Thursday, February 12, 2026
spot_imgspot_imgspot_img

പ്രതീക്ഷയുടെ പേരുകള്‍

Published on

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം

മംഗളവാര്‍ത്തക്കാലം
ഡിസംബര്‍ 15( ഞായര്‍ 3)
ലൂക്ക1: 57- 66

അസൂയക്കു മരുന്നില്ല

സഖറിയായ്ക്കും എലിസബത്തിനും കൈവന്ന ഭാഗ്യത്തില്‍ ബന്ധുക്കളും അയല്‍ക്കാരും സന്തോഷിക്കുന്നു എന്നാണ് സുവിശേഷത്തില്‍ കാണുന്നത്. മറ്റുള്ളവര്‍ക്ക്  നന്മ /നേട്ടം കൈവരുമ്പോള്‍ അതില്‍ ഉള്ളറിഞ്ഞ് സന്തോഷിക്കുവാന്‍ നമുക്ക് പറ്റുന്നുണ്ടോ? പലപ്പോഴും പുറത്ത് ചിരിച്ചു കാണിച്ചു സന്തോഷം ഉള്ളതുപോലെ അഭിനയിച്ചു ഉള്ളില്‍ അസൂയയും ദേഷ്യവും ഉള്ളവരാണോ നമ്മള്‍?   കൂടെ പഠിക്കുന്നവന് ഒരു മാര്‍ക്ക് കൂടുതല്‍ കിട്ടുമ്പോള്‍, സഹപ്രവര്‍ത്തകന് ജോലിക്കയറ്റം കിട്ടുമ്പോള്‍, അയല്‍ക്കാരന്  സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമ്പോള്‍, ഒപ്പമുള്ളവര്‍  പ്രശസ്തരാകുമ്പോള്‍ അപ്പോഴൊക്കെ അവരുടെ സന്തോഷങ്ങളില്‍ ആത്മാര്‍ഥമായി പങ്കുചേരാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? 

 പൗലോസ് ശ്ലീഹ പറയുന്നു ‘സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍; കരയുന്നവരോടുകൂടെ കരയുവിന്‍. ( റോമ 12:15)
 മറ്റുള്ളവരുടെ സന്തോഷത്തില്‍ ശരിക്കും ‘ഹാപ്പിയാകാന്‍ ശ്രമിക്കാം, ഉള്ളു തുറന്നു  സന്തോഷിക്കാം. പകരം സങ്കടപെട്ടും അസൂയപെട്ടും പരാതിപറഞ്ഞു ജീവിച്ചിട്ടും കാര്യമില്ല. അസൂയക്കുള്ള മരുന്നു ഇതുവരെ കണ്ടുപിടിച്ചിട്ടുമില്ല. അസൂയ  പതനത്തിന് കാരണമാകുന്നുവെന്നു വേദപുസ്തകത്തില്‍ നിന്ന് മനസിലാക്കാനാവും. ആബേലിന് കായേനോട് ,സഹോദരങ്ങള്‍ക്ക് ജോസഫിനോട് , സാവൂളിനു ദാവീദിനോട്… പിന്നീടെന്തുസംഭവിച്ചുവെന്ന് നമുക്കറിയാമല്ലോ? അതുകൊണ്ട്് മറ്റുള്ളവരോട് അസൂയപ്പെടാതെ അവരുടെ സന്തോഷത്തില്‍ പങ്കുചേരുക.

