EWS സംവരണം

Published on

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം സംവരണം കേരളത്തില്‍ പലപ്പോഴും അര്‍ഹരായവരിലേക്ക് എത്തുന്നില്ല എന്ന് ജെ ബി കോശി കമ്മീഷന്‍ വിലയിരുത്തുന്നു. പ്രധാനമായും വടക്കേ ഇന്ത്യന്‍ ഗ്രാമീണ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ അതേപടി കേരളത്തില്‍ നടപ്പിലാക്കുന്നതാണ്  പ്രതിസന്ധിക്ക് കാരണം. ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ സമര്‍പ്പിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്.

റസിഡന്‍ഷ്യല്‍ പ്ലോട്ടും കൃഷിഭൂമിയും
കേരളത്തില്‍ കൃഷിയിടങ്ങളില്‍ തന്നെയാണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍, കേന്ദ്ര മാനദണ്ഡപ്രകാരം മുനിസിപ്പാലിറ്റികളില്‍ 2.1 സെന്റും പഞ്ചായത്തുകളില്‍ 4.1 സെന്റും മാത്രമാണ് ‘റസിഡന്‍ഷ്യല്‍ പ്ലോട്ട്’ ആയി അനുവദിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ ഭൂമിയുള്ള കര്‍ഷകര്‍ക്ക്, ആ ഭൂമി കൃഷിക്ക് മാത്രമുള്ളതാണെങ്കിലും സംവരണം നിഷേധിക്കപ്പെടുന്നു. കര്‍ഷകരുടെ പുരയിടങ്ങളെ കൃഷിഭൂമിയായിത്തന്നെ പരിഗണിക്കണമെന്നും, നഗരങ്ങളിലെ പ്രത്യേക ഹൗസിംഗ് കോളനികളെ മാത്രം വാസഭൂമിയായി കണക്കാക്കിയാല്‍ മതിയെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

വീടിന്റെ വിസ്തീര്‍ണ്ണവും സവിശേഷതകളും
1000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെയുള്ള വീട് എന്ന നിബന്ധന കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനും വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാനും വീടിനോട് ചേര്‍ന്ന് സൗകര്യങ്ങള്‍ ഒരുക്കുന്ന മലയാളി കര്‍ഷകരുടെ സാഹചര്യം പരിഗണിച്ച് ഈ പരിധിയില്‍ ഇളവ് നല്‍കേണ്ടതുണ്ട്. കുട്ടനാട്, മലയോര മേഖലകള്‍ എന്നിവിടങ്ങളിലെ പ്രത്യേകതകള്‍ പരിഗണിച്ച് ഭൂപരിധി ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

വിദ്യാഭ്യാസതൊഴില്‍ മേഖലകളിലെ ഇളവുകള്‍
OBC വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ PSC നിയമനങ്ങളില്‍ പ്രായപരിധി ഇളവും, SET, KTET തുടങ്ങിയ യോഗ്യതാ പരീക്ഷകളില്‍ മാര്‍ക്ക് ഇളവും EWS വിഭാഗത്തിനും അനുവദിക്കണം. കൂടാതെ, 2020 ജനുവരി മുതല്‍ പുറപ്പെടുവിച്ച PSC വിജ്ഞാപനങ്ങളില്‍ ഈ സംവരണത്തിന് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശിക നിയമനങ്ങള്‍ നടത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

ഭരണപരമായ പരിഷ്‌കാരങ്ങള്‍ വേണ്ട മേഖല
EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ നൂലാമാലകള്‍ ഒഴിവാക്കാന്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കണം. കൂടാതെ, പരാതികള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഉപസംഹാരം
സംസ്ഥാനങ്ങള്‍ക്ക് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ഭരണഘടനാപരമായ അനുവാദം ഉള്ള സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകരെയും സാധാരണക്കാരെയും സഹായിക്കാന്‍ ഈ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്.

റവ. ഫാ. സബിന്‍ തൂമുള്ളില്‍

Latest Updates

POPULAR Views

FEATUERD Views

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര 

തന്റെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്.

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...

പ്രകാശവീഥിയില്‍ സഭ

തിരുസഭയുടെ ആത്മാവബോധം ദൈവശാസ്ത്ര ലോകത്തും സാധാരണ ചര്‍ച്ചകളിലും ശരിയായ വിധത്തില്‍ ഗ്രഹിക്കുകയും...