ലഹരിക്കെതിരേ കൂട്ടായപ്രവർത്തനങ്ങൾ അത്യാവശ്യം

Published on

അജപാലനശുശ്രൂഷാവേളയിൽ ഇടവകവികാരിയായി ശുശ്രൂഷ ചെയ്തിരുന്ന അവസരത്തിലെ ഒരു സംഭവം ഇപ്പോഴും മനസ്സിൽ തെളിഞ്ഞുകിടക്കുന്നുണ്ട്. ഭവനസന്ദർശനത്തിന്റെ ഭാഗമായി ഒരു വീട്ടിലെത്തിയപ്പോൾ സന്ധ്യയായിരുന്നു. ആ വീടിന്റെ പ്രധാനവാതിലിന്റെ മുമ്പിൽ എട്ടുവയസുപ്രായമുള്ള ഒരു ആൺകുട്ടി എന്നെ സ്വീകരിക്കാനെന്ന വിധത്തിൽ നില്ക്കുന്നുണ്ടായിരുന്നു. പക്ഷേ അവന്റെ വായിൽ ഒരു ബീഡിയുണ്ടായിരുന്നു.

കത്തിച്ചിരുന്നില്ലെങ്കിലും ബീഡിവലിച്ചു പുക പുറത്തേക്കുവിടുന്ന മട്ടിൽ അവൻ അഭിനയിക്കുകയായിരുന്നു. ഈ രംഗം കണ്ടുനിന്നിരുന്ന കുട്ടിയുടെ വല്യമ്മ അവനെ ശാസിക്കുകയും എന്നോട് ഖേദപൂർവം ക്ഷമാപണം നടത്തുകയുംചെയ്തു. “അച്ചാ, ക്ഷമിക്കണം,അവൻ വല്യപ്പനെ അനുകരിക്കുന്നതാണ്. പുകവലിക്കുന്നത് വലിയ സംഭവമാണെന്നാണ് അവന്റെ വിചാരം”

മാതാപിതാക്കളുടെ ജീവിതം അതു നല്ലതാണെങ്കിലും ചീത്തയാണെങ്കിലും മക്കളെ വലിയതോതിൽ സ്വാധീനിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും ലഹരിവസ്തുക്കളുടെ ഉപയോഗവും കുട്ടികളിൽ തുടങ്ങുന്നതിന് പലപ്പോഴും കാരണം മുതിർന്നവരുടെ ദുർമാതൃകകളാണ്. മുതിർന്നവർ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ നല്ലതാണെന്ന് തെറ്റിദ്ധരിക്കുകയും അത് അനുകരിക്കാനുള്ള പ്രവണത കാണിക്കുകയും ചെയ്യുന്നത് കുട്ടികളുടെ ഒരു പ്രത്യേകതയാണ്.

മാമോദീസ, ആഘോഷമായ പ്രഥമ ദിവ്യകാരുണ്യസ്വീകരണം എന്നിങ്ങനെയുള്ള പരിശുദ്ധകൂദാശാ പരികർമങ്ങളുടെ അവസരങ്ങളിൽപോലും വീടുകളിലും ഭോജനശാലകളിലും മദ്യം വിളമ്പുന്നത് തെറ്റുതന്നെയാണ്. നിരവധി കുടുംബങ്ങളിൽ മദ്യപാനികളായ വ്യക്തികളുണ്ട്. പകലന്തിയോളം കഠിനാധ്വാനം ചെയ്ത് കുടുംബം പോറ്റാനുള്ള ഉത്തരവാദിത്വമുള്ള വ്യക്തികൾ വിലയേറിയ മദ്യം വില്ക്കുന്ന ബിവറേജുകളുടെ മുന്നിലായി നീണ്ട ക്യൂവിൽ അക്ഷമരായി കാത്തുനില്ക്കുന്ന രംഗങ്ങൾ നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും ഇന്ന് സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ ആ കാഴ്ചകൾ ഹൃദയഭേദകമാണ്.

കുട്ടികൾക്ക് വിദ്യാഭ്യാസം നല്കാനും എന്തിനേറെ ഭക്ഷണം കൊടുക്കാൻ പോലും ശ്രദ്ധിക്കാതെ മാതാപിതാക്കൾ ഇത്തരം നിരുത്തരവാദിത്തപരമായ തിന്മകൾ ചെയ്ത് ദുർമാതൃകകൾ കാണിക്കുന്നതുവഴി കുട്ടികളുടെയും യുവതലമുറയുടെയും വഴിതെറ്റിയുളള സഞ്ചാരത്തിന് ഇടവരുത്തുന്നുണ്ട്. കുട്ടികളുടെയിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം അപകടകരമായ വിധത്തിൽ വർധിച്ചിരിക്കുന്നുവെന്നും അവരിൽ അക്രമവാസന കൂടിയിരിക്കുന്നുവെന്നും വീടുകളിലും വിദ്യാലയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കൊടുംപാതകങ്ങൾ വ്യക്തമാക്കുന്നു.

ഈ വിപത്തുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ മാതാപിതാക്കളും അധ്യാപകരും പൊതുപ്രവർത്തകരും ഒത്തൊരുമിച്ചു ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. മദ്യലഹരി വിരുദ്ധസമിതികളും സന്നദ്ധ സംഘടനകളും കാലങ്ങളേറെയായി മാറിമാറി വരുന്ന സർക്കാരുകളോട് ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട സർക്കാരുകൾ വിജയിച്ചാൽ അവയുടെ പ്രഭവസ്ഥാനം കണ്ടുപിടിക്കാനും വിതരണക്കാരെ ശിക്ഷിക്കാനും അമർച്ച ചെയ്യാനും സാധിക്കും എന്നത് ഉറപ്പാണ്.

