തോമാശ്ലീഹായുടെ ഭാരതത്തിലെ രണ്ടാമത്തെ പ്രേഷിതയാത്ര

Published on

റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനവും, ഭലോകത്തിന്റെ തന്നെ തലസ്ഥാനവും’, മെഡിറ്ററേനിയൻ ലോകത്തിന്റെ കേന്ദ്രവുമായ റോമായിൽ നിന്നും ആരംഭിക്കുന്ന ഒരു പാത കിഴക്കേ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ അന്ത്യോഖ്യ, റോമാ പേർഷ്യ അതിർത്തിയിലുള്ള എദേസ, പേർഷ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂഷ്യ റ്റെസിഫോൺ, സാഗ്രസ് പർവതം, മേദിയായിലെ എക്ബട്ടണ എന്നിവ കടന്ന് മെർവ് എന്ന പട്ടണത്തിൽ എത്തി അവിടെ നിന്ന് ഒരു വഴി ചൈനയിലേക്കും മറ്റേ വഴി ഇന്ത്യയിലേക്കും പോയിരുന്നു. ചൈനയിലേക്ക് പോയിരുന്ന പാതയെ ഭസിൽക്ക് പാത’ എന്നും ഇന്ത്യയിലേക്ക് വന്നിരുന്ന പാതയെ ഭകുരുമുളക് അഥവാ സുഗന്ധവ്യഞ്ജന പാത’ എന്നും വിദേശീയർ വിളിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള വഴി വടക്കേ ഇന്ത്യയിലെ പ്രധാന പട്ടണമായ ഗുജറാത്തിലെ ബറുച്ചിലും അവിടെ നിന്ന് തുടർന്ന് പോന്ന് മലബാർ തീരത്തെ

മുസീറിസിലും എത്തിയിരുന്നു. ക്രിസ്തുവർഷം 48 വരെ തോമാശ്ലീഹ ഇൻഡോ പാർത്യ രാജ്യത്തിന്റെ ഭാഗമായ വടക്കു പടിഞ്ഞാറ് പ്രദേശത്ത് സുവിശേഷം അറിയിച്ചതിനു ശേഷം ജെറുസലേമിലേക്ക് തിരിച്ചുപോയി. തുടർന്ന് തന്റെ രണ്ടാമത്തെ പ്രേഷിത യാത്രയുടെ ഭാഗമായി ക്രിസ്തുവർഷം 52 ൽ കേരളത്തിലെ മുസിറിസിൽ എത്തി.

