വിതക്കാരന്റെ സ്വപ്നത്തിന്റെ പേരാണത്..
നോക്കൂ, എത്ര പ്രതീക്ഷയോടെയാണ് അയാൾ വിത്തെറിയുന്നത് !
ഓരോ മണ്ണും തന്റെ നെഞ്ചിലേക്ക് സ്വീകരിക്കുന്നത് അയാളുടെ നൂറായിരം കനവുകളാണ്..
സുഹൃത്തേ, ഈ വാഴ് വിൽ
നൂറുമേനിയും, അറുപത് മേനിയും മുപ്പത് മേനിയുമാകേണ്ട എത്രയോ വിത്തുകൾ തമ്പുരാൻ എന്റെയും നിന്റെയും ചങ്കിലേയ്ക്ക് പ്രതീക്ഷയോടെ എറിഞ്ഞതാണ് !
ചോദ്യമിതാണ് – വിത്തുകൾ നൂറുമേനിയായോ?
ഞാനെന്ന വയലിൽ ദൈവത്തിന്റെ സ്വപ്നങ്ങൾ പൂവിട്ടോ? ഫലം ചൂടിയോ?
വിവേകക്കുറവ് കൊണ്ടും
കരുതലിന്റെ കുറവ് കൊണ്ടും അവന്റെ
സ്വപ്നങ്ങളൊക്കെയും
പക്ഷികൾക്ക് യ്ക്ക് തീറ്റ ആയെങ്കിൽ..
മുൾച്ചെടികൾ ഞെരുക്കിയെങ്കിൽ..
കാലിക്കൂട്ടങ്ങൾ ചവിട്ടിമെതിച്ചെങ്കിൽ..
ഉണങ്ങിപ്പോയെങ്കിൽ..
ദൈവമേ, മാപ്പ് !
നല്ല മണ്ണാകാനുള്ള ആത്മബലത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
ഫാ. അജോ രാമച്ചനാട്ട്



