വിശുദ്ധ കുർബാന: ദൈവകരുണയുടെ വാതിൽ

Published on

വിശുദ്ധ ബൈബിളിന്റെ താളുകളിലൂടെ മനനം ചെയ്തുകടന്നുപോകുമ്പോൾ മനസിൽ പതിയുന്ന ചിത്രം വീണുപോയവനെ തോളിലേറ്റി നടക്കുന്ന ഒരു പിതാവിന്റേതാണ്. മനുഷ്യൻ ദൈവകൃപയിൽ നിന്ന് അനുസരണക്കേടിലൂടെ അകന്നുവെങ്കിലും ദൈവം പിതൃസഹജമായ കരുണയോടെ മനുഷ്യന്റെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരുന്നു. പാറയിൽ നിന്ന് ദാഹജലം നല്കി, ആകാശത്തുനിന്ന് മന്നയും കാടപ്പക്ഷിയും ഭക്ഷണമായി നല്കി, മേഘസ്തംഭത്തിലൂടെയും അഗ്‌നിസ്തംഭത്തിലൂടെയും വഴികാട്ടിയായി, കാർക്കശ്യക്കാരനായ സുഹൃത്തായി ദൈവം തന്റെ കരുണഭാവം മനുഷ്യന് വെളിപെടുത്തിക്കൊണ്ടിരുന്നു. ആ പിതൃകാരുണ്യം കൃപനിറഞ്ഞ മറിയത്തിൽ നിന്ന് കാലത്തിന്റെ തികവിൽ മാംസം ധരിച്ച് ‘മിശിഹാ’ യായി നമ്മുടെ ഇടയിൽ വസിച്ചു. സ്വർഗ്ഗത്തിന് ഭൂമിയോടുള്ള, പിതാവിന് മക്കളോടുളള അനന്തകാരുണ്യത്തിന്റെ മനുഷ്യരൂപം.

ഈശോ തന്റെ സദുപദേശങ്ങളിലൂടെ, ഉപമകളിലൂടെ,പഠനങ്ങളിലൂടെ, രോഗശാന്തികളിലൂടെ, മറ്റു അത്ഭുതങ്ങളിലൂടെ, വിമർശനങ്ങളിലൂടെ ദൈവം കരുണയാണെന്ന് തന്റെ ചുറ്റിനുംകൂടിയവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്തിനേറെ തന്റെ  കുരിശുമരണം പോലും പിതാവായ ദൈവത്തിന് മനുഷ്യനോടുള്ള അനന്തകാരുണ്യത്തിന്റെ പ്രതിഫലനമാണെന്ന്  ഈശോ മനുഷ്യന് കാണിച്ചുകൊടുത്തു.

ആ ദൈവകാരുണ്യം ഈശോയുടെ മരണോത്ഥാനങ്ങൾക്കുശേഷം മനുഷ്യന് എങ്ങനെ അനുഭവവേദ്യമാകും? അതിനുള്ള ഒരേയൊരു ഉത്തരമാണ് ഈശോ സ്ഥാപിച്ച കൂദാശകൾ. മാമോദീസായും കുമ്പസാരവും കുർബാനയും ഒരേപോലെ പ്രാധാന്യമർഹിക്കുന്നവയാണെങ്കിലും അനുദിന ജീവിതത്തിൽ അത് അനുഭവവേദ്യമായിത്തീരുന്നത് കൂദാശകളുടെ കൂദാശയായ വി.കുർബാനയിലൂടെയാണ്. അതിനാൽ വിശുദ്ധകുർബാനയെ ദൈവകരുണയുടെ കൂദാശ എന്ന് നമുക്ക് വിശേഷിപ്പിക്കാം.

‘മിശിഹാസംഭവ’ത്തിനു ശേഷം ദൈവകരുണ മനുഷ്യന് അനുഭവസ്ഥമായിത്തീരുന്നത് വിശുദ്ധ കുർബാനയിലൂടെയാണെന്ന് നാം മനസിലാക്കുന്നു. സഭയുടെ ആരാധനക്രമങ്ങൾ എല്ലാം തന്നെ അത് പാശ്ചാത്യപാരമ്പര്യത്തിലായാലും പൗരസ്ത്യപാരമ്പര്യങ്ങളിലായാലും മനുഷ്യന് മുന്നിൽവെക്കുന്നത് ദൈവം എത്ര കരുണയോടെയാണ് മനുഷ്യചരിത്രത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്ന വസ്തുത തന്നെയാണ്.

