താനുള്ളവ കണ്ടെത്തുക

ഓരോ ദിവസവും നമുക്ക് മെച്ചപ്പെടാനുള്ള അവസരമാണ്. അവനവരിലെ നല്ലത് കണ്ടെത്തിയാല്‍ മാത്രം പോരാ കൂടുതല്‍ മെച്ചപ്പെടാനുള്ളത് എവിടെയാണെന്ന് കണ്ടെത്തി അത് തിരുത്തി മുന്നോട്ടുപോവുകയും വേണം. വെല്ലുവിളികളെ മുമ്പില്‍ കാണുക. പക്ഷേ തളരാനല്ല അവയെ മറികടന്നു മുന്നോട്ടുപോകാനുള്ള മാര്‍ഗം കൂടി കണ്ടെത്തണം.

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുക

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുള്ളൂ എന്നാണ് പ്രമാണം. ശാരീരികാരോഗ്യത്തിലും ശുചിത്വകാര്യങ്ങളിലും ശ്രദ്ധ കൊടുക്കുക.

Latest Updates

POPULAR Views

FEATUERD Views

സന്തോഷത്തിന്റെ  രഹസ്യങ്ങള്‍

പ്പോഴെങ്കിലുമൊക്കെ ജീവിതം കഠിനവും പരുഷവും ഭാരമുള്ളതുമായി തോന്നാത്തവരായി ആരുംതന്നെയുണ്ടാവില്ല. പക്ഷേ എന്തുകൊണ്ടാണ്...

വാലന്റൈൻ നല്കുന്ന പാഠങ്ങൾ

*ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ….. ഫെബ്രുവരി 14. ഭൂരിപക്ഷം ചെറുപ്പക്കാരും...

സന്തോഷിക്കണോ…?

എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ എന്നത് യേശു പോലും നമ്മോട് ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷേ...

എങ്ങനെയാണ് അർഥവത്തായ ജീവിതം നയിക്കാൻ കഴിയുന്നത്?

എല്ലാത്തിനും അർഥമുണ്ട്. വാക്കുകൾക്കു മാത്രമല്ല, തീരെ ചെറിയ നോട്ടത്തിനും നിസാരമായ ഒരു...

കൂടുതൽ നല്ലതുപോലെ ജീവിക്കാൻ ചില എളുപ്പവഴികൾ

നാനാഭാഗത്തുനിന്നും പലതരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ യുവജനങ്ങൾ. തന്മൂലം നെഗറ്റീവായ വികാരങ്ങൾക്ക്...

ആത്മീയത അനിവാര്യമാകുന്നത് എന്തുകൊണ്ട്?

ഒരു റിപ്പോർട്ട് അനുസരിച്ച് എട്ടുലക്ഷത്തോളം യുവജനങ്ങൾ വർഷം തോറും ആഗോളതലത്തിൽ ആത്മഹത്യ...

യുവജനങ്ങളെ കാണാനുണ്ടോ?

സ്വാശ്രയ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന് ഈ...

വിശുദ്ധി എല്ലാവരുടെയും സാധ്യത 

വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നത്.  തന്നെപ്പോലെയായിത്തീരുക എന്നൊരു വെല്ലുവിളിയാണ് ക്രിസ്തു...

അഷ്ടഭാഗ്യങ്ങളുടെ മനുഷ്യൻ

അവന് അന്ന് അഞ്ചോ ആറോ വയസേ പ്രായമുണ്ടായിരുന്നുളളൂ. വീട്ടുമുറ്റത്ത് ഭിക്ഷ യാചിച്ച്...

ഭാവി മെച്ചപ്പെട്ടതാക്കണോ?

ഇന്നലെത്തെക്കാൾ കൂടുതൽ നാളെ നന്നാവണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. പക്ഷേ നാളെ നന്നാക്കാൻ...

താഴ്മയുള്ളവർ ഭാഗ്യവാന്മാർ

ഒ​​​രി​​​ക്ക​​​ൽ അ​​​ഹ​​​റോ​​​നും മി​​​റി​​​യാ​​​മും മോ​​​ശ​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. ക​​​ർ​​​ത്താ​​​വ് മോ​​​ശ​​​വ​​​ഴി മാ​​​ത്ര​​​മാ​​​ണോ...

ദൈവസ്നേഹാനുഭവം

ശാ​​ന്ത​​മാ​​കു​​ക, ഞാ​​ൻ ദൈ​​വ​​മാ​​ണെ​​ന്ന​​റി​​യു​​ക (സ​​ങ്കീ 46:10). ശാ​​ന്തി കെ​​ടു​​ത്തു​​ന്ന ജീ​​വി​​ത​​വ്യ​​ഗ്ര​​ത​​ക​​ൾ​​ക്കി​​ട​​യി​​ൽ​​നി​​ന്ന് അ​​ല്പം...