പെങ്ങളില

Published on

ഫാ. അജോ രാമച്ചനാട്ട്

ഓശാനയുടെ തലേദിവസമായ ഇന്ന് കൊഴുക്കട്ടശനിയെന്നാണ് അറിയപ്പെടുന്നത്. വീടുകളിൽ കൊഴുക്കട്ട ഉണ്ടാക്കുമെങ്കിലും അതിന്റെ വി. ഗ്രന്ഥാടിസ്ഥാനം പലർക്കുമറിയില്ല. കൊഴുക്കട്ടശനിയുടെ പിന്നിൽ ബഥാനിയായിലെ തൈലാഭിഷേകമാണ് – അതാണല്ലോ, ഇന്നത്തെ കുർബാനയിലെ സുവിശേഷവും.

ബഥാനിയായിൽ ഈശോ ഉയിർപ്പിച്ച ലാസറിന്റെ വീടാണ്, യോഹന്നാന്റെ സുവിശേഷപ്രകാരം സംഭവപശ്ചാത്തലം. എന്നാൽ മത്തായിയും (അധ്യായം 26) മർക്കോസും (അധ്യായം 14) വിവരിക്കുന്നത് കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടിലാണെന്നാണ്.

മറിയം ശുദ്ധവും വിലയേറിയതുമായ ഒരു കുപ്പി നാർദ്ദീൻ സുഗന്ധതൈലമെടുത്തു, എന്നു വചനം. മത്തായി-മർക്കോസുമാരുടെ വിവരണപ്രകാരം ഒരു _ വെൺകല്ഭരണി_യിലാണ് സുഗന്ധതൈലം. തുറന്നപ്പോഴാകട്ടെ, വീടുമുഴുവൻ പരിമളം !

സുഗന്ധം നിറച്ച വെൺകൽഭരണിയുടെ പ്രതീകമാണ്, നമ്മളുണ്ടാക്കുന്ന കൊഴുക്കട്ട.
ശർക്കരയും തേങ്ങയും ഏലക്കയും ജീരകവുമൊക്കെയുള്ള കൂട്ട് നിറച്ച കൊഴുക്കട്ട ചൂടോടെ മുറിക്കുമ്പോൾ വീടുനിറയെ പരിമളം നിറയുന്നത് നമുക്കറിവുള്ളതാണല്ലോ. അതിന്റെ ഓർമയിലാണ് നമ്മുടെ അമ്മമാർ കൊഴുക്കട്ട ഉണ്ടാക്കിയിരുന്നത്.

മറിയം നടത്തിയ സുഗന്ധലേപനം എന്തായിരുന്നുവെന്ന്, ക്രിസ്തു തന്നെ മൊഴിയുന്നുണ്ട്. “എന്റെ മൃതസംസ്കാരത്തിനായി ഇത് ചെയ്തെന്ന് അവൾ കരുതട്ടെ” യെന്ന് !

എനിക്കോർമ വരുന്നത് എ. അയ്യപ്പന്റെ ‘ആലില’ എന്ന കവിതയിലെ ചില വരികളാണ്.
“പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം
എനിക്കൊരു കാമിനിയല്ല
ആനന്ദത്താലും ദുഖത്താലും
കണ്ണ് നിറഞ്ഞൊരു പെങ്ങളില വേണം”

സത്യമല്ലേ? ക്രിസ്തു ആ മറിയത്തിന്റെ ഉള്ളിലെ പെങ്ങളുപെണ്ണിന്റെ സ്നേഹവും കരുതലും ആർദ്രതയും അനുഭവിക്കുകയായിരുന്നില്ലേ?
അവൻ നടന്നുതീർക്കേണ്ട ദുരിതവഴികളിൽ “ഞങ്ങളുണ്ട്, പ്രാർത്ഥനയോടെ നിന്റെ കൂടെ” എന്ന് പറയാതെ പറഞ്ഞതല്ലേ, അവൾ?

എന്റെ ചങ്ങാതീ,
രക്തബന്ധങ്ങളെക്കാൾ പവിത്രമായ ചില കർമ്മബന്ധങ്ങളുണ്ട് ഈ മണ്ണിൽ..
കൊഴുക്കട്ടശനി അങ്ങനെയൊരു ഓർമപ്പെടുത്തലാണ്..!

നോമ്പിന്റെ അവസാന
ആഴ്ചയിലേയ്ക്ക് നമ്മൾ.
വീടും ഹൃദയവും വിശാലമാകട്ടെ.
പത്തരമാറ്റുള്ള സൗഹൃദങ്ങൾ ജീവിതത്തിന് കൂടുതൽ ബലമാകട്ടെ..!

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്