യുദ്ധവും സമാധാനവും

Published on

ഫ്ര​​ഞ്ച് ച​​ക്ര​​വ​​ർ​​ത്തി​​യാ​​യ നെ​​പ്പോ​​ളി​​യ​​ൻ പ​​ത്തൊ​​ൻ​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്‍റെ ആ​​രം​​ഭ​​ത്തി​​ൽ റ​​ഷ്യ​​യെ ക​​ട​​ന്നാ​​ക്ര​​മി​​ച്ച​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ര​​ചി​​ച്ച പ്ര​​സി​​ദ്ധ നോ​​വ​​ലാ​​ണ് ലി​​യോ ടോ​​ൾ​​സ്റ്റോ​​യി​​യു​​ടെ യു​​ദ്ധ​​വും സ​​മാ​​ധാ​​ന​​വും. യു​​ദ്ധ​​ത്തി​​ന്‍റെ കെ​​ടു​​തി​​യി​​ലും ന​​ര​​ക​​യാ​​ത​​ന​​ക​​ളി​​ലും ക​​ഴി​​യു​​ന്പോ​​ഴും ശാ​​ശ്വ​​ത​​സ്നേ​​ഹ​​വും സ​​മാ​​ധാ​​ന​​വും തേ​​ടു​​ന്ന മ​​നു​​ഷ്യ​​രു​​ടെ ക​​ഥ​​യാ​​ണ് റ​​ഷ്യ​​ൻ നോ​​വ​​ലി​​സ്റ്റ് വ​​ര​​ച്ചു​​കാ​​ട്ടു​​ന്ന​​ത്.

