സ്നേഹം = ഒരു തീരാക്കഥയുടെ പേര്

Published on

ഒരു മാറ്റത്തിന്റെ കാലത്തിലാണ്, നമ്മൾ. നമുക്ക് പുറകിലുള്ള ഒരു കാലവും സംസ്കാരവും വല്ലാതെ മാറി എന്നും, ഇനി വരാനിരിക്കുന്നത് ഏറെ വ്യത്യസ്തമാണെന്നും കണ്ടുകൊണ്ടിരിക്കുകയാണ് നമ്മൾ.

കുടുംബബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും ഈയൊരു വ്യത്യാസം വളരെ പ്രകടമാണ്.
ഈയൊരു പശ്ചാത്തലത്തിൽ നിന്ന് ഇന്നത്തെ സുവിശേഷത്തെ നോക്കിക്കാണാനാണെനിക്കിഷ്ടം. ഇവിടെ പരാമർശിക്കപ്പെടുന്നത് പിതാ-പുത്രബന്ധമാണ്. യേശു തനിക്ക് പിതാവായ ദൈവവുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ശിഷ്യരോട് സംസാരിക്കുകയാണിവിടെ.

മൂന്ന് വാക്കുകളിൽ ആ ബന്ധത്തെ സംഗ്രഹിക്കുകയാണ്.

1. സ്നേഹം.
സ്നേഹത്തിന്റെ പ്രത്യേകത സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കുന്നു – ഒന്നാക്കുന്നു എന്നതാണ്. “ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ..” – യോഹന്നാന്റെ സുവിശേഷത്തിൽ ഇടയ്ക്കിടെ നമ്മൾ കണ്ടുമുട്ടുന്ന വാക്കുകളാണ്. പുത്രനായ യേശുവിന്റെ confidence പിതാവുമായുള്ള സ്നേഹത്തിലുള്ള ഐക്യം ആയിരുന്നു, എന്ന് വ്യക്തമാണല്ലോ.

  • സ്നേഹം ഒന്നിപ്പിക്കുന്നു,
  • സ്നേഹം ശക്തപ്പെടുത്തുന്നു
  • സ്നേഹം പണിതുയർത്തുന്നു..

എന്നിൽ?
എന്റെ കുടുംബത്തിൽ?
എന്റെ ബന്ധങ്ങളിൽ?

  • ഒന്നിപ്പിക്കുന്ന, പണിതുയർത്തുന്ന സ്നേഹം പ്രവർത്തിക്കുന്നുണ്ടോ?
  • ഇല്ലെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്?

2. സ്വാതന്ത്ര്യം
“എല്ലാ അധികാരവും പിതാവ് പുത്രനെ ഏൽപ്പിച്ചിരിക്കുന്നു” എന്ന് തുടങ്ങിയ വചനങ്ങൾ പിതാ-പുത്രബന്ധത്തിലെ സ്വാതന്ത്ര്യത്തെയാണ് കുറിക്കുന്നത്.

എവിടെയും ആഴമുള്ള സ്നേഹം നൽകുന്ന ഒരു സ്വാതന്ത്ര്യമുണ്ട്;

  • അത് പൂർണമായും പരസ്പരം അറിയുന്നത് കൊണ്ടാണ്.
  • ആയിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കുന്നത് കൊണ്ടാണ്.
  • സ്നേഹം എല്ലാ കുറവുകളെയും മായ്ച്ചുകളയുകയാണ്.

ഞാനോ?
എന്റെ ബന്ധങ്ങളിലോ?
കുറവുകളെ മറന്ന് സ്നേഹിക്കുന്നുണ്ടോ നമ്മൾ?

3. ജീവൻ
പിതാ-പുത്രബന്ധത്തിന്റെ ഫലം എന്നത് യുഗവസാനത്തോളം നീണ്ടുനിൽക്കുന്ന ജീവന്റെ സമൃദ്ധിയാണ്. യേശുവിന്റെ പരസ്യജീവിതകാലത്തും, തുടർന്ന് അപ്പോസ്തോലന്മാരുടെ കാലത്തും, തുടർന്ന് ദിവ്യകാരുണ്യത്തിലൂടെ ഇന്നും ആ ജീവന്റെ സമൃദ്ധി നാം അനുഭവിക്കുന്നവരാണ്.

ഏതൊരു ബന്ധത്തിന്റെയും പൂർണത എന്നത് അത് ജീവനിലേക്ക്, വളർച്ചയിലേക്ക് നയിക്കുമ്പോഴാണ്. ജീവന്റെ – പോസിറ്റിവിറ്റിയുടെ – സമൃദ്ധി എന്നത് തന്നെയാണ് ഒരു ബന്ധത്തിന്റെ litmus ടെസ്റ്റും.

