ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം 

Published on

സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന് ഇന്ത്യയെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു. അപ്പസ്‌തോലന്മാരുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നിടത്ത് അദ്ദേഹം ഇന്ത്യയെക്കുറിച്ചും പറയുന്നുണ്ട്. 387-397 കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ വിവിധ പ്രസംഗങ്ങളില്‍ ഒന്നില്‍ റോമിലെ സഭയിലെ തലവന് അങ്ങ് ഇന്ത്യയിലുള്ള ക്രിസ്ത്യാനികളെക്കുറിച്ചും അറിയാം (qui Romae sedet, Indos scit membrum suum esse) എന്ന് പറയുന്നുണ്ട്. അതിനാല്‍ നാലാം നൂറ്റാണ്ടില്‍ റോമില്‍ എന്നതുപോലെ ഇന്ത്യയിലും ക്രൈസ്തവസഭ ഉണ്ടായിരുന്നു എന്ന് വിശുദ്ധ ജോണ്‍ ക്രി സോസ്റ്റോമിന്റെ ഈ പ്രഖ്യാപനത്തില്‍ നിന്ന് തെളിയുന്നു. (PL LIX 361). അന്ന് ഇന്ത്യയിലെ സഭയും അറിയപ്പെടുന്നതായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. വിവിധഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാവുന്നതും അന്യഭാഷയില്‍ സംസാരിക്കാന്‍ കഴിവുള്ളവനുമായ അപ്പസ്‌തോലനാണ് അവിടെ സുവിശേഷം പ്രസംഗിച്ചത് എന്ന് അദ്ദേഹം പറയുന്നു. വിശുദ്ധ ജോണിന്റെ സമകാലികരായിരുന്ന സഭാപിതാക്കന്മാരായ വിശുദ്ധ അപ്രേമും വിശുദ്ധ ജെറോമും അവരുടെ പലകൃതികളിലും തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ച് വളരെ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തുന്നുണ്ട്. ഇക്കാര്യം ബലപ്പെടുത്തുന്നതാണ് തോമാശ്ലീഹായുടെ കബറിടം ഇന്ത്യയിലാണ് എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും.

അപ്പസ്‌തോലിക കാലത്ത് സ്‌കിത്തിയരും (Scythians) മറ്റ് പല വിജാതീയരും സുവിശേഷപ്രബോധനം സ്വീകരിച്ചു എന്നാണ് വിശുദ്ധ ജോണ്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: റോമാക്കാര്‍, പേര്‍ഷ്യക്കാര്‍, ഇന്ത്യക്കാര്‍ എന്നിവരുടെ രാജ്യങ്ങളില്‍ സുവിശേഷം അറിയിക്കുകയും അവിടെയെല്ലാം അള്‍ത്താരകള്‍ സ്ഥാപിക്കുകയും ചെയ്തു’. ഇത് അര്‍ഥമാക്കുന്നത് ഈ സ്ഥലങ്ങളിലെല്ലാം സഭാസമൂഹങ്ങള്‍ രൂപപ്പെടുകയും ക്രൈസ്തവശുശ്രൂഷകള്‍ ആരംഭിക്കുകയും ചെയ്തു എന്നാണ്. അദ്ദേഹം വീണ്ടും പറയുന്നു, അന്യമതസ്ഥരുടെ ഇടയിലുള്ള സുവിശേഷപ്രഘോഷണം കൊണ്ട് Schythias, Thracians, Moors, ഇന്ത്യക്കാര്‍, പേര്‍ഷ്യക്കാര്‍ എന്നീ ഗ്രീക്കുകാരല്ലാത്തവര്‍ ക്രിസ്ത്യാനികളായി എന്ന്.