 അഭിപ്രായ ഐക്യം

എലിസബത്ത് പറയുന്ന അതേ പേരു തന്നെയാണ് സഖറിയയും എഴുതിക്കാണിക്കുന്നത് ‘യോഹന്നാന്‍’. ആ പേര് കുടുംബത്തില്‍ വേറെ ആര്‍ക്കും ഇല്ല. എന്നിട്ടും ഭാര്യക്കും ഭര്‍ത്താവിനും  ഇക്കാര്യത്തില്‍  ഏക  അഭിപ്രായമാണ്. കുടുംബത്തില്‍, സമൂഹത്തില്‍, സഭയില്‍  എല്ലാം കലഹത്തിന് കാരണം  അഭിപ്രായവ്യത്യാസമാണ് . അതിനൊരു അപവാദമാണ് ഈ ദമ്പതികള്‍.  ഏകാഭിപ്രായമുണ്ടാകുന്നത് വലിയ കാര്യമാണ്. ഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടാകരുത് എന്നല്ല. മറിച്ചു അഭിപ്രായ വ്യത്യാസങ്ങള്‍ അംഗീകരിച്ചും പരിഹരിച്ചും മുന്നോട്ടുപോവുകയാണ് വേണ്ടത്.  പൗലോസ് പറയുന്നു ‘നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍. (ഫിലിപ്പി 2 : 2) ഒരേ സ്‌നേഹത്തില്‍ വര്‍ത്തിക്കുമ്പോള്‍ ആണ് ഒരേ അഭിപ്രായം രൂപപ്പെടുന്നത്. ഒരുപാട് അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതിനര്‍ഥം സ്‌നേഹത്തില്‍ എവിടെയോ കുറവ് സംഭവിച്ചിട്ടുണ്ട് എന്നാണ്.  മറ്റുള്ളവരെ കൂടുതലായി സ്‌നേഹിക്കാന്‍  ഈ ക്രിസ്തുമസ് കാലത്തു പരിശ്രമിക്കാം.

ദൈവത്തിന്റെ മുഖം

 യഹൂദര്‍ക്കുപേര് അവരുടെ  idendtiy യുടെ ഭാഗമാണ്.
‘സഖറിയ’ എന്ന പേരിന്റെ  അര്‍ഥം ‘ദൈവം ഓര്‍ത്തു'(God remebered)  എന്നാണ് ‘യോഹന്നാന്‍’ എന്ന പേരിന്റെ അര്‍ഥം  ദൈവം കാരുണ്യവാനാണ്/ ദൈവം കരുണ കാണിക്കും എന്നെല്ലാമാണ്. ഈ രണ്ടു പേരുകളും വലിയ പ്രതീക്ഷയാണ് നമുക്ക് നല്‍കുന്നത്.  ജീവിതം എത്ര സങ്കടത്തില്‍ ആയിരുന്നാലും  നമുക്ക് പ്രതീക്ഷ ആണ് ‘സഖറിയ’ എന്ന നാമം. കാരണം ‘ദൈവം നമ്മെ ഓര്‍ക്കും’ അവന്‍  നമ്മോടു കരുണ കാണിക്കും. ഏശയ്യ  പ്രവാചകന്‍ പറയുന്നതുപോലെ മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മകരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.

(ഏശയ്യാ 49 : 15.)  ദൈവം മനുഷ്യരോടു കരുണ കാണിച്ചതിന്റെ കഥകളാണ് ബൈബിള്‍ നിറയെ… കാരുണ്യ വര്‍ഷത്തില്‍ മാര്‍പാപ്പ ഇറക്കിയ പേപ്പല്‍ ബുള്‍ Misericordia Vultus ( കാരുണ്യത്തിന്റെ മുഖം) എന്നാണ്. ദൈവത്തിന്റെ മുഖം കരുണയാണ് എന്നാണ് മാര്‍പാപ്പ പറയുന്നത്. അതുകൊണ്ടു മറ്റുള്ളവരോട് കരുണ കാണിക്കാം, ദൈവത്തിന്റെ  മുഖം ഉള്ളവരായി മാറാം.

ഫാ. നൗജിന്‍ വിതയത്തില്‍

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം ഡിസംബര്‍ 29  (പിറവി ഞായര്‍ 1)മത്തായി...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്താക്കാലം ഡിസംബര്‍ 8 ഞായര്‍ 2ലൂക്ക 1:26-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

ഈശോയുടെ കൂടെയാണോ… അതോ? 

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ മൂശക്കാലംഒക്ടോബര്‍ 27...

മിഷന്‍ ഞായര്‍

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം (ഏലിയ സ്ലീവ മൂശാക്കാലം ഏഴാം...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കര്‍ത്താവേ വേഗം വരണമേ…

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ മൂശാക്കാലംസെപ്തംബര്‍ 22 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...

ദൈവത്തിന്റെ സ്വരം ഇല്ലാതായോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള  വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 1 (ഞായര്‍...
error: Content is protected !!