ഈ കരുണാനുഭവം മനുഷ്യന് ലഭ്യമാകുന്നത് സഭയിലൂടെയാണ്. സഭയും വിശുദ്ധകുർബാനയും തമ്മിലുള്ള ബന്ധം നമുക്ക് ഇങ്ങനെ കാണാം. ”സഭ വിശുദ്ധ കുർബാനയെ ജനിപ്പിക്കുന്നു; വി.കുർബാന സഭയെ ജനിപ്പിക്കുന്നു.” ദൈവകാരുണ്യത്തിന്റെ കാര്യവിചാരവും വിതരണവും’ നടക്കുന്നത് സഭ ഈശോയുടെ ഹൃദയത്തിലേക്ക് തിരിയുമ്പോഴാണെന്ന് ‘കരുണയിൽ സമ്പന്നനിൽ’ വിശുദ്ധ ജോൺപോൾ പാപ്പ പറയുന്നു.

‘കരുണയുടെ മുഖ’ ത്തിൽ ഫ്രാൻസിസ് പാപ്പ വ്യക്തമാക്കുന്നതും  മറ്റൊന്നല്ല. സഭയിലൂടെയാണ് ഒരു വിശ്വാസിക്ക് ദൈവകരുണയിൽ ഭാഗഭാക്കാകാൻ കഴിയുന്നത് എന്ന സത്യമാണ്.

മിശിഹായിൽ സംസ്ഥാപിതമായ പെസഹാരഹസ്യത്തിലൂടെയാണ് ദൈവകരുണ കാര്യക്ഷമമാംവിധം അതിന്റെ പൂർണതയിൽ വെളിപെടുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ നമുക്ക് സധൈര്യം പ്രഘോഷിക്കാം,ദൈവകരുണ അതിന്റെ പൂർണതയിൽ ഇന്ന് വെളിവാക്കപ്പെടുന്നത് ഈ പെസഹാരഹസ്യത്തിന്റെ ആഘോഷാർപ്പണമായ വിശുദ്ധ കുർബാനയിലൂടെയാണ് എന്ന്.

പൗരസ്ത്യ സുറിയാനിക്രമത്തിലധിഷ്ഠിതമായ സീറോമലബാർസഭയുടെ കുർബാന അർപ്പണക്രമങ്ങളിലൂടെ കണേ്ണാടിച്ചാൽ അതിരില്ലാത്ത ദൈവകരുണയുടെ ആഘോഷമാണ് വി.കുർബാന എന്ന് കാണാം. കരുണ, കാരുണ്യം, കാരുണ്യപൂർവം, കാരുണ്യവാരിധി, കാരുണ്യത്തിൽ,കരുണാമയൻ, കനിവ്, കനിഞ്ഞ്, കാരുണ്യനിധി, ദയ എന്നീ പദങ്ങൾ, ആവർത്തനവിധേയമായ പ്രാർഥനകളേയും കാറോസൂസായുടെ പ്രത്യുത്തരങ്ങളെയും മാറ്റിനിർത്തിയാൽതന്നെ ഏകദേശം  140 ൽ കൂടുതൽ തവണ ഉപയോഗിച്ചിരിക്കുന്നതായി നമുക്ക് കാണാം. ഈ പദബാഹുല്യം നമ്മെ ഓർമപ്പെടുത്തുന്നത് സങ്കീർത്തനം 136 ആണ്. ”എന്തെന്നാൽ അവിടുത്തെ കാരുണ്യം അനന്തമാണ്.” ദൈവകരുണയുടെ പ്രതീകമായി വിശുദ്ധകുർബാന മാറുന്നു. ഫ്രാൻസിസ് പാപ്പ ‘കരുണയുടെ മുഖ ‘ ത്തിൽ പറയുന്നതുപോലെ, ”ഈശോ തന്റെയും തന്റെ പെസഹായാഗത്തിന്റെയും ശാശ്വതസ്മരണയ്ക്കായി വിശുദ്ധ കുർബാന സ്ഥാപിച്ചപ്പോൾ തന്റെ കാരുണ്യത്തിന്റെ വെളിച്ചത്തിൽ വെളിപാടിന്റെ ഈ പരമകർമത്തെ പ്രതീകാത്മകമായി സ്ഥാപിച്ചു.” ഈശോയുടെ പെസഹാരഹസ്യം ദൈവകരുണയുടെ ചരിത്രമാണ്.  കാരുണ്യപൂർവം നല്കിയ ആ ചരിത്രത്തിന്റെ തനിയാവർത്തനമായ വി. കുർബാന ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനത്തെ പൂർണമാക്കുന്നു. കാരണം അനുരഞ്ജനം ദൈവകരുണയുടെ ഫലമാണ്. ഒരിക്കൽമാത്രം എന്നേക്കുമായുളള കുരിശിലെ ബലിയിലൂടെ രക്ഷയുടെയും കാരുണ്യത്തിന്റെയും കവാടം ഈശോ നമുക്കായി തുറന്നുതന്നു.