പാര്‍ത്യയേയും ഇന്ത്യയെയും അദ്ദേഹം വ്യത്യസ്തമായിട്ടാണ് കാണുന്നത്. കാരണം നാലാം നൂറ്റാണ്ട് ആയപ്പോഴേക്കും പാര്‍ത്യ എന്നത് പേര്‍ഷ്യയും പേര്‍ഷ്യയോട് ചേര്‍ന്നുള്ള വടക്കു പടിഞ്ഞാറന്‍ ഇന്ത്യയുമായിരുന്നു എങ്കില്‍ ഇന്ത്യ എന്നത് തെക്കേ ഇന്ത്യ അഥവാ തമിഴകം ആയിരുന്നു എന്നാണ് എഴുത്തുകാര്‍ ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം പറയുന്നത്, പാര്‍ത്യക്കാരുടെയും മേദിയാക്കാരുടെയും എലമിയരുടെയും ഇന്ത്യക്കാരുടെയും ഇടയില്‍’ എന്ന്. ഇത് വിശുദ്ധന്‍  ആകസ്മികമായി  പ്രസംഗങ്ങളില്‍ പറഞ്ഞതല്ല. വളരെ അറിവുള്ളവനും പ്രസിദ്ധ വാഗ്മിയുമായിരുന്ന അദ്ദേഹം മറ്റ് ഗ്രന്ഥകര്‍ത്താക്കളുടെ അഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ സംസാരിച്ചത്. എങ്കില്‍ പാര്‍ത്യക്കാരുടെ ഇടയില്‍ തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ചു എന്നു പറഞ്ഞത് വടക്കുപടിഞ്ഞാറ് ഇന്ത്യ ഉള്‍പ്പെടുന്ന പാര്‍ത്യ രാജ്യവും ഇന്ത്യ എന്നതുകൊണ്ട് ഉദ്ദേശിച്ചത് തെക്കേ ഇന്ത്യയുമാണ്. 

ഇന്ത്യയിലെ തോമാശ്ലീഹായുടെ കബറിടത്തെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ട്. പഴയനിയമത്തിലെ അഹറോന്റെയും ഡാനിയേലിന്റെയും ജെറമിയായുടെയും കബറിടം എവിടെ എന്ന് നമുക്ക് അറിയില്ല, എന്നാല്‍ പത്രോസിന്റെയും യോഹന്നാന്റെയും തോമസിന്റെയും നമുക്കറിയാം
(PL LXIII 237). അവര്‍ ആ രാജ്യങ്ങളിലെ സഭകളുടെ തുടക്കക്കാരാണ് എന്ന അദ്ദേഹത്തിനു തീര്‍ച്ചയാണ്. അതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തോമാശ്ലീഹാ ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചു, ഇന്ത്യയില്‍ മരിച്ചു, ഇന്ത്യയില്‍ തന്നെ കബറടക്കപ്പെടുകയും ചെയ്തു. റോമില്‍ പത്രോസിന്റെയും പൗലോസിന്റെയും കബറിടങ്ങള്‍ പോലെ ഇന്ത്യയില്‍ തോമസിന്റെ കബറിടവും പ്രസിദ്ധമാണ്.

 ഫാ. ജയിംസ് പുലിയുറുമ്പില്‍

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി....

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...

ഭാരതസഭയെകുറിച്ച് അപ്പസ്‌തോലന്മാരുടെ പ്രബോധനം

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ` അപ്പസ്‌തോലന്മാരുടെ പ്രബോധനം' (Dotcrine of the...

ഭാരതസഭയെക്കുറിച്ച് അലക്സാണ്ടറിയായിലെ ഒരിജൻ

ഗ്രീക്ക്, ലത്തീൻ സഭാപിതാക്കന്മാർ ഭതോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു' എന്ന് എഴുതുമ്പോൾ,...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജെറോം

ആദ്യനൂറ്റാണ്ടുകളിലെ മഹാന്മാരായ പണ്ഡിതന്മാരിൽ വളരെ ശ്രദ്ധേയനാണ് വിശുദ്ധ ജെറോം. നിരവധി...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ എഫ്രേം

വിശുദ്ധ എഫ്രേം തന്റെ പല കവിതകളിലും തോമാശ്ലീഹായുടെ ഇന്ത്യൻ ദൗത്യത്തെ പരാമർശിക്കുന്നുണ്ട്....

വിശുദ്ധ ബർത്തലോമിയോയും ഇന്ത്യയും

പന്തേനൂസിന്റെ ഇന്ത്യൻ ദൗത്യത്തെക്കുറിച്ച് യൗസേബ്യൂസ് എഴുതുമ്പോൾ വിശുദ്ധ ബർത്തലോമിയോ...

തോമാശ്ലീഹായുടെ ഭാരതത്തിലെ രണ്ടാമത്തെ പ്രേഷിതയാത്ര

റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനവും, ഭലോകത്തിന്റെ തന്നെ തലസ്ഥാനവും', മെഡിറ്ററേനിയൻ ലോകത്തിന്റെ കേന്ദ്രവുമായ റോമായിൽ...