തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

Published on

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം

ഡിസംബര്‍ 29  (പിറവി ഞായര്‍ 1)
മത്തായി 2:13-14,19- 23

 ‘അവന്‍ ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട്’ യൗസേപ്പിതാവിനെക്കുറിച്ചു സുവിശേഷങ്ങളില്‍ കാണുന്ന ഇടങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഇത്. അതായത് യൗസേപ്പിതാവ്  തന്റെ യാത്രയില്‍  മാതാവിനെയും കൂട്ടിക്കൊണ്ട് പോകുന്നു. ആദ്യം ബെത്‌ലഹേമിലേക്ക്.. പിന്നെ ഈജിപ്തിലേക്ക് … അവിടെ നിന്നും  തിരിച്ചുവരുന്നു, പിന്നെ നസ്രത്തില്‍ പോകുന്നു. അതായത് യൗസേപ്പിതാവ് പോകുന്നിടത്തെല്ലാം മാതാവിനെയും ഉണ്ണീശോയെയും കൂട്ടിക്കൊണ്ടു പോകുന്നു. നമുക്ക്  കണ്ടുപഠിക്കാവുന്ന ഒരു മാതൃകയാണിത്. നമ്മുടെ വീട്ടിലുള്ള ഒരു പ്രശ്‌നം ഓരോരുത്തരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് യാത്ര പോകുന്നു എന്നുള്ളതാണ്. അപ്പന്‍ , അപ്പന് ഇഷ്ടമുള്ളിടത്തേക്ക് ഒറ്റക്ക് പോകുന്നു. പിള്ളേര്‍ അവര്‍ക്കിഷ്ടമുള്ളിടത്തു ഒറ്റക്ക് പോകുന്നു, ‘അമ്മ തനിക്ക് ഇഷ്ടമുള്ളിടത്തു ഒറ്റക്ക് പോകുന്നു… etc. തിരുക്കുടുംബത്തിന്റെ ഒരു  നന്മ എന്നുള്ളത്  അവര്‍ ഒരുമിച്ച് യാത്ര ചെയ്തു എന്നുള്ളതാണ്. നമ്മുടെയൊക്കെ  കുടുംബങ്ങള്‍ ഇതേപോലെ   ഒരുമിച്ച് യാത്ര പോകാന്‍ ശ്രമിക്കാം.. അതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയെയും പരിശുദ്ധ അമ്മയെയും കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കാം. കൂട്ടത്തിലായിരിക്കുവാനായി പരിശ്രമിക്കുക. ഒറ്റക്കുള്ള  യാത്രകള്‍ ഒഴിവാക്കുക. 

സംരക്ഷകന്‍

 ജോസഫ് എന്ന കുടുംബനാഥന്‍  തന്റെ കുടുംബത്തെ സംരക്ഷിക്കുവാനായി കാട്ടിക്കൂട്ടുന്ന സാഹസികത നിറഞ്ഞ സാഹചര്യങ്ങള്‍ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.. യൗസേപ്പ്  മറിയത്തെയും ഉണ്ണിയേശുവിനെയും കൊണ്ട് നാടുവിടുന്നു, ഒളിച്ച് താമസിക്കുന്നു ,തിരിച്ചു വരുന്നു,  സ്വപ്നത്തില്‍ കണ്ടതനുസരിച്ച് മറ്റൊരു സ്ഥലത്ത് പോയി അവിടെ  താമസിക്കുന്നു. അങ്ങനെയുള്ള ചില സാഹസികതകള്‍.
മാതാവിനെയും ഉണ്ണീശോയും സംരക്ഷിച്ചു എന്നതാണ് യൗസേപ്പിതാവിന്റെ  ജീവിതത്തിന്റെ സവിശേഷത. യൗസേപ്പ് തിരുക്കുടുംബത്തിന്റെ  സംരക്ഷകനായിരുന്നു. മറ്റൊരാളുടെ സംരക്ഷകനായി ജീവിക്കുക വലിയ കാര്യമാണ്. മക്കള്‍ മാതാപിതാക്കളുടെ സംരക്ഷകരാവുക. മാതാപിതാക്കള്‍  മക്കളുടെ സംരക്ഷകരാവുക, വിശ്വാസികള്‍ സഭയുടെ സംരക്ഷകരാകുക, ഇടവകയുടെ സംരക്ഷകര്‍ ആവുക,  കുടുംബത്തിന്റെ സംരക്ഷകരാകുക വിശ്വാസത്തിന്റെ സംരക്ഷകരാവുക ഇതെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. മറ്റുള്ളവര്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നു യൗസേപ്പ് നമ്മെ  പഠിപ്പിക്കുന്നു .  സ്വന്തം ജീവനു ഭീഷണിയുള്ളപ്പോഴും സമയം നഷ്ടപ്പെടുമ്പോഴും ദൈവഹിതം മനസ്സിലാക്കി  കുടുംബത്തെ സംരക്ഷിക്കാന്‍ ആ പിതാവ് മുന്നിട്ടിറങ്ങുന്നു. 

