സാൻവിച്ച്

Published on

ജായ്റോസിന്റെ മകളെ പുനർജീവിപ്പിക്കുന്ന സംഭവം ബൈബിൾ രചനയിൽ സാൻവിച്ച് തിയറി (sandwich theory) പ്രകാരം എഴുതപ്പെട്ട വചനഭാഗമാണ് എന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു. സാൻവിച്ച് പോലെ, ഒരു അത്ഭുത-വിവരണത്തിന്റെ നടുവിലായി മറ്റൊരു അത്ഭുതം ക്രമീകരിച്ചിരിക്കുകയാണ് ഇവിടെ. ജായ്റോസിന്റെ രോഗബാധിതയായ മകളെ ഉയിർപ്പിക്കാൻ പോകുന്ന വഴിയിൽ വച്ചാണ് രക്തസ്രാവക്കാരി സ്ത്രീയെ ഈശോ സുഖപ്പെടുത്തുന്നത്.

ലൂക്കാ സുവിശേഷം അറിയപ്പെടുന്നത് തന്നെ കരുണയുടെ സുവിശേഷം എന്നാണ്. കരുണാമയനായ പുത്രൻതമ്പുരാനെ ഇത്രത്തോളം മനോഹരമായി ചിത്രീകരിച്ചിരിയ്ക്കുന്ന മറ്റൊരു സുവിശേഷമില്ല. മാത്രമല്ല ഭിഷഗ്വരൻ ആയതിനാൽ രോഗശാന്തിവിവരണങ്ങളൊക്കെ അങ്ങേയറ്റം തന്മയത്വത്തോടെയാണ് ലൂക്കാ വിവരിക്കുന്നത്.

ജായ്‌റോസും രക്തസ്രാവക്കാരിസ്ത്രീയും മാത്രമല്ല അനേകമനേകം ആളുകൾ അവന്റെ കരുണ ആവോളം നുകർന്നവരാണ്. അൾത്താരകളും, കുമ്പസാരക്കൂടുകളും, വചനവേദികളും അവന്റെ കരുണയുടെ വിളമ്പിടങ്ങളായി ഇന്നും തുടരുകയാണ്. നോക്കൂ, സഹോദരാ/സഹോദരീ. കരയുന്നവന്റെ / മനസിടിഞ്ഞവന്റെ / രോഗിയുടെ വേദനകളിൽ അവന് കൂട്ടിരിക്കുന്ന നല്ല ശമറായനാണ് നമ്മുടെ ദൈവം. എല്ലാ രോഗശാന്തിവിവരണങ്ങളിലും വെളിപ്പെടുന്നത് അവന്റെ ഈ കരുണയാണ്.

ഒപ്പം, സാൻവിച്ച് പോലെയുള്ള ഒരു ഹൃദയമുണ്ടോയെന്ന്..?
ഞാനും നീയുമൊക്കെ എത്രത്തോളം ദൈവകരുണയെ മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്നുണ്ട് എന്നൊരു ചോദ്യം കൂടി..

ജീവിതകാലം മുഴുവൻ അവന്റെ കരുണ അനുഭവിക്കാൻ, അവൻ വച്ച് നീട്ടുന്ന സൗഖ്യം അനുഭവിക്കാൻ ദൈവം കൃപ തരട്ടെ. ശുഭദിനം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്

Latest Updates

POPULAR Views

FEATUERD Views

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം...

എന്ത് പറയണം..??

"എന്തു പറയണം? "ഇങ്ങനെ ഒരു സംശയം ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിട്ടിട്ടുണ്ട്....

കാത്തിരിപ്പ് – അഴകുള്ള സഹനത്തിന്റെ പേര്.

പ്രക്ഷുബ്ധമായ തിരമാലകൾക്കുമേൽ വലയെറിഞ്ഞ് തുഴയെറിഞ്ഞ് നീങ്ങുന്ന മുക്കുവന്മാരെ കണ്ടിട്ടുണ്ടോ? കണ്ടുനിൽക്കുന്നവരുടെ മനസ്സു...

ആത്മാവ് – പടരുന്ന ശക്തി

കൊറോണയിലൂടെ കടന്നുപോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് ഇപ്പോ വളരെ...

മണ്ണിൽ കുഴിച്ചുമൂടിയ നാണയങ്ങൾ

പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത...

പാപം, നീതി, ന്യായവിധി

പരിശുദ്ധാത്മാവിനെക്കുറിച്ച് തന്റെ ശിഷ്യരോട് ക്രിസ്തു ഓർമപ്പെടുത്തിയത് ഇങ്ങനെ. "അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും...

ആത്മാവ് – പ്രകാശവും ജീവനും വഴികാട്ടിയും.

ഇന്ന് പന്തക്കുസ്താത്തിരുന്നാൾ..!സെഹിയോൻ മാളികയിൽ ചരിത്രത്തിന്റെ പുതിയ ഒരു പേജ് തുറക്കുകയായിരുന്നു.ഒരു പുതിയ...

അണക്കരയോ, അട്ടപ്പാടിയോ കൃപാസനമോ ?, അതോ ഇടവകപ്പള്ളിയോ?

വളരെ സൂക്ഷ്മമായി വ്യാഖ്യാനിക്കേണ്ട ഒരു തിരുവചനഭാഗത്തിന്റെ മുൻപിൽ ആണ് നാമിപ്പോൾ. ഇന്നത്തെ...

ഇടുങ്ങിയ വാതിൽ

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാണെന്നാണ് ഇന്നത്തെ തിരുവചനം. നാശത്തിലേക്കുള്ള വാതിൽ ആകട്ടെ, വിശാലമാണ്; എളുപ്പമുള്ളതും ആണ്.

ഞാൻ – പ്രകീർത്തനം

ചുങ്കക്കാരന്റെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കൂ. ദൈവമേ ഞാൻ.. ഞാൻ, ഞാൻ.. സാക്ഷാൽ ദൈവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്രമേൽ സ്വയം പുകഴ്ത്താൻ മാത്രം അയാളൊന്നും ചെയ്തിട്ടില്ലതാനും..! എന്ന് മാത്രമോ, തൊട്ടപ്പുറത്ത് നിൽക്കുന്നവനും പിന്നെ സകല നാട്ടുകാരും മഹാ തെമ്മാടികളും..!

ഉയർത്തിയ കൈകൾ

ചാലക്കുടിയിലെയും പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന യേശുവിന്റെ ഒരു ചിത്രമുണ്ട്. മേഘങ്ങളിൽ നിന്ന് ഇരുകരങ്ങളും ഉയർത്തി അനുഗ്രഹിക്കുന്ന കർത്താവിന്റെയാണത്.

“കാത്തോളണേ ഈശോയെ!”

ഓർമ്മയുണ്ടോ, വല്യപ്പന്റെയോ വല്യമ്മയുടെയോ കൂടെയിരുന്ന് കുരിശുവരയിൽ പങ്കെടുത്തിരുന്ന ആ പഴയകാലം? അവരുടെ മടിയിൽ ഇരുന്ന് വ്യക്തമാകാത്ത ഭാഷയിൽ നമ്മൾ ഉരുവിട്ട വായ്‌ത്താരികളായ പ്രാർഥനകൾ..