സർക്കുലർ ഒക്ടോബർ മിഷൻ മാസാചരണം

Published on

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!

മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,

ആഗോള കത്തോലിക്കാസഭയിൽ മിഷൻ ഞായർ ആചരിക്കുന്നതിനു തുടക്കം കുറിച്ചതു പതിനൊന്നാം പീയൂസ് മാർപാപ്പയാണ്. സഭയുടെ പ്രേഷിതദൗത്യത്തെക്കുറിച്ചുള്ള അവ ബോധം വിശ്വാസികളിൽ വളർത്തുകയും മിഷൻപ്രവർത്തനങ്ങൾക്കായി പ്രാർഥനയും സാമ്പത്തികസഹായവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, 1926ൽ ഒക്ടോബറിലെ അവസാന ഞായറാഴ്ചയ്ക്കുമുമ്പുള്ള ഞായറാഴ്ച മിഷൻ ഞായറായി ആചരിക്കാൻ മാർപാപ്പ നിർദേശിച്ചു. 1926ൽ പ്രസിദ്ധീകരിച്ച Rerum Ecclesiae എന്ന ചാക്രികലേഖനത്തിലൂടെ മിഷൻപ്രവർത്തനങ്ങളുടെ വളർച്ചയ്ക്കും സഭയുടെ വ്യാപന ത്തിനും അദ്ദേഹം പ്രത്യേക പ്രാധാന്യംനല്കി. അതുമുതൽ ആദ്യമായി ആചരിക്കപ്പെട്ട മിഷൻ ഞായർ, സഭയുടെ സർവലൗകിക പ്രേഷിതദൗത്യത്തിൽ എല്ലാ വിശ്വാസികളും പങ്കാളികളാണെന്ന് ഓർമിപ്പിക്കുന്ന വാർഷികാചരണമായി വളർന്നു.

സാർവത്രിക സഭയോടൊപ്പം ഒക്ടോബർ മാസത്തിൽ മിഷൻ ഞായർ ആചരിക്കുന്നതിനു പുറമേ, 2016 മുതൽ ജനുവരി മാസത്തിൽ ദനഹാത്തിരുനാൾ മുതൽ പന്ത്രണ്ടാം തീയതി വരെ മിഷൻ ആഭിമുഖ്യം വളർത്തിയെടുക്കുന്നതിനുവേണ്ടി നമ്മുടെ സഭയിൽ മിഷൻവാര മായി ആചരിച്ചുവരികയായിരുന്നു. വിവിധ കാരണങ്ങളാൽ ഇൗ ആചരണം ഉദ്ദേശിച്ച ഫല പ്രാപ്തി കൈവരിക്കാതിരുന്നതിനാൽ, 2024ൽ പാലായിൽനടന്ന മേജർ ആർക്കിഎപ്പിസ് കോപ്പൽ അസംബ്ലിയുടെ നിർദേശപ്രകാരം, ജനുവരിയിലെ മിഷൻ വാരാചരണത്തിനു പകരം ഒക്ടോബർ മാസംമുഴുവനും മിഷൻ മാസമായി ആചരിക്കാൻ സീറോമലബാർസഭ യുടെ മെത്രാൻ സിനഡു തീരുമാനിച്ചിരിക്കുകയാണ്. അതനുസരിച്ച്, 2026 മുതൽ ഒക്ടോ ബർ മിഷൻ മാസമായി സീറോമലബാർസഭയിൽ ഇതിനാൽ സ്ഥാപിക്കുകയാണ്. മിഷൻ മാസാചരണവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ഏകോപിപ്പിക്കുന്നത് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഒാഫിസായിരിക്കും.

സഭ സ്വഭാവത്താൽത്തന്നെ പ്രേഷിതയാണെന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മെ ഓർമിപ്പിക്കുന്നു. സുവിശേഷപ്രഘോഷണം സഭയുടെ പ്രധാന ദൗത്യം മാത്രമല്ല, അവളുടെ സ്വത്വംതന്നെയാണ്; സഭ നിലനിൽക്കുന്നതുതന്നെ സുവിശേഷവത്കരണത്തിനുവേണ്ടി യാണ് (Evangelii Nuntiandi, 14, 16). അതിനാൽ, മാമ്മോദീസ സ്വീകരിച്ച ഓരോ വിശ്വാ സിയും സഭയുടെ പ്രേഷിതദൗത്യത്തിൽ പങ്കാളിയാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. സുവിശേ ഷത്തിനുവേണ്ടി ജീവിതം സമർപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷചെയ്യുന്ന മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അല്മായപ്രേഷിതർ എന്നിവരെയും അവരുടെ സേവനങ്ങളെയും നന്ദിയോടെ ഓർക്കുന്നു. മിഷൻ പ്രവർത്തനങ്ങൾക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിലും കർത്താവായ ഈശോമിശിഹാ നമ്മെ ഭരമേല്പിച്ച പ്രേഷിതദൗത്യത്തിൽ നാം കുറവുവരുത്തരുത്.

ആദ്യകാലങ്ങളിൽ മറ്റുസഭകളിൽനിന്നുള്ള മിഷനറിമാർ നമ്മെ വിശ്വാസത്തിൽ വളർത്തുന്ന തിനായി സഹായിച്ചതു നന്ദിയോടെ ഒാർക്കുന്നു. സാവകാശം, നമ്മുടെ സഭയിൽ ധാരാളം വൈദിക സമർപ്പിത ദൈവവിളികൾ ഉണ്ടാവുകയും നമ്മുടെ വൈദികരും സമർപ്പിതരും ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും സുവിശേഷപ്രഘോഷണത്തിനും സാമൂ ഹ്യസേവനങ്ങൾക്കുമായി മിഷൻചൈതന്യത്തോടെ പുറപ്പെടുകയുംചെയ്തു എന്നതു ദൈവത്തിനു നന്ദിപറയേണ്ട വസ്തുതയാണ്. അതുപോലെ, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലുമുള്ള മറ്റു സഭകളിലെ രൂപതകളിലും സമർപ്പിതസമൂഹങ്ങളിലും ചേർന്നു കർത്താവിന്റെ സുവിശേഷം പ്രഘോഷിക്കുന്ന സീറോമലബാർസഭയുടെ മക്കളായ മെത്രാന്മാരും വൈദികരും സമർപ്പിതരും നമ്മുടെ സഭയുടെ അഭിമാനമാണ്. അതുപോലെ, സുവിശേഷപ്രഘോഷണത്തിലേർപ്പെട്ടിരിക്കുന്ന അല്മായപ്രസ്ഥാനങ്ങളിലും സീറോമല ബാർ സഭാഗങ്ങൾ സജീവസാന്നിധ്യമാണ് എന്നതും എടുത്തു പറയേണ്ടതാണ്. ഈ മിഷൻപ്രവർത്തനം നമ്മുടെ കടമയാണ്, ഔദാര്യമല്ല എന്നത് അനുസ്മരിക്കാം.

നമ്മൾ ആരംഭിക്കുന്ന മിഷൻ മാസാചരണം സുവിശേഷപ്രഘോഷണത്തിന്റെയും പ്രേഷിത പ്രവർത്തനങ്ങളുടെയും വിവിധതലങ്ങളെ അറിയുന്നതിനും മനസിലാക്കുന്നതിനും പിന്തു ണയ്ക്കുന്നതിനും രൂപതകളെയും ഇടവകളെയും കുടുംബങ്ങളെയും വ്യക്തികളെയും പ്രചോദിപ്പിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസത്തിലെ നാല് ആഴ്ചകളിൽ നാലു തലങ്ങളിലുള്ള മിഷൻപ്രവർത്തനങ്ങളെ അവതരിപ്പിക്കുന്നു.

ഒക്ടോബർ മാസത്തിലെ ആദ്യ ആഴ്ചയിൽ ആഗോളമിഷൻപ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിനും അവയെ പരിചയപ്പെടുത്തുന്നതിനും പരിശ്രമിക്കുമ്പോൾ രണ്ടാമത്തെ ആഴ്ചയിൽ സീറോമലബാർസഭയുടെ മിഷൻപ്രവർത്തനങ്ങളെ പഠിക്കുന്നതിനും അവയിൽ പങ്കാളികളാകാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനും പ്രാധാന്യംനല്കണം. മൂന്നാമത്തെ ആഴ്ചയിൽ അതാതു രൂപതകൾ ഏറ്റെടുത്തിരിക്കുന്ന മിഷൻപ്രവർത്തനങ്ങളെ പരിചയ പ്പെടുകയും അവയിൽ സഹകരിക്കുകയും വേണം. നാലാമത്തെ ആഴ്ചയിൽ ഓരോ ഇടവകയുടെയും വിശ്വാസിയുടെയും പ്രേഷിതദൗത്യം തിരിച്ചറിയുന്നതിനും വിവിധ മിഷൻ പ്രവർത്തനങ്ങളെ ഇടവകാതലത്തിൽ ഏകോപിപ്പിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.

അതോടൊപ്പം, മിഷൻ മാസംമുഴുവനും ഇടവകകളിലും കുടുംബയൂണിറ്റുകളിലും കുടുംബ ങ്ങളിലും മിഷനുവേണ്ടി പ്രത്യേകം പ്രാർഥിക്കണം. ജപമാലയിലും വിശുദ്ധ കുർബാന യിലെ പ്രാർഥനകളിലും ലോകമെങ്ങും സേവനംചെയ്യുന്ന മിഷണറിമാരെയും വിശ്വാസ ത്തെപ്രതി പീഡനവും മരണവും ഏറ്റുവാങ്ങുന്നവരെയും പ്രത്യേകം അനുസ്മരിക്കണം. ഞായറാഴ്ചകളിലെ വചനപ്രഘോഷണം, വിശ്വാസപരിശീലന ക്ലാസുകൾ, മിഷൻ അനുഭവ ങ്ങളുടെ പങ്കുവയ്ക്കൽ, ‘മിഷൻ ക്വസ്റ്റ്’ ക്വിസ് മത്സരം, മിഷൻ സ്കിറ്റുകൾ, ഹ്രസ്വചിത്ര ങ്ങൾ എന്നിവ കുട്ടികളിലും യുവജനങ്ങളിലും മുതിർന്നവരിലും മിഷൻചൈതന്യം വളർ ത്താൻ ഉതകുന്നരീതിയിൽ ക്രമീകരിക്കണം. പ്രത്യേകിച്ചു നവസുവിശേഷവത്കരണ സംരം ഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അല്മായരെ രൂപതാതലത്തിൽ കണ്ടെത്തി ഏകോപിപ്പി ക്കുകയും മിഷൻപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയുംചെയ്യുന്നത് വളരെ മാതൃകാപരമാണ്.

നമ്മുടെ സഭയിൽ ‘ജീവൻ ജ്യോതി’ എന്ന പേരിൽ ഒരു ഔദ്യോഗിക അല്മായപ്രേഷിത മുന്നേറ്റം ആരംഭിച്ചകാര്യം നേരത്തെ എഴുതിയിരുന്നല്ലോ. ജീവൻ ജ്യോതിയെ നമ്മുടെ എല്ലാ രൂപതകളിലും സാഹചര്യമനുസരിച്ചു ഇടവകകളിലും പ്രവർത്തനക്ഷമമാക്കണം. മിഷൻ മാസത്തിൽ സുവിശേഷപ്രഘോഷണരംഗത്തു പ്രവർത്തിക്കുന്ന അല്മായപ്രേഷി തരെ ഒരുമിച്ചുകൂട്ടി ജീവൻ ജ്യോതിയുടെ പ്രവർത്തനങ്ങൾക്കു തുടക്കംകുറിക്കുന്നത് ഉചിതമായിരിക്കും. ജീവൻ ജ്യോതി ശക്തിപ്പെടുത്തുന്നതുവഴി സഭയിൽ പുതിയൊരു മിഷനറി ദിശാബോധം വളരാനും വളത്താനും ഇടയാക്കുമെന്നു പ്രത്യാശിക്കുന്നു.

മിഷൻ മാസാചരണത്തിന്റെ ഉത്തരവാദിത്വം ഏല്പിച്ചിരിക്കുന്ന സീറോമലബാർ മിഷൻ ഓഫീസിൽനിന്ന് ഈ മാസാചരണത്തെക്കുറിച്ചുള്ള കൂടുതൽ പ്രായോഗിക കർമപദ്ധതി കളും നിർദേശങ്ങളും ലഭിക്കുന്നതായിരിക്കും. അവയനുസരിച്ചു നമ്മുടെ മിഷൻ മാസാച രണം എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ഉറപ്പാക്കി ഊ ർജസ്വലവും ഫലപ്രദ വുമാക്കിത്തീർക്കണമെന്ന് അഭ്യർഥിക്കുന്നു.