ക്രിസ്തുവിന് മുൻപ് ഏതാണ്ട് ആറാം നൂറ്റാണ്ടു മുതൽ വിദേശങ്ങളിൽ നിന്നും കച്ചവടക്കാരും യാത്രികരും കേരളതീരത്ത് എത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ കരമാർഗമായി തെക്കേ ഇന്ത്യ വഴി സിന്ധുനദി താഴ് വാരത്തിലൂടെ മധ്യേഷ്യയിലേക്ക് പോയിരുന്നു. കേരളത്തിൽ നിന്നും സുഗന്ധദ്രവ്യങ്ങളും മറ്റും പ്രധാനമായും കൊണ്ടുപോയിരുന്നത് മെഡിറ്ററേനിയൻ പ്രദേശത്തേക്ക് ആയിരുന്നു. മെഡിറ്ററേനിയൻ പ്രദേശത്ത് ഇവ എത്തിക്കാൻ ഇവിടെ നിന്നും യാത്ര – ചരക്ക് മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു. ക്രിസ്തുവർഷം ആദ്യനൂറ്റാണ്ടുകളിൽ ഈ മാർഗം ഏറ്റവും പ്രയോജനപ്പെടുത്തിയിരുന്നത് റോമാക്കാരായിരുന്നു. അവരായിരുന്നു കേരളത്തിൽ നിന്നുള്ള കുരുമുളക് തുടങ്ങിയുള്ള സുഗന്ധവ്യഞ്ജനങ്ങൾ മെഡിറ്ററേനിയൻ പ്രദേശത്തെ പട്ടണങ്ങളായ ഫ്ലോറൻസ്, നേപ്പിൾസ്, റോം, ജനോവ, ലിവോർണോ, അലക്സാണ്ടറിയ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്. ഈ കച്ചവടത്തിന് അവർ യഹൂദരുടെ സഹായവും തേടിയിരുന്നു. കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് വിദേശങ്ങളിൽ വലിയ പ്രിയമായിരുന്നു. അതുകൊണ്ടാണ് കുരുമുളക് നമ്മുടെ നാട്ടിൽ പഴയകാലത്ത് അറിയപ്പെട്ടിരുന്നത് യവനപ്രിയ (യവനർക്ക് പ്രിയപ്പെട്ടത്) എന്നായിരുന്നു. കേരളവും മെഡിറ്ററേനിയൻ ലോകത്തെ പ്രധാന പട്ടണമായ അലക്സാണ്ടറിയായും തമ്മിലുള്ള ബന്ധമാണ് തോമസിന്റെ ഇന്ത്യയിലേക്കുള്ള വരവ് എളുപ്പമാക്കി തീർത്തത്. ഈ രണ്ട് പട്ടണങ്ങൾ (അലക്സാണ്ടറിയായും മുസീറിസും ) തമ്മിലുള്ള ബന്ധം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയ്ക്ക് സഹായകമായി. ക്രിസ്തുവർഷം 44 ൽ ക്ലവുഡിയൂസിന്റെ ഭരണകാലത്ത് റോമിലേക്ക് തെക്കേ ഇന്ത്യയിൽ നിന്നും പ്രതിനിധികളെ അയക്കുന്നത് റോമൻ ചരിത്രത്തിൽ ഉണ്ട്. ചരിത്രത്തിന്റെ പിതാവായ ഹെറോഡോട്ടസ് ഫിനീഷ്യക്കാർക്ക് ചെങ്കടൽവ്യാപാര’ത്തിലൂടെ കേരളത്തിൽ നിന്നും ലഭിച്ചിരുന്ന മീറ, കറുവ, കാസിയ എന്നിവയെക്കുറിച്ച് എഴുതുന്നുണ്ട്. ചന്ദ്രഗുപ്തന്റെ കൊട്ടാരത്തിൽ പാടലിപുത്രത്തിൽ ഏഴ് വർഷം ഗ്രീക്ക് ചക്രവർത്തിയായ സെലൂക്കസ് നിക്കാദറിന്റെ പ്രതിനിധിയായി താമസിച്ച ചേര രാജാക്കന്മാരെ പറ്റി എഴുതുന്നത് കാണാം.