എ​​ന്നാ​​ൽ, ഇ​​ന്നു ക​​ഥ​​യി​​ലെ വി​​ല്ല​​ൻ റ​​ഷ്യ​​ൻ ഭ​​ര​​ണാ​​ധി​​കാ​​രി​​യാ​​ണ്. ഒ​​രേ സം​​സ്കാ​​ര​​വും ഏ​​റെ​​ക്കു​​റെ ഒ​​രേ സ്ലാ​​വി​​ക് ഭാ​​ഷ​​യും ച​​രി​​ത്ര​​വും ഭൂ​​മി​​ശാ​​സ്ത്ര​​വു​​മൊ​​ക്കെ പ​​ങ്കു​​വ​​യ്ക്കു​​ന്ന യു​​ക്രെ​​യ്നു​​മേ​​ൽ അ​​കാ​​ര​​ണ​​മാ​​യി നാ​​ശം വി​​ത​​യ്ക്കു​​ക​​യാ​​ണു റ​​ഷ്യ​​ൻ സ്വേ​​ച്ഛാ​​ധി​​പ​​തി. ലോ​​കം ആ​​ഗോ​​ള​​ഗ്രാ​​മ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ഇ​​ന്ന് യു​​ക്രെ​​യ്നി​​ൽ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​നു മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​ക​​ളെ ചേ​​ർ​​ത്ത് കൊ​​ച്ചു​​കേ​​ര​​ള​​വും പ്രാ​​ർ​​ഥ​​നാ​​പൂ​​ർ​​വം കൈ​​കൂ​​പ്പു​​ക​​യാ​​ണ്.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് റോ​​മ​​ൻ പാ​​ര​​ന്പ​​ര്യ​​ത്തി​​ൽ നോ​​ന്പു​​കാ​​ലം ആ​​രം​​ഭി​​ക്കു​​ന്ന വി​​ഭൂ​​തി ബു​​ധ​​ൻ- മാ​​ർ​​ച്ച് ര​​ണ്ടി​​ന് അ​​ക്ര​​മ​​ങ്ങ​​ൾ​​ക്കും യു​​ദ്ധ​​ത്തി​​നു​​മെ​​തി​​രേ ഉ​​പ​​വാ​​സ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കാ​​ൻ പ​​രി​​ശു​​ദ്ധ പി​​താ​​വ് ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ ആ​​ഹ്വാ​​നം​​ചെ​​യ്ത​​ത്. ’യു​​ദ്ധം ഒ​​ന്നി​​നും പ​​രി​​ഹാ​​ര​​മ​​ല്ല. രാ​​ഷ്ട്രീ​​യ​​ത്തി​​ന്‍റെ​​യും മ​​നു​​ഷ്യ​​ത്വ​​ത്തി​​ന്‍റെ​​യും പ​​രാ​​ജ​​യ​​മാ​​ണ് യു​​ദ്ധം. തിന്മയു​​ടെ ശ​​ക്തി​​ക​​ളു​​ടെ മു​​ന്പി​​ലു​​ള്ള സ​​ന്പൂ​​ർ​​ണ പ​​രാ​​ജ​​യ​​മാ​​ണി​​ത്.’ എ​​ന്നു പ​​രി​​ശു​​ദ്ധ പി​​താ​​വ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഈ ​​നോ​​ന്പു​​കാ​​ലം ഹിം​​സ​​യു​​ടെ​​യും മ​​ര​​ണ​​ത്തി​​ന്‍റെ​​യും സം​​സ്കാ​​ര​​ത്തി​​നെ​​തി​​രേ പ്രാ​​ർ​​ഥി​​ക്കാ​​നും പ​​ട​​പൊ​​രു​​താ​​നു​​മു​​ള്ള സ​​മ​​യം​​കൂ​​ടെ​​യാ​​ണ്. വി​​ശ്വാ​​സം​​കൊ​​ണ്ടും പ്രാ​​ർ​​ഥ​​ന​​കൊ​​ണ്ടും മാ​​ത്ര​​മേ മ​​നു​​ഷ്യ​​വം​​ശ​​ത്തെ ഗ്ര​​സി​​ച്ചി​​രി​​ക്കു​​ന്ന ഇ​​ത്ത​​രം വി​​പ​​ത്തു​​ക​​ളെ ബ​​ഹി​​ഷ്ക​​രി​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. (മ​​ർ​​ക്കോ 9:28; മ​​ത്താ 17:21). ക​​ണ്ണി​​നു പ​​ക​​രം ക​​ണ്ണ്, പ​​ല്ലി​​നു പ​​ക​​രം പ​​ല്ല് എ​​ന്ന നീ​​തി​​ശാ​​സ്ത്ര​​ത്തെ തി​​രു​​ത്തി​​ക്കു​​റി​​ച്ച​​വ​​നാ​​ണ് ഈ​​ശോ​​മി​​ശി​​ഹാ (മ​​ത്താ 5:38-40). കൊ​​ല്ല​​രു​​ത് എ​​ന്ന ക​​ല്പ​​ന​​യെ പ്ര​​കീ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ട് സ​​ഹോ​​ദ​​ര​​നെ ഭോ​​ഷാ എ​​ന്നു​​പോ​​ലും വി​​ളി​​ക്ക​​രു​​തെ​​ന്നും ശ​​ത്രു​​വി​​നെ​​യ​​ല്ല ശ​​ത്രു​​ത​​യെ​​യാ​​ണ് ന​​ശി​​പ്പി​​ക്കേ​​ണ്ട​​തെ​​ന്നും അ​​വി​​ടു​​ന്ന് ആ​​ഹ്വാ​​നം​​ചെ​​യ്തു.

