സമുദായ ശക്തീകരണവര്‍ഷം സമഗ്രപുരോഗതിക്ക് 

Published on

സീറോമലബാര്‍ സഭ സമുദായ ശക്തീകരണ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ നസ്രാണി സമുദായത്തെക്കുറിച്ച് നമ്മള്‍ കൂടുതലായി ചിന്തിക്കുന്നതിനും നമ്മുടെ സമുദായത്തിന്റെ മഹനീയമായ ചരിത്രം ആഴത്തില്‍ പഠിക്കുന്നതിനും സമുദായത്തിന്റെ വ്യതിരിക്തതകളും തനതാത്മകതകളും ബോധ്യപ്പെടുന്നതിനും നമ്മുടെ പിന്നാക്കാവസ്ഥകളെക്കുറിച്ചുള്ള അവബോധം അംഗങ്ങളിലേക്കു പകരുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായാണ് 2026 വര്‍ഷം നമ്മള്‍ മാറ്റി വച്ചിരിക്കുന്നത്. നമ്മുടെ സമുദായത്തിന് അതിന്റേതായ വ്യതിരിക്തതയുണ്ട്. നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന ശക്തമായ കുടുംബബന്ധം, ഏക ഭാര്യാഭര്‍തൃ വിവാഹം, ധാര്‍മികജീവിതം, ജീവകാരുണ്യപ്രവൃത്തികള്‍, ഞായറാഴ്ച ആചരണം, കുടുംബപ്രാര്‍ഥന തുടങ്ങിയവ ക്രൈസ്തവ സമുദായത്തിന്റെ പ്രത്യേകതകളാണ്. 
പ്രൗഢമായ ഒരു പാരമ്പര്യത്തിന്റെ അനന്തരാവകാശികളാണ് നമ്മളെങ്കിലും ഇന്നു നമ്മള്‍ പല മേഖലകളിലും പിന്നാക്കാവസ്ഥകള്‍ നേരിടുന്നുണ്ട്. ഇവയ്‌ക്കൊക്കെ ക്രിയാത്മകമായ പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ നമുക്ക്് സാധിക്കണം. എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാരുകള്‍ പരിഹരിക്കട്ടെ എന്ന ചിന്തയേക്കാള്‍ ഉപരിയായി നമുക്കുതന്നെ എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന അന്വേഷണവും കണ്ടെത്തലുകളും നടപടികളുമാണ് സമുദായ ശക്തീകരണത്തിന്റെ കാതല്‍. 

കേരളത്തിലെ നസ്രാണി സമുദായവും സീറോമലബാര്‍ സഭയും ഒത്തിരിയേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ചരിത്രത്തില്‍ നമ്മള്‍ അനുഭവിച്ചിട്ടുള്ള പ്രതിസന്ധികളും നമ്മള്‍ നടത്തിയിട്ടുളള ചെറുത്തുനില്‍പ്പുകളും കേരളത്തിലെ മറ്റൊരു സമുദായവും നടത്തിയിട്ടുണ്ടാകാന്‍ ഇടയില്ല. ഭരണാധികാരികളുടെ സേച്ഛാധിപത്യപരമായ നടപടികള്‍, പടയോട്ടങ്ങള്‍, നിവര്‍ത്തനപ്രക്ഷോഭം, വിമോചനസമരം, വിദ്യാദ്യാസപ്രക്ഷോഭങ്ങള്‍ തുടങ്ങിയ ഐതിഹാസിക സമരങ്ങള്‍, കുടിയേറ്റങ്ങള്‍, കുടിയിറക്കുകള്‍ ഇവയെല്ലാം നമ്മള്‍ ചുവടുവച്ചു മുന്നേറിയ കനല്‍വീഥികളാണ്. അതോടൊപ്പം കേരള നവോത്ഥാനത്തിനും ഭാരതത്തിന്റെ രാഷ്ട്ര നിര്‍മാണത്തിനും നമ്മള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലങ്ങളാണ്. വിദ്യാഭ്യാസം, സംസ്‌കാരം, കല, സാഹിത്യം, നാടകം, സിനിമ, കായികരംഗം, സാമ്പത്തികമേഖല, രാഷ്ട്രീയരംഗം, ഉദ്യോഗസ്ഥതലം, കാര്‍ഷികരംഗം, ആതുരശുശ്രൂഷ തുടങ്ങിയ നിരവധി മേഖലകളില്‍ നമ്മള്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ രംഗങ്ങളിലെല്ലാം വളരെ പ്രഗത്ഭരായ, ദേശീയ  അന്തര്‍ദേശീയ പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തികള്‍ നമ്മുടെ സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവയെക്കുറിച്ചൊക്കെ വ്യക്തമായ പഠനങ്ങളും പ്രചാരണങ്ങളും ഉണ്ടാകണം.

