വചനം വിതയ്ക്കുന്ന വിൻസെൻഷ്യൻ സന്യാസ സമൂഹം

Published on

വചനപ്രഘോഷണമേഖലയിൽ അനിഷേധ്യസ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്ന വിൻസെൻഷ്യൻ സന്യാസസമൂഹത്തിന്റെ തുടക്കവും തുടർച്ചയും

വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ആത്മീയചൈതന്യത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ചു വൈക്കം, തോട്ടകത്ത് 1904 നവംബർ 20 ന് മുളയെടുത്ത വിൻസെൻഷ്യൻ സന്യാസസമൂഹത്തിന് രൂപം നല്കിയതു ദൈവദാസൻ കാട്ടറാത്ത് വർക്കി അച്ചനാണ്. പാലാ രൂപതയിലെ പൂഞ്ഞാർ, കാട്ടാറത്ത് ചാണ്ടി- ത്രേസ്യാമ്മ ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമനായി 1851 ഒക്ടോബർ 13 നായിരുന്നു അച്ചന്റെ ജനനം. വൈദികനാകണമെന്ന ആഗ്രഹത്തോടെ മാന്നാനം സെമിനാരിയിൽ ചേർന്ന അദ്ദേഹം 1873 റോമിൽ നിന്നുള്ള പ്രത്യേക അനുവാദത്തോടെ 22 – ാം വയസ്സിൽ തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന് പല ഇടവകകളിലായി സേവനം ചെയ്തു. ഇടവകപട്ടക്കാരനായി ജീവിക്കുമ്പോഴും വനവാസിക്കടുത്ത ‘തപശ്ചര്യകളാണ് അച്ചൻ പുലർത്തിപ്പോന്നിരുന്നത്. അതിന്റെ ഫലമായിട്ടായിരുന്നു വിൻസെൻഷ്യൻ സന്യാസസമൂഹത്തിന് അദ്ദേഹം രൂപം നല്കിയത്. പ്രതിസന്ധികളിലൂടെയും പ്രതിബന്ധങ്ങളിലൂടെയും കടന്നുപോയതായിരുന്നു സന്യാസസമൂഹത്തിന്റെ ആരംഭകാലം. കുറെക്കാലം നിർജീവാവസ്ഥയിലൂടെ കടന്നുപോകേണ്ടതായുംവന്നിട്ടുണ്ട് ഈ സന്യാസസമൂഹത്തിന്. 1927 ൽ ഫാ.ജോർജ് മണ്ണാറ, ആന്റണി പവ്വത്തിൽ, ജോർജ് വട്ടംകണ്ടത്തിൽ എന്നിവരിലൂടെയാണ് പിന്നീട് സമൂഹം പുനരുജ്ജീവിക്കപ്പെട്ടത്. 1968 ഫെബ്രുവരി 11 ന് പോൾ ആറാമൻ മാർപാപ്പ സന്യാസസമൂഹത്തെ പൊന്തിഫിക്കൽ തലത്തിലേക്ക് ഉയർത്തി.

1931 ഒക്ടോബർ 24 ന് വർക്കി അച്ചൻ സ്വർഗ്ഗപ്രാപ്തനായി. 2020 ൽ അച്ചൻ ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് വിൻസെൻഷ്യൻ സന്യാസസമൂഹം മേരി മാതാ, സെൻറ് ജോസഫ്, സെൻറ് തോമസ് എന്നീ പ്രവിശ്യകളായി തിരിഞ്ഞു ലോകമെങ്ങും ദൈവവചനം സകലസൃഷ്ടികളെയും അറിയിച്ചുകൊണ്ടിരിക്കുന്നു. അങ്കമാലി കേന്ദ്രീകരിച്ചാണ് മേരിമാതാ പ്രവിശ്യയുടെ പ്രവർത്തനങ്ങൾ. കരിസ്മറ്റിക് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച പോട്ട, ഡിവൈൻ ധ്യാനകേന്ദ്രങ്ങൾ, വചനശുശ്രൂഷ നിർവഹിക്കുന്ന ഗുഡ്നെസ് ടിവി ചാനൽ എന്നിവ ഈ പ്രവിശ്യയുടെ ഭാഗമാണ്. രണ്ടു റീജിനുകൾ ഈ പ്രവിശ്യയുടെ കീഴിലുണ്ട്. ആന്ധ്രപ്രദേശ് തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഗുഡ് ഷെപ്പഡ് റീജിയൻ പ്രവർത്തിക്കുന്നത്. ടാൻസാനിയ, കെനിയ, ഉഗാണ്ട, ദുവാണ്ട എന്നീ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവർത്തനമുള്ള തിരുഹൃദയ റീജിയൻ. സഭയുടെ ഏറ്റവും ഊർജ്ജസ്വലമായ ശുശ്രൂഷയുടെ മുഖങ്ങളിൽ ഒന്നാണ്. ആഫ്രിക്കയിൽ നിന്നുള്ള ദൈവവിളികൾ സഭയെ സമ്പന്നമാക്കുന്നു.
രണ്ട് മിഷനുകൾ ഈ പ്രവിശ്യയുടെ കീഴിലുണ്ട്. മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റ് പോൾ മിഷനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റ് വിൻസെന്റ് മിഷനും.

കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റ് ജോസഫ് പ്രവിശ്യയിൽ പെടുന്ന വൈദികരും ദേശഭാഷ അതിർത്തികൾ കടന്ന് സുവിശേഷശുശ്രൂഷ ചെയ്യുന്നു. സാമൂഹികസേവനശുശ്രൂഷകളും ശുശ്രൂഷയുടെ മുഖ്യഘടകമാണ് . ഈ പ്രവിശ്യയുടെ കീഴിൽ ഒരു റീജിനും ഒരു മിഷനും ഉണ്ട്. തമിഴ്നാടും കർണാടകയും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റ് സേവിയേഴ്സ് റീജിയൻ സുവിശേഷപ്രഘോഷണ മേഖലയിൽ പ്രവർത്തനനിരതമാണ്. ബാംഗ്ലൂരിൽ ലോഗോസ് ഉൾപ്പെടെയുള്ള ധ്യാനകേന്ദ്രങ്ങളും സ്കൂളുകളും ഇടവകകളും പ്രവർത്തിക്കുന്നു. കൊൽക്കത്തയ്ക്കടുത്തുള്ള ജലാൽഹള്ളി കേന്ദ്രമാക്കിയാണ് മദർതെരേസ മിഷൻ പ്രവർത്തിക്കുന്നത്.വെസ്റ്റ് ബംഗാളിലും നേപ്പാളിലും ഈ മിഷൻ വചനതീക്ഷ്ണതയിൽ ശുശ്രൂഷ ചെയ്യുന്നു.

ദില്ലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെൻറ് തോമസ് പ്രവിശ്യയാണ് മൂന്നാമത്തേത്. മിഷനറി ചൈതന്യത്താൽ നയിക്കപ്പെടുന്ന ഈ പ്രവിശ്യ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആണ് പ്രവർത്തിക്കുന്നത് മൂന്ന് മിഷനുകൾ ഈ പ്രവിശ്യയുടെ ഭാഗമാണ്. ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ക്രിസ്തുജ്യോതി മിഷൻ, വടക്ക് കിഴക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിവൈൻ മേഴ്സി മിഷൻ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ജയ് യേശു മിഷൻ. സുവിശേഷപ്രഘോഷണമാണ് ഇവിടങ്ങളിൽ കൂടുതലായും നിർവഹിക്കുന്നത്. അങ്കമാലി മേരിമാതാ പ്രോവിൻസിന്റെ പ്രൊവിൻഷ്യാളായി ഫാ.പോൾ പുതുവയും കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിന്റെ പ്രൊവിൻഷ്യാളായി ഫാ. മാത്യു കാക്കാട്ടുപിളളിലും ന്യൂഡൽഹി സെന്റ് തോമസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യാളായി ഫാ. ജോഷി കോട്ടക്കലും സേവനം ചെയ്യുന്നു. വിൻസെൻഷ്യൻ സന്യാസസമൂഹത്തിൽ നിലവിൽ 589 വൈദികരാണുള്ളത്. മേജർ സെമിനാരികളിലായി 158 പേരും മൈനർ സെമിനാരികളിലായി 146 പേരും വൈദികപരിശീലനത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്.

ആരെനിക്കായി പോകുമെന്ന ചോദ്യത്തിന് എന്നെ അയച്ചാലും എന്ന് ശിരസ്സ് കുനിക്കുന്ന ജറമിയയെ പോലെയാണ് വിൻസെൻഷ്യൻ സന്യാസസമൂഹം. സുവിശേഷം വിതയ്ക്കപ്പെടേണ്ട ഇടങ്ങളിൽ നിന്നും വചനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ സ്വരമുയർന്നു വരുമ്പോൾ കർത്താവിൽ ആശ്രയിച്ചു സഭാതനയർ യാത്ര തുടരുകയാണ്, പുതിയ വചനനിലങ്ങൾ തേടി…

ഫാ. ജോൺ കണ്ടത്തിൻക്കര വി. സി

Latest Updates

POPULAR Views

FEATUERD Views

കരുണാപൂര്‍വ്വമായ ശുശ്രൂഷയുടെ പിന്മുറക്കാര്‍

യേശുവിന്റെ കരുണാപൂര്‍വ്വമായ ശുശ്രൂഷയുടെ പിന്മുറക്കാരിലെ ഒരു സമൂഹമാണ് വില്ലൂന്നിയിലെ ജോസഫൈന്‍ സിസ്റ്റേഴ്‌സ്.

മിഷന്‍ ചൈതന്യത്തിന്റെ ദീപ്തമുഖം

* മോണ്‍. പോള്‍ ചിറ്റിലപ്പിള്ളി സ്ഥാപിച്ച, മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പദവിയിലേക്ക്...

നിര്‍മലസ്‌നേഹത്തിന്റെ നീരുറവകള്‍

55 വര്‍ഷമായി രോഗികള്‍ക്കും അഗതികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതസമൂഹമാണ് നിര്‍മലദാസികള്‍

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...

മലബാറിന്റെ മണ്ണില്‍ പിറവിയെടുത്ത നസ്രത്ത് സന്യാസിനീസമൂഹം

* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS)  ഈ...

ഫ്‌ളോറന്‍സില്‍ നിന്ന് താമരശേരിയിലെത്തിയ ഒരു സ്‌നേഹഗാഥ

* 1993 ആഗസ്റ്റ് പത്തിന് താമരശേരിരൂപതയിലെത്തിയ സന്ന്യാസിനീസമൂഹമായ വിശുദ്ധ ഫിലിപ്പ്‌നേരി സിസ്റ്റേഴ്‌സിന്റെ...

പരസ്നേഹപ്രവൃത്തികളുടെ 56 വർഷങ്ങൾ

പാലായുടെ മണ്ണിൽ പിറവിയെടുത്ത് വളർന്നുപന്തലിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ നാൾവഴികളിലൂടെ… "എന്റെ...