ഹൃദയം

Published on

ലത്തീൻ റീത്തിലെ വി. കുർബാനയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഇന്നത്തെ സുവിശേഷത്തിലുണ്ട്.

കര്‍ത്താവേ, അങ്ങ്‌ എന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല…അങ്ങ്‌ ഒരു വാക്ക്‌ ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെട്ടുകൊള്ളും. (ലൂക്കാ 7 : 6-7)
കുർബാനയിൽ സേവകന് പകരം “ഞാൻ” ആണെന്ന് മാത്രം.

ആ ശതാധിപൻ എന്നെ വല്ലാതെകണ്ട് അദ്‌ഭുതപ്പെടുത്തുകയാണ്. എന്തെന്നോ?
ആവോളം അധികാരവും പദവിയും സമ്പത്തും എല്ലാം ഉള്ളപ്പോഴും ഒരു “ഹൃദയം അയാൾ സൂക്ഷിക്കുന്നു എന്നത് തന്നെ.
അങ്ങേയറ്റം എളിമയും കുലീനത്വവും, തന്റെ വേലക്കാരനോട് സ്നേഹവും നിറഞ്ഞ ഒരു ഹൃദയം..!

ചങ്ങാതീ, ഒരാളുടെ ജീവിതത്തിന്റെ കനം അളക്കപ്പെടുന്നത് ഈ ഒരൊറ്റ മാനദണ്ഡത്തിലാണ്..
“നിന്റെ ഉള്ളിൽ എന്തോരം നന്മയുണ്ടായിരുന്നു?” എന്ന ചോദ്യം മാത്രം. സൗന്ദര്യമോ, സാമർത്ഥ്യമോ, വീടിന്റ വലിപ്പമോ നിലകളുടെ എണ്ണമോ, സമ്പത്തിന്റെ അളവോ, പദവിയോ, കുടുംബപാരമ്പര്യമോ ഒന്നും അളവുകോലാകില്ല..!

നോക്കൂ, ആ മനുഷ്യന്റെ എളിമയും നന്മയും നിറഞ്ഞ വാക്കുകൾ ലോകമെമ്പാടുമുള്ള അൾത്താരകളിൽ എന്നും ആവർത്തിക്കപ്പെടുകയാണ്..!

ഈശോയെ, വിനയമുള്ള ഹൃദയം എനിക്ക് നല്കണമേ, ആമ്മേൻ.

ഫാ. അജോ രാമച്ചനാട്ട്

Latest Updates

POPULAR Views

FEATUERD Views

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം...

എന്ത് പറയണം..??

"എന്തു പറയണം? "ഇങ്ങനെ ഒരു സംശയം ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിട്ടിട്ടുണ്ട്....

കാത്തിരിപ്പ് – അഴകുള്ള സഹനത്തിന്റെ പേര്.

പ്രക്ഷുബ്ധമായ തിരമാലകൾക്കുമേൽ വലയെറിഞ്ഞ് തുഴയെറിഞ്ഞ് നീങ്ങുന്ന മുക്കുവന്മാരെ കണ്ടിട്ടുണ്ടോ? കണ്ടുനിൽക്കുന്നവരുടെ മനസ്സു...

ആത്മാവ് – പടരുന്ന ശക്തി

കൊറോണയിലൂടെ കടന്നുപോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് ഇപ്പോ വളരെ...

മണ്ണിൽ കുഴിച്ചുമൂടിയ നാണയങ്ങൾ

പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത...

പാപം, നീതി, ന്യായവിധി

പരിശുദ്ധാത്മാവിനെക്കുറിച്ച് തന്റെ ശിഷ്യരോട് ക്രിസ്തു ഓർമപ്പെടുത്തിയത് ഇങ്ങനെ. "അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും...

ആത്മാവ് – പ്രകാശവും ജീവനും വഴികാട്ടിയും.

ഇന്ന് പന്തക്കുസ്താത്തിരുന്നാൾ..!സെഹിയോൻ മാളികയിൽ ചരിത്രത്തിന്റെ പുതിയ ഒരു പേജ് തുറക്കുകയായിരുന്നു.ഒരു പുതിയ...

അണക്കരയോ, അട്ടപ്പാടിയോ കൃപാസനമോ ?, അതോ ഇടവകപ്പള്ളിയോ?

വളരെ സൂക്ഷ്മമായി വ്യാഖ്യാനിക്കേണ്ട ഒരു തിരുവചനഭാഗത്തിന്റെ മുൻപിൽ ആണ് നാമിപ്പോൾ. ഇന്നത്തെ...

ഇടുങ്ങിയ വാതിൽ

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ഇടുങ്ങിയതാണെന്നാണ് ഇന്നത്തെ തിരുവചനം. നാശത്തിലേക്കുള്ള വാതിൽ ആകട്ടെ, വിശാലമാണ്; എളുപ്പമുള്ളതും ആണ്.

ഞാൻ – പ്രകീർത്തനം

ചുങ്കക്കാരന്റെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കൂ. ദൈവമേ ഞാൻ.. ഞാൻ, ഞാൻ.. സാക്ഷാൽ ദൈവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്രമേൽ സ്വയം പുകഴ്ത്താൻ മാത്രം അയാളൊന്നും ചെയ്തിട്ടില്ലതാനും..! എന്ന് മാത്രമോ, തൊട്ടപ്പുറത്ത് നിൽക്കുന്നവനും പിന്നെ സകല നാട്ടുകാരും മഹാ തെമ്മാടികളും..!

ഉയർത്തിയ കൈകൾ

ചാലക്കുടിയിലെയും പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന യേശുവിന്റെ ഒരു ചിത്രമുണ്ട്. മേഘങ്ങളിൽ നിന്ന് ഇരുകരങ്ങളും ഉയർത്തി അനുഗ്രഹിക്കുന്ന കർത്താവിന്റെയാണത്.

“കാത്തോളണേ ഈശോയെ!”

ഓർമ്മയുണ്ടോ, വല്യപ്പന്റെയോ വല്യമ്മയുടെയോ കൂടെയിരുന്ന് കുരിശുവരയിൽ പങ്കെടുത്തിരുന്ന ആ പഴയകാലം? അവരുടെ മടിയിൽ ഇരുന്ന് വ്യക്തമാകാത്ത ഭാഷയിൽ നമ്മൾ ഉരുവിട്ട വായ്‌ത്താരികളായ പ്രാർഥനകൾ..