’ഉ​​ചി​​ത​​മാ​​യ​​തു പ്ര​​വ​​ർ​​ത്തി​​ച്ചാ​​ൽ നീ​​യും സ്വീ​​കാ​​ര്യ​​നാ​​കു​​ക​​യി​​ല്ലേ? ന​​ല്ല​​തു ചെ​​യ്യു​​ന്നി​​ല്ലെ​​ങ്കി​​ൽ പാ​​പം പ​​ടി​​വാ​​തി​​ൽ​​ക്ക​​ൽ​​ത്ത​​ന്നെ പ​​തി​​യി​​രി​​പ്പു​​ണ്ട്.’ നീ ​​അ​​തി​​നെ കീ​​ഴ​​ട​​ക്ക​​ണ​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പു മ​​റ​​ന്ന കാ​​യേ​​ൻ ത​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍റെ ര​​ക്തം ചി​​ന്തി അ​​വ​​നെ കൊ​​ന്നു​​ക​​ള​​യു​​ക​​യാ​​ണു ചെ​​യ്ത​​ത് (ഉ​​ല്പ​​ത്തി 4:8). ’നി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ എ​​വി​​ടെ’ എ​​ന്ന ചോ​​ദ്യ​​ത്തി​​ന് എ​​നി​​ക്ക​​റി​​ഞ്ഞു​​കൂ​​ടാ, എ​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍റെ കാ​​വ​​ൽ​​ക്കാ​​ര​​നാ​​ണോ ഞാ​​ൻ എ​​ന്ന ത​​ർ​​ക്കു​​ത്ത​​രം പ​​റ​​ഞ്ഞ കാ​​യേ​​നു ദൈ​​വം കൊ​​ടു​​ത്ത മു​​ന്ന​​റി​​യി​​പ്പ് നി​​ഷ്ക്ക​​ള​​ങ്ക ര​​ക്തം ചൊ​​രി​​യു​​ന്ന ഓ​​രോ യു​​ദ്ധ​​ക്കൊ​​തി​​യ​​ന്‍റെ​​യും അ​​ക്ര​​മി​​യു​​ടെ​​യും മ​​നഃ​​സാ​​ക്ഷി​​യി​​ൽ പെ​​രു​​ന്പ​​റ കൊ​​ട്ടി മു​​ഴ​​ങ്ങേ​​ണ്ട​​താ​​ണ്: ’നി​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍റെ ര​​ക്തം മ​​ണ്ണി​​ൽ​​നി​​ന്ന് എ​​ന്നെ വി​​ളി​​ച്ചു ക​​ര​​യു​​ന്നു. നി​​ന്‍റെ കൈ​​യി​​ൽ​​നി​​ന്നു നി​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍റെ ര​​ക്തം കു​​ടി​​ക്കാ​​ൻ വാ​​യ് പി​​ള​​ർ​​ന്ന ഭൂ​​മി​​യി​​ൽ നീ ​​ശ​​പി​​ക്ക​​പ്പെ​​ട്ട​​വ​​നാ​​യി​​രി​​ക്കും’’ (ഉ​​ല്പ 4:10-11).

വൈ​​ക്കം ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ ’ക​​യീ​​ന്‍റെ വം​​ശം’ എ​​ന്ന ഒ​​രു നോ​​വ​​ലു​​ണ്ട്. കാ​​യേ​​ന്‍റെ പി​​ന്മു​​റ​​ക്കാ​​രാ​​യ ഇ​​ന്ന​​ത്തെ മ​​നു​​ഷ്യ​​ൻ കാ​​യേ​​ന്‍റെ ദു​​ഷ്ട​​ത​​യു​​ടെ അം​​ശം പേ​​റു​​ന്നു​​വെ​​ന്നാ​​ണ​​തി​​ൽ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. കാ​​യേ​​ന്‍റെ കൊ​​ച്ചു​​മ​​ക​​ൻ ലാ​​മെ​​ക്കി​​ന്‍റെ വാ​​ക്കു​​ക​​ൾ പ്ര​​സി​​ദ്ധ​​മാ​​ണ​​ല്ലോ. ’ലാ​​മെ​​ക്കി​​ന്‍റെ ഭാ​​ര്യ​​മാ​​രേ, കേ​​ൾ​​ക്കു​​വി​​ൻ. എ​​ന്നെ മു​​റി​​പ്പെ​​ടു​​ത്തി​​യ ഒ​​രു​​വ​​നെ​​യും എ​​ന്നെ അ​​ടി​​ച്ച ഒ​​രു ചെ​​റു​​പ്പ​​ക്കാ​​ര​​നെ​​യും ഞാ​​ൻ കൊ​​ന്നു​​ക​​ള​​ഞ്ഞു. കാ​​യേ​​ന്‍റെ പ്ര​​തി​​കാ​​രം ഏ​​ഴി​​ര​​ട്ടി​​യെ​​ങ്കി​​ൽ ലാ​​മെ​​ക്കി​​ന്‍റേ​​ത് എ​​ഴു​​പ​​ത്തേ​​ഴി​​ര​​ട്ടി​​യാ​​യി​​രി​​ക്കും, (ഉ​​ല്പ 4:24-25). ഭൂ​​മി​​യി​​ൽ മ​​നു​​ഷ്യ​​ന്‍റെ ദു​​ഷ്ട​​ത വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ന്നു​​വെ​​ന്നും അ​​വ​​ന്‍റെ ഹൃ​​ദ​​യ​​ത്തി​​ലെ ചി​​ന്ത​​യും ഭാ​​വ​​ന​​യും എ​​പ്പോ​​ഴും ദു​​ഷി​​ച്ച​​തു മാ​​ത്ര​​മാ​​ണെ​​ന്നും ക​​ർ​​ത്താ​​വു ക​​ണ്ടു (ഉ​​ല്പ 6:5); ജ​​ല​​പ്ര​​ള​​യ​​ത്തി​​നു മു​​ന്പു​​ള്ള ബൈ​​ബി​​ൾ നി​​രീ​​ക്ഷ​​ണ​​മാ​​ണി​​ത്.

