“മോശം” എന്ന് നാട് മുഴുവൻ പേരിട്ട് വിളിച്ചവളെക്കൊണ്ട് തന്നെ സമരിയാക്കാരെ തന്നിലേയ്ക്ക് അടുപ്പിച്ചു, ദൈവം..!
- വിക്കനും കൊലപാതകിയുമായിരുന്നു, മോശ.
- വൃദ്ധനും എടുത്തുചാട്ടക്കാരനും ആയിരുന്നു, പത്രോസ്..!
- “not eligible” എന്ന് മെത്രാനും സെമിനാരി അധികൃതരും റിപ്പോർട്ട് കൊടുത്ത ജോൺ മരിയ വിയാനിയെ തന്നെ വിശുദ്ധനും ആഗോളവൈദികരുടെ മധ്യസ്ഥനുമാക്കി ദൈവം ഉയർത്തി..!
- അന്ധയും ബധിരയും ആയിരുന്ന ഹെലൻ കെല്ലർ എന്ന് സ്ത്രീ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കരുത്തുള്ള വ്യക്തിത്വങ്ങളിൽ ഒന്നായി..!
എന്നുമുണ്ട്, എല്ലായിടത്തുമുണ്ട്.
ദൈവത്തിന്റെ മായാജാലങ്ങൾ..!
ചങ്ങാതീ, തമ്പുരാന്റെ കണ്ണിൽ ആരും ഒട്ടും ചെറുതല്ല, ആരും വലുതുമല്ല..!!
ഫാ. അജോ രാമച്ചനാട്ട്



