സുവിശേഷപ്രഘോഷണം സഭയുടെ പ്രധാന കർത്തവ്യം

Published on

”എല്ലാവരും രക്ഷിക്കപ്പെടണം” എന്ന നമ്മുടെ കർത്താവിന്റെ ആഗ്രഹത്തെ ശിരസാവഹിച്ച പൗലോശ്ലീഹാ, റോമക്കാർക്കെഴുതിയ ലേഖനത്തിൽ (റോമാ:1-15 ) സുവിശേഷവത്കരണ ദൗത്യത്തിന്റെ നാൾവഴി സ്പഷ്ടമാക്കുന്നു. സുവിശേഷം കേൾക്കപ്പെടണമെങ്കിൽ അത് പ്രഘോഷിക്കപ്പെടണം. കേൾവി വിശ്വാസത്തിലേക്ക് നയിക്കും; വിളിച്ചപേക്ഷിക്കുന്ന ദൈവത്തിലുള്ള വിശ്വാസത്തിലേക്ക്. എന്നാൽ പ്രഘോഷിക്കപ്പെടണമെങ്കിൽ പ്രസംഗകൻ വേണം. അത് പുരമുകളിൽ നിന്ന് പ്രഘോഷിക്കുന്നതിനായാലും ചെവിയിൽ വ്യക്തിയോട് മന്ത്രിക്കുന്നതിനായാലും. ഇങ്ങനെ പ്രസംഗിക്കുന്നവൻ അയക്കപ്പെടണം. അയക്കാൻ കർത്താവ് അധികാരപ്പെടുത്തിയ സഭ ആ ദൗത്യം തുടരണം. വചനം ഓർമ്മപ്പെടുത്തുന്നു; “സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം”.

മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യം നിത്യരക്ഷയാണല്ലോ. കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരാണ് രക്ഷ പ്രാപിക്കുന്നത്. വിളിച്ചപേക്ഷിക്കുന്നവരിലേക്ക് അവിടുന്ന് കരുണയും കൃപയും വർഷിക്കുന്നു. യേശുവിനെ വ്യക്തിപരമായി അനുഭവിക്കുന്നവർ അത് പങ്കുവെക്കുന്നു. അപ്പോൾ സുവിശേഷം ചിറകുവിരിച്ച് പറന്നുയരും. അത് സുഗന്ധം പരത്തും. അത് എത്തുന്നിടത്തെല്ലാം ജീവൻ സമൃദ്ധമായി ഉണ്ടാകും.

സുവിശേഷപ്രഘോഷണത്തെപ്പറ്റി 1975 ഡിസംബർ 8 ന് പോൾ ആറാമൻ മാർപാപ്പ പ്രസിദ്ധപ്പെടുത്തിയ Evangelii Nuntiandi എന്ന അപ്പോസ്തോലിക പ്രബോധനത്തിന്റെ 50 വാർഷികമാണ് ഈ വർഷം. 2025 ജൂബിലി വർഷത്തിൽ സുവിശേഷത്തിന്റെ ചൂടും വെളിച്ചവും പകരാനുള്ള കഠിനപരിശ്രമങ്ങൾ ഉണ്ടാകണം. ലോകജനത നിരാശയിൽ ആഴ്ത്തപ്പെടുമ്പോൾ ഉപരിവർദ്ധമാനമായ സ്നേഹത്തോടും ശൈ്ലഹീക തീക്ഷ്ണതയോടും ആനന്ദത്തോടുംകൂടി സുവിശേഷവാഹകരാകാൻ നമുക്ക് പരിശ്രമിക്കാം. സുവിശേഷപ്രഘോഷണം സഭയെ സംബന്ധിച്ചു ഐച്ഛികമായ ഒരു സംഭവമല്ല, അതു മനുഷ്യരക്ഷക്കുവേണ്ടി ദിവ്യനാഥൻ നൽകിയ കൽപ്പനവഴി സഭയ്ക്ക് ഭരമേല്പിക്കപ്പെട്ട ഏറ്റം പ്രധാനപ്പെട്ട കർത്തവ്യമാണ്. ഈ കർത്തവ്യനിർവ്വഹണം സഭയ്ക്ക് അനിവാര്യമാണ്. അതിനു പകരം മറ്റൊന്നില്ല. അത്രക്കും പ്രധാനപ്പെട്ടതാണത്.