ഒരു മികച്ച ടീച്ചിങ് ടീം രൂപതാതലങ്ങളില്‍ രൂപീകരിച്ച് ഇടവകകള്‍, കുടുംബക്കൂട്ടായമകള്‍, സംഘടനാ തലങ്ങള്‍, സന്യാസസമൂഹങ്ങള്‍, സെമിനാരികള്‍, വൈദികസമ്മേളനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സമുദായ വിഷയങ്ങളെക്കുറിച്ച് കൃത്യമായ അവബോധം നല്‍കാന്‍ സാധിച്ചാല്‍തന്നെ സമുദായ ശക്തീകരണവര്‍ഷാചരണം പകുതി വിജയിച്ചു എന്നു പറയാം. 

സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസിന്‍ന്റെ യൂണിറ്റുകള്‍ എല്ലാ ഇടവകകളിലും ആരംഭിക്കേണ്ടതുണ്ട്. ഇതു നമ്മുടെ സമുദായത്തിന്റെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലുള്ള ഇടപെടല്‍ ശക്തമാക്കും. സമുദായ ജിഹ്വയായ ദീപിക ദിനപത്രം പ്രചരിപ്പിക്കപ്പെടണം. ദീപിക വഴിയാണ് വിവിധ വിഷയങ്ങളിലുള്ള സമുദായത്തിന്റെ നിലപാട് ഓരോ അംഗത്തിലും എത്തിക്കാന്‍ സാധിക്കുന്നത്. ഇന്നു കേരളത്തിലുള്ള പത്രങ്ങളില്‍ ഏറ്റവും ശക്തമായതും വിഷയങ്ങളെ നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്നതുമായ എഡിറ്റോറിയല്‍ പേജ് ദീപികയുടേതാണ് എന്നത് അഭിമാനപൂര്‍വം ഓര്‍മിക്കാം. പ്രോലൈഫ് ആക്ടിവിറ്റികള്‍ നടപ്പിലാക്കുകവഴി കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാന്‍ നമുക്കു സാധിക്കും, ബിസിനസുകാരുടെ കൂട്ടായ്മകള്‍ രൂപതാതലങ്ങളിലും ഇടവകകളിലും ആരംഭിക്കുകയും പരസ്പരസഹായത്തോടെയുള്ള നിലനില്‍പ്പിനായി അവരെ സഹായിക്കുകയും ചെയ്യണം. ജോബ് ഫെയറുകള്‍ നടത്തി നമ്മുടെ യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഈ വര്‍ഷം നമുക്കു സാധിക്കണം. കരിയര്‍ ഗൈഡന്‍സുകള്‍, ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകള്‍ തുടങ്ങിയവ സണ്ടേസ്‌കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള സംഘടനകളും വഴി ക്രമീകരിച്ച് അവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. 

ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ നമ്മുടെ ആളുകളെ പരമാവധി പ്രോത്സാഹിപ്പിക്കണം, അതുവഴിയാണ് പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും വിതരണം ചെയ്യപ്പെടുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍ വളരെ പ്രധാനമാണ്. എസ്. ഐ. ആര്‍ പ്രക്രിയമൂലം പേരു വെട്ടിമാറ്റപ്പെട്ടവരും ഇതുവരെയും പേരു ചേര്‍ക്കാത്തവരും നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളിലും റസിഡന്‍സ് അസോസിയേഷന്‍, കോഓപ്പറേറ്റീവ് ബാങ്ക്, സഹകരണ സംഘം തുടങ്ങിയവയുടെ തെരഞ്ഞെടുപ്പുകളിലും നമ്മുടെ സമുദായാംഗങ്ങള്‍ കൂടുതലായി മല്‍സരിക്കാനും വിജയിക്കാനുമുള്ള പ്രോത്സാഹനങ്ങള്‍ നല്‍കണം, ഇടവക പരിധിയിലെ സര്‍ക്കാര്‍സ്ഥാപനങ്ങളുമായുള്ള ലെയ്‌സണിങ് നമ്മള്‍ അത്യാവശ്യമായി നടപ്പിലാക്കേണ്ട കാര്യമാണ്. പ്രവാസി രജിസ്റ്ററുകള്‍ തയ്യാറാക്കി ഓരോ ഇടവകാംഗവും എവിടെ വസിക്കുന്നു എന്നതിന്റെ വിവരങ്ങള്‍ അതാതു സ്ഥലങ്ങളിലെ സീറോമലബാര്‍ സഭാ സംവിധാനങ്ങളെ അറിയിക്കാന്‍ നമുക്കു സാധിച്ചാല്‍ ലോകം മുഴുവന്‍ ചിതറിക്കിടക്കുന്ന നമ്മുടെ ആളുകളുടെ അജപാലന സംരക്ഷണം എളുപ്പമായി മാറും. മറ്റു സഭകളുമായുള്ള ബന്ധം, മറ്റു സമുദായങ്ങളുമായുള്ള ബന്ധം, മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമൊക്കെയായുള്ള ബന്ധം എന്നിവ കൂടുതല്‍ ദൃഢമാക്കുന്നതിന് ഈ വര്‍ഷം ഉപകരിക്കണം. നസ്രാണി ഭക്ഷണക്രമം, വസ്ത്രധാരണം ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയുടെ പ്രചാരണം തുടങ്ങി നമ്മുടെ സംസ്‌കാര പരിരക്ഷണത്തിനുതകുന്ന നിരവധി കാര്യങ്ങളും നമുക്ക് ഈ വര്‍ഷം ചെയ്യാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ആവശ്യമായ സമരങ്ങളും മറ്റു പ്രതിഷേധ പരിപാടികളും നമ്മള്‍ കൂടുതലായി സംഘടിപ്പിക്കേണ്ടതുണ്ട്. 