സിംഗപ്പൂർ ഒരു ചെറിയ രാജ്യമാണ്. ആ രാജ്യത്തിലെ ഭരണകർത്താക്കൾ ഇക്കാര്യത്തിൽ കാണിക്കുന്ന ജാഗ്രതയും തെറ്റുചെയ്യുന്നവരോട് സ്വീകരിക്കുന്ന ശിക്ഷാരീതികളും മറ്റുരാജ്യങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. ലഹരിവസ്തുക്കൾ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ആളുകളോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനരീതിയാണ് സിംഗപ്പൂരിലുള്ളത്. ഇതു സൂചിപ്പിക്കുന്നത് സർക്കാരുകൾ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ മദ്യലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും നിയന്ത്രിച്ച് സമൂഹവളർച്ചയിൽ നിർണായക പങ്കുവഹിക്കാനാവും എന്നാണ്.

അതോടൊപ്പം കുടുംബത്തിലും സമൂഹത്തിലും ഉത്തരവാദപ്പെട്ട വ്യക്തികൾ മദ്യലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് പൂർണമായി വിട്ടുനില്ക്കുന്നവരും യുവതലമുറയ്ക്കു മാതൃക നല്കുന്നവരുമായിരിക്കണം. ഈ വിധത്തിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കി ജീവിക്കാനും പ്രവർത്തിക്കാനും ഏവർക്കും കഴിയുന്നതിനുവേണ്ടിയുളള കൂട്ടായ പരിശ്രമങ്ങളിൽ നമുക്കു സജീവമായി പങ്കുചേരാം.

ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

Latest Updates

POPULAR Views

FEATUERD Views

ഹൃദയപൂര്‍വം…

കൂരിയ ബിഷപ്പിന്റെ സന്ദേശം എന്ന പേരില്‍ സീറോമലബാര്‍ വിഷനുവേണ്ടി ഞാന്‍ എഴുതിയിരുന്ന...

ഈ പ്രേഷിതദൗത്യം തുടരും

മാര്‍തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനഫലമായി രൂപംകൊണ്ടുവളര്‍ന്ന സീറോമലബാര്‍സഭയില്‍ ചരിത്രപ്രാധാന്യമുള്ള ചില തീരുമാനങ്ങളെടുക്കപ്പെട്ട സിനഡാണ് 2025...

എക്‌സ്പ്രസ് നൊവേനയുടെ അത്ഭുതസിദ്ധി

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധഅമ്മയുടെ സ്വര്‍ഗാരോപണതിരുനാളും ഒരുമിച്ചുആഘോഷിക്കാനുള്ള അസുലഭഭാഗ്യം ലഭിച്ചവരാണ് ഭാരതീയരായ നമ്മള്‍....

എണ്ണമല്ല ഗുണമേന്മയാണ് പ്രധാനം

സന്യാസജീവിതത്തിലേക്കും വൈദികാന്തസിലേക്കുമുള്ള ദൈവവിളികളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ചു കുറയുന്നു എന്ന പരാമർശം...

ധാർമികമൂല്യങ്ങളിൽ അടിയുറച്ച സിനിമകൾ ഇന്നിന്റെ ആവശ്യം

എനിക്ക് പതിനഞ്ചു വയസു പ്രായമുള്ള കാലത്ത് ഒരു ദിവസം തമിഴുനാട് സ്വദേശിനിയായ...

ഫ്രാൻസിസ് അന്നും ഇന്നും

കത്തോലിക്കാസഭയുടെ 266 -ാമത്തെ മാർപാപ്പയായി 2013 മാർച്ച് 13- ാം തീയതിയാണ്...

സൂര്യാസ്തമയം കടന്നുപോകരുതാത്ത പിണക്കങ്ങൾ

ഇടവക വികാരിയായി ശുശ്രൂഷ ചെയ്തിരുന്ന അവസരത്തിൽ ഉണ്ടായ ഒരു സംഭവം വർഷങ്ങൾ...

ദൈവദൂതരുടെ മുഖം

1978 ജനുവരി 17 ന് കുന്നന്താനം എന്ന ഗ്രാമപ്രദേശത്ത് മദർ മേരി...

ക്ഷമിക്കുന്ന സ്നേഹവും എക്യുമെനിസത്തിന്റെ അന്ത:സത്തയും

വിശുദ്ധ മദർ തെരേസ പറയുന്ന ഒരു സംഭവമുണ്ട്. കൽക്കട്ടയുടെ തെരുവോരങ്ങളിൽ നിന്ന്...

പ്രത്യാശയുടെ തീർഥാടകരാകാം…

അടുത്തകാലത്ത് എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തി പാലാ കുരുവിനാൽ സ്വദേശിനി...

എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവും

സലേഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ജോ മന്നത്ത് അറിയപ്പെടുന്ന എഴുത്തുകാരനും പ്രചോദനാത്മകചിന്തകൾ പങ്കുവയ്ക്കുന്ന...

തീക്ഷ്ണതയാൽ ജ്വലിക്കുന്ന പ്രേഷിത സമൂഹങ്ങൾ

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആസ്ഥാന കാര്യാലയമാണു പാലാരിവട്ടത്തുള്ള പാസ്റ്ററൽ ഓറിയന്റേഷൻ...