ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

Published on

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം 340-ല്‍ ജനിച്ച അംബ്രോസ് ഇറ്റലിയിലെ എമിലിയ, ലിഗൂറിയ എന്നീ പ്രദേശങ്ങളുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് 374 നവംബറില്‍ മാമ്മോദീസ സ്വീകരിക്കുകയും ഡിസംബറില്‍ മെത്രാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. സ്വത്തുക്കള്‍ മുഴുവന്‍ പാവങ്ങള്‍ക്കായി ദാനംചെയ്തിട്ടാണ് അദ്ദേഹം മെത്രാന്‍ ആയത്. 387 ലെ വിശുദ്ധ അഗസ്തിനോസിന്റെ മാനസാന്തരമാണ് അദ്ദേഹത്തിന്റെ കാലത്തെ ഒരു വലിയ സംഭവം. മറ്റൊന്ന് റോമന്‍ചക്രവര്‍ത്തി ആയിരു തിയഡോഷ്യസ് തെസലോണിക്കയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച ചിലരെ വധിക്കാന്‍ ആജ്ഞാപിച്ചതിന് പരസ്യമായി പ്രായശ്ചിത്തം ചെയ്യാന്‍ ശിക്ഷിച്ചതാണ്. 397-ല്‍ ആയിരുന്നു അംബ്രോസിന്റെ മരണം.

ലത്തീന്‍, ഗ്രീക്ക് കൃതികളില്‍ അവഗാഹം ഉള്ള പണ്ഡിതനായിരു അംബ്രോസിന് ഇന്ത്യയെക്കുറിച്ചും അറിവുണ്ടായിരുന്നു. ഇന്ത്യക്കാരുടെ ആചാരങ്ങള്‍’ (De moribus Brahmanorum) എന്ന അദ്ദേഹത്തിന്റെ വിശിഷ്ട കൃതി ഇതിന് ഉദാഹരണമാണ്. ഇന്ത്യയിലെ ആളുകളെക്കറിച്ചും അവരുടെ ആചാരങ്ങളെക്കുറിച്ചും പല പട്ടണങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ കാണാം. അതിലും പ്രത്യേകിച്ച് തോമാശ്ലീഹ കേരളത്തില്‍ കപ്പലിറങ്ങിയ കൊടുങ്ങല്ലൂര്‍ – അത്തെ മുസീറിസ് – എന്ന പട്ടണത്തെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ കാണാം. എന്തുകൊണ്ടാണ് ഈ ഗ്രന്ഥം എഴുതുത് എന്നും ഈ ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ അംബ്രോസ് വിവരിക്കുന്നുണ്ട്. പല്ലാടിയസ് എന്ന വ്യക്തി അദ്ദേഹത്തെ സമീപിച്ച് ഇന്ത്യയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന് ഉത്തരം നല്‍കാനും തന്റെ ജനത്തെ കൂടുതല്‍ പ്രബുദ്ധരാക്കാനും ആയിട്ടാണ് അത്തെ അറിയപ്പെടു ഇന്ത്യയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി അംബ്രോസ് ഡോളെനിയിലെ ബിഷപ്പ് ആയിരു മുസേവൂസിനെ ഇന്ത്യയിലേക്ക് അയച്ച് ആ രാജ്യത്തെപ്പറ്റി കൂടുതല്‍ പഠിക്കുത്.

അംബ്രോസ് ഈ പുസ്തകത്തില്‍ എഴുതുത് മുസേവൂസ് പല രാജ്യങ്ങള്‍ കടും പല മലകള്‍ താണ്ടിയും അങ്ങ് അറ്റത്തുള്ള ഇന്ത്യയില്‍ എത്തി എന്നാണ്. പണ്ട് അലക്സാണ്ടര്‍ സന്ദര്‍ശിച്ച ഇന്ത്യയിലെ സ്ഥലങ്ങള്‍ ആയിരുന്നു ഇത് എന്നും ഈ പുസ്തകത്തില്‍ കാണാം. ഇവിടുത്തെ ആളുകളുടെ ജീവിതരീതി, ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കള്‍, സന്യാസിമാരുടെ ജീവിതശൈലി എല്ലാം ഇതില്‍ കാണാം. യൂറോപ്പില്‍ നിന്നും ഈ രാജ്യം വളരെ അകലെയാണ് എന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. തോമാശ്ലീഹായെ കുറിച്ചും ഈ ഗ്രന്ഥത്തില്‍ പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. റോമാസാമ്രാജ്യത്തിന് പുറത്തുള്ള ഇന്ത്യരാജ്യത്ത് സുവിശേഷം അറിയിച്ചത് ക്രിസ്തുശിഷ്യനായ തോമാശ്ലീഹാ ആണെന്ന് അംബ്രോസ് വ്യക്തമാക്കുന്നു. മത്തായിശ്ലീഹ സുവിശേഷം അറിയിച്ച പേര്‍ഷ്യയെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ കാണാം. ഇന്ത്യയുടെ അങ്ങേ തെക്കേ അറ്റത്തുള്ള, അത്തെ പ്രധാന തുറമുഖ പട്ടണമായ മുസിരിസില്‍ (കൊടുങ്ങല്ലൂര്‍) ആണ് സുവിശേഷപ്രഘോഷണത്തിനായി തോമ വിറങ്ങിയത് എന്ന് ഈ ഗ്രന്ഥം വ്യക്തമാക്കുന്നു (PL 17, 1169). അതിനാല്‍ തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തിന് ഈ ഗ്രന്ഥം വലിയൊരു തെളിവാണ്.

 ഫാ. ജയിംസ് പുലിയുറുമ്പില്‍

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി....

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം 

സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന് ഇന്ത്യയെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു....

ഭാരതസഭയെകുറിച്ച് അപ്പസ്‌തോലന്മാരുടെ പ്രബോധനം

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ` അപ്പസ്‌തോലന്മാരുടെ പ്രബോധനം' (Dotcrine of the...

ഭാരതസഭയെക്കുറിച്ച് അലക്സാണ്ടറിയായിലെ ഒരിജൻ

ഗ്രീക്ക്, ലത്തീൻ സഭാപിതാക്കന്മാർ ഭതോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു' എന്ന് എഴുതുമ്പോൾ,...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജെറോം

ആദ്യനൂറ്റാണ്ടുകളിലെ മഹാന്മാരായ പണ്ഡിതന്മാരിൽ വളരെ ശ്രദ്ധേയനാണ് വിശുദ്ധ ജെറോം. നിരവധി...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ എഫ്രേം

വിശുദ്ധ എഫ്രേം തന്റെ പല കവിതകളിലും തോമാശ്ലീഹായുടെ ഇന്ത്യൻ ദൗത്യത്തെ പരാമർശിക്കുന്നുണ്ട്....

വിശുദ്ധ ബർത്തലോമിയോയും ഇന്ത്യയും

പന്തേനൂസിന്റെ ഇന്ത്യൻ ദൗത്യത്തെക്കുറിച്ച് യൗസേബ്യൂസ് എഴുതുമ്പോൾ വിശുദ്ധ ബർത്തലോമിയോ...

തോമാശ്ലീഹായുടെ ഭാരതത്തിലെ രണ്ടാമത്തെ പ്രേഷിതയാത്ര

റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനവും, ഭലോകത്തിന്റെ തന്നെ തലസ്ഥാനവും', മെഡിറ്ററേനിയൻ ലോകത്തിന്റെ കേന്ദ്രവുമായ റോമായിൽ...