നമ്മുടെ കുർബാനക്രമം ഈ കരുണയുടെ അനുഭവത്തിലേക്കുളള കവാടമാണ്. രക്ഷ ദൈവകാരുണ്യത്തിന്റെ ഭാഗമാണെന്ന് ആമുഖപ്രാർഥനകൾ നമ്മെ ഓർമപ്പെടുത്തുന്നു: ”നവീകരണത്തിനും രക്ഷയ്ക്കുംവേണ്ടി അങ്ങയുടെപ്രിയ പുത്രൻ കാരുണ്യപൂർവം നല്കിയ…..”  ”അങ്ങു കനിഞ്ഞുനല്കിയ  രക്ഷയെപ്രതി..” നമ്മുടെ കുർബാനക്രമത്തിലെ പ്രാർഥനകൾ മിശിഹായുടെ രക്ഷാകർമത്തിൽ പൂർത്തിയായ ദൈവകാരുണ്യത്തെ നമ്മുടെ മുമ്പിൽ വരച്ചുകാട്ടുന്നു.കൂശാപ്പകൾ, ഗ്ഹാന്തകൾ, പ്രാർഥനാഭ്യർഥനകൾ എല്ലാംതന്നെ ദൈവികരഹസ്യങ്ങളിലേക്ക് നയിക്കുന്ന ദൈവികകാരുണ്യത്തെ പ്രതിപാദിക്കുന്നു.

വിശുദ്ധ കുർബാനയിലെ കരുണാനുഭവം നമ്മെ നയിക്കുന്ന ജീവിതയാഥാർഥ്യങ്ങൾ ഒരുപക്ഷേ താഴെപറയുന്നവയാകാം. 1 ക്ഷമയുടെ ആവശ്യകത. 2 സഹനങ്ങളിൽ ആശ്വാസം. 3 വ്യക്തിപരമായ രൂപാന്തരീകരണം. 4 ദൈവസ്‌നേഹത്തെ സദാ പിഞ്ചെല്ലൽ. 5 ശാരീരികവും വൈകാരികവുമായ സൗഖ്യം 6 ഒരു പുതിയ തുടക്കം. 7 കരുണാനുഭവം: കൃതജ്ഞതയും സ്തുതിപ്പും. 8  നവീകരിക്കപ്പെട്ട വിശ്വാസം. 9 ദൈവകരുണയിൽ നിന്നുളവാകുന്ന സമാധാനം. 10 ദൈവകരുണയുടെ പങ്കുവയ്ക്കലും സാക്ഷ്യവും.

 സഭാപിതാക്കന്മാർ നമ്മെ പഠിപ്പിക്കുന്നതുപോലെ വിശുദ്ധ കുർബാന ദൈവകാരുണ്യത്തിന്റെ സമൃദ്ധി കൊട്ടിഘോഷിക്കുന്ന കൂദാശയാണ്. 

ദൈവകരുണ ഒരിക്കലും വറ്റുകയില്ലെന്ന് വിശ്വാസിയെ ബോധിപ്പിക്കുന്ന കൂദാശയാണ് വിശുദ്ധ കുർബാന. വ്യക്തിപരമായി ദൈവികകാരുണ്യം അനുഭവിച്ചറിഞ്ഞ് അനുദിന ജീവിതസാഹചര്യങ്ങളിൽ കണ്ടുമുട്ടുന്നവർക്ക് ദൈവകാരുണ്യം പകർന്നുകൊടുക്കാനുള്ള ക്ഷണമാണ് ഓരോ വിശുദ്ധകുർബാന അർപ്പണവും എന്ന് സഭ, സദാ നമ്മെ ഓർമപ്പെടുത്തുന്നു. ഒരുക്കത്തോടെ വി.കുർബാന അർപ്പിക്കാം. ദൈവകരുണ അനുഭവിക്കാം. പങ്കുവക്കാം. സദാ നമുക്ക് പ്രാർഥിക്കാം: മാറൻ എസ്‌റാഹം അലൈൻ!!!