സമുദായ ശക്തീകരണ പദ്ധതികള്‍ക്ക് ഒരു വ്യതിരിക്തതയുണ്ട്. അവ നമ്മള്‍ സ്ഥിരമായി ചെയ്യുന്ന കുറച്ചധികം പ്രവര്‍ത്തനങ്ങളേക്കാള്‍ ഉപരിയായി സമുദായത്തിന്റെയും സമുദായാംഗങ്ങളുടെയും വിവിധ മേഖലകളിലുള്ള ഉമനം ലക്ഷ്യംവച്ചുള്ളതായിരിക്കണം. ഈ വര്‍ഷാചരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ കൃത്യമായി മനസിലാക്കി, അവ ശരിയായവിധം നടപ്പിലാക്കി നമ്മുടെ സമുദായത്തിന്റെ പുരോഗതിക്കായി നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം.

ഫാ. ജയിംസ് കൊക്കാവയലില്‍

Latest Updates

POPULAR Views

FEATUERD Views

പൗരബോധം ശീലമാക്കണം, വേണ്ടത് പുതിയൊരു പൗരസംസ്‌കാരം

എല്ലാവരും അവകാശങ്ങളെക്കുറിച്ചു ബോധവാന്മാരായിത്തീര്‍ന്നു; എന്നാല്‍, കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ചിന്തിച്ചു പോലുമില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വാങ്ങുന്നത് അവകാശവും കൊടുക്കുന്നത് കടമയുമാണെങ്കില്‍ വാങ്ങാന്‍ മാത്രമാണ് ഇന്നിന്റെയാളുകള്‍ പഠിച്ചിട്ടുള്ളതും പഠിപ്പിക്കുന്നതും.

എലിക്കെണിയിൽ പെടരുതേ…

ഒറ്റത്തവണ ഉപയോഗം മതി; തീർന്നു ജീവിതം. എലിക്കെണി കണ്ടിട്ടില്ലേ. കെണിയിൽ പെട്ടാൽ...

ഇൻതിഫാദ

ഹമാസ് എന്ന അന്താരാഷ്ട്ര ഭീകര സംഘടന ഇസ്രായേലിനെതിരെ നടത്തിവരുന്ന രക്തരൂക്ഷിതമായ സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കുവാൻ ഉപയോഗിക്കുന്ന വാക്കാണ് ഇൻതിഫാദ ...

നിന്റെ സഹോദരന്‍ എവിടെ?

ജീവന് കാവല്‍ നില്ക്കുന്നത് അണഞ്ഞുപോകാന്‍ തുടങ്ങുന്ന മെഴുതിരിനാളത്തെ കാറ്റിനെതിരെയുള്ള പോരാട്ടത്തില്‍ കൈപ്പടം ചേര്‍ത്തുപിടിച്ച് കാത്തുരക്ഷിക്കുന്നതുപോലെയാണ്.

മാലിന്യമലയിലെ ക്രിസ്തുസാക്ഷ്യം

കൊ​​​​ച്ചി​​​​യെ ആ​​​​ക​​​​മാ​​​​നം പു​​​​ക​​​​യ്ക്കു​​​​ള്ളി​​​​ൽ നി​​​​റു​​​​ത്തി​​​​ക്കൊ​​​​ണ്ടു ബ്ര​​​​ഹ്മ​​​​പു​​​​രം മാ​​​​ലി​​​​ന്യ​​​​മ​​​​ല ക​​​​ത്തി​​​​യെ​​​​രി​​​​യു​​​​മ്പോ​​​​ൾ ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ...

യുദ്ധവും സമാധാനവും

ഫ്ര​​ഞ്ച് ച​​ക്ര​​വ​​ർ​​ത്തി​​യാ​​യ നെ​​പ്പോ​​ളി​​യ​​ൻ പ​​ത്തൊ​​ൻ​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്‍റെ ആ​​രം​​ഭ​​ത്തി​​ൽ റ​​ഷ്യ​​യെ ക​​ട​​ന്നാ​​ക്ര​​മി​​ച്ച​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ...

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്

ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനുഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​ കൊ​ണ്ടും ലോ​കം...