  • എന്റെ ബന്ധങ്ങൾ എത്രത്തോളം പോസിറ്റിവിറ്റി നിറഞ്ഞതാണ്?
  • എന്റെ വാക്ക്/സ്നേഹം / സാമീപ്യം ജീവൻ നൽകുന്നതോ, അതോ കെടുത്തുന്നതോ?

ഫാ. അജോ രാമച്ചനാട്ട്

Latest Updates

POPULAR Views

FEATUERD Views

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം...

എന്ത് പറയണം..??

"എന്തു പറയണം? "ഇങ്ങനെ ഒരു സംശയം ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിട്ടിട്ടുണ്ട്....

കാത്തിരിപ്പ് – അഴകുള്ള സഹനത്തിന്റെ പേര്.

പ്രക്ഷുബ്ധമായ തിരമാലകൾക്കുമേൽ വലയെറിഞ്ഞ് തുഴയെറിഞ്ഞ് നീങ്ങുന്ന മുക്കുവന്മാരെ കണ്ടിട്ടുണ്ടോ? കണ്ടുനിൽക്കുന്നവരുടെ മനസ്സു...

ആത്മാവ് – പടരുന്ന ശക്തി

കൊറോണയിലൂടെ കടന്നുപോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് ഇപ്പോ വളരെ...

മണ്ണിൽ കുഴിച്ചുമൂടിയ നാണയങ്ങൾ

പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത...

പാപം, നീതി, ന്യായവിധി

പരിശുദ്ധാത്മാവിനെക്കുറിച്ച് തന്റെ ശിഷ്യരോട് ക്രിസ്തു ഓർമപ്പെടുത്തിയത് ഇങ്ങനെ. "അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും...

ആത്മാവ് – പ്രകാശവും ജീവനും വഴികാട്ടിയും.

ഇന്ന് പന്തക്കുസ്താത്തിരുന്നാൾ..!സെഹിയോൻ മാളികയിൽ ചരിത്രത്തിന്റെ പുതിയ ഒരു പേജ് തുറക്കുകയായിരുന്നു.ഒരു പുതിയ...

അണക്കരയോ, അട്ടപ്പാടിയോ കൃപാസനമോ ?, അതോ ഇടവകപ്പള്ളിയോ?

വളരെ സൂക്ഷ്മമായി വ്യാഖ്യാനിക്കേണ്ട ഒരു തിരുവചനഭാഗത്തിന്റെ മുൻപിൽ ആണ് നാമിപ്പോൾ. ഇന്നത്തെ...

ഇടുങ്ങിയ വാതിൽ

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാണെന്നാണ് ഇന്നത്തെ തിരുവചനം. നാശത്തിലേക്കുള്ള വാതിൽ ആകട്ടെ, വിശാലമാണ്; എളുപ്പമുള്ളതും ആണ്.

ഞാൻ – പ്രകീർത്തനം

ചുങ്കക്കാരന്റെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കൂ. ദൈവമേ ഞാൻ.. ഞാൻ, ഞാൻ.. സാക്ഷാൽ ദൈവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്രമേൽ സ്വയം പുകഴ്ത്താൻ മാത്രം അയാളൊന്നും ചെയ്തിട്ടില്ലതാനും..! എന്ന് മാത്രമോ, തൊട്ടപ്പുറത്ത് നിൽക്കുന്നവനും പിന്നെ സകല നാട്ടുകാരും മഹാ തെമ്മാടികളും..!

ഉയർത്തിയ കൈകൾ

ചാലക്കുടിയിലെയും പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന യേശുവിന്റെ ഒരു ചിത്രമുണ്ട്. മേഘങ്ങളിൽ നിന്ന് ഇരുകരങ്ങളും ഉയർത്തി അനുഗ്രഹിക്കുന്ന കർത്താവിന്റെയാണത്.

“കാത്തോളണേ ഈശോയെ!”

ഓർമ്മയുണ്ടോ, വല്യപ്പന്റെയോ വല്യമ്മയുടെയോ കൂടെയിരുന്ന് കുരിശുവരയിൽ പങ്കെടുത്തിരുന്ന ആ പഴയകാലം? അവരുടെ മടിയിൽ ഇരുന്ന് വ്യക്തമാകാത്ത ഭാഷയിൽ നമ്മൾ ഉരുവിട്ട വായ്‌ത്താരികളായ പ്രാർഥനകൾ..