വിശുദ്ധ കുർബാനയിലെ കർതൃപ്രാർഥന: ഐക്യത്തിന്റെ പ്രകാശനം

Published on

ഈശോമിശിഹായുടെ മൗതികശരീരമായ തിരുസഭയുടെ പരമോന്നത കൂദാശയാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുടെ ചൈതന്യം സുവിശേഷത്തിന്റെ സാരസംഗ്രഹമായ കർതൃപ്രാർഥനയിൽ പ്രകാശിതമാണ് (CCC 2761). ഈ പ്രാർഥനയുടെ ഉള്ളടക്കമാകട്ടെ ദൈവമഹത്ത്വവും മനുഷ്യവിശുദ്ധീകരണവും എന്നീ രണ്ടു വാക്കുകളിലും സംഗ്രഹിക്കാം.

സുവിശേഷത്തിൽ കാണുന്ന കർതൃപ്രാർഥനയോടൊപ്പം ദൈവത്തിന്റെ പരമപരിശുദ്ധിയുടെ പ്രഘോഷണമായ “അങ്ങ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” (ഏശ 6:3) എന്നു കൂട്ടിച്ചേർത്താണ് സീറോമലബാർസഭയുടെ ദൈവാരാധനയിലെ കർതൃപ്രാർഥന ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. സീറോമലബാർസഭയുടെ വിശുദ്ധ കുർബാനയുടെ ആരംഭത്തിലും സമാപനാശീർവാദത്തിനു (ഹൂത്താമ്മ) മുമ്പും കാനോനായോടുകൂടിയ കർതൃപ്രാർഥനയും ദിവ്യകാരുണ്യസ്വീകരണത്തിനു മുന്നോടിയായി കാനോനായില്ലാത്ത കർതൃപ്രാർഥനയുമാണ് ചൊല്ലുന്നത്.

ദൈവമഹത്ത്വവും മനുഷ്യവിശുദ്ധീകരണവും സാധിതമാകാൻ അനുവർത്തിക്കേണ്ട അടിസ്ഥാനകാര്യങ്ങളാണ് അനുരഞ്ജനവും എെക്യവും. മനുഷ്യർക്കു ദൈവവവുമായും മനുഷ്യർ പരസ്പരവുമുള്ള ബന്ധം ഊട്ടിയുറപ്പിക്കന്നപ്രാർഥനയാണ് മനുഷ്യാവതാരംചെയ്ത മിശിഹാ തന്റെ ശിഷ്യരെ പഠിപ്പിച്ചത്. കർതൃപ്രാർഥനയിലെ ‘സ്വർഗസ്ഥനായ പിതാവ്’ എന്ന പദം മഹത്ത്വപൂർണനും പരിശുദ്ധനുമായ ദൈവത്തെ പ്രതിനിധാനംചെയ്യുമ്പോൾ ‘ഞങ്ങളുടെ’ എന്നപദം മനുഷ്യവംശത്തെ മുഴുവനും ഉൾക്കൊള്ളുന്നു. ദൈവത്തെ പിതാവേ, എന്നു വിളിക്കുമ്പോൾ നാം ദൈവമക്കളെപ്പോലെ പെരുമാറാൻ കടപ്പെട്ടവരാണെന്ന്് വിശുദ്ധ സിപ്രിയാനും സർവകാരുണ്യത്തിന്റെയും പിതാവാണ് ദൈവമെന്ന് വിശുദ്ധ ജോൺ ക്രിസോസ്തോമും (CCC 671) പഠിപ്പിക്കുന്നു.

കർതൃപ്രാർഥനയിലെ ആദ്യഭാഗം ദൈവമഹത്ത്വമെന്ന യാഥാർഥ്യത്തിലേക്ക് നമ്മെ നയിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധിയുടെ ദൃശ്യാവിഷ്കാരമാണ് കർതൃപ്രാർഥനയിലെ കാനോന. മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനായി (മത്താ 5,16) ജീവിക്കണമെന്ന് ഈശോ പഠിപ്പിക്കുന്നു. അതിനാൽ, ‘ദൈവത്തിന്റെ നാമം പരിശുദ്ധമാക്കപ്പെടണം’ എന്നുള്ള യാചന. അവിടത്തെ മുമ്പിൽ നാം പരിശുദ്ധരും കളങ്കമറ്റവരുമായിത്തീരാനുള്ള (എഫേ 1,4) ആഹ്വാനമാണ്.

‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന മിശിഹായുടെ ആദ്യപ്രഘോഷണം ‘സ്വർഗരാജ്യം മിശിഹാതന്നെയാണ്’ എന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുക. ‘അവിടത്തെ രാജ്യം വരണം’ എന്നുള്ള യാചന, മിശിഹാ വിഭാവനംചെയ്ത രാജ്യത്തിന്റെ ആഗമനമാണ്. ‘അവിടത്തെ തിരുമനസ് സ്വർഗത്തിലെപ്പോലെ ഭൂമിയിലാകണം’ എന്ന പ്രാർഥന, രാജ്യത്തിന്റെ ആഗമനത്തോടു ചേർന്നുനില്ക്കുന്ന യാചനയാണ്. അതിനാൽ പ്രാർഥിക്കുന്ന വ്യക്തികളുടെ വിശുദ്ധീകരണവും ദൈവഹിതാനുസൃതമായ ജീവിതവും അവശ്യവ്യവസ്ഥകളായി മാറുന്നു.