പ്രിയ മക്കളേ, സഭയുടെ ആത്മാവാണ് സുവിശേഷപ്രഘോഷണവും പ്രേഷിതപ്രവർത്തന ങ്ങളും. ഈശോയുടെ സുവിശേഷം ലോകത്തിന്റെ അതിർത്തികളോളം എത്തിക്കേണ്ടത് നമ്മുടെ കടമയാണ്. ഇടവകകളും രൂപതകളും സെമിനാരികളും സമർപ്പിതസമൂഹങ്ങളും മാത്രമല്ല, മാമോദിസ സ്വീകരിച്ച ഓരോ വിശ്വാസിയും തങ്ങളുടെ മിഷനറി സ്വഭാവം തിരിച്ചറിയണം. ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും നമ്മുടെ സഭ നിർവഹിക്കുന്ന മിഷൻപ്രവർത്തനങ്ങളെ കൂടുതൽ അറിയാനും അവയ്ക്കുവേണ്ടി പ്രാർഥിക്കാനും അവ യിൽ പങ്കുചേരാനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. നമ്മുടെ സമയവും കഴിവുകളും സമ്പ ത്തും ഉദാരമായി പങ്കുവയ്ക്കുമ്പോൾ സഭയുടെ സുവിശേഷദൗത്യം കൂടുതൽ ശക്തവും സജീവവുമാകും. അങ്ങനെ ഈശോമിശിഹായിൽനിന്നു നമുക്കു ലഭിച്ച സ്നേഹവും അനു ഗ്രഹങ്ങളും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശമായി മാറുകയുംചെയ്യും. കർത്താവിന്റെ രക്ഷാകരസംഭവത്തിന്റെ 2033ലെ മഹാജൂബിലിക്കായി ഒരുങ്ങുന്ന നമ്മുടെ സഭയിൽ മിഷൻ മാസാചരണം പുതിയൊരു പ്രേഷിത ഉണർവിനു വഴിതെളിക്കട്ടെ!

ആദ്യമിഷണറിയായ പരിശുദ്ധ അമ്മയും രക്തസാക്ഷികളും മിഷനറിമാരുമായ അപ്പസ്തോലന്മാരും സകല വിശുദ്ധരും ഇൗ മിഷനറിയാത്രയിൽ നമുക്കു മാർഗ്ഗദീപമകട്ടെ! പ്രാർഥനയോടെ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!

കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽനിന്നു 2026ാം ആണ്ട് സെപ്റ്റംബർ മാസം 10ാം തീയതി നല്കപ്പെട്ടത്.

✠ റാഫേൽ തട്ടിൽ
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്

Latest Updates

POPULAR Views

FEATUERD Views

സുവിശേഷത്തിന്റെ ശക്തി കാലാതീതമാണെന്ന് തെളിയിച്ച ഫ്രാന്‍സിസ്

1226 ഒക്ടോബര്‍ മൂന്നിന് സ്വര്‍ഗപ്രാപ്തനായ വിശുദ്ധ ഫ്രാന്‍സിസിന്റെ എണ്ണൂറാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച്...

സിനഡനന്തര സർക്കുലർ

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും...

നിയമങ്ങള്‍ കരുണയുടെ ഒഴുക്ക് തടയരുത്…

ആധുനിക ഇന്ത്യയുടെ നിര്‍മിതിയിലും സമഗ്രമായ പുരോഗതിയിലും കത്തോലിക്കാസഭയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന...

ഇടയലേഖനം ദുക്‌റാന തിരുനാള്‍ – സഭാദിനം 2026

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും...

സാങ്കേതിക മുന്നേറ്റങ്ങളിൽ മനുഷ്യൻ കേന്ദ്രമാകണം

ശാസ്ത്രസാങ്കേതികവിദ്യയുടെ വിപ്ലവകരമായ പുരോഗതിയിലൂടെ ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു...

വിദ്യാലയങ്ങള്‍ തണല്‍മരങ്ങളാകട്ടെ

പുതിയൊരു അധ്യയന വര്‍ഷത്തിന്റെ വാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണല്ലോ. വേനലവധിക്ക് ശേഷം വിദ്യാലയങ്ങളിലേക്ക്...

സീറോമലബാര്‍ സഭയുടെ വലിയ ഇടയന്‍ സപ്തതി നിറവില്‍

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. 'നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു' (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും.

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.