നോ​​ന്പി​​ന്‍റെ വ്യ​​ക്തി​​പ​​ര​​വും ആ​​ന്ത​​രി​​ക​​വു​​മാ​​യ ഘ​​ട​​ക​​ത്തോ​​ടൊ​​പ്പം അ​​തി​​ന്‍റെ സാ​​മൂ​​ഹി​​ക​​വും ബാ​​ഹ്യ​​വു​​മാ​​യ മാ​​ന​​ങ്ങ​​ളും ക​​ണ​​ക്കി​​ലെ​​ടു​​ക്ക​​ണ​​മെ​​ന്ന് വ​​ത്തി​​ക്കാ​​ൻ കൗ​​ണ്‍​സി​​ൽ പ​​ഠി​​പ്പി​​ക്കു​​ന്നു (എ​​സ്‌​​സി109). ദു​​ഷ്ട​​ത​​യു​​ടെ കെ​​ട്ടു​​ക​​ൾ പൊ​​ട്ടി​​ക്കു​​ക​​യും നു​​ക​​ത്തി​​ന്‍റെ ക​​യ​​റു​​ക​​ൾ അ​​ഴി​​ക്കു​​ക​​യും മ​​ർ​​ദി​​ത​​രെ സ്വ​​ത​​ന്ത്ര​​രാ​​ക്കു​​ക​​യും എ​​ല്ലാ നു​​ക​​ങ്ങ​​ളും ഒ​​ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത​​ല്ലേ ഞാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഉ​​പ​​വാ​​സം? (ഏ​​ശ 58:6). യു​​ദ്ധ​​ത്തി​​ന്‍റെ ദു​​ര​​ന്ത​​മു​​ഖ​​ത്തു​​നി​​ന്നും ധാ​​രാ​​ളം ന​​ന്മ​​യു​​ടെ വാ​​ർ​​ത്ത​​ക​​ളും പു​​റ​​ത്തു​​വ​​രു​​ന്നു​​ണ്ട്.

ഭാ​​ര്യ​​യെ​​യും പെ​​ണ്‍​മ​​ക്ക​​ളെ​​യും വി​​ട്ട് യു​​ദ്ധ​​ത്തി​​ൽ സ​​ഹാ​​യി​​ക്കാ​​ൻ കു​​ടും​​ബ​​നാ​​ഥ​​ൻ പോ​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​യി​​ലേ​​ക്കു മ​​ട​​ങ്ങാ​​നു​​ള്ള വ​​ഴി തു​​റ​​ന്ന​​പ്പോ​​ഴും അ​​തു വേ​​ണ്ട എ​​ന്നു​​വ​​ച്ച നേ​​ഹ എ​​ന്ന ഹ​​രി​​യാ​​ന​​ക്കാ​​രി പെ​​ണ്‍​കു​​ട്ടി; ദു​​ര​​ന്തം വി​​ത​​യ്ക്കു​​ന്ന പ​​ട്ടാ​​ള​​ക്കാ​​ർ​​ക്ക് സൂ​​ര്യ​​കാ​​ന്തി വി​​ത്തു​​ക​​ൾ എ​​ടു​​ത്തു​​കൊ​​ടു​​ത്ത് മ​​ര​​ണ​​മ​​ല്ല; ജീ​​വ​​ൻ ഞാ​​ൻ വി​​ത​​യ്ക്കു​​ന്നു എ​​ന്നു പ​​റ​​ഞ്ഞ യു​​ക്രേ​​നി​​യ​​ൻ വ​​നി​​ത തുടങ്ങിയ വർ. “സ​​മാ​​ധാ​​നം സ്ഥാ​​പി​​ക്കു​​ന്ന​​വ​​ർ ഭാ​​ഗ്യ​​വാ​​ന്മാ​​ർ; അ​​വ​​ർ ദൈ​​വ​​പു​​ത്ര​​ന്മാ​​രെ​​ന്നു വി​​ളി​​ക്ക​​പ്പെ​​ടും’ (മ​​ത്താ 5:3). യു​​ദ്ധ​​മു​​ഖ​​ത്തും ഉ​​യ​​ർ​​ന്നു പ​​റ​​ക്കു​​ന്ന സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ വെ​​ള്ള​​രി​​പ്രാ​​വു​​ക​​ളെ ആ​​രും വെ​​ടി​​വ​​ച്ചു​​വീ​​ഴ്ത്താ​​തി​​രി​​ക്ക​​ട്ടെ എ​​ന്നു ന​​മു​​ക്കു പ്രാ​​ർ​​ഥി​​ക്കാം. സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ ന​​ല്ല നാ​​ളു​​ക​​ൾ വേ​​ഗം സം​​ജാ​​ത​​മാ​​കാ​​ക​​ൻ ഈ ​​നോ​​ന്പു​​കാ​​ല​​ത്തു പ്രാ​​ർ​​ഥി​​ക്കു​​ക​​യും ചെ​​യ്യാം.