കർതൃപ്രാർഥനയിലെ രണ്ടാംഭാഗം വ്യക്തികളുടെ വിശുദ്ധീകരണത്തിനുവേണ്ട കാര്യങ്ങൾ വിഷയമാക്കുന്നു. എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളോടും സഹനങ്ങളോടും എെകദാർഢ്യം പുലർത്തിക്കൊണ്ടുള്ള സമൂഹാത്മകപ്രാർഥനയാണ് കർതൃപ്രാർഥന. അപ്പത്തിനുവേണ്ടിയുള്ള യാചന സവിശേഷമായ അർഥത്തിൽ വിശ്വാസത്താൽ സ്വീകരിക്കപ്പെടുന്ന ദൈവവചനത്തെയും ദിവ്യകാരുണ്യത്തിൽ സ്വീകരിക്കപ്പെടുന്ന മിശിഹായുടെ ശരീരമായ അപ്പത്തെയും സൂചിപ്പിക്കുന്നു.

ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ എന്ന പ്രാർഥന കാരുണ്യത്തിനുവേണ്ടിയുള്ള അർഥനയാണ്. നമുക്കെതിരേ തെറ്റു ചെയ്തവരോടു നമ്മൾ ക്ഷമിച്ചില്ലെങ്കിൽ കാരുണ്യത്തിന്റെ പ്രവാഹം നമ്മുടെ ഹൃദയത്തിലേക്ക് എത്തി്ല്ല എന്ന് തുടർന്നുള്ള ഭാഗം ഓർമിപ്പിക്കുന്നു. അനുരഞ്ജനവും എെക്യവും ഇല്ലാത്തിടത്ത് പാപപ്പൊറുതിയും സംജാതമാകുകയില്ല.

വിശുദ്ധ കുർബാനയിലെ അനുരഞ്ജനശുശ്രൂഷാഭാഗം കർതൃപ്രാർഥനയിലെ ‘ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ’ എന്ന പ്രാർഥനയോടു ചേർത്തു മനസ്സിലാക്കാവുന്നതാണ്. 51-ാം സങ്കീർത്തനത്തിനുമുമ്പുള്ള ‘സ്വർഗവാസികളുടെ സമാധാനവും …’ എന്ന പ്രാർഥന, ലോകംമുഴുവനെയും സഭയെയും രാഷ്ട്രത്തെയും അനുരഞ്ജനത്തിൽ നിലനിറുത്താനും ഭിന്നതകളും യുദ്ധങ്ങളും നീക്കി, ശാന്തിയും സമാധാനവും കൈവരുത്താനുമുള്ള, കൂട്ടായ്മക്കും ഒന്നാകുന്നതിനും വേണ്ടിയുള്ള അപേക്ഷയാണ്. തുടർന്നുവരുന്ന അനുരഞ്ജന കാറോസൂസാ കർതൃപ്രാർഥനയിലെ ‘ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ’ എന്ന പ്രാർഥനയുടെ വിപുലീകരണമാണ്. ഇവിടെയും സമൂഹാത്മകമായി ‘കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ’ എന്നാണു പ്രാർഥിക്കുക. ഭിന്നത, കലഹം, ശത്രുത, വിദ്വേഷം എന്നിവയെല്ലാം നീക്കി യോജിപ്പോടും ഐക്യത്തോടുംകൂടെ മിശിഹായുടെ ദിവ്യരഹസ്യങ്ങളിൽ പങ്കുകൊള്ളാനുള്ള ക്ഷണവും പ്രാർഥനയുമാണ് വിശുദ്ധ കുർബാനയിലെ അനുരഞ്ജനശുശ്രൂഷാഭാഗത്തുള്ളത്.

‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ, ദുഷ്ടനിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ’ എന്ന യാചന, പാപത്തിലേക്കു ചാഞ്ഞിരിക്കുന്ന മനുഷ്യവംശം മുഴുവൻ വിശുദ്ധിയിൽ മുന്നേറാനുള്ള യാചനയാണ്. ദൈവത്തിന്റെ രാജ്യവും ശക്തിയും മഹത്ത്വവും ഏറ്റുപറയുന്ന അവസാനസ്തുതിപ്പ് ആദ്യത്തെ മൂന്നുയാചനകളുടെ മുദ്രവയ്ക്കലാണ്.