Periplus of the Erythrean Sea യുടെ കർത്താവിന്റെ അഭിപ്രായത്തിൽ കേരളത്തിലെ പുറക്കാടും മുസീറിസും ആയിരുന്നു ഏറ്റവും കൂടുതൽ കുരുമുളക് യൂറോപ്പിലേക്ക് കയറ്റി അയച്ചിരുന്നത്. ഒന്നാം നൂറ്റാണ്ടിലെ റോമൻ എഴുത്തുകാരനായിരുന്ന പ്ലീനി കേരളത്തിലേക്കുള്ള സമുദ്രമാർഗത്തെയും മലബാർ പ്രദേശത്തെയും അവിടെ ലഭ്യമാകുന്ന വസ്തുക്കളെയും കുറിച്ച് വിവരിക്കുന്നുണ്ട്. മുസിറിസിലും കൊല്ലത്തും കിടക്കുന്ന യവന കപ്പലുകളെ പറ്റി അദ്ദേഹം എഴുതുന്നുണ്ട്. തോമാശ്ലീഹായുടെ ഭാരതത്തിലെ രണ്ടാമത്തെ പ്രേഷിത യാത്രയെക്കുുറിച്ച് ഭതോമായുടെ നടപടികൾ’ എന്ന ഗ്രന്ഥം കൃത്യമായി വിവരിക്കുന്നുണ്ട്. വടക്കേ ഇന്ത്യ ഉൾപ്പെടുന്ന ഗുണ്ടഫർ ചക്രവർത്തിയുടെ പാർത്യ രാജ്യത്ത് നടത്തിയ ശ്ലീഹായുടെ ഒന്നാമത്തെ പ്രേഷിത യാത്രയാണ് ഒന്നുമുതൽ ആറു വരെ അധ്യായങ്ങളിൽ കാണുന്നത്. ഏഴ് മുതൽ 13 വരെയുള്ള അധ്യായങ്ങൾ കേരള ഉൾപ്പെടുന്ന തെക്കേ ഇന്ത്യയിലെ പ്രേഷിത യാത്രയുടെ കാര്യമാണ്. തോമാശ്ലീഹാ രൂപം കൊടുത്ത സഭാ സമൂഹത്തെ നയിക്കുന്നതിന് സാന്റിപൂസ് എന്ന ഡീക്കനെ ഭരമേല്പിച്ച ശേഷം ശ്ലീഹാ സുവിശേഷപ്രഘോഷത്തിന് മറ്റൊരു രാജ്യത്തിലേക്ക് പോയി എന്നാണ് തോമായുടെ നടപടികൾ ഏഴാം അധ്യായത്തിന്റെ അവസാനത്തിൽ വായിക്കുന്നത്. അത് തെക്കേ ഇന്ത്യയിലെ മസ്ദായ് എന്ന ചക്രവർത്തിയുടെ രാജ്യമാണ്. ഈ രാജ്യത്തെ വിവിധ പ്രദേശങ്ങളിലും അദ്ദേഹം സുവിശേഷം പ്രസംഗിക്കുകയും അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും അനേകരെ ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. രാജപുത്രനും ഭാര്യയും പട്ടാള മേധാവിയുടെ ഭാര്യയും എല്ലാം സുവിശേഷം സ്വീകരിച്ച വലിയ വ്യക്തികളിൽ ചിലർ മാത്രമാണ്. ഇതെല്ലാം രാജാവിന്റെ അനിഷ്ടത്തിനും ക്രോധത്തിനും കാരണമായി. തന്മൂലം മസ്ദായി തോമസിനെ വധിക്കാൻ പടയാളികളെ ഏൽപ്പിക്കുകയാണ്. അവർ തോമസിനെ വധിക്കുന്നത് ഈ ഗ്രന്ഥത്തിന്റെ പന്ത്രണ്ടാം അധ്യായത്തിൽ കാണാം. അങ്ങനെ തോമാശ്ലീഹാ ഇന്ത്യയിലെ തന്റെ പ്രേഷിത വേല മൈലാപൂരിലെ രക്തസാക്ഷിത്വം കൊണ്ട് മുദ്രവച്ചു.

ഫാ. ജെയിംസ് പുലിയുറുമ്പിൽ

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി....

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം 

സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന് ഇന്ത്യയെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു....

ഭാരതസഭയെകുറിച്ച് അപ്പസ്‌തോലന്മാരുടെ പ്രബോധനം

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ` അപ്പസ്‌തോലന്മാരുടെ പ്രബോധനം' (Dotcrine of the...

ഭാരതസഭയെക്കുറിച്ച് അലക്സാണ്ടറിയായിലെ ഒരിജൻ

ഗ്രീക്ക്, ലത്തീൻ സഭാപിതാക്കന്മാർ ഭതോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു' എന്ന് എഴുതുമ്പോൾ,...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജെറോം

ആദ്യനൂറ്റാണ്ടുകളിലെ മഹാന്മാരായ പണ്ഡിതന്മാരിൽ വളരെ ശ്രദ്ധേയനാണ് വിശുദ്ധ ജെറോം. നിരവധി...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ എഫ്രേം

വിശുദ്ധ എഫ്രേം തന്റെ പല കവിതകളിലും തോമാശ്ലീഹായുടെ ഇന്ത്യൻ ദൗത്യത്തെ പരാമർശിക്കുന്നുണ്ട്....

വിശുദ്ധ ബർത്തലോമിയോയും ഇന്ത്യയും

പന്തേനൂസിന്റെ ഇന്ത്യൻ ദൗത്യത്തെക്കുറിച്ച് യൗസേബ്യൂസ് എഴുതുമ്പോൾ വിശുദ്ധ ബർത്തലോമിയോ...