റവ. ഡോ. ജോസ് കൊച്ചുപറന്പിൽ

Latest Updates

POPULAR Views

FEATUERD Views

പൗരബോധം ശീലമാക്കണം, വേണ്ടത് പുതിയൊരു പൗരസംസ്‌കാരം

എല്ലാവരും അവകാശങ്ങളെക്കുറിച്ചു ബോധവാന്മാരായിത്തീര്‍ന്നു; എന്നാല്‍, കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ചിന്തിച്ചു പോലുമില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വാങ്ങുന്നത് അവകാശവും കൊടുക്കുന്നത് കടമയുമാണെങ്കില്‍ വാങ്ങാന്‍ മാത്രമാണ് ഇന്നിന്റെയാളുകള്‍ പഠിച്ചിട്ടുള്ളതും പഠിപ്പിക്കുന്നതും.

സമുദായ ശക്തീകരണവര്‍ഷം സമഗ്രപുരോഗതിക്ക് 

സീറോമലബാര്‍ സഭ സമുദായ ശക്തീകരണ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ നസ്രാണി സമുദായത്തെക്കുറിച്ച്...

എലിക്കെണിയിൽ പെടരുതേ…

ഒറ്റത്തവണ ഉപയോഗം മതി; തീർന്നു ജീവിതം. എലിക്കെണി കണ്ടിട്ടില്ലേ. കെണിയിൽ പെട്ടാൽ...

ഇൻതിഫാദ

ഹമാസ് എന്ന അന്താരാഷ്ട്ര ഭീകര സംഘടന ഇസ്രായേലിനെതിരെ നടത്തിവരുന്ന രക്തരൂക്ഷിതമായ സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കുവാൻ ഉപയോഗിക്കുന്ന വാക്കാണ് ഇൻതിഫാദ ...

നിന്റെ സഹോദരന്‍ എവിടെ?

ജീവന് കാവല്‍ നില്ക്കുന്നത് അണഞ്ഞുപോകാന്‍ തുടങ്ങുന്ന മെഴുതിരിനാളത്തെ കാറ്റിനെതിരെയുള്ള പോരാട്ടത്തില്‍ കൈപ്പടം ചേര്‍ത്തുപിടിച്ച് കാത്തുരക്ഷിക്കുന്നതുപോലെയാണ്.

മാലിന്യമലയിലെ ക്രിസ്തുസാക്ഷ്യം

കൊ​​​​ച്ചി​​​​യെ ആ​​​​ക​​​​മാ​​​​നം പു​​​​ക​​​​യ്ക്കു​​​​ള്ളി​​​​ൽ നി​​​​റു​​​​ത്തി​​​​ക്കൊ​​​​ണ്ടു ബ്ര​​​​ഹ്മ​​​​പു​​​​രം മാ​​​​ലി​​​​ന്യ​​​​മ​​​​ല ക​​​​ത്തി​​​​യെ​​​​രി​​​​യു​​​​മ്പോ​​​​ൾ ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ...

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്

ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനുഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​ കൊ​ണ്ടും ലോ​കം...