മിഷന്‍ ഞായര്‍

Published on

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം

(ഏലിയ സ്ലീവ മൂശാക്കാലം ഏഴാം ഞായര്‍, ഒക്ടോബര്‍ 20)

മത്തായി 10:1-15

മിഷന്‍ ഞായര്‍ അല്പം ചരിത്രം

1926 ല്‍ പയസ് XI -ാമന്‍ മാര്‍പാപ്പയാണ് മിഷന്‍ഞായര്‍  ആചരണം സഭയില്‍ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും  നല്കുവാന്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തെ അവസാന ഞായറാഴ്ചയ്ക്ക് തൊട്ടുതലേ ഞായറാഴ്ചയാണ് മിഷന്‍ ഞായറായി ആചരിച്ചു വരുന്നത്. 

 നമ്മള്‍ മിഷനറിമാര്‍

 മിഷന്‍ എന്ന വാക്കിന്റെ അര്‍ഥം ‘ അയക്കുക’ ‘To Send ‘. പിതാവ് തന്റെ സന്ദേശവുമായി  പുത്രനെ ഈ ലോകത്തിലേക്ക് അയച്ചു . പുത്രന്‍ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ ശിഷ്യരെ ലോകം മുഴുവന്‍ സുവിശേലവേലക്കായി അയച്ചു. ആ വേല തുടരുവാന്‍  ഓരോ ക്രിസ്ത്യാനിക്കും ഉത്തരവാദിത്വമുണ്ട്. വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്നത്   സഭ അടിസ്ഥാനപരമായി ഒരു മിഷനറിയാണ് എന്നാണ് ( Ad Gentes 2). ആദ്യകാലത്തു യൂറോപ്പിലെ സഞ്ചാരികള്‍ ലോകം എങ്ങും പോയപ്പോള്‍ അവര്‍  കണ്ടെത്തിയ ദേശങ്ങളിലെല്ലാം മിഷനറിമാരെ കൊണ്ടുപോവുകയും സുവിശേഷം   പ്രഘോഷിക്കുകയും ചെയ്തു.  അങ്ങനെ മിഷന്‍ വളര്‍ന്നു.  സുവിശേഷം പങ്കുവെക്കുക എന്നുള്ളതാണ് സഭയുടെ പ്രഥമമായ ലക്ഷ്യം.

 MISSION (IM)POSSIBLE

ഈശോ നല്‍കിയിരിക്കുന്ന ഉത്തരവാദിത്വം ഇത്തരത്തില്‍ ഒരു Mission (im)Possible ആണ്.  ‘നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ എന്നാണ് ( മാര്‍ക്കോ 16:15)
ഈശോ നമുക്ക് നല്‍കിയ ആ ഉത്തരവാദിത്വം നിറവേറ്റുവാനുള്ള കടമ  നമുക്കുണ്ട്.  താരതമ്യേന  അസാധ്യമായ  ആ ‘മിഷന്‍’ നമ്മുടെ ഉത്തരവാദിത്വബോധവും നിശ്ചയദാര്‍ഢ്യം കൊണ്ട് ‘പോസിബിള്‍’ ആക്കുക എന്നുള്ളതാണ് നമുക്കു മുന്നിലെ വെല്ലുവിളി. അടിസ്ഥാനപരമായി മാമ്മോദീസ വെള്ളം തലയില്‍ വീണ ഓരോ ക്രൈസ്തവനും ഒരു മിഷനറി ആണ് എന്നുള്ള കാര്യം മറക്കാതിരിക്കുക. സുവിശേഷപ്രഘോഷണത്തെകുറിച്ചു വി. ഫ്രാന്‍സിസ് അസീസി  പറയുന്നത് ‘ജീവിതത്തില്‍ ഉടനീളം സുവിശേഷം പ്രസംഗിക്കുക. ആവശ്യമുണ്ടെങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക.’ (Preach Gospel at all times ,.Use words if necessary’)  എന്നാണ്. എന്നുവച്ചാല്‍ സുവിശേഷപ്രഘോഷണത്തിന് വലിയ  അറിവോ വാക്ക്ചാതുര്യമോ ലോകസഞ്ചാരമോ  ആവശ്യമില്ലെന്ന്. ഒരു കോണ്‍വെന്റിന്റെ നാല് ചുമര്‍ കെട്ടുകള്‍ക്ക് ഉള്ളില്‍ നിന്നും അധികം പുറത്തുപോകാത്ത വി. കൊച്ചുത്രേസ്യയെ ആണ് ലോകമെമ്പാടുമുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായി സഭ പ്രഖ്യാപിച്ചിട്ടുള്ളത്. നമ്മുടെ ജീവിത സാക്ഷ്യമാണ് സഭയുടെ മിഷനറിപ്രവര്‍ത്തനത്തിന് എരിവ്  പകരുന്നത്.   ‘ആകര്‍ഷണമാണ് ഏറ്റവും വലിയ പ്രഘോഷണം’ (Attraction is the Best Proclamation) എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്.   ജീവിതവും പെരുമാറ്റവും സ്വഭാവവും കണ്ടുകൊണ്ട് ഒരാളെയെങ്കിലും ക്രിസ്തുവിലേക്ക്, ക്രിസ്തുമാര്‍ഗത്തിലേക്ക്  ആനയിക്കാന്‍ സാധിച്ചാല്‍ അതാണ് ഏറ്റവും വലിയ സുവിശേഷ പ്രഘോഷണം.