കർതൃപ്രാർഥന നടത്തുന്ന ഓരോ വ്യക്തിയും ഐക്യത്തിലാണു പ്രാർഥിക്കുന്നത്. മാമോദീസാ സ്വീകരിച്ചവരെ സംബന്ധിച്ചിടത്തോളം, പിതാവ് ആർക്കുവേണ്ടി പ്രിയപുത്രനെ കൊടുത്തുവോ, അവരെയെല്ലാം അവിടത്തെ തിരുമുമ്പിൽ കൊണ്ടുവരാതെ പിതാവിനോടു പ്രാർഥിക്കാനാവില്ല.
സഭയിലെയും കുടുംബങ്ങളിലെയും എല്ലാ വിഭജനങ്ങളും നീങ്ങാനും ദൈവവുമായും മനുഷ്യരുമായും ഉള്ള അനുരഞ്ജനവും ഐക്യവും സാധിതമാകാനും ശിഷ്യന്മാരെ ഈശോ പഠിപ്പിച്ച വിശിഷ്ടമായ പ്രാർഥന മനോവിശ്വാസത്തോടെ ആവർത്തിച്ചു പ്രാർഥിക്കാൻ നമുക്ക് സാധിക്കട്ടെ”.

സിസ്റ്റർ കൊച്ചുത്രേസ്യ കാവുങ്കൽ MTS

Latest Updates

POPULAR Views

FEATUERD Views

വചനവേദിയുടെ പ്രതീകാത്മകത.

അടയാളങ്ങളും പ്രതീകങ്ങളും ബാലിശമാണെന്നും അവയെ ബഹുമാനിക്കുന്നത് യുക്തിരഹിതമാണെന്നുമുള്ളതു അനേകം കത്തോലിക്കരെ പിടികൂടിയിട്ടുള്ള...

വിശുദ്ധ കുർബാനയിൽ കർമനിരതനായ പരിശുദ്ധ റൂഹ

ലിറ്റർജി മുഖ്യമായും പരിശുദ്ധ ത്രിത്വത്തിന്റെ ജോലിയാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നുണ്ട് (CCC...

വിശുദ്ധ കുർബാനയും ഉത്ഥാനരഹസ്യവും

ക്രൈസ്തവ വിശ്വാസമനുസരിച്ച് ആണ്ടുവട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ഉയിർപ്പുതിരുനാളാണ്. ''തിരുനാളുകളുടെ തിരുനാള്'',...

വിശുദ്ധ കുർബാന അനുരഞ്ജനവേദി

ദൈവവും മനുഷ്യനും തമ്മിലും മനുഷ്യർ തമ്മിൽത്തമ്മിലും പ്രപഞ്ചത്തോടും അനുരഞ്ജനപ്പെട്ട് പിതാവായ ദൈവത്തിന്...

വിശുദ്ധ കുർബാന എന്ന ദിവ്യഔഷധം

ഗലീലിയിൽ ആരംഭിച്ച് ടയറിലും കാനാൻദേശത്തും കേസരിയാഫിലിപ്പിയിലും ഗരസേനരുടെ നാട്ടിലും യൂദയായിലും ജറുസലേമിലുമെല്ലാം...

വി. കുർബ്ബാനയും മനുഷ്യാവതാരരഹസ്യവും

ഈശോമിശിഹായിൽ പൂർത്തിയായ രക്ഷാകരപദ്ധതിയുടെ അനുസ്മരണവും ആചരണവും ആഘോഷവുമാണല്ലൊ വി. കുർബ്ബാന. ദൈവത്തിന്റെ...

വിശുദ്ധ കുർബാനയും യുഗാന്ത്യോന്മുഖ കാഴ്ചപ്പാടുകളും

യുഗാന്ത്യോന്മുഖ യാഥാർഥ്യങ്ങളായ മിശിഹായുടെ രണ്ടാമത്തെ ആഗമനം, അന്ത്യവിധി എന്നിവ ക്രൈസ്തവവിശ്വാസത്തിന്റെ അവിഭാജ്യ...

പള്ളിക്കൂദാശക്കാലം: വിശുദ്ധീകരിച്ച് മഹത്വീകരിക്കുന്നതിന്റെ മുന്നാസ്വാദനം

മിശിഹായുടെ മനുഷ്യാവതാര രഹസ്യത്തിൽ പങ്കുചേർന്നുകൊണ്ട് ദൈവജനം ആരംഭിക്കുന്ന വിശ്വാസതീർഥാടനം തിരുസഭയുടെ സ്വർഗീയ...

സീറോമലബാർ പരി.കുർബാനയും പ്രേഷിതദൗത്യവും

ആമുഖം വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ, ' മാനേ നോബിസ്റ്റം ദോമിനേ' (നാഥാ...

വിശുദ്ധ കുർബാന: ദൈവകരുണയുടെ വാതിൽ

വിശുദ്ധ ബൈബിളിന്റെ താളുകളിലൂടെ മനനം ചെയ്തുകടന്നുപോകുമ്പോൾ മനസിൽ പതിയുന്ന ചിത്രം വീണുപോയവനെ...

വിശുദ്ധ കുർബാനയും സഭാകൂട്ടായ്മയും

വിശുദ്ധകുർബാനയിലെ ഭാഷണകാനോനയുടെ ആരംഭഭാഗത്തും അനുതാപ കാറോസൂസായ്ക്കു മുമ്പും ഉള്ള, പൗലോസ് ശ്ലീഹായുടെ...

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ...