സാറൂഗിലെ വി. യാക്കോബ്

Published on

ക്രിസ്തുവര്‍ഷം 451 ല്‍ മെസപ്പൊട്ടോമിയായിലെ കുര്‍ത്താം പട്ടണത്തില്‍ ജനിച്ച യാക്കോബ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഏദേസായിലെ ദൈവശാസ്ത്രവിദ്യാക്ഷേത്രത്തില്‍ ചേര്‍ന്നു. അവിടെ വി.ഗ്രന്ഥത്തിലും ആരാധനക്രമത്തിലും സഭാപിതാക്കന്മാരിലും മാത്രമല്ല വ്യാകരണം, പ്രഭാഷണകല, സംഗീതം, ഗണിതശാസ്ത്രം തുടങ്ങിയവയിലും അദ്ദേഹം പരിജ്ഞാനം നേടി. അഞ്ചാം നൂറ്റാണ്ടിലെ സാര്‍വത്രികസൂനഹദോസുകളില്‍ (എഫേസൂസ്, കാല്‍സഡോണ്‍) തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് കാരണമായ ദൈവശാസ്ത്രവിവാദങ്ങളിലൊന്നും ഉള്‍പ്പെടാന്‍ ആഗ്രഹിക്കാതിരുന്ന അദ്ദേഹം സാറൂഗിലെ ഹൗറായിലുള്ള ആശ്രമത്തില്‍ പ്രാര്‍ഥനാജീവിതം നയിച്ചു.

 ഹൗറായുടെ കോര്‍ എപ്പിസ്‌ക്കോപ്പയായി നിയമിതനായ അദ്ദേഹം എഡി  518 ല്‍ സാറൂഹിന്റെ തലസ്ഥാനമായ ബത്‌നാനിലെ മെത്രാനായി അഭിഷിക്തനാകുന്നതുവരെ തല്‍സ്ഥാനത്തു തുടര്‍ന്നു. എ.ഡി 521 നവംബര്‍ 21- ാം തീയതി തന്റെ 70- ാം വയസില്‍ ദിവംഗതനായ അദ്ദേഹം സുറിയാനിസഭയിലെ വേദപാരംഗതനും  വിശുദ്ധനുമായി ആദരിക്കപ്പെടുന്നു. 763 കവിതാരൂപത്തിലുള്ള പ്രഭാഷണങ്ങളും ( മെമ്ര), 43 കുറിപ്പുകളും എട്ടുതിരുനാള്‍ പ്രഭാഷണങ്ങളും സുറിയാനിസാഹിത്യലോകത്തിന്  സമ്മാനിച്ച അദ്ദേഹത്തിന്റെ പേരില്‍ ഒരു അനാഫൊറയും മാമ്മോദീസാക്രമവും ഉണ്ട്. പന്ത്രണ്ട് സിലബിള്‍ വീതമുള്ള രണ്ടുവരികളിലായുള്ള രചന സുറിയാനി കവിതാരംഗത്ത് വി.യാക്കോബിന്റെ സംഭാവനയാണ്. ‘ സഭയുടെ വീണ’ യെന്നും  ‘പരിശുദ്ധ റൂഹായുടെ വേണു’ വെന്നും ഉള്ള അഭിധാനങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയത് വ്യത്യസ്തമായ ഈ രചനാശൈലിയും ആഴമായ ആത്മീയദര്‍ശനങ്ങളും കൊണ്ടാണ്.

Latest Updates

POPULAR Views

FEATUERD Views

നീസായിലെ വി. ഗ്രിഗറി

കപ്പദോസിയന്‍ പിതാക്കന്മാരില്‍ ഒരാളായ നീസായിലെ വിശുദ്ധ ഗ്രിഗറി അടിയുറച്ച ക്രൈസ്തവകുടുംബത്തിലാണ്  പിറന്നത്....

നസിയാന്‍സൂസിലെ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ...

മിലാനിലെ വി. അംബ്രോസ്

 റോമിലെ പരമ്പരാഗത ക്രിസ്ത്യന്‍കുടുംബാംഗമായ മിലാനിലെ വിശുദ്ധ അംബ്രോസ് തന്റെ പിതാവ് അംബ്രോസിയസ്,...

അലക്‌സാണ്ട്രിയായിലെ വി. ക്ലമന്റ്

ക്രിസ്തുവര്‍ഷം 150 ഓടെ ഏഥന്‍സില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ച  ടൈറ്റസ് ഫ്ലാവിയസ്...

പുവത്തിയേയിലെ  വി. ഹിലരി

പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഗോള്‍ പ്രവിശ്യയിലുള്ള പുവത്തിയേ ( Poitiers ) എന്ന...

വി.ജെറോം

പാശ്ചാത്യപാരമ്പര്യത്തില്‍ മഹാന്മാരായി പരിഗണിക്കപ്പെടുന്ന നാലു സഭാപിതാക്കന്മാരില്‍ ഒരാളാണ് വി.ജെറോം. (വി. അംബ്രോസ്,...

നിസിബിസിലെ വി. യാക്കോബ്

മൂന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ നിസിബിസിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ച യാക്കോബ് തന്റെ...

മാർ അഫ്രഹാത്ത്

പേർഷ്യൻ സന്ന്യാസി (പേർഷ്യൻ മുനി) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മാർ അഫ്രഹാത്ത്...

ലിയോണിലെ വി. ഇരണേവൂസ്

രണ്ടാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഏഷ്യാമൈനറിൽ ജനിച്ച ഇരണേവൂസ് ഗോളിലെ (Gaul) ലിയോണിന്റെ (Lyon)...

മാർ അദ്ദായി

പൗരസ്ത്യസുറിയാനി സഭകളിൽ ഉപയോഗിക്കപ്പെടുന്ന ശ്ലീഹന്മാരുടെ അനാഫൊറ മാർ അദ്ദായിയുടെയും മാർ മാറിയുടെയും...

ഹിയറാപ്പോളിസിലെ വി. പപ്പിയാസ്

ഫ്രീജിയായിലെ (ആധുനിക ടർക്കി) ഹിയറാപ്പോളീസിന്റെ മെത്രാനായിരുന്ന വി. പപ്പിയാസ് അപ്പസ്തോലികപിതാക്കന്മാരിൽ ഒരുവനായാണ്...

റോമിലെ വി.ക്ലമന്റ്

അപ്പസ്തോലിക പിതാക്കന്മാരിൽ ഒരാളായ വി. ക്ലമന്റ്, വി. പത്രോസിനും ലിനൂസിനും അനാക്ലെറ്റസിനും...