കാത്തിരിപ്പ് എന്ന പുണ്യം !

Published on

ഫാ. അജോ രാമച്ചനാട്ട്

നോക്കൂ, സ്റ്റേജിൽ ആരുമില്ല.
രംഗം ശൂന്യമാണ്..
യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു.
പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു.
കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.
അവന്റെ മരണം ആഗ്രഹിച്ച് നടപ്പാക്കിയ പുരോഹിതരും ഫരിസേയപ്രമാണികളും ഇപ്പോൾ സമാധാനമായി വിശ്രമിക്കുന്നുണ്ട്.
അതെ, രംഗം ശൂന്യം, നിശ്ചലം !

ഈ ദുഃഖശനിയിൽ മനസ്സ് ചത്തു പോകാത്ത ആരെങ്കിലും ഉണ്ടോ എന്ന് പരതുകയാണ് നമ്മൾ.. ഉണ്ട് സുഹൃത്തേ, അവന്റെ അമ്മ മറിയമാണത്.

“നീ വരുവോളം” എന്ന പേരിൽ ഫാ. മാത്യു അരീപ്ലാക്കൽ എഴുതിയ ഒരു കവിതയുണ്ട്. അതിന് സംഗീതം നൽകാനായി എന്ന വലിയ സന്തോഷമുണ്ട്. 2006 – ലായിരുന്നു അത്. അവന്റെ പ്രിയപ്പെട്ടവരെന്ന് മേനി പറഞ്ഞവരൊക്കെ തോറ്റപ്പോഴും പതറാത്ത അവന്റെ അമ്മ, പരി. മറിയത്തെക്കുറിച്ചാണ് ആ മനോഹരകവിത.

“മകനേ, കാത്തിരിക്കുന്നു ഞാൻ.
ഏകാന്തരാവിന്റെ കനമാർന്ന നെഞ്ചിലൊരു കനലായ് എരിയുന്നു ഞാൻ…”

കെടാത്ത വിളക്കുമായി അമ്മ,
വീടിന്റെ ഉമ്മറപ്പടിയിൽ കാത്തിരുന്നു..
അവൻ മരണത്തെ ജയിച്ചു വരുവോളം..!!

ഓർമകളുടെ വേലിയേറ്റം..!
നമ്മൾ കടന്നുപോയ എത്രയോ ദുഖവെള്ളികൾ.. മരണത്തിന്റെ കയ്പനുഭവങ്ങൾ..
രോഗത്തിന്റെ, ദാരിദ്ര്യത്തിന്റെ, ഒറ്റപ്പെടലിന്റെ, പരാജയങ്ങളുടെ, വേർപാടുകളുടെ കറുത്ത വെള്ളികൾക്ക് ശേഷം നമ്മൾ എന്ത് ചെയ്യുകയായിരുന്നു..?
ദുഖവെള്ളിക്ക് ശേഷമുള്ള ആ ശൂന്യതയിൽ നമ്മളിൽ പലരും തകർന്ന് വീണിട്ടുണ്ട്. ദൈവത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ജീവിതത്തെ ശപിച്ചിട്ടുണ്ട്.. പലരും പിന്നെ ഒരിക്കലും തിരിച്ചുവരാത്ത വിധത്തിൽ അകന്നുപോയിട്ടുമുണ്ട്.

ഒരേ ഒരാൾ മാത്രം.
ദുഖവെള്ളിക്കും ഈസ്റ്ററിനും ഇടയിലുള്ള നിശബ്ദതയിൽ, അമ്മമറിയം കാത്തിരിക്കുകയായിരുന്നു, അവനുയിർക്കുന്ന പുലരിക്ക് വേണ്ടി..!ഓടിപ്പോയ ശിഷ്യന്മാരും, “deadbody അഴുക്കാതിരിക്കാൻ” അങ്ങാടിമരുന്ന് തേടിപ്പിടിച്ച് രാവിലെ ഡ്യൂട്ടിക്കെത്തിയ മഗ്‌ദലേനയും..!!

കാത്തിരിപ്പ് എന്നത് ഒരു പുണ്യത്തിന്റെ പേരാണ് മാഷേ. ഈ ലോകത്തിലെ അനേകം ദുർബലരെ താങ്ങിനിർത്തിയ യാതൊരു ലോജിക്കുമില്ലാത്ത പുണ്യം !

കാത്തിരിപ്പ് പുണ്യമാകുന്നത് മരണത്തിന്റെ മുൾ വേലിയും ചാടിക്കടന്ന് ക്രിസ്തു എന്റെ അടുത്ത് എത്തുമെന്നുള്ള ഉറപ്പിൽ ജീവിക്കുന്നവനുമാത്രം..!

നോമ്പിന്റെ അവസാന മണിക്കൂറുകളിലേയ്ക്ക് നാം..
ആത്മാവിനോട് ഈ പ്രഭാതത്തിൽ ഒരു ചോദ്യമാകാം.

  • ജീവിതത്തിലെ ദുഖവെള്ളികൾക്ക് ശേഷം ഞാൻ എവിടെ ആയിരുന്നു?
  • അമ്മ മറിയത്തെപ്പോലെ കണ്ണുനട്ട് നോക്കിയിരിക്കാൻ എനിക്കുമാകുന്നുണ്ടോ?
  • ആ നല്ല പുലരിക്കായി?

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്

ടാറ്റൂ

ഓശാനത്തിരുനാൾ ആശംസകൾ................ വിദേശനാടുകളിൽ കാണപ്പെട്ടിരുന്ന ടാറ്റൂ സംസ്കാരം ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ശരി-തെറ്റുകൾ എന്തുമാകട്ടെ, വേദനയെടുത്ത് ശരീരത്തിൽ പതിക്കുന്ന ഓരോ ടാറ്റൂവിനും പിന്നിൽ ഒരു വിശദീകരണം അവർക്ക് നൽകാൻ ഉണ്ടാകും. വെറുമൊരു ചിത്രമല്ല ശരീരത്തിൽ പതിച്ചത് എന്നർത്ഥം.