 നസ്രത്ത്

യൂദയ നാട്ടില്‍ താരതമ്യേന  അപ്രസക്തമായ നഗരമാണ്  നസ്രത്ത്.  അതുകൊണ്ടാണ് നസ്രത്തില്‍ നിന്നും എന്തെങ്കിലും നന്മ ഉണ്ടാകുമോ എന്ന് പീലിപ്പോസ് ചോദിക്കുന്നതും.  അത്ര പ്രാധാന്യമില്ലാത്ത നഗരത്തിലാണ് ഈശോ ചെന്നുപാര്‍ക്കുന്നത്.  പക്ഷേ അവിടുത്തെ സാന്നിധ്യത്തോടെ ആ നഗരത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്‌ചെയ്തത്്.   മറിയത്തിന്റെ നഗരമാണ് നസ്രത്ത്. മാത്രമല്ല ഈശോ നസ്രത്തില്‍ നിന്നുള്ളതിനാല്‍ നസ്രയാന്‍  എന്നറിയപ്പെട്ടു . അവനെ അനുഗമിക്കുന്ന നമ്മള്‍ നസ്രാണികള്‍ എന്നും അറിയപ്പെടുന്നു . എന്നു പറഞ്ഞാല്‍ നമ്മളും നസ്രത്തും തമ്മില്‍ ബന്ധമുണ്ട് എന്നര്‍ത്ഥം.  എത്ര പ്രാധാന്യമില്ലാത്ത നഗരത്തിന് ഈശോയുടെ വരവോടുകൂടി വേണ്ടതിലധികം പ്രാധാന്യം കിട്ടുന്നു. അതുപോലെ  പ്രാധാന്യമില്ലാത്ത നമ്മുടെ ജീവിതവും കുടുംബവും ഈശോയുടെ വരവോടുകൂടി പ്രാധാന്യമുള്ളതാകും.

ഫാ. നൗജിന്‍ വിതയത്തില്‍

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

പ്രതീക്ഷയുടെ പേരുകള്‍

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനംമംഗളവാര്‍ത്തക്കാലംഡിസംബര്‍ 15( ഞായര്‍ 3)ലൂക്ക1: 57-...

നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്താക്കാലം ഡിസംബര്‍ 8 ഞായര്‍ 2ലൂക്ക 1:26-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

ഈശോയുടെ കൂടെയാണോ… അതോ? 

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ മൂശക്കാലംഒക്ടോബര്‍ 27...

മിഷന്‍ ഞായര്‍

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം (ഏലിയ സ്ലീവ മൂശാക്കാലം ഏഴാം...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കര്‍ത്താവേ വേഗം വരണമേ…

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ മൂശാക്കാലംസെപ്തംബര്‍ 22 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...

ദൈവത്തിന്റെ സ്വരം ഇല്ലാതായോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള  വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 1 (ഞായര്‍...