ചില പ്രായോഗിക കാര്യങ്ങൾ :

  1. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന സീറോ മലബാർ സഭാ അസംബ്ലി നിർദേശിച്ച ”അൽമായ പ്രേഷിതസംഘം” എന്ന ആശയം 2025 ജനുവരിയിൽ കൂടിയ സിനഡ് അംഗീകരിച്ചിരിക്കുന്നു. അതിനായി അൽമായ പ്രേഷിത പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന നേതാക്കന്മാരുടെ ഒരു മീറ്റിംഗ് ഫെബ്രുവരി 12 നും പ്രേഷിത പ്രവർത്തനത്തിൽ പങ്കുകാരായിരിക്കുന്ന എല്ലാവരുടെയും മീറ്റിംഗ് മെയ് 5 നും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തപ്പെടുന്നു.
  2. മിഷൻ പ്രദേശങ്ങളിലെ മിഷനറിമാരുടെ മീറ്റിംഗ് ഫെബ്രുവരി 25 മുതൽ 27 വരെ അദിലാബാദിൽ നടത്തപ്പെടുന്നു.
  3. മിഷൻ സന്ദർശിക്കുന്നതുവഴിയായി നല്ല മിഷനറിമാരായിത്തീരുക എന്ന ലക്ഷ്യവുമായി മിഷൻ സന്ദർശന പരിപാടി 2025 മാർച്ച് 4 മുതൽ 11 വരെ അദിലാബാദ്, ചാന്ദ, ജഗ്ദൽപൂർ രൂപതകളിലേക്ക് സംഘടിപ്പിച്ചിരിക്കുന്നു. മുകളിൽ പറഞ്ഞ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ symmission@gmail.com എന്ന Email വഴിയോ 9496038700 എന്ന whatsapp നമ്പറിലോ അറിയിക്കുമല്ലോ.

പ്രേഷിതന്റെ മുഴുവൻ സമയവും സർവ്വകഴിവും സുവിശേഷപ്രഘോഷണത്തിനായി പ്രതിഷ്ഠിക്കുന്നതിനും, ആവശ്യമെങ്കിൽ ജീവൻ പോലും നൽകുന്നതിനും സുവിശേഷം നമ്മെ പ്രചോദിപ്പിക്കുന്നു. സീറോ മലബാർ സഭയുടെ പ്രേഷിതാഭിമുഖ്യങ്ങളോട് ചേർന്ന് കൂടുതൽ തീക്ഷണതയേറിയ മിഷനറിമാരാകാൻ ലഭിക്കുന്ന അവസരങ്ങൾ സർവാത്മനാ നമുക്ക് പ്രയോജനപ്പെടുത്താം.

ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ

Latest Updates

POPULAR Views

FEATUERD Views

വലിയ നോമ്പ്: സീറോമലബാര്‍ സഭയുടെ ആരാധനക്രമത്തിലൂടെയുള്ള ഒരു വിശകലനം

ആമുഖം മാര്‍ത്തോമാ നസ്രാണികളുടെ ആത്മീയ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലഘട്ടമാണ് വലിയ നോമ്പ്....

പ്രത്യാശയുടെ ജൂബിലി വര്‍ഷം; കാലത്തിന്റെ അനിവാര്യത

ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച 2025ലെ ജൂബിലി വര്‍ഷം, വിശുദ്ധ ഗ്രന്ഥ വിജ്ഞാനീയത്തെയും സമകാലിക ധാര്‍മിക വെല്ലുവിളികളെയും ബന്ധിപ്പിക്കുന്ന സുപ്രധാന നിമിഷമാണ്. കടമിടപാടുകളിലെ നീതി, പരിസ്ഥിതി തകര്‍ച്ച, കുടിയേറ്റം, ദാരിദ്ര്യം, സാമൂഹികഅസമത്വം എന്നിവയുള്‍പ്പെടെ അടിയന്തിരശ്രദ്ധ ആവശ്യമുള്ള ധാര്‍മിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനാല്‍ 2025 ലെ ജൂബിലി കാലത്തിന്റെ അനിവാര്യതയാണ്. സഭയുടെ ഈ പുരാതനപാരമ്പര്യം സമകാലികധാര്‍മിക ആവശ്യകതകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് വിശകലനം ചെയ്തുകൊണ്ട് 2025ലെ ജൂബിലി വര്‍ഷത്തിന്റെ ധാര്‍മിക മാനങ്ങളാണ് ഈ ലേഖനം പരിശോധിക്കുന്നത്.

സഭ ഒരു സിനഡല്‍ സമൂഹം; ലക്ഷ്യത്തിലേക്ക് ഇനി എത്ര ദൂരം? 

സഭയെ സിനഡല്‍സമൂഹം ആയി കാണുക എന്നത് ക്രിസ്തീയപാരമ്പര്യത്തില്‍ വളരെ പ്രാധാന്യമുള്ളതും ഇന്ന്...

ശരീരത്തിന്റെ ഉയിർപ്പ്

പലരും ഈശോയുടെ ഉത്ഥാനത്തെ സംബന്ധിച്ച് ഏറ്റവും അവ്യക്തയോടെ മനസ്സിലാക്കിയിട്ടുള്ള വിശ്വാസ രഹസ്യം...