റവ. ഡോ. സേവ്യർ ക്രിസ്റ്റി കപ്പൂച്ചിൻ

Latest Updates

POPULAR Views

FEATUERD Views

വചനവേദിയുടെ പ്രതീകാത്മകത.

അടയാളങ്ങളും പ്രതീകങ്ങളും ബാലിശമാണെന്നും അവയെ ബഹുമാനിക്കുന്നത് യുക്തിരഹിതമാണെന്നുമുള്ളതു അനേകം കത്തോലിക്കരെ പിടികൂടിയിട്ടുള്ള...

വിശുദ്ധ കുർബാനയിൽ കർമനിരതനായ പരിശുദ്ധ റൂഹ

ലിറ്റർജി മുഖ്യമായും പരിശുദ്ധ ത്രിത്വത്തിന്റെ ജോലിയാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നുണ്ട് (CCC...

വിശുദ്ധ കുർബാനയും ഉത്ഥാനരഹസ്യവും

ക്രൈസ്തവ വിശ്വാസമനുസരിച്ച് ആണ്ടുവട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ഉയിർപ്പുതിരുനാളാണ്. ''തിരുനാളുകളുടെ തിരുനാള്'',...

വിശുദ്ധ കുർബാന അനുരഞ്ജനവേദി

ദൈവവും മനുഷ്യനും തമ്മിലും മനുഷ്യർ തമ്മിൽത്തമ്മിലും പ്രപഞ്ചത്തോടും അനുരഞ്ജനപ്പെട്ട് പിതാവായ ദൈവത്തിന്...

വിശുദ്ധ കുർബാന എന്ന ദിവ്യഔഷധം

ഗലീലിയിൽ ആരംഭിച്ച് ടയറിലും കാനാൻദേശത്തും കേസരിയാഫിലിപ്പിയിലും ഗരസേനരുടെ നാട്ടിലും യൂദയായിലും ജറുസലേമിലുമെല്ലാം...

വിശുദ്ധ കുർബാനയിലെ കർതൃപ്രാർഥന: ഐക്യത്തിന്റെ പ്രകാശനം

ഈശോമിശിഹായുടെ മൗതികശരീരമായ തിരുസഭയുടെ പരമോന്നത കൂദാശയാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുടെ...

വി. കുർബ്ബാനയും മനുഷ്യാവതാരരഹസ്യവും

ഈശോമിശിഹായിൽ പൂർത്തിയായ രക്ഷാകരപദ്ധതിയുടെ അനുസ്മരണവും ആചരണവും ആഘോഷവുമാണല്ലൊ വി. കുർബ്ബാന. ദൈവത്തിന്റെ...

വിശുദ്ധ കുർബാനയും യുഗാന്ത്യോന്മുഖ കാഴ്ചപ്പാടുകളും

യുഗാന്ത്യോന്മുഖ യാഥാർഥ്യങ്ങളായ മിശിഹായുടെ രണ്ടാമത്തെ ആഗമനം, അന്ത്യവിധി എന്നിവ ക്രൈസ്തവവിശ്വാസത്തിന്റെ അവിഭാജ്യ...

പള്ളിക്കൂദാശക്കാലം: വിശുദ്ധീകരിച്ച് മഹത്വീകരിക്കുന്നതിന്റെ മുന്നാസ്വാദനം

മിശിഹായുടെ മനുഷ്യാവതാര രഹസ്യത്തിൽ പങ്കുചേർന്നുകൊണ്ട് ദൈവജനം ആരംഭിക്കുന്ന വിശ്വാസതീർഥാടനം തിരുസഭയുടെ സ്വർഗീയ...

സീറോമലബാർ പരി.കുർബാനയും പ്രേഷിതദൗത്യവും

ആമുഖം വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ, ' മാനേ നോബിസ്റ്റം ദോമിനേ' (നാഥാ...

വിശുദ്ധ കുർബാനയും സഭാകൂട്ടായ്മയും

വിശുദ്ധകുർബാനയിലെ ഭാഷണകാനോനയുടെ ആരംഭഭാഗത്തും അനുതാപ കാറോസൂസായ്ക്കു മുമ്പും ഉള്ള, പൗലോസ് ശ്ലീഹായുടെ...

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ...