അടയാളങ്ങൾ

Published on

Sr. Jiya MSJ

യുദ്ധമുഖത്തേക്ക് നീങ്ങുന്ന തന്റെ ഭടന്മാരെ നോക്കി മുറിവേറ്റ് ചോര ഒഴുക്കി നിൽക്കുന്ന രാജാവ് പറഞ്ഞു. “നിങ്ങൾ യുദ്ധമുഖത്ത് ആയിരിക്കുമ്പോൾ എന്റെ കൈകളിൽ നിന്നും ഇറ്റു വീഴുന്ന ഈ ചോരതുള്ളികൾ ഓർക്കണം. ഇത് നിങ്ങൾക്കുവേണ്ടി ഞാൻ കൊണ്ട അടയാളമാണ്.” രാജാവിന്റെ വാക്കുകൾ അവരുടെ ഹൃദയത്തിൽ പതിഞ്ഞു. ശത്രു സൈന്യത്തോട് കനത്ത പോരാട്ടം നടന്നു. യുദ്ധം മുറുകുമ്പോൾ അവർ തങ്ങളുടെ രാജാവിനെ സ്മരിച്ചു. ആ സ്മരണയായിരുന്നു വിജയിച്ചു നിൽക്കാൻ അവർക്ക് ധൈര്യവും ബലവുമേകിയത്.അത് അവരുടെ കൂടി വേദനയായിരുന്നു. അതിനാൽ പരാജിതരായി പിന്തിരിഞ്ഞോടാൻ അവർ തയ്യാറല്ലായിരുന്നു.

കുറ്റമില്ലാതിരുന്നിട്ടും കുറ്റക്കാരനായി വിധിക്കപ്പെട്ട് നമുക്ക് വേണ്ടി സ്വന്തം ശരീരത്തിൽ അടയാളമേറ്റ ഒരുവൻ ഉണ്ടായിരുന്നു.
അവന്റെ കൈകാലുകൾ ആണിപഴുതുകളിലേക്ക് അവർ വലിച്ചു നീട്ടി… മനുഷ്യന് സങ്കൽപ്പിക്കുവാൻ കഴിയാത്ത ഉഗ്രമായവേദന…
മരക്കുരിശോട് ചേർത്ത് പച്ച മാംസത്തിൽ ആണികൾ അടിച്ചിറക്കിയപ്പോൾ അവന്റെ നിശബ്ദത നമ്മോട് വാചാലമായതെന്തായിരിക്കും ?
“മകനെ, മകളെ, എന്റെ ഈ മുറിവുകൾ ഒരു അടയാളമാണ്…..”

★പാപത്താൽ ബലഹീനനായ നിനക്ക് വേണ്ടി ഞാൻ ബലഹീനനായതിന്റെ അടയാളം.

★ തകർക്കപ്പെട്ട നിന്റെ ജീവിതത്തിനോട് സഹനത്താൽ താദാത്മ്യപ്പെടുവാൻ ഞാനും തകർക്കപ്പെട്ടതിന്റെ ഒരു അടയാളം.

★ സ്നേഹരഹിതനായ മനുഷ്യന്റെ സർവ്വ അവഹേളനങ്ങളും സ്വീകരിച്ചിട്ടും സ്നേഹപൂർവ്വം ഞാൻ അർപ്പിച്ച ബലിയുടെ ഒരടയാളം.

★ എന്റേതെന്ന് കരുതി ഞാൻ സ്നേഹിച്ചിട്ടും അകന്നു പോയവർക്ക് അവസാനമായി കൊടുക്കാൻ ബാക്കിവച്ച സ്നേഹത്തിന്റെ ഒരടയാളം.

★ സഹനത്തിന്റെ അവസാന അതിർത്തി താണ്ടും വരെ ദൈവത്തിന്റെ കരം മുറുകെ പിടിക്കാനുള്ള വിശ്വാസത്തിന്റെയും അനുസരണയുടെയും ഒരടയാളം.

★ ഏകപക്ഷീയമായി ഒറ്റിക്കൊടുക്കപ്പെടുമ്പോഴും ദൈവപക്ഷം ചേർന്ന് നിന്ന് ക്ഷമിച്ചെന്ന്‌ പറയാൻ ഒരടയാളം.

★ ഉപകാരങ്ങൾ കൈപ്പറ്റിയിട്ടും പ്രയോജന രഹിതനെ പോലെ വലിച്ചെറിയപ്പെടുന്നവനു വേണ്ടി ഒരടയാളം.

★ അങ്ങേയറ്റം വിശ്വസിച്ചവർ വിശ്വാസ വഞ്ചനയോടെ ഒറ്റിക്കൊടുത്തിട്ടും അവനെ സ്നേഹിതാ എന്ന് വിളിച്ചതിന് ഒരടയാളം

★ സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്നുള്ള സത്യം സർവ്വലോകങ്ങൾക്കും കാണിച്ചുകൊടുക്കാൻ വേണ്ടി സ്വയം ഏറ്റെടുത്ത ഒരടയാളം.

നോമ്പുകാലം തീരും മുൻപ് എന്റെ ഉള്ളിലേക്ക് ഒന്നു നോക്കാം. ആർക്കെങ്കിലും വേണ്ടി എന്നെങ്കിലും ഒരു അടയാളമായിത്തീരാൻ എനിക്ക് സാധിച്ചിട്ടുണ്ടോ.? ഉണ്ടെങ്കിൽ തീർച്ച, മനസ്സും ശരീരവും നൊന്ത മുറിപ്പാടുകൾ ശേഷിച്ചിട്ടുണ്ടാവും. അത് നൊമ്പരമായി സൂക്ഷിക്കാതെ, തമ്പുരാന്റെ അനുഗ്രഹമാകാൻ എന്റെ ജീവിത ബലിപീഠത്തിൽ കണ്ണും പൂട്ടി സമർപ്പിക്കാം. ആർക്കൊക്കെയോ വേണ്ടി അടയാളമായി തീരാൻ ദൈവം എനിക്കായി മാറ്റിവെച്ച അവസരങ്ങൾ മറ്റാർക്കും പൂർത്തിയാക്കാൻ കഴിയില്ല.

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്