ദാനമായി കിട്ടി, ദാനമായി കൊടുക്കുക

 ദാനമായി  ലഭിച്ചത്് ദാനമായി നല്‍കുന്നതില്‍ മടി കാണിക്കരുത്. ഇതു തന്നെ പൗലോസ് ശ്ലീഹാ കുറച്ചുകൂടി വ്യക്തമായി ചോദിക്കുന്നു
‘നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?
(1 കോറി 4 : 7)
 മിഷ്യന്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന വ്യക്തികള്‍ക്ക് കഴിയും വിധം ദാനംചെയ്യാനുള്ള ഉത്തരവാദിത്വം ഓരോ ക്രൈസ്തവനും ഉണ്ട് . ആഗോള കത്തോലിക്കാസഭയുടെ 40%വും മിഷന്‍ പ്രവര്‍ത്തന മേഖലകളാണ്. പ്രാര്‍ഥനയിലൂടെയും ദാനധര്‍മ്മത്തിലൂടെയും മിഷനറി പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് സാധിക്കണം. താരതമ്യേന സമ്പന്നരായ കോറിന്ത് സഭയില്‍ നിന്നും സാമ്പത്തിക സഹായം ശേഖരിച്ചു ജെറുസലേമിലേക്ക് അയക്കാന്‍  പൗലോസ് ശ്ലീഹ പറയുന്നുണ്ട്. അതായത് ഇല്ലായ്മയില്‍ നിന്നു പോലും സഭയുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ നമുക്കാവണം.  നമ്മുടെ ഒരു മോട്ടര്‍ ഷെഡ്ഡ് പണിയുന്ന പണംമതി പല മിഷന്‍ പ്രദേശങ്ങളിലും ഒരു പള്ളി പണിയാന്‍ .
ലോകമെമ്പാടുമുള്ള മിഷനറിമാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക. കഴിയുന്ന വിധം അവരെ സാമ്പത്തികമായി സഹായിക്കുന്നതില്‍ പിശുക്കു കാണിക്കാതിരിക്കുക. നമ്മള്‍ ചെയ്യേണ്ട   ഉത്തരവാദിത്വമാണ്  നമുക്കുവേണ്ടി അവര്‍ ചെയ്യുന്നത്. അതുകൊണ്ട് ഇത്തവണത്തെ  മിഷന്‍ഞായര്‍ കവറും ലേലംവിളിയും ഉല്‍പ്പന്നപിരിവും ഒട്ടും മോശമാക്കാതിരിക്കുക.

ഫാ. നൗജിന്‍ വിതയത്തില്‍

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം ഡിസംബര്‍ 29  (പിറവി ഞായര്‍ 1)മത്തായി...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

പ്രതീക്ഷയുടെ പേരുകള്‍

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനംമംഗളവാര്‍ത്തക്കാലംഡിസംബര്‍ 15( ഞായര്‍ 3)ലൂക്ക1: 57-...

നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്താക്കാലം ഡിസംബര്‍ 8 ഞായര്‍ 2ലൂക്ക 1:26-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

ഈശോയുടെ കൂടെയാണോ… അതോ? 

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ മൂശക്കാലംഒക്ടോബര്‍ 27...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കര്‍ത്താവേ വേഗം വരണമേ…

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ മൂശാക്കാലംസെപ്തംബര്‍ 22 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...

ദൈവത്തിന്റെ സ്വരം ഇല്ലാതായോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള  വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 1 (ഞായര്‍...