മരിച്ചുജീവിക്കുന്നവർ

Published on

ഫാ. അജോ രാമച്ചനാട്ട്

ടാഗോറിന്റെ ഗീതാഞ്‌ജലിയിലെ ഒരു ഭിക്ഷക്കാരന്റെ കഥ. ക്ലിഷേയാണ്, അറിയാം. വേഗം പറഞ്ഞുതീർക്കാം.

അയാൾ ഭിക്ഷ തേടി നടക്കുന്നു.. മടുപ്പ്, നിരാശ.. രാജാവ് പ്രജകളെ കാണാൻ എത്തുന്നു എന്ന മുന്നറിയിപ്പ്.. അയാളും ജനക്കൂട്ടത്തിനിടയിൽ പ്രതീക്ഷയോടെ.. എന്തെങ്കിലും കിട്ടാതിരിക്കില്ല, ഭിക്ഷക്കാരനല്ലേ! രാജാവ് എത്തുന്നു.. രഥത്തിൽ നിന്നുമിറങ്ങി അയാളുടെ അടുത്തേക്ക് തന്നെ.. പ്രതീക്ഷ വാനോളം.. ഒന്ന് കരകയറണം.. പതിവ് ശീലം യാചകൻ തെറ്റിച്ചില്ല, അയാൾ തന്റെ കൈകൾ രാജാവിന് നേരെ നീട്ടി..

പക്ഷെ, വല്ലതും കൊടുക്കുന്നതിനു പകരം രാജാവ് അയാളുടെ നേരെ കൈകൾ യാചനാരൂപത്തിൽ നീട്ടുകയാണ്. യാചകന്റെ പ്രതീക്ഷ ക്ഷണനേരം കൊണ്ട് അനിഷ്ടവും വെറുപ്പുമായി മാറുന്നു, യാചകനോട് യാചിക്കുന്നവനെ എന്ത് വിളിക്കണം? ഇയാളെ ഒരു പാഠം പഠിപ്പിക്കണം – ഭിക്ഷസഞ്ചിയിൽ നിന്നും അന്ന് കിട്ടിയ ധാന്യമണികളിൽനിന്നും വളരെ ചെറുത് ഒരെണ്ണം എടുത്ത് രാജകരങ്ങളിൽ വച്ചുകൊടുത്തു. കിട്ടിയത് സ്വീകരിച്ച് സന്തോഷത്തോടെ രാജാവ് മടങ്ങി.

പതിവിലും നിരുന്മേഷനായി കുടിലിൽ എത്തുന്ന യാചകൻ.. ഇന്നത്തോടെ എല്ലാ ദുരിതങ്ങളും തീരുമെന്ന് കരുതി, എന്നിട്ടോ? അയാൾ വല്ലാത്ത നിരാശയിൽ തന്റെ സഞ്ചി വലിച്ചെറിയുന്നു.. ചിതറിവീണ നാണയങ്ങൾക്കും ധാന്യമണികൾക്കുമിടയിൽ ഒരു സ്വർണനെന്മണി! – യാചകൻ കൊടുത്ത നെന്മണിക്ക് പകരം രാജാവ് ഇട്ടതാണ്, അയാൾ അറിയാതെ..!!
അതുകണ്ട് അയാൾ വലിയവായിൽ നിലവിളിക്കുകയാണ്.. “ദൈവമേ, എന്റെ കയ്യിൽ ഇരുന്നത് മുഴുവൻ രാജാവിന്റെ കയ്യിൽ കൊടുത്തിരുന്നെങ്കിൽ..!” എന്ന്.

Regret എന്ന ഇംഗ്ലീഷ് പദം അർത്ഥമാക്കുന്നത് ഇതാണ് : സംഭവിച്ചതിനെ / നഷ്ടപ്പെട്ടതിനെ ഓർത്ത് മനസ്സ് വിങ്ങുക, സ്വയം കുറ്റപ്പെടുത്തുക.

കഴിഞ്ഞുപോയ പലതിനെയും ഓർത്ത് മനസ്സ് വിങ്ങുന്നവരാണ്, നമ്മിൽ പലരും. അറിയാതെ പറ്റിയ അബദ്ധമാകാം, ഒഴിവാക്കാമായിരുന്ന ഒരു വീഴ്ചയാകാം, ആരുടെയെങ്കിലും ചതിയോ ഉപദ്രവമോ ആകാം. എന്തുമാകട്ടെ, ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ? എന്തായാലും അത് നഷ്ടപ്പെട്ടുപോയി. എത്ര ചിന്തിച്ചാലും, സങ്കടപ്പെട്ടാലും നഷ്ടപ്പെട്ടതൊന്നും ആർക്കും തിരിച്ചുപിടിക്കാനാവില്ലല്ലോ.

ഒരിക്കൽ ഒരു അധ്യാപിക ഒരു ഡയറിത്താളിൽ കുറിച്ചുതന്ന ഒരു പ്രാർത്ഥന ഇങ്ങനെ, “നാളെ തിരിഞ്ഞുനോക്കുമ്പോൾ മനസ്സ് കുറ്റപ്പെടുത്താത്തവിധത്തിൽ എന്റെ വർത്തമാനകാലത്തിലെ വാക്കുകളെയും ചെയ്തികളെയും ക്രമപ്പെടുത്തണമേ..!”

നോമ്പുകാലമാണ്,

  1. കഴിഞ്ഞവയെ പൂർണമായി മറക്കാം.
  2. നാളെ മനസ്സ് കുറ്റപ്പെടുത്താത്ത വിധം ഇന്ന് നന്നായി ജീവിക്കാം.

ചങ്ങാതീ, regret ഒരു വല്ലാത്ത മുള്ളാണ്, ചെരിപ്പിനുള്ളിൽ കുടുങ്ങിയ കല്ല് പോലെ അത് എന്നും കുത്തിനോവിച്ചുകൊണ്ടിരിക്കും, ഒരടിപോലും മുന്നോട്ട് പോകാൻ സമ്മതിക്